സഭയ്ക്കുള്ള ആലോചന
ജന്മദിനങ്ങൾ സ്തോത്രാർപ്പണ സമയം
യഹൂദന്മാരുടെ ഇടയിൽ ശിശു ജനിക്കുമ്പോൾ വഴിപാടു അർപ്പിക്കണമെന്നു ദൈവം കല്പ്പിച്ചിരുന്നു. കുട്ടികളുടെ ജന്മദിനങ്ങളിൽ അവർക്കു പ്രത്യേക സമ്മാനങ്ങൾ നല്കുന്നതിനു മാതാപിതാക്കന്മാർ പ്രയത്നിക്കുന്നതു നാം കാണാറുണ്ടല്ലോ, ബഹുമാനത്തിനർഹൻ മനുഷ്യനാണെന്നു തോന്നുമാറു ജന്മദിനത്തെ കുട്ടിയെ ബഹുമാനിക്കുവാനുള്ള സന്ദർഭമായി ഉപയോഗിക്കുന്നു. ഈ കാര്യാദികളിൽ സാത്താനു സ്വന്തമായ വഴിയുണ്ട്. മനസ്സിനെയും സമ്മാനങ്ങളെയും മനുഷ്യരിലേക്കു തിരിക്കുന്നു. തങ്ങൾ പ്രത്യേക സംപ്രീത വസ്തുക്കളാക്കിത്തീർക്കപ്പെടേണ്ടവരാണെന്നപോലെ, കുട്ടികളുടെ ചിന്ത ഇപ്രകാരം അവരിലേക്കു തിരിച്ചുവിടുന്നു. സആ 295.6
മറ്റൊരു വർഷംകൂടെ തങ്ങളുടെ ജീവനെ കാത്തുസൂക്ഷിച്ചതിൽ ദൈവത്തിന്റെ സ്നേഹമേറിയ ദയക്കു നന്ദിയുള്ളവരായിരിക്കേണ്ട തക്ക കാരണ സആ 295.7
വസ്ത്രം, നിത്യജീവന്റെ പ്രത്യാശ എന്നിവയ്ക്കെല്ലാം കാരുണ്യദാതാവിനോടു നാം കടമ്പട്ടവരാണ്. അവന്റെ ദാനങ്ങളെ അംഗീകരിച്ചു നന്ദിസൂചകമായ സ്തോത്ര വഴിപാടു നമ്മുടെ ഏറ്റവും വലിയ ഉപകാരിയായ ദൈവത്തിനു അർപ്പിക്കണം. ഇതു ദൈവത്തിനവകാശപ്പെട്ടതാണ്, ഈ ജന്മദിന സമ്മാനങ്ങൾക്കു സ്വർഗ്ഗീയാംഗീകാരം ലഭിക്കുന്നു. സആ 296.1
കഴിഞ്ഞ ഒരു കൊല്ലത്തെ ജീവിതത്തെ അവലോകനം ചെയ്ത സ്വർഗ്ഗീയ പുസ്തകങ്ങളിൽ കാണിച്ചിരിക്കുന്ന രേഖയെ നേരിടുന്നതിനു സാന്താഷം ഉണ്ടായിരിക്കുമോ എന്നു ചിന്തിക്കുന്നതിനു അവരെ പഠിപ്പിക്കുക, സംസാരം, പ്രവൃത്തി, നടപ്പു എന്നിവ ദൈവത്തെ പ്രസാദിപ്പിക്കുന്ന രീതിയിലുള്ളതാണോ എന്ന ഗൗരവചിന്ത അവരിൽ പ്രോത്സാഹിപ്പിക്കുക. അവരുടെ ജീവിതം ക്രിസ്തുസമാനമാക്കി ദൈവമുമ്പാകെ മനോഹരമാക്കുന്നുണ്ടോ? അവരെ കർത്താവിന്റെ കല്പനകളും വഴികളും പരിജ്ഞാനവും പഠിപ്പിക്കുക. സആ 296.2
കർത്താവിന്റെ ഭണ്ഡാരത്തിലേക്കു ചെല്ലാൻ അനുവദിക്കുന്നതും മിഷൻ സ്ഥാപനങ്ങൾക്കു വിനിയോഗിക്കാവുന്നതുമല്ലെങ്കിൽ എന്റെ ജന്മദിനം ആരും ആഘോഷിക്കയോ സമ്മാനം തരുകയോ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നു എന്റെ കുടുംബാംഗങ്ങളോടും സ്നേഹിതരോടും പറഞ്ഞിട്ടുണ്ട് (AH 472-476) സആ 296.3
*****