സഭയ്ക്കുള്ള ആലോചന
അദ്ധ്യായം 11 - വിശുദ്ധീകരിക്കപ്പെട്ട ജീവിതം
നമ്മുടെ രക്ഷകൻ നമ്മിലുള്ളതൊക്കെയും അവകാശപ്പെടുന്നു. അവൻ നമ്മുടെ പ്രഥമവും അതിവിശുദ്ധവുമായ നിരൂപണങ്ങളും അതിനിർമ്മലവും തീവ്രമായ പ്രീതിവാത്സല്യങ്ങളും ആവശ്യപ്പെടുന്നു. നാം വാസ്തവമായി ദിവ്യസ്വഭാവത്തിനു അംശികളായിത്തീർന്നിട്ടുണ്ടെങ്കിൽ അവന്റെ സ്തുതി തുടർച്ചയായി നമ്മുടെ ഹൃദയങ്ങളിലും അധരങ്ങളിലും ഉണ്ടായിരിക്കും. നമ്മുടെ ഏകഭദ്രത, നമ്മുടെ സർവ്വസ്വവും അവങ്കൽ ഭരമേൽപ്പിക്കുന്നതും സദാ കൃപയിലും സത്യത്തിന്റെ പരിജ്ഞാനത്തിലും വളരുന്നതുമായിരിക്കുന്നു. സആ 129.1
വിശുദ്ധ തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിക്കാണുന്ന വിശുദ്ധീകരണം ആത്മാവു, പ്രാണൻ, ദേഹം ഈ മൂന്നും ഉൾക്കൊള്ളുന്ന മുഴു ജീവനെയും ബാധിക്കുന്നതാകുന്നു. ഇതിൽ മുഴു പ്രതിഷ്ഠയുടെ യഥാർത്ഥ അഭിപ്രായം അടങ്ങിയിരിക്കുന്നു. ഈ അനുഗഹം തെസ്സലോനിക്യസഭ പ്രാപിച്ചു കാണാൻ പൌലൊസ് പ്രാർത്ഥിച്ചു. “സമാധാനത്തിന്റെ ദൈവംതന്നെ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ. നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ.” 1 തെസ്സ 5:23. സആ 129.2
മതപരമായ ലോകത്തു തന്നിൽ തന്നെ തെറ്റായതും അപകടകരമായ സ്വാധീനശക്തിയെ വ്യാപരിപ്പിക്കുന്നതുമായ ഒരു വിശുദ്ധീകരണത്വം നിലവിലിരിക്കുന്നുണ്ട്. പല കാര്യങ്ങളിലും വിശുദ്ധീകരിക്കപ്പെട്ടവർ എന്നഭിമാനിക്കുന്നവർ അതു യഥാർത്ഥമായി പ്രാപിച്ചു കാണുന്നില്ല. അവരുടെ വിശുദ്ധീകരണം വെറും സംസാരത്തിലും ഹിതാരാധനയിലും മാത്രം അടങ്ങിയിരി ക്കുന്നു. സആ 129.3
യുക്തിബോധവും ന്യായവും മാറ്റി വച്ചിട്ട് തങ്ങളുടെ സ്വന്തവികാരങ്ങളിൽ മാത്രം പൂർണ്ണമായി ആശ്രയിക്കയും ചില സന്ദർഭങ്ങളിൽ അവർക്കു അനുഭവപ്പെടുന്ന അവരുടെ മനോവികാരങ്ങളിന്മേൽ അവർ അതിന്റെ അവകാശങ്ങളെ അടിസ്ഥാനപ്പെടുത്തുകയും ചെയ്യുന്നു. അവർ അവരുടെ വിശുദ്ധിയുടെ മാർഗ്ഗങ്ങളെ ബലമായി പിടിച്ചുകൊണ്ടു