സഭയ്ക്കുള്ള ആലോചന
മനസിലും ആത്മാവിലും ഉണ്ടാക്കുന്ന ഫലങ്ങൾ
ശാരീരിക രോഗത്തെക്കാൾ ഒട്ടും അപ്രധാനമല്ലാത്ത സാന്മാർഗ്ഗിക ദൂഷ്യങ്ങൾ മാംസഭക്ഷണത്തിൽ നിന്നുണ്ടാകുന്നു. മാംസാഹാരം ശരീരത്തിനു ഹാനികരമാണ്. ശരീരത്തെ ബാധിക്കുന്ന ഫലങ്ങൾ മനസ്സിലും ആത്മാവിലും ഉളവാക്കുന്നു. (MH315) സആ 387.1
മാംസാഹാരം നമ്മുടെ രീതിയെ വ്യത്യാസപ്പെടുത്തുകയും മ്യഗീയത്വം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. നാം കഴിക്കുന്ന ആഹാരമാണു നമ്മിൽ അടങ്ങിയിരിക്കുന്നത്. അധിക മാംസഭക്ഷണം ബുദ്ധിപരമായ പ്രവർത്തനത്തെ കുറയ്ക്കുന്നു. മാംസം ഒരിക്കലും വിദ്യാർത്ഥികൾ ഭക്ഷിച്ചിരുന്നില്ലെങ്കിൽ പഠനത്തിൽ കൂടുതൽ നേട്ടങ്ങൾ കൈവരുത്തുവാൻ കഴിയുമായിരുന്നു. മാംസാഹാരത്താൽ മനുഷ്യനിലെ മൃഗീയത്വം ശക്തിപ്പെടുമ്പോൾ ബുദ്ധിശക്തി ആനുപാതികമായി കുറയുന്നു. (CD 352) സആ 387.2
ആഹാരം ഏറ്റവും ലഘുവായിരിക്കേണ്ട സമയം എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ അതിപ്പോഴാണ്. നമ്മുടെ കുഞ്ഞുങ്ങളുടെ മുമ്പിൽ മാംസാഹാരം വിളമ്പരുത്. അതിന്റെ പ്രേരണ അധമവികാരങ്ങളെ ഉദ്ദീപിപ്പിക്കുവാനും സദാചാരത്തെ മരിപ്പിക്കുവാനുമത്രെ ഉതകുന്നത്. (2T352) സആ 387.3
ക്രിസ്തുവിന്റെ ശീഘ്രപുനരാഗമനത്തിനുവേണ്ടി കാത്തിരിക്കുന്നവരെന്നഭിമാനിക്കുന്നവരിൽ വലിയ നവീകരണം കാണണം. നമ്മുടെ ജനങ്ങളുടെ ഇടയിൽ ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു വേല ആരോഗ്യനവീകരണം ചെയ്യണം, മാംസാഹാരത്തിന്റെ ദൂഷ്യങ്ങളെക്കുറിച്ചു ജാഗ്രതയുളളവരായിരിക്കേണ്ടവർതന്നെയും മൃഗങ്ങളുടെ മാംസം തിന്നു ശാരീരികവും മാനസികവും ആത്മികവുമായ ആരോഗ്യത്തെ അപകടത്തിലാക്കുന്നു. മാംസാഹാരത്ത സംബന്ധിച്ചുള്ള പഠനത്തിൽ ഇപ്പോൾ അർദ്ധമാനസാന്തരമുള്ളവർ ദൈവ ജനങ്ങളിൽനിന്നും പിന്മാറി അവരോടുകൂടി നടക്കാതിരിക്കും. (CD575) സആ 387.4
വാക്കുകളിലോ പ്രവർത്തനങ്ങളിലോ യാതൊരു വിധത്തിലും ദൈവമോ ദൈവവേലയോ അനാദരിക്കപ്പെടാതിരിക്കാൻ സത്യം വിശ്വസിക്കുന്നുവെന്നവകാശപ്പെടുന്നവർ ശരീരത്തിന്റെയും മനസ്സിന്റെയും ശക്തികളെ ശരിയായി കാത്തു സൂക്ഷിക്കണം. പരിചയങ്ങളും സ്വഭാവവും ദൈവഹിതത്തിനു വിധേയമാക്കണം. നമ്മുടെ ആഹാരത്തിൽ ശ്രദ്ധിക്കണം. മാംസഭക്ഷണത്തിനെതിരായി ദൈവജനങ്ങൾ ഉറച്ച നിലപാടു സ്വീകരിക്കണമെന്നു എനിക്കു വെളിപ്പെടുത്തിത്തന്നു. ദൈവജനത്തിനു നിർമ്മല രക്തവും ശുദ്ധമനസ്സും വേണ മെങ്കിൽ മാംസഭക്ഷണോപയോഗം ഉപേക്ഷിക്കണമെന്നുളള ദൂതു മുപ്പതു വർഷം നല്കിയെല്ലെങ്കിൽ ഇന്നും അവർ ആ ദൂതു ശ്രദ്ധിക്കേണ്ടതല്ലേ? മാംസഭക്ഷണം ഉപയോഗിക്കുന്നതു മൂലം മൃഗീയ സ്വഭാവം ശക്തിപ്പെടുകയും ആത്മിക സ്വഭാവം ബലഹീനമാവുകയും ചെയ്യുന്നു. (CD 383) സആ 387.5