സഭയ്ക്കുള്ള ആലോചന

256/306

അദ്ധ്യായം 51 - ആരോഗ്യ നവീകരണത്തിൽ വിശ്വസ്തത

(കുറിപ്പ്: ഈ ദൂതു 1909-ൽ അവസാനമായി മിസ്സിസ്റ്റ് വൈറ്റ് ജനറൽ കോൺഫറൻസിൽ സംബന്ധിച്ചപ്പോൾ നല്കിയതിന്റെ പ്രധാന ഭാഗമാണ്). സആ 390.1

അനേകരും ആരോഗ്യനവീകരണ തത്വത്തിൽ നിന്നും പിന്മാറിപ്പോയതി നാൽ ആരോഗ്യനവീകരണത്തെ സംബന്ധിച്ച ദൂതു എല്ലാവർക്കും നല്കണമെന്നു എനിക്കു നിർദ്ദേശം ലഭിച്ചു. ക്രിസ്തുവിൽ പൂർണ്ണവളർച്ച പ്രാപിച്ച സ്ത്രീപുരുഷന്മാരായിത്തീരണമെന്നുള്ളതാണു അവന്റെ കുഞ്ഞുങ്ങളെ സംബന്ധിച്ചുള്ള ദൈവോദ്ദേശം. അതിനുവേണ്ടി മനസിന്റെയും ആത്മാവി ന്റെയും സകല ശക്തികളെയും ശരിയായി ഉപയോഗിക്കണം. ശാരീരികമോ മാനസികമോ ആയ ശക്തികളെ അവർ നഷ്ടമാക്കിക്കൂടാ. സആ 390.2

ആരോഗ്യം പരിരക്ഷിക്കുന്നതെങ്ങനെയെന്നുള്ള ചോദ്യം വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നത്. ദൈവഭയത്തോടുകൂടി നാം ഈ വിഷയം പഠിക്കുമ്പോൾ ശാരീരികവും ആത്മികവുമായ പുരോഗമനത്തിന്, ഭക്ഷണത്തിൽ ലഘുത്വം പാലിക്കേണ്ടതാണെന്നു നാം പഠിക്കും. നമുക്കീ പ്രശ്നം ക്ഷമയോടെ പഠിക്കാം. ഇക്കാര്യത്തിൽ ബുദ്ധിപൂർവ്വം പെരുമാറുന്നതിനു നമുക്കു ബുദ്ധിയും വിവേചനാശക്തിയും ആവശ്യമാണ്. പ്രകൃതിനിയമങ്ങളെ എതിർക്കാതെ പാലിക്കണം. സആ 390.3

മാംസഭക്ഷണം, ചായ, കാപ്പി, ആരോഗ്യപ്രദമല്ലാത്ത പാചകരീതി തുട ങ്ങിയവയുടെ ദൂഷ്യങ്ങളെ സംബന്ധിച്ചു നിർദ്ദേശങ്ങൾ ലഭിച്ചിട്ടുള്ളവരും ത്യാഗത്താൽ ദൈവവുമായുള്ള ഉടമ്പടി പാലിക്കുവാൻ തീരുമാനിച്ചിട്ടുള്ള വരും ആരോഗ്യകരമല്ലെന്നവർക്കറിയാവുന്ന ഭക്ഷണ പ്രിയത്തിൽ ആമഗ്നരാകയില്ല, നമ്മുടെ ഭക്ഷണ പ്രിയത്തെ പവിത്രീകരിക്കാൻ ദൈവം ആവശ്യപ്പെടുന്നു. നല്ലതല്ലാത്ത ഭക്ഷണ കാര്യത്തിൽ നാം സ്വയത്യാഗം പരിചയിക്കണം. അവന്റെ ജനം പൂർണ്ണത പ്രാപിച്ചവരായി അവന്റെ സന്നിധിയിൽ നില്ക്കുന്നതിനുമുമ്പു ചെയ്യേണ്ട വേല ഇതാണ്. സആ 390.4

ദൈവത്തിന്റെ ശേഷിപ്പു ജനം മാനസാന്തരപ്പെട്ടവരായിരിക്കണം. ഈ ദൂതു ഘോഷണത്തിന്റെ ഫലം ആത്മശുദ്ധീകരണവും മാനസാന്തരവുമായി രിക്കണം. ഈ പ്രസ്ഥാനത്തിൽ നാം ദൈവാത്മാവിന്റെ ശക്തി മനസ്സിലാക്കേണ്ടതുണ്ട്. ഇതു അത്ഭുതകരവും സുനിശ്ചിതവുമായ ദൂതാകുന്നു. സ്വീകരിക്കുന്നവനു സർവ്വവുമാണ്. അത്യുച്ചത്തിൽ ഘോഷിക്കയും വേണം. അവസാനം വരെ ഈ ദൂതു ശക്തിയോടെ മുന്നേറാൻ തക്ക യഥാർത്ഥ വിശ്വാസം നമ്മിൽ ഉണ്ടായിരിക്കണം. സആ 390.5

വിശ്വാസികളെന്നഭിമാനിക്കുന്ന ചിലർ സാക്ഷ്യങ്ങളിലെ (Testimonies) ചില ഭാഗങ്ങൾ ദൈവദൂതാണെന്നു വിശ്വസിക്കുകയും, തങ്ങൾ ആസക്തരായി രസിക്കുന്ന ഹൃദ്യമായവയെ നിന്ദിക്കുന്ന അഥവാ വിധിക്കുന്ന ഭാഗം നിരസിക്കുകയും ചെയ്യുന്നു. അങ്ങനെയുള്ളവർ സഭയുടെയും തങ്ങളുടെയും ക്ഷേമത്തിനെതിരായി പ്രവർത്തിക്കുന്നു. നമുക്കു വെളിച്ചം ഉള്ളിടത്തോളംകാലം വെളിച്ചത്തിൽ നടക്കുക എന്നതു പരമപ്രധാനമാണ്. ആരോഗ്യ നവീകരണത്തിൽ വിശ്വസിക്കുന്നവരെന്നഭിമാനിക്കുന്നവർ തങ്ങളുടെ ദിനചര്യകളിൽ അതിനെതിരായി പ്രവർത്തിക്കുമ്പോൾ സ്വന്ത ആത്മാവിനെ ഹനിക്കുകയും വിശ്വാസികളുടെയും അവിശ്വാസികളുടെയും മനസ്സിൽ തെറ്റിദ്ധാരണയുളവാക്കുകയും ചെയ്യുന്നു. സആ 391.1