അവയെ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുന്നതിൽ അതിയായ നിഷ്ഠയും വഴികേടുമുള്ളവരായി രിക്കുന്നു. അവർ വളരെ വാക്കുകൾ സംസാരിക്കുന്നുവെങ്കിലും തെളിവിനായി വിലയേറിയ ഫലമൊന്നും പുറപ്പെടുവിക്കുന്നില്ല. ഈ വിശുദ്ധീകരണ നാട്യക്കാർ തങ്ങളുടെ നാട്യങ്ങളാൽ തങ്ങളുടെ സ്വന്തം ആത്മാക്കളെ വഞ്ചിക്കുക മാത്രമല്ല, ദൈവഹിതത്തിനു തങ്ങളെത്തന്നെ പ്രതിഷ്ഠിക്കേണ്ട മറുപലരെയും വഴിതെറ്റിക്കുവാനും പര്യാപ്തമായ ഒരു സ്വാധീനശക്തിയും വ്യാപരിപ്പിക്കുന്നുണ്ട്. ദൈവം എന്നെ നടത്തുന്നു, ദൈവം എന്നെ പഠിപ്പിക്കുന്നു, ഞാൻ പാപം കൂടാതെ ജീവിക്കുന്നു എന്നുള്ള വാക്കുകൾ അവർ ആവർത്തിച്ചു പറയുന്നതു കേൾക്കാം. ഈദൃശ ആത്മാവുമായി ഇടപെടുന്ന പലരും ഏതോ ഇരുണ്ടതും നിഗുഢവുമായ ഒരു വസ്തുവിനോടു ഇടപെടുന്നു. അതെന്താണെന്നു ഗ്രഹിപ്പാൻ അവർക്കു കഴിയുന്നതുമില്ല. എന്നാൽ അതു യഥാർത്ഥ മാതൃകയായ ക്രിസ്തുവിൽ നിന്നു ആകപ്പാടെ വ്യത്യസ്തമാണ്. 2 സആ 129.4
വിശുദ്ധീകരണം പുരോഗമനപരമായ ഒരു പ്രവൃത്തിയാണ്. അതിലെ തുടർച്ചയായ പടികൾ പത്രോസ് അപ്പൊസ്തലന്റെ ഈ വാക്കുകളിൽ അടങ്ങിയിരിക്കുന്നു: “ഇതു നിമിത്തം തന്നെ നിങ്ങൾ സകല ഉത്സാഹവും കഴിച്ചു നിങ്ങളുടെ വിശ്വാസത്തോടു വീര്യവും വീര്യത്തോടു പരിജ്ഞാനവും പരിജ്ഞാനത്തോടു ഇന്ദ്രിയജയവും ഇന്ദ്രിയജയത്തോടു സ്ഥിരതയും സ്ഥിരതയോടു ഭക്തിയും ഭക്തിയോടു സഹോദരപ്രീതിയും സഹോദര പ്രീതിയോടു സ്നേഹവും കൂട്ടിക്കൊൾവിൻ; ഇവ നിങ്ങൾക്കുണ്ടായി വർദ്ധിക്കുന്നു എങ്കിൽ നിങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പരിജ്ഞാനം സംബന്ധിച്ചു ഉത്സാഹമില്ലാത്തവരും നിഷ്ഫലന്മാരും ആയിരിക്കയില്ല. 2, പതാ. 1:5-8. “അതുകൊണ്ടു സഹോദരന്മാരേ, നിങ്ങളുടെ വിളിയും തെരഞ്ഞെടുപ്പും ഉറപ്പാകുവാൻ അധികം ശമിപ്പിൻ. ഇങ്ങനെ ചെയ്താൽ നിങ്ങൾ ഒരുനാളും ഇടറിപ്പോകാതെ നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രി സ്തുവിന്റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനം ധാരാളമായി പ്രാപിക്കും” (വാക്യങ്ങൾ 10,11). സആ 130.1
