സഭയ്ക്കുള്ള ആലോചന
അനുസരണത്തിലൂടെ ശക്തി
ഈ ദൂതുഘോഷണത്തിന്റെ അന്ത്യനാളുകൾക്കു മുമ്പു ശീഘം വേല ചെയ്തു തീർക്കാൻ ഒരുങ്ങുന്നതിനു വിശ്വാസത്തിനനുയോജ്യമാം വിധം ജീവിതത്തെ സംസ്കരിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുകയെന്ന ഗൗരവാവഹമായ ഉത്തരവാദിത്വം സത്യം അറിയാവുന്നവരിൽ സ്ഥിതി ചെയ്യുന്നു. ഭക്ഷണപ്രിയ (appetite) ത്തിൽ മുഴുകാൻ സമയമോ ശക്തിയോ അവർക്കില്ല. “ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടുന്നതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊൾവിൻ; എന്നാൽ കർത്താവിന്റെ സമ്മുഖത്തുനിന്നു ആശ്വാസകാലങ്ങൾ വരും” (അ.പ്ര. 3:19) എന്ന വചനങ്ങൾ ഇപ്പോൾ ഗൗരവസമ്മേതം നമ്മുടെ അടുക്കൽ വരേണ്ടതാണ്. ആത്മികതയിൽ കുറവുള്ള അനേകർ നമ്മുടെ ഇടയിലുണ്ട്. അവർ പരിപൂർണ്ണമായി മാനസാന്തരപ്പെടുന്നില്ലെങ്കിൽ കണിശമായും നശിച്ചുപോകും. നിങ്ങൾക്കീ സാഹസം ചെയ്വാൻ നിർവ്വാഹമുണ്ടോ? സആ 391.2
നിരന്തര പുരോഗമനം തന്റെ ജനത്തിൽനിന്നും ദൈവം ആവശ്യപ്പെടു ന്നു. മാനസിക പുരോഗമനത്തിനും ആത്മശുദ്ധീകരണത്തിനും ഏറ്റവും വിഘാതമായി നില്ക്കുന്നതു അത്യാസക്തമായ ഭക്ഷണപ്രിയമാണെന്നു നാം പഠിക്കേണ്ടതാണ്. സർവ്വ ആരോഗ്യ നവീകരണവും തങ്ങൾക്കുണ്ടെന്നു നടിച്ചു, അനേകരും അയോഗ്യമായി ഭക്ഷിക്കുന്നു. ശരീരക്ഷീണത്തിനും മാനസിക ക്ഷീണത്തിനും ഏറ്റവും വലിയ കാരണമായിരിക്കുന്നതു ഭക്ഷണ പ്രിയത്തിലുള്ള ആസക്തിയാണ്. ബലഹീനതക്കും അകാല മൃത്യുവിനും കാരണം ഇതുതന്നെയാണ്. ഭക്ഷണപ്രിയത്തെ നിയന്ത്രിക്കാൻ ക്രിസ്തുവിൽ ശക്തിയുണ്ടെന്നു ആത്മശുദ്ധീകരണം പ്രാപിക്കാൻ അന്വേഷിക്കുന്ന വ്യക്തി ധരിക്കട്ടെ. മാംസഭക്ഷണപ്രിയത്തിൽ മുഴുകുന്നതുമൂലം നമുക്കെന്തെങ്കിലും നന്മ ഉണ്ടാകുമായിരുന്നെങ്കിൽ ഈ അഭ്യർത്ഥന നിങ്ങളോടു ചെയ്യുകയില്ലായിരുന്നു. ഒരു ഗുണവും ലഭിക്കുന്നില്ലെന്നെനിക്കറിയാം. മാംസഭക്ഷണം ശരീര ക്ഷേമത്തിനു ഹാനികരമത്രെ. ഇതു കൂടാതെ ജീവിക്കാൻ നാം പറിക്കണം. സസ്യാഹാരം കിട്ടാവുന്നിടത്ത് അതു കഴിക്കാതെ സ്വന്ത ഇഷ്ടപ്രകാരം തിന്നുകയും കുടിക്കുകയും ചെയ്യുന്നവർ ഏതല്ക്കാല സത്യത്തിന്റെ ഇതര വശങ്ങളെക്കുറിച്ചു കർത്താവു നല്കിയിരിക്കുന്ന നിർദ്ദേശത്തെ അവഗണിക്കുകയും സത്യബോധം നഷ്ടപ്പെടുത്തുകയും ചെയ്യും. തീർച്ച യായും അവർ വിതച്ചതുതന്നെ കൊയ്യും, സആ 391.3
മാംസഭക്ഷണമോ ആരോഗ്യകരമല്ലാത്ത മറ്റു ആഹാരങ്ങളോ നമ്മുടെ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്കു നല്കാൻ പാടില്ലെന്ന നിർദ്ദേശം എനിക്കു ലഭിച്ചു. ഉത്തേജന ആഗ്രഹത്തിനു പ്രോത്സാഹനം നല്കുന്ന ഒന്നും കുട്ടികൾക്കു വിളമ്പരുത്. മുതിർന്നവരോടും യൗവ്വനക്കാരോടും മദ്ധ്യ വയസ്ക്കരോടുമാണ് ഞാൻ അഭ്യർത്ഥിക്കുന്നത്, നിങ്ങൾക്കു ഹാനി വരുത്തുന്ന ഭക്ഷണത്തോടുള്ള പ്രിയം ഉപേക്ഷിക്കുക. ത്യാഗത്താൽ കർത്താവിനെ സേവിക്കുക. സആ 392.1
മാംസഭക്ഷണം കൂടാതിരിക്കാൻ സാദ്ധ്യമല്ലെന്നു വിചാരിക്കുന്നവർ അനേകരുണ്ട്. അവർ കർത്താവിന്റെ പക്ഷത്തു നിലയുറപ്പിച്ചു അവന്റെ നിയന്ത്രണത്തിലുള്ള മാർഗ്ഗത്തിൽ സഞ്ചരിക്കുവാൻ ദൃഢനിശ്ചയം ചെയ്യുമെ ങ്കിൽ ദാനിയേലിനും കൂട്ടുകാർക്കും ലഭിച്ചതുപോലുള്ള ശക്തിയും ബുദ്ധിയും ലഭിക്കും. ദൈവം വിവേകം നല്കുന്നുവെന്നവർക്കു മനസ്സിലാകും. സ്വയത്യാഗ പ്രവർത്തനം മൂലം ദൈവവേലക്കു എന്തുമാത്രം കരുതുവാൻ കഴിയുമെന്നു കണ്ടു അനേകരും അതിശയിക്കും, ത്യാഗത്താൽ സമ്പാദിക്കുന്ന ചെറിയ തുകകൾ, സ്വയത്യാഗ രഹിതമായ വലിയ തുകകളെക്കാൾ കൂടുതൽ ദൈവവേലയ്ക്കു ഉപകരിക്കും. സആ 392.2