സഭയ്ക്കുള്ള ആലോചന

53/306

വിശുദ്ധീകരണത്തിന്റെ യഥാർത്ഥ തെളിവുകൾ

നമ്മുടെ രക്ഷിതാവു ലോകത്തിന്റെ വെളിച്ചം ആയിരുന്നു. എന്നാൽ ലോകം അവനെ അറിഞ്ഞില്ല. അവൻ എല്ലായ്പ്പോഴും കാരുണ്യപ്രവൃത്തികളിൽ വ്യാപൃതനായിരുന്നു. അവൻ എല്ലാവരുടെയും പാതകളിൽ വെളിച്ചം വീശിക്കൊണ്ടിരുന്നു. എന്നിട്ടും അവനുമായി ഇടപെട്ടിരുന്നവരെ അവന്റെ നിസ്തുല്യ സൽഗുണം സ്വയവർജ്ജനം, സ്വയത്യാഗം, പരോപകാര തല്പരത, ആദിയായവ വീക്ഷിപ്പാൻ ക്ഷണിച്ചില്ല. യഹൂദന്മാർ അങ്ങനെയുള്ള ജീവിതത്തെ മാനിച്ചില്ല. അവന്റെ മതം വിലയില്ലാത്തതായി അവർ കരുതി. കാരണം അതു അവരുടെ തോതിനനുയോജ്യമായിരുന്നില്ല. ക്രിസ്ത ആത്മാവിലോ സ്വഭാവത്തിലോ മതതല്പരനായിരുന്നില്ല എന്നു അവർ തീർച്ചപ്പെടുത്തി. അവരുടെ മതം ബാഹ്യപ്രാർത്ഥനയിലും ഫലപ്രാപ്തിക്കു നന്മ പ്രവൃത്തികളിലും അധിഷ്ഠിതമായിരുന്നു. സആ 132.1

വിശുദ്ധീകരണത്തിന്റെ ഏറ്റവും വിലയേറിയ ഫലം സൗമ്യതയാകുന്നു. ഈ ക്യപ ആത്മാവിൽ അദ്ധ്യക്ഷം വഹിക്കുമ്പോൾ സ്വഭാവം മുഴുവനും അതിന്റെ സ്വാധീനശക്തിയാൽ രൂപീകരിക്കപ്പെടുന്നതാണ്. അതുമൂലം ദൈവത്തിൽ ഒരു തുടർച്ചയായ കാത്തിരിപ്പും തന്റെ ഇഷ്ടത്തിന് കീഴ്പ്പെടുത്തിക്കൊടുക്കലും ഉണ്ടാകും. സആ 132.2

സ്വയവർജ്ജനം, സ്വയത്യാഗം, പരോപകാരം, ദയ, സ്നേഹം, ക്ഷമ, ദൈവകാരുണ്യം, ക്രിസ്തീയാശയം, ആദിയായവയാണ് യഥാർത്ഥമായി ദൈവത്തോടു ബന്ധപ്പെട്ടിരിക്കുന്നവർ ദിനംപ്രതി പുറപ്പെടുവിക്കുന്ന ഫലം. അവരുടെ പ്രവൃത്തികൾ ലോകത്തിൽ പ്രസിദ്ധം ചെയ്യപ്പെടുന്നില്ല. എങ്കിലും അവൻ നാൾതോറും ദുഷ്ടതയോടു പോർ ചെയ്ത പരീക്ഷകളുടെയും തെറ്റുകളുടെയും മേൽ ജയം പ്രാപിക്കയാണു ചെയ്യുന്നത്. ഭയഭക്തിപൂർവ്വകമായ നേർച്ചകൾ പുതുക്കുകയും എരിവേറിയ പ്രാർത്ഥനയും ഇടവിടാതുള്ള ജാഗരണവുംകൊണ്ടു അവയെ നിലനിർത്തിപ്പോരുകയും ചെയ്യുന്നു. തീക്ഷ്ണതയേറിയ മതഭ്രാന്തൻ ഈ മൗനവേലക്കാരുടെ പോരാട്ടം വിവേചിക്കുന്നില്ല. എന്നാൽ ഹൃദയങ്ങളിലെ രഹസ്യങ്ങൾ കാണുന്നവന്റെ കണ്ണു താഴ്ചയോടും വിനയത്തോടും ചെയ്യുന്ന ഓരോ പ്രയത്നവും കുറിക്കൊൾകയും അംഗീകാരയോഗ്യമായി വീക്ഷിക്കുകയും ചെയ്യുന്നു. സ്വഭാവത്തിലെ വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും നിർമ്മല സ്വർണ്ണം വെളിവാക്കുന്നതിനു പരീക്ഷണഘട്ടം ആവശ്യമുണ്ട്. സഭയിൽ കഷ്ടങ്ങളും പ്രയാസങ്ങളും ഉണ്ടാകുമ്പോൾ ക്രിസ്തുവിന്റെ യഥാർത്ഥ അനുഗാമികളുടെ സ്ഥിരമായ തീക്ഷ്ണതയും പ്രീതിവാത്സല്യവും വികസിച്ചുവരും. സആ 132.3

യഥാർത്ഥ ഭക്തന്റെ സ്വാധീനശക്തിയുടെ പരിധിക്കകത്തു വരുന്നവനെല്ലാം അവന്റെ ക്രിസ്തീയ ജീവിതത്തിന്റെ ഭംഗിയും സൗരഭ്യവും കാണും. അവൻ അതറികയുമില്ല. എന്തുകൊണ്ടെന്നാൽ അതു അവന്റെ ശീലങ്ങൾക്കും താല്പര്യങ്ങൾക്കും അനുയോജ്യമായിരിക്കും. അവൻ ദിവ്യവെളിച്ചത്തിനായി പ്രാർത്ഥിക്കുകയും അതിൽ നടപ്പാൻ ആഗ്രഹമുള്ളവനായിരിക്കുകയും ചെയ്യും. തന്റെ സ്വർഗ്ഗീയപിതാവിന്റെ ഇഷ്ടം ചെയ്യുന്നതുതന്നെ അവന്റെ ഭക്ഷണവും പാനീയവും. അവന്റെ ജീവൻ ക്രിസ്തുവിൽക്കൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നു എങ്കിലും അവൻ അതിനെക്കുറിച്ചു പ്രശംസിക്കയോ ബോധവാനായിരിക്കയോ ചെയ്യുന്നില്ല. ഗുരുവിന്റെ കാൽചുവടുകളെ താഴ്മയോടും വിനയത്തോടും കൂടി വളരെ അടുത്തു അനുഗമിക്കുന്നവന്റെ മേൽ ദൈവം പുഞ്ചിരി തൂകുന്നു. ദൂതന്മാർ അങ്ങനെയുള്ളവരുടെ അടുക്കലേക്ക് ആകർഷിക്കപ്പെടുകയും, അവരുടെ പാതയിൽ നില്പാൻ താല്പര്യപ്പെടുകയും ചെയ്യുന്നു. സമുന്നതങ്ങളായ നേട്ടങ്ങൾ പാലിച്ചവരും, തങ്ങളുടെ സൽപ്രവൃത്തികളെ വളരെ പ്രധാനമാക്കി കാണിക്കുന്നവരും അവരെ അഗണ്യമാക്കി കടന്നുപോയേക്കുമെങ്കിലും സ്വർഗീയ ദൂതന്മാർ അവരുടെ മേൽ കുനിഞ്ഞുനോക്കുകയും അവരുടെ ചുറ്റും ഒരു അഗ്നിമതിൽ പോലെ നില്ക്കുകയും ചെയ്യുന്നു. 7 സആ 132.4