സഭയ്ക്കുള്ള ആലോചന
പ്രാദേശിക പരിതസ്ഥിതി പരിഗണിക്കുക
അമിതഭോജനത്തിനും അമിതത്വത്തിനുമെതിരായി പ്രവർത്തിക്കുമ്പോൾ കുടുംബങ്ങളുടെ പരിതസ്ഥിതികൂടെ കണക്കിലെടുക്കണം. ലോകത്തിലെ വിവിധ രാജ്യങ്ങളിലുള്ളവർക്കു വേണ്ടതെല്ലാം ദൈവം നല്കിയിരി ക്കുന്നു. ദൈവത്തോടൊപ്പം സഹപ്രവർത്തകരാകാൻ ആഗ്രഹിക്കുന്നവർ എപകാരമുള്ള ആഹാരം കഴിക്കാമെന്നും കഴിച്ചുകൂടായെന്നും വളരെ സൂക്ഷമതയോടെ പരിഗണിക്കണം. നാം സാധാരണ ജനങ്ങളുമായി ബന്ധി തരായിരിക്കണം, ആരോഗ്യ നവീകരണത്തെ സ്വീകരിക്കുവാൻ പരിത സ്ഥിതി അനുവദിക്കാത്തവർക്കു അതിന്റെ ഉഗ്രതയെക്കുറിച്ചു പഠിപ്പിക്കുന്നതു ഗുണത്തിനുപകരം കൂടുതൽ ദോഷം ചെയ്യും. പോഷകാംശമുള്ള ആഹാരം അവർ കഴിക്കണമെന്നു എനിക്കു നിർദ്ദേശം ലഭിക്കുകുണ്ടായി. “നിങ്ങൾ മുട്ടയും പാലും വെണ്ണയും ഉപയോഗിക്കരുത്; ആഹാരം പാകം ചെയ്യുന്നതിനു വെണ്ണ ഉപയോഗിക്കരുത്” എന്നു പറയുവാൻ എനിക്കു സാദ്ധ്യമല്ല. സാധുക്കളോടു സുവിശേഷം പ്രസംഗിക്കണം. പക്ഷെ, കർശനമായ ആഹാരനിയന്ത്രണത്തിനുള്ള സമയം വന്നിട്ടില്ല. സആ 396.3