സഭയ്ക്കുള്ള ആലോചന

259/306

“എല്ലാം ദൈവമഹത്വത്തിനായി ചെയ് വിൻ”

ജനങ്ങൾ കഴിക്കേണ്ട ആഹാര വിവരപ്പട്ടിക നാം കൃത്യമായി ഉണ്ടാക്കാറില്ല; എന്നാൽ പഴവർഗ്ഗങ്ങളും ധാന്യങ്ങളും അണ്ടിവർഗ്ഗങ്ങളും ധാരാളം ലഭിക്കുന്ന രാജ്യത്തു മാംസഭക്ഷണം ദൈവജനങ്ങൾക്കു നല്ലതല്ല എന്നു ഞങ്ങൾ പറയുന്നു. മാംസഭക്ഷണത്തിന്നു മനുഷ്യപ്രകൃതിയെ മൃഗീയമാക്കു വാനുള്ള പ്രേരണാശക്തിയുണ്ടെന്നു ദൈവം എനിക്കുപദേശിച്ചു തന്നു. കൂടാതെ ഏവരോടും ഉണ്ടാകേണ്ട മാനുഷിക സ്നേഹവും സഹതാപവും ഇതു അപഹരിച്ചു നമ്മുടെ ഉൽകൃഷ്ട ശക്തികളെ അധമവികാരങ്ങളുടെ നിയന്ത്രണത്തിനു വിട്ടുകൊടുക്കുകയും ചെയ്യുന്നു. മാംസഭക്ഷണം മുമ്പു ആരോഗ്യപ്രദമായിരുന്നെങ്കിൽ ഇപ്പോളതു സുരക്ഷിതമല്ല. വിവിധ അർബ്ബുദ രോഗങ്ങൾ, ശ്വാസകോശസംബന്ധമായ രോഗങ്ങൾ ഇവ കൂടുതലും മാംസഭക്ഷണ ഉപയോഗത്താലുളവാകുന്നു. സആ 393.3

മാംസഭക്ഷണം കൂട്ടായ്മയുടെ പരീക്ഷണമായി നാം എടുക്കരുത്. എന്നാൽ വിശ്വാസികളെന്നഭിമാനിക്കുന്ന മാംസഭക്ഷണക്കാരായവർക്കു മറ്റു ള്ളവരുടെ മേലുള്ള സ്വാധീനശക്തിയെ നാം പരിഗണിക്കണം. ദൈവത്തിന്റെ ദൂതുവാഹകരെപ്പോലെ ജനങ്ങളോടിങ്ങനെ പറയരുതോ? “ആകയാൽ നിങ്ങൾ തിന്നാലും കുടിച്ചാലും എന്തു ചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിനായി ചെയ്വിൻ.” 1 കൊരി, 10:31, ദുർവിനിയോഗം ചെയ്താലും അഥവാ ദുഷിച്ച ഭക്ഷണ പ്രിയത്തിനെതിരായി സുദൃഢമായ സാക്ഷ്യം നാം വഹിക്കേണ്ടതല്ലേ? മനുഷ്യർക്കു നല്കിയതിൽ വെച്ചേറ്റവും ഗൗരവമേറിയ ദൂതു ഘോഷിക്കുന്ന സുവിശേഷകർ മിസ്രയീമിലെ ഇറച്ചിക്കലങ്ങളിലേക്കു തിരിയുന്ന മാതൃക കാണിക്കാമോ? ദൈവഭണ്ഡാരത്തിൽ നിന്നും ദശാംശത്താൽ പരിപോഷിപ്പിക്കപ്പെടുന്നവർ, തങ്ങളുടെ സിരകളിലൂടെ പോകുന്ന ജീവ ഒഴുക്കിനെ വിഷമയമാക്കുമോ? ദൈവം നല്കിയിരിക്കുന്ന മുന്നറിയിപ്പും അറിവും അവഗണിക്കാമോ? ശരീരാരോഗ്യം കൃപയിൽ വളരുന്നതി നും സമീകൃതമായ സ്വഭാവം ലഭിക്കുന്നതിനും ശരീരാരോഗ്യം ആവശ്യമായി പരിഗണിക്കണം. ഉദരം ശരിയായി സൂക്ഷിച്ചില്ലെങ്കിൽ സദാചാര സ്വഭാവ രൂപീകരണത്തെ അതു ഹനിക്കും. തലച്ചോറും സിരകളും ഉദരത്തോടു അനുകമ്പ പ്രകടിപ്പിക്കുന്നു. തെറ്റായ തീറ്റിയും കുടിയും തെറ്റായ ചിന്തയും പ്രവൃത്തിയും ഉളവാക്കുന്നു. നാം ആയിരിപ്പാൻ പാടില്ലാത്ത സംഗതികളിലേക്കു നമ്മെ വലിച്ചിഴക്കുന്ന എല്ലാ പ്രവർത്തനങ്ങളിൽനിന്നും വേർപിരിഞ്ഞു നമ്മുടെ ഭാഗം നിവർത്തിക്കുമെങ്കിൽ, നമ്മുടെ ജീവിതം നായകനായ ക്രിസ്തുവിൽ വളരാൻ ശക്തി നല്കുകയും ദൈവത്തിന്റെ രക്ഷ കാണുകയും ചെയ്യും, സആ 393.4

