സഭയ്ക്കുള്ള ആലോചന
കഠിന നടപടികൾ ആരോഗ്യ നവീകരണത്തെ ഹനിക്കുന്നു
നമ്മിൽ ചിലർ യോഗ്യമല്ലാത്ത ഭക്ഷണത്തിൽനിന്നും മനഃപൂർവ്വം ഒഴി ഞഞ്ഞിരിക്കുകയും അതേസമയം ശരീരനിലനില്പിനാവശ്യമായ ആഹാരം കഴിക്കുന്നതിൽ അവഗണന കാണിക്കുകയും ചെയ്യുന്നു. ആരോഗ്യനവീകരണത്തിന്റെ അതിർകടന്ന വീക്ഷണം പുലർത്തുന്നവർ രുചിയില്ലാത്തതും തൃപ്തികരമല്ലാത്തതുമായ ആഹാരം ചെയ്യുന്ന വിപത്തിൽ പെട്ടുപോകുന്നു. ആഹാരം പോഷകാംശമുള്ളതും രുചികരവുമായി പാകം ചെയ്യണം. ശരീരത്തിനാവശ്യമുള്ളതൊന്നും അപഹൃതമാകരുത്. ഞാനെപ്പോഴും കുറച്ചു ഉപ്പു ഉപയോഗിക്കുന്നു. കാരണം, അതു രക്തത്തിനാവശ്യമാണ്. പാലോ വെണ്ണയോ അതിനു സമമായ മറ്റെന്തെങ്കിലുമോ ചർത്തു രുചിവരുത്തേണ്ടതാണ്. സആ 395.4
കൊച്ചുകുട്ടികൾക്കു വെണ്ണയും മുട്ടയും കൊടുക്കുന്നതിനാൽ ഉണ്ടാകാവുന്ന രോഗവിപത്തുകളെ സംബന്ധിച്ചു മുന്നറിയിച്ചിട്ടുണ്ടെങ്കിലും ശരിയായി ആഹാരം കൊടുത്തു സൂക്ഷിക്കുന്ന കോഴിയുടെ മുട്ട ഉപയോഗിക്കു ന്നതു ആരോഗ്യ തത്വങ്ങൾക്കെതിരാണെന്നു കണക്കാക്കരുത്. ചില വിഷങ്ങളെ ശമിപ്പിക്കാനുള്ള ശക്തി മുട്ടയിലുണ്ട്. ചിലർ പാലും മുട്ടയും വെണ്ണയും ഉപയോഗിക്കാതിരിക്കുമ്പോൾ അവയുടെ സ്ഥാനത്തു പോഷകങ്ങൾ ശരീരത്തിനു നല്കുവാൻ കഴിയായ്കയാൽ വേല ചെയ്യാൻ കഴിവി ല്ലാത്തവിധം ബലഹീനമായിത്തീരുന്നു. ഇങ്ങനെ ആരോഗ്യ നവീകരണ ത്തിന്റെ പ്രശസ്തി നഷ്ടപ്പെടുന്നു. നല്ല കെട്ടുറപ്പോടെ പണിയുവാൻ നാം ആഗ്രഹിച്ച് വേല ദൈവം ആവശ്യപ്പെടാത്ത അപരിചിത സംഗതികളാൽ കുഴഞ്ഞുപോകയും സഭയുടെ ശക്തികൾക്കു വൈകല്യം സംഭവിക്കുകയും ചെയ്യുന്നു. എന്നാൽ, ഈ ഊക്കമുള്ള ആശയങ്ങളുടെ ഫലത്തെ തടയുവാൻ ദൈവം ഇടപെടും. പാപികളായ മനുഷ്യവർഗ്ഗത്തെ നിപ്പിക്കുന്നതാണു സുവിശേഷം. അതു ധനവാനെയും ദരിദ്രനെയും യേശുവിന്റെ പാദാരവിന്ദങ്ങളിൽ ഒരുമിച്ചു ചേർക്കുന്നു. സആ 395.5
ഇന്നു നാം ആഹാരമായി ഉപയോഗിക്കുന്ന പാൽ, വെണ്ണ, മുട്ട മുതലായ ചില സാധനങ്ങളെ ഉപേക്ഷിക്കേണ്ട സമയം വരും; എന്നാൽ അതു വരുന്നതിനു മുമ്പു കടുത്ത നിബന്ധനകളാൽ നമ്മിൽ സംഭീതി ഉളവാക്കേണ്ട ആവശ്യമില്ല. പരിതസ്ഥിതി ആവശ്യപ്പെടുന്നതുവരെയും കർത്താവു അതിനു വഴി തുറക്കുന്നതുവരെയും കാത്തിരിക്കുക. സആ 396.1
ആരോഗ്യ നവീകരണ തത്വങ്ങൾ ഘോഷിക്കുന്നതിൽ വജിയികളായിട്ടു ള്ളവർ ദൈവവചനത്തെ തങ്ങളുടെ വഴികാട്ടിയും ഉപദേഷ്ടാവുമായി സ്വീകരിക്കണം. ആരോഗ്യ നവീകരണ തത്വങ്ങളുടെ ഉപദേഷ്ടാക്കൾ എന്ന നിലയിൽ ഇതു ചെയ്യുമ്പോൾ മാത്രമേ അവർക്കു അനുകൂല സ്ഥാനത്തു നില്ക്കുവാൻ കഴിയുകയുള്ളു. നാം ഉപേക്ഷിച്ച ഹാനികരമായ ആഹാരത്തിന്റെ സ്ഥാനത്തു, സമ്പൂർണ്ണവും രുചികരവുമായ ആഹാരം കഴിക്കാതെ ആരോഗ്യ നവീകരണ തത്വങ്ങൾക്കെതിരായി സാക്ഷ്യം വഹിക്കരുത്. ഉത്തേജകാഹാരങ്ങൾക്കുള്ള ത്യഷ്ണ ഒരു പ്രകാരത്തിലും പ്രോത്സാഹിപ്പിക്കരുത്. നല്ലതും ലഘുവും സമ്പൂർണ്ണവുമായ ആഹാരമേ കഴിക്കാവൂ. ആരോഗ്യനവീകരണ തത്വങ്ങൾക്കു നിരന്തരം ദൈവത്തോടു നന്ദി പ്രകടിപ്പിക്കുക. സർവ്വ കാര്യങ്ങളിലും യഥാർത്ഥമായും സത്യസന്ധമായും ഇരിക്കുക. വിലയേറിയ വിജയങ്ങൾ നിങ്ങൾ കൈവരിക്കും. സആ 396.2