സഭയ്ക്കുള്ള ആലോചന
ദാനീയേൽ വിശുദ്ധീകരിക്കപ്പെട്ട ഒരു ജീവിത ദൃഷ്ടാന്തം
ദാനീയേലിന്റെ ജീവിതം വിശുദ്ധീകരിക്കപ്പെട്ട സ്വഭാവത്തിന്റെ ഒരു ദൈവാത്മനിശ്വാസീയമായ ദൃഷ്ടാന്തമാകുന്നു. പ്രത്യേകിച്ചും യൗവനക്കാർക്ക് ഒരു പാഠമത്രേ. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിനു ദൈവിക നിയോഗങ്ങളുടെ ഖണ്ഡിതമായ അനുസരണം ആവശ്യമുണ്ട്. സാന്മാർഗ്ഗികവും ബുദ്ധിപരവുമായ അത്യുന്നത അളവു പ്രാപിപ്പാൻ ദൈവ ത്തിങ്കൽനിന്നുള്ള ജ്ഞാനവും ബലവും ആവശ്യപ്പെടുകയും, ജീവിത ത്തിന്റെ എല്ലാ വശങ്ങളിലും കണിശമായ മിതാനുഭവം പാലിക്കയും ചെയ്യണം. 8 സആ 133.1
ദാനീയേലിന്റെ നടത്ത എത്രമാത്രം കുറ്റരഹിതമായിരുന്നുവോ അത മാത്രം കൂടുതലായിരുന്നു അവന്റെ നേർക്കു ശ്രതുക്കൾക്കുണ്ടായിരുന്ന പകയും. അവന്റെ സാന്മാർഗ്ഗസ്വഭാവത്തിലോ കൃത്യനിർവഹണത്തിലോ അവന്റെ നേരെ കുറ്റം ചുമത്തുവാൻ യാതൊന്നും കാണാൻ കഴിയായ്കയാൽ അവർ ഭ്രാന്തുകൊണ്ടു നിറഞ്ഞു. അപ്പോൾ ആ പുരുഷന്മാർ “നാം ഈ ദാനീയേലിന്റെ നേരെ അവന്റെ ദൈവത്തിന്റെ ന്യായപ്രമാണം സംബന്ധിച്ചു ള്ളതല്ലാതെ മറ്റൊരു കാരണവും കണ്ടെത്തുകയില്ലെന്നു പറഞ്ഞു.” (ദാനീ. 6:5). സആ 133.2
എന്തൊരു പാഠമാണ് എല്ലാ ക്രിസ്ത്യാനികൾക്കുമായി ഇവിടെ നല്കപ്പെട്ടിരിക്കുന്നത്? ദിനംപ്രതി അസൂയയുടെ കൂർമ്മതയുള്ള ദൃഷ്ടികൾ ദാനിയേലിന്റെ മേൽ പതിച്ചു. അവരുടെ നോട്ടങ്ങളും പകകൊണ്ടു അധികം അധികം ഉഗ്രതരമായി വന്നു എങ്കിലും അവന്റെ ജീവിതത്തിലെ ഒരു പ്രവൃത്തിയോ വാക്കോ തെറ്റായി അവർക്കു കാണ്മാൻ കഴിഞ്ഞില്ല. അവൻ വിശുദ്ധീകരണം പ്രാപിച്ചിരുന്നതായി അവകാശപ്പെട്ടില്ല. എന്നിരുന്നാലും അവൻ അതിലും ഉപരിയായതു ചെയ്തു. അവൻ വിശ്വസ്തതയും പ്രതിഷ്ഠയുമുള്ള ഒരു ജീവിതം നയിച്ചു. സആ 133.3
രാജാവിന്റെ കല്പന പുറപ്പെട്ടു. തന്നെ നശിപ്പിപ്പാനുള്ള തന്റെ ശത്രുക്കളുടെ ഉദ്ദേശം ദാനിയേലിനു അറിയാമായിരുന്നു. എന്നിട്ടും തന്റെ ഗതി ഒരു തരത്തിലും മാറ്റിയില്ല. അവൻ ശാന്തമായി തന്റെ പതിവനുസരിച്ചു ജോലി കൾ ചെയ്തുകയും പ്രാർത്ഥനാസമയത്തു അവൻ മാളിക മുറിയിൽ കടന്നു അതിന്റെ കിളിവാതിലുകൾ യെരുശലേമിന്റെ നേരെ തുറന്നിട്ടുകൊണ്ടു സ്വർഗ്ഗത്തിലെ ദൈവത്തോടു പ്രാർത്ഥിക്കയും ചെയ്തു. തനിക്കും തന്റെ ദൈവത്തിനും ഇടയിൽ കടന്നുവന്ന ആരോട് പ്രാർത്ഥിക്കണമെന്നോ പ്രാർത്ഥിക്കരുതെന്നോ പറവാൻ ലോകത്തിലെ ഒരു ശക്തിക്കും അധികാരമില്ല എന്നു ആ പ്രവർത്തനഗതി മുഖേന അവൻ ഭയരഹിതനായി പ്രഖ്യാപിച്ചു. നീതിനിഷായുള്ള ഒരു മഹാനായി അവൻ ഇന്നു ലോകരുടെ മുമ്പിൽ നില കൊള്ളുന്നു. അവൻ ക്രിസ്തീയ ധൈര്യത്തിന്റെയും ഹ്യദയപരമാർത്ഥതയു ടെയും സ്തുത്യർഹമായ ഒരു ദൃഷ്ടാന്തമായിരുന്നു. തന്റെ ഭക്തിപ്രകടനത്തിന്റെ ശിക്ഷ മരണമാണെന്നു അവൻ അറിഞ്ഞിരുന്നിട്ടും അവൻ പൂർണ്ണ ഹൃദയത്തോടെ ദൈവത്തിങ്കലേക്കു തിരിഞ്ഞു. “അങ്ങനെ രാജാവിന്റെ കലപനയാൽ അവർ ദാനീയേലിനെ കൊണ്ടുവന്നു സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളഞ്ഞു. ദാനീയേലിനോടു രാജാവു സംസാരിച്ചു. നീ ഇടവിടാതെ സേവിച്ചുവരുന്ന നിന്റെ ദൈവം നിന്നെ രക്ഷിക്കും എന്നു കല്പിച്ചു. (വാക്യം 16). സആ 133.4
പിറ്റെന്നാൾ അതിരാവിലെ രാജാവു സിംഹങ്ങളുടെ ഗുഹയ്ക്കരികെ ചെന്നു നിന്നു, “ജീവനുള്ള ദൈവത്തിന്റെ ദാസനായ ദാനീയേലേ, നീ ഇടവിടാതെ സേവിച്ചുവരുന്ന നിന്റെ ദൈവം നിന്നെ രക്ഷിപ്പാൻ പ്രാപ്തനായോ?” എന്നു ചോദിച്ചു. (വാക്യം 20). അതിന്നുത്തരമായി പ്രവാചകന്റെ ശബ്ദം ഇങ്ങനെ പറഞ്ഞുകേട്ടു: “രാജാവു ദീർഘായുസായിരിക്കട്ടെ. സിംഹങ്ങൾ എനിക്കു കേടുവരുത്താതിരിക്കേണ്ടതിന്നു, എന്റെ ദൈവം തന്റെ ദൂതനെ അയച്ചു. അവയുടെ വായ് അടച്ചുകളഞ്ഞു. അവന്റെ സന്നിധിയിൽ ഞാൻ കുറ്റമില്ലാത്തവൻ; രാജാവേ തിരുമുമ്പിലും ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ല. സആ 134.1
“അപ്പോൾ രാജാവു അത്യന്തം സന്തോഷിച്ചു ദാനീയേലിനെ ഗുഹയിൽ നിന്നു കയറ്റുവാൻ കല്പിച്ചു. അവർ ദാനിയേലിനെ ഗുഹയിൽ നിന്നു കയറ്റി; അവൻ തന്റെ ദൈവത്തിൽ വിശ്വസിച്ചിരുന്നതുകൊണ്ട് അവനു യാതൊരു കേടും പറ്റിയതായി കണ്ടില്ല” (വാക്യം 22,23). ഇങ്ങനെ ദൈവത്തിന്റെ ദാസൻ വിടുതൽ പ്രാപിച്ചു. അവനെ ഒടുക്കിക്കളയുവാൻ അവന്റെ ശ്രതുക്കൾ ഉണ്ടാക്കിയ കെണികൾ അവരുടെ സ്വന്ത നാശത്തിന്നായി ഉപകരിച്ചു. രാജാവിന്റെ കല്പനയാൽ അവരെ കൊണ്ടുവന്നു സിംഹങ്ങളുടെ ഗുഹയിൽ ഇടുകയും അവ അവരെ വിഴുങ്ങിക്കളകയും ചെയ്തു. സആ 134.2
എഴുപതു സംവത്സരത്തെ പ്രവാസം അവസാനിക്കാറായപ്പോൾ യിരെമ്യാപ്രവാചകന്റെ പ്രവചനങ്ങളിൽ ദാനീയേലിന്റെ മനസ്സ് കൂടുതൽ വ്യാപരി പാനിടയായി. സആ 134.3