ഇവിടെ നാം വീണുപോകാത്തതെന്ന് ഉറപ്പു നല്കപ്പെട്ടിരിക്കുന്ന ഒരു പദ്ധതിയുണ്ട്. ഈ സങ്കലന വ്യവസ്ഥയ്ക്കനുസരിച്ചു കിസ്തീയ കൃപ പ്രാപിപ്പാനാഗ്രഹിക്കുന്നവർക്കു ദൈവം തന്റെ പരിശുദ്ധാത്മാവിന്റെ നവര ങ്ങളെ വർഷിപ്പിക്കുന്ന കാര്യത്തിൽ ഗുണനവ്യവസ്ഥ അനുസരിച്ചു പ്രവർത്തിക്കുമെന്നു ഉറപ്പു നല്കിയിട്ടുണ്ട്. 3 സആ 130.2
വിശുദ്ധീകരണം ഒരു നിമിഷം കൊണ്ടോ മണിക്കൂർ കൊണ്ടോ ഒരു ദിവസംകൊണ്ടോ നിറവേറ്റാവുന്ന കാര്യമല്ല. അതു കൃപയിലുള്ള തുടർച്ചയായ വളർച്ചയൽ. നമുക്കു ഒരിക്കലും അടുത്ത ദിവസത്തെ പോരാട്ടം എത വലുതായിരിക്കുമെന്നു അറിഞ്ഞുകൂടാ. സാത്താൻ ജീവിക്കയും വളരെ ശുഷ്കാന്തിയുള്ളവനായിരിക്കയും ചെയ്യുന്നു. അതുകൊണ്ടു ഓരോ നാളും അവനെ എതിർക്കാനുള്ള ശക്തിക്കായി നാം ദൈവത്തോടു പ്രാർത്ഥിക്കണം. സാത്താൻ ഭരണം നടത്തുന്നിടത്തോളം കാലം നമുക്കു ജയിച്ചടക്കേണ്ട അഹന്തയും തരണം ചെയ്യേണ്ട ബലഹീനതകളും ഉണ്ടായിരിക്കും, അതു നിറുത്താനൊരു സ്ഥാനവുമില്ല. ഒരു സ്ഥാനത്തു ചെന്നെത്തിയിട്ടു ഞങ്ങൾ പൂർണ്ണത പ്രാപിച്ചിരിക്കുന്നു എന്നു പറയാവുന്നിടവും ഇല്ല, സആ 130.3
ക്രിസ്തീയ ജീവിതം ഒരു തുടർച്ചയായ പുരോഗമനയാത്രയാണ്. യേശു തന്റെ ജനത്തെ ശുദ്ധീകരിക്കുന്നവനും നിർമ്മലീകരിക്കുന്നവനുമായി ഇരിക്കുന്നു. തന്റെ സാദൃശ്യം അവരിൽ പൂർണ്ണമായി പ്രതിബിംബിക്കുമ്പോൾ അവർ പൂർണ്ണതയും വിശുദ്ധിയും ഉള്ളവരായിത്തീരുകയും രൂപാന്തരം പ്രാപിപ്പാൻ പ്രാപ്തിയുള്ളവരാകയും ചെയ്യും. ക്രിസ്ത്യാനിയിൽ നിന്നു ഒരു വലിയ വേല ആവശ്യപ്പെടുന്നു. നമ്മോടു ജനത്തിന്റെയും ആത്മാവിന്റെയും എല്ലാ കന്മഷങ്ങളും നീക്കി ദൈവഭയത്തിൽ വിശുദ്ധിയ തികച്ചുകൊൾവാൻ ഗുണദോഷിച്ചിരിക്കുന്നു. ഇവിടെയാണ് ആ മഹാവേല സ്ഥിതിചെയ്യുന്നത്. സആ 131.1
ക്രിസ്ത്യാനിക്കു നിരന്തരമായ ഒരു വേലയുണ്ട്. മുടിവള്ളിയിലെ ഓരോ കൊമ്പും ഫലം കായ്ക്കുന്നതിനു തായ്വള്ളിയിൽ നിന്നു ജീവനും ബലവും പ്രാപിക്കേണ്ടിയിരിക്കുന്നു. 4 സആ 131.2
ദൈവകല്പനകളിൽ ഒന്നിനെയെങ്കിലും അഗണ്യമാക്കി ജീവിക്കുന്ന ഒരു മനുഷ്യന് ദൈവം അതു ക്ഷമിച്ചു അവനു മാപ്പുകൊടുക്കണമെന്നൊരു ധാര ണകൊണ്ടു തന്നെത്താൻ വഞ്ചിക്കാതിരിക്കട്ടെ. മനഃപൂർവ്വമായ ഒരു പാപം പരിശുദ്ധാത്മാവിന്റെ സാക്ഷീകരണ ശബ്ദത്തെ വീണ്ടെടുക്കുകയും ആ മനുഷ്യാത്മാവിനെ ദൈവത്തിൽ നിന്നകറ്റിക്കളയുകയും ചെയ്യുന്നു. ഒരു മത പരമായ തോന്നലിന്റെ പാരവശ്യം എന്തുതന്നെ ആയിരുന്നാലും ദൈവകല്പന അഗണ്യമാക്കുന്ന ഒരു ഹൃദയത്തിൽ യേശുവിനു വസിക്കുവാൻ കഴിയുകയില്ല. തന്നെ മാനിക്കുന്നവനെ മാത്രമേ ദൈവവും മാനിക്കുകയുള്ളൂ. 5 സആ 131.3
“സമാധാനത്തിന്റെ ദൈവംതന്നെ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ (1 തെസ്സ 5:3) എന്നു പൌലൊസ് എഴുതകയിൽ അവൻ തന്റെ സഹോദരന്മാരോട് തങ്ങൾക്ക് പ്രാപിപ്പാൻ കഴിയാത്ത ഒരു മാനദണ്ഡം പ്രാപിപ്പാൻ ശ്രമിക്കണമെന്നും ഗുണദോഷിക്കയോ അവർക്കു നല്കുവാൻ ദൈവത്തിന്നു മനസ്സില്ലാതിരുന്ന അനുഗഹങ്ങൾക്കായി പ്രാർത്ഥിക്കയോ ചെയ്തില്ല. ക്രിസ്തുവിനെ സമാധാനത്തിൽ എതിരേല്പാൻ തയാറാകുന്ന ഏവരും പൂർണ്ണവും വിശുദ്ധവുമായ ഒരു സ്വഭാവമുള്ളവരായിരിക്കേണമെന്നു അവൻ അറിഞ്ഞിരുന്നു. 1കൊരി 9:25-27;7:19,20. വായിക്കുക. സആ 131.4
യഥാർത്ഥ ക്രിസ്തീയത്വം ഭവിഷ്യത്തുകളെ തുലനം ചെയ്വാൻ കാത്തു നില്ക്കയില്ല. ഞാൻ ഇതു ചെയ്താൽ ജനങ്ങൾ എന്നെ എങ്ങനെ വിചാരിക്കും? അല്ലെങ്കിൽ താൻ ഇതു ചെയ്താൽ അതു എന്റെ ലൗകിക നന്മകളെ എങ്ങനെ ബാധിക്കും എന്നു ചോദിക്കയില്ല. അതീവ താല്പര്യത്തോടുകൂടെ ദൈവമക്കൾ തങ്ങളുടെ പ്രവൃത്തിയിൽ അവനെ മഹത്വീകരിക്കേണ്ടതിനു അവർ എന്തു ചെയ്യണമെന്നവർ ആഗ്രഹിക്കും. ഭൂമിയിലെ തന്റെ എല്ലാ അനുയായികളുടെ ഹൃദയങ്ങളും ജീവിതങ്ങളും ദിവ്യകൃപകൊണ്ടു നിയന്ത്രിതമാക്കപ്പെടുന്നതിനു അവർ കത്തിയെരിയുന്ന വിളക്കുകളായി ലോകത്തിൽ ശോഭിക്കുമാറു ദൈവം വേണ്ട കരുതലുകൾ ചെയ്തിട്ടുണ്ട്. 6 സആ 131.5