സഭയ്ക്കുള്ള ആലോചന

255/306

ആഹാര മാറ്റത്തെക്കുറിച്ചുള്ള നിർദ്ദേശം

മാംസപേശികളുടെ ശക്തി മാംസാഹാരത്തെ ആശ്രയിച്ചാണിരിക്കുന്നതെന്ന ചിന്ത തെറ്റാണ്. അതിന്റെ ഉപയോഗം കൂടാതെ ശരീരത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുകയും നല്ല ആരോഗ്യം അനുഭവിക്കുകയും ചെയ്യാം. നല്ല രക്തം ഉളവാകത്ത് എല്ലാ പോഷകാംശങ്ങളും ധാന്യങ്ങളും പഴവർഗ്ഗങ്ങളും അണ്ടിവർഗ്ഗങ്ങളും സസ്യങ്ങളും അടങ്ങിയ ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്നു. ഈ ഘടകങ്ങൾ മാംസാഹാരം അത്ര മെച്ചമായും പൂർണ്ണമായും പദാനം ചെയ്യുന്നില്ല. ആരോഗ്യത്തിനും ശക്തിക്കും മാംസാഹാരം അത്യാവ ശ്യമായിരുന്നെങ്കിൽ ആദിയിൽ മനുഷ്യനു ആഹാരം നിശ്ചയിച്ചപ്പോൾ തന്നെ ഉൾപ്പെടുത്തുമായിരുന്നു. സആ 388.1

മാംസഭക്ഷണം നിറുത്തുമ്പോൾ പലപ്പോഴും ശക്തിക്കുറവും ധാതുശക്തിയുടെ കുറവും അനുഭവപ്പെടുന്നു. മാംസഭക്ഷണം അത്യന്താപേക്ഷിതമെന്നു പലരുമിതിനെ തെളിവായെടുത്തു വാദിക്കാറുണ്ട്. എന്തുകൊണ്ടന്നാൽ ഈ തരത്തിൽപെട്ട ആഹാരം ഉത്തേജജനകങ്ങളായതിനാലാണ്. അവ രക്തത്തെ ചൂടുപിടിപ്പിക്കുകയും ഞരമ്പുകളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു, ചിലർക്കു മാംസാഹാരം നിറുത്തുന്നതു മദ്യപാനി മദ്യപാനം ഉപേക്ഷിക്കുന്നതുപോലെ പ്രയാസകരമായിരിക്കും. പക്ഷെ, ഈ മാറ്റം നന്മ യക്കാണ്. സആ 388.2

മാംസഭക്ഷണം നിറുത്തുമ്പോൾ അവയുടെ സ്ഥാനത്തു രുചികരവും പോഷകസംവർദ്ധകവുമായ വിവിധതരം ധാന്യങ്ങൾ , അണ്ടിവർഗ്ഗങ്ങൾ, പച്ചക്കറികൾ എന്നിവ ഉപയോഗിക്കുക. പ്രത്യകിച്ചു ബലഹീനരായിട്ടുള്ളവർക്കും നിരന്തരം അദ്ധ്വാനമുള്ളവർക്കും ആവശ്യമാണ്. ( MH 316). മാംസാഹാരം പ്രധാനാഹാരമല്ലാതിരിക്കുന്നിടത്തു നല്ല പാചകരീതി അത്യന്താപേക്ഷിതമത്രെ. മാംസത്തിന്റെ സ്ഥാനം വഹിക്കത്തക്കവണ്ണം നല്ലപോലെ പാകം ചെയ്ത എന്തെങ്കിലും ഉണ്ടെങ്കിൽ മാംസത്തിന്റെ ആഗ്രഹം ഉണ്ടാക യില്ല. (GC 384) സആ 388.3

മാംസാഹാരത്തിൽ നിന്നും പോഷകഗുണരഹിതമായ ആഹാരം കൈക്കൊണ്ട് കുടുംബങ്ങളെ എനിക്കു പരിചയമുണ്ട്. അവരുടെ ആഹാരം മോശമായി തയ്യാറാക്കുക കാരണം ഉദരം അവയെ വെറുക്കുന്നു. അങ്ങനെയുള്ളവർ, ആഹാര നവീകരണം അവർക്കു പറ്റിയതല്ല എന്നും ശരീരബലം കുറഞ്ഞു വരുന്നുവെന്നും എന്നോടു പറഞ്ഞിട്ടുണ്ട്. ആഹാരം ലഘുവായും രുചികരമായും തയ്യാറാക്കണം. (2T63) സആ 388.4

മാംസാഹാരം, ചായ, കാപ്പി, ഹാനികരമായ മറ്റു ആഹാരങ്ങൾ എന്നിവ വർജ്ജിക്കണമെന്നു കർത്താവു ശേഷിപ്പു സഭയോടുപദേശിക്കുന്നതു അവരുടെ സ്വന്തം ഗുണത്തിനാണ്. സമ്പൂർണ്ണവും നല്ലതുമായ വേറെ ധാരാളം സാധനങ്ങൾ നമുക്കുപയോഗിക്കാം. സആ 388.5

കർത്താവിന്റെ വരവിനുവേണ്ടി നോക്കിപ്പാർത്തിരിക്കുന്നവരുടെ ഇടയിൽനിന്നു മാംസഭക്ഷണം ക്രമേണ ഉപേക്ഷിക്കപ്പെടും; മാംസം അവരുടെ ആഹാരത്തിന്റെ ഭാഗമാല്ലാതായിത്തീരും. ഈ ആശയം നാം മനസ്സിൽ സദാ വെച്ചുപുലർത്തി അതിനായി പ്രവർത്തിക്കണം. (CD380,381) സആ 388.6

മാംസാഹാര പരിചയത്താൽ മാനസികവും അദ്ധ്യാത്മികവും ശാരീരികവുമായ ശക്തികൾ ക്ഷയിക്കുന്നു. മാംസഭക്ഷണം ശരീരത്തെ കുഴപ്പത്തിലാക്കുകയും ബുദ്ധിയെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു. പ്രിയ സഹോദരാ, സഹോദരീ, നിങ്ങളുടെ സുരക്ഷിതമാർഗ്ഗം മാംസം ഉപയോഗിക്കാതിരിക്കലാണ്. (2T64) സആ 389.1

*****