ആരോഗ്യപരമായ ജീവിത തത്വങ്ങളെക്കുറിച്ചു നാം ബുദ്ധിയുള്ളവരായിരിക്കുമ്പോൾ മാത്രമേ, അനുചിതമായ ഭക്ഷണത്തിന്റെ ദൂഷ്യങ്ങൾ ശരിക്കു കാണുവാൻ നാം ഉൽബുദ്ധരാകുന്നുള്ളു. സ്വന്ത തെറ്റു മനസിലാക്കിയ ശേഷം സ്വന്ത പരിചയങ്ങളെ മാറ്റുവാൻ ധൈര്യമുള്ളവർ, നവീകരണ വേലയ്ക്കു കൂടുതൽ പോരാട്ടവും സ്ഥിരോത്സാഹവും ആവശ്യമെന്നു കാണും; എന്നാൽ ശരിയായ രുചി ഒരിക്കൽ രൂപീകരിച്ചാൽ മുമ്പു നിരുപദ്രവകരമെന്നവർ കരുതിയിരുന്ന ആഹാരം, ക്രമേണ അജീർണ്ണത്തിനും മറ്റു രോഗങ്ങൾക്കും അടിസ്ഥാനമിടുന്നവയെന്നു മനസ്സിലാക്കും. സആ 394.1

മാതാപിതാക്കന്മാരേ, പാർത്ഥനയിൽ ജാഗരിക്കുവിൻ. ഏതു രീതിയിലുമുള്ള അടിമത്വത്തിനെതിരായി ശരീരത്തെ കാത്തുസൂക്ഷിക്കുക, ആരോഗ്യ നവീകരണ തത്വങ്ങൾ കുട്ടികളെ പഠിപ്പിക്കുക. ആരോഗ്യ പരിരക്ഷണത്തിനു എന്തൊക്കെ ഉപേക്ഷിക്കണമെന്നു പഠിപ്പിക്കുക, അനുസരണ സആ 394.2

കെട്ട കുട്ടികളുടെമേൽ ദൈവകോപം സന്ദർശനം ആരംഭിച്ചുകഴിഞ്ഞു. ഓരോ കരത്തിലും എന്തെല്ലാം കുറ്റങ്ങളും പാപങ്ങളും പാപ പരിചയങ്ങളുമാണ് വെളിപ്പെട്ടുകൊണ്ടിരിക്കുന്നത്! ഒരു ജനതയെന്നനിലയിൽ നമ്മുടെ കുട്ടികളെ ദുഷിച്ച സംസർഗ്ഗങ്ങളിൽനിന്നും കാത്തുസൂക്ഷിക്കാൻ നാം അതീവ ശ്രദ്ധയെടുക്കണം. സആ 394.3