ദാനീയേൽ തന്റെ സ്വന്തം ഹ്യദയപരമാർത്ഥത ദൈവതിരുമുമ്പിൽ എടുത്തു പ്രഖ്യാപിച്ചില്ല. താൻ നീതിമാനും പരിശുദ്ധനുമാണെന്നവകാശ പ്പെടുന്നതിനുപകരം ബഹുമാന്യനായ ഈ പ്രവാചകൻ താഴ്മയോടെ വാസ്തവമായി പാപപൂർണ്ണരായ യിസായേൽ ജനത്തോടുതന്നെ തുല്യനാക്കി പറയുന്നു. മദ്ധ്യാഹ്നസൂര്യന്റെ പ്രഭ ആകാശത്തു വളരെ ദുർബ്ബലമായി പ്രകാശിക്കുന്ന നക്ഷത്രങ്ങളുടെ പ്രകാശത്തെ അപേക്ഷിച്ചു എത്ര അധികം ശോഭയേറിയതായിരിക്കുന്നുവോ അതുപോലെതന്നെ ദൈവം അവനു നല്കിയിരുന്ന ജ്ഞാനം ലോകത്തിലെ മഹാന്മാരുടേതിനെക്കാൾ അതിശ്രേഷ്ഠമായിരുന്നു. എങ്കിലും സ്വർഗ്ഗത്തിലെ ഏറ്റവും ശ്രേഷ്ഠമായ ആനുകൂല്യം പ്രാപിച്ചിരുന്ന ഈ മനുഷ്യന്റെ അധരങ്ങളിൽനിന്നു നിർഗ്ഗമിച്ച് പ്രാർത്ഥനയെപ്പറ്റി ചിന്തിക്കുക. അഗാധമായ ഭക്തിയോടും കണ്ണുനീരോടും ഹ്യദയഭേദകമായും അവൻ തനിക്കും തന്റെ ജനത്തിനുംവേണ്ടി പ്രാർത്ഥിക്കുന്നു, ദൈവത്തിന്റെ പതാപമഹത്വങ്ങളെ സമ്മതിക്കയും തന്റെ ഏതുമില്ലായ്മയെ ഏറ്റുപറകയും ചെയ്തുകൊണ്ടു ആത്മാവിനെ ദൈവത്തിനുമുമ്പിൽ തുറന്നുവയ്ക്കുന്നു. സആ 134.4
ദാനീയേലിന്റെ പ്രാർത്ഥന കരേറിക്കൊണ്ടിരിക്കവേ അവന്റെ പ്രാർത്ഥന കളും അപേക്ഷകളും സ്വർഗ്ഗത്തിൽ കേട്ടു അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്നു അവനെ അറിയിപ്പാൻ ഗബ്രിയേൽ ദൂതൻ അയക്കപ്പെട്ടു. ഈ ശക്ത നായ ദൂതൻ ദാനീയേലിനു ബുദ്ധി ഉപദേശിച്ചുകൊടുപ്പാനാണ് വന്നത്. അതെ, വരുംകാലങ്ങളിലെ മാർഗ്ഗങ്ങൾ വെളിവാക്കിക്കൊടുപ്പാൻതന്നേ. ഇങ്ങനെ സത്യം ഗ്രഹിപ്പാൻ അതിവാചരയോടുകൂടി പ്രാർത്ഥിച്ചുകൊ ണ്ടിരുന്നപ്പോൾ സ്വർഗ്ഗത്തിൽ നിന്നും അയയ്ക്കപ്പെട്ട സന്ദേശവാഹകനുമായി ദാനീയേൽ സമ്പർക്കത്തിലേർപ്പെട്ടു. സആ 135.1
തന്റെ പ്രാർത്ഥനയ്ക്കുത്തരമായി ദാനീയേൽ തനിക്കും തന്റെ ജന ത്തിനും ആവശ്യമായിരുന്ന വെളിച്ചവും സത്യവും മാത്രമല്ല, പിന്നെയോ ഭാവി മഹൽ സംഭവങ്ങളും ലോകോദ്ധാരകന്റെ വരവും സംബന്ധിച്ചു ഒരു ദർശനംകൂടെ പ്രാപിച്ചു. വിശുദ്ധീകരണം പ്രാപിച്ചു എന്നഭിമാനിക്കുന്നവർ വേദപുസതക സംബന്ധമായ തെളിവുകൾക്കായി തിരുവെഴുത്തുകൾ ശോധന ചെയ്കയോ പ്രാർത്ഥനയിൽ ദൈവത്തോടു പോരാടുകയോ ചെയ്യാതെ ഇരിക്കുമെങ്കിൽ വിശുദ്ധീകരണമെന്താണെന്നു അവർ അറിയുകയില്ല. സആ 135.2
ദാനീയേൽ ദൈവത്തോടു സംസാരിച്ചു. സ്വർഗ്ഗം അവന്റെ മുമ്പിൽ തുറക്കപ്പെട്ടിരുന്നു. എന്നാൽ അവനു നല്കപ്പെട്ടിരുന്ന ഉന്നത ബഹുമാനം അവന്റെ താഴ്മയുടെയും എരിവേറിയ അന്വേഷണത്തിന്റെയും ഫലമായിരുന്നു. ദൈവവചനം ഹൃദയപൂർവ്വം വിശ്വസിക്കുന്ന ഏവർക്കും അവന്റെ ഹിതമെന്താണെന്നറിയുവാനുള്ള വിശപ്പും ദാഹവും ഉണ്ടായിരിക്കും. ദൈവം സത്യ ത്തിന്റെ കർത്താവു ആകുന്നു. അവൻ ഇരുൾ അടഞ്ഞ ഗ്രഹണശക്തിയെ പ്രകാശിക്കുമാറാക്കുകയും മാനുഷിക മനസ്സിനു അവൻ വെളിപ്പെടുത്തിയിട്ടുള്ള സത്യം ശരിക്കു ഗ്രഹിക്കുവാനുള്ള ശക്തി നല്കുകയും ചെയ്യുന്നു. സആ 135.3
ലോകോദ്ധാരകൻ വെളിപ്പെടുത്തിയിട്ടുള്ള മഹൽ സത്യങ്ങൾ ഒളിച്ചു വച്ച നിധിക്കെന്നപോലെ സത്യത്തിനായി അന്വേഷിക്കുന്നവർക്കുള്ളതാകുന്നു. ദാനീയേൽ ഒരു വയോവൃദ്ധനായിരുന്നു. അവന്റെ ജീവിതം വിഗ്രഹാരാധനക്കാരനായ ഒരു രാജാവിന്റെ അരമനയിലെ വശീകരണങ്ങളിൽ കൂടെ കടന്നുപോകയും, അവന്റെ മനസ്സു ഒരു സാമ്രാജ്യത്തിന്റെ കാര്യാദികളിൽ കുഴങ്ങിയിരിക്കുകയും ചെയ്തിരുന്നു. എന്നിട്ടും അവൻ ആ കാര്യാദികളിൽ നിന്നു വിരമിച്ചിട്ടു, ദൈവമുമ്പിൽ തന്റെ ആത്മാവിനെ ദണ്ഡിപ്പിക്കുവാനും അത്യുന്നതന്റെ ഉദ്ദേശങ്ങളെ സംബന്ധിച്ചു ജ്ഞാനത്തിനായി അന്വേഷിപ്പാനും തുടങ്ങി. ആ അപേക്ഷകൾക്കു ഒരു മറുപടിയായി അന്ത്യകാലത്തു ജീവിച്ചിരിക്കുന്നവർക്കു വേണ്ട വെളിച്ചം സ്വർഗ്ഗീയ വിശുദ്ധ മന്ദിരത്തിൽ നിന്നും അയച്ചുകൊടുത്തു. അങ്ങനെയാണെങ്കിൽ സ്വർഗ്ഗത്തിൽനിന്നും അയച്ചുതരപ്പെട്ടിരിക്കുന്ന ഈ സത്യങ്ങളെ ഗ്രഹിപ്പാൻ നമ്മുടെ ബുദ്ധിയെ തുറന്നുതരുമാറു നാം നമ്മുടെ ദൈവത്തോടു എത്ര എരിവായി പ്രാർത്ഥിക്കണം! സആ 135.4
ദാനീയേൽ അത്യുന്നതന്റെ ഒരു ഭക്തിയുള്ള ദാസനായിരുന്നു. അവന്റെ ജീവിതം മുഴുവനും അവന്റെ ഗുരുവിനായുള്ള സേവനപരമായ മഹൽ കൃത്യങ്ങളാൽ നിബിഡീകൃതമായിരുന്നു. അവന്റെ സ്വഭാവ നൈർമ്മല്യവും അച് ഞ്ചലമായ വിശ്വസ്തതയും അവന്റെ ഹൃദയത്തിലെ വിനയത്തിനും ദൈവതിരുമുമ്പിലുള്ള പശ്ചാത്താപത്തിനും തുല്യമായിരുന്നു. ദാനീയേലിന്റെ ജീവിതം യഥാർത്ഥ വിശുദ്ധീകരണത്തിന്റെ ഒരു ദൈവനിശ്വാസീയമായ ദൃഷ്ടാന്തമാണെന്നു ഞങ്ങൾ ആവർത്തിച്ചു പറഞ്ഞുകൊള്ളട്ടെ. 9 സആ 136.1