സഭയ്ക്കുള്ള ആലോചന
ദൈവികകാര്യം പ്രഥമം
ദൈവം നമ്മോടു ചെയ്ത സംഗതികളുടെ ഓർമ്മയെ പുതുക്കി അവധി ദിവസങ്ങളെ ദൈവത്തിനുവേണ്ടി അനുഷ്ഠിക്