സഭയ്ക്കുള്ള ആലോചന

260/306

ജനങ്ങളെ പഠിപ്പിക്കുക

ആരോഗ്യ നവീകരണ തത്വങ്ങൾ ജനങ്ങളെ പഠിപ്പിക്കുവാൻ കൂടുതൽ പ്രയത്നങ്ങൾ നടത്തേണ്ടതാണ്. പാചക സ്കൂളുകൾ സ്ഥാപിച്ചു സമ്പൂർണ്ണാഹാരം പാകം ചെയ്യുന്നതിനുള്ള ഉപദേശം വീടുതോറും നല്കുക. പ്രായമുളളവരും ചെറുപ്പക്കാരും ലളിതമായ പാചക കല പഠിക്കണം. സത്യം ഘോഷിച്ചിടത്തലാം ലളിതവും രുചികരവുമായ ആഹാരം പാകം ചെയ്യുവാനും ജനങ്ങളെ പഠിപ്പിക്കണം. മാംസഭക്ഷണം കൂടാതെ പോഷക പ്രധാനമായ ആഹാരം ഉണ്ടാക്കാമെന്നു അവരെ കാണിക്കുക. സആ 395.1

രോഗത്തെ ചികിത്സിക്കുന്നതിനെക്കാൾ നല്ലതു രോഗം വരാതെ സൂക്ഷിക്കുന്നതാണെന്നു ജനങ്ങളെ പഠിപ്പിക്കുക. നമ്മുടെ ഡോക്ടർമാർ ബുദ്ധിയുള്ള അദ്ധ്യാപകരായി ഏവരെയും സ്വയാസക്തിക്കെതിരായി (selfindulgence } താക്കീതു ചെയ്യണം. കൂടാതെ, ശരീരത്തിന്റെയും മനസ്സിന്റെയും നാശത്തെ തടയാനുള്ള ഏകവഴി ദൈവം നിരോധിച്ചിരിക്കുന്ന സംഗതികളെ വർജ്ജിക്കുകയാണെന്നും കാണിച്ചുകൊടുക്കുക. സആ 395.2

ആരോഗ്യനവീകരണക്കാരാകാൻ പഠിക്കുന്നവരുടെ മുൻഭക്ഷണത്തിന്റെ സ്ഥാനം വഹിക്കുന്ന പോഷകപ്രദമായ ആഹാരം ഒരുക്കുന്നതിൽ വളരെ വൈദഗ്ദ്ധ്യവും വിവേകവും ഉപയോഗിക്കണം. ദൈവവിശ്വാസവും ഉദ്ദേശ ദാർഢ്യവും പരസ്പരസഹായ സന്മനസുമാവശ്യമാണ്, ശരിയായ പോഷകമൂല്യങ്ങളുടെ അഭാവമുള്ള ആഹാരം ആരോഗ്യനവീകരണത്തിനു ആക്ഷേപം വരുത്തിവെയ്ക്കുന്നു. ക്ഷയിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ ശരീര ത്തിനു ശരിയായ പോഷണം നല്കുന്ന ആഹാരം എപ്പോഴും നല്കണം. സആ 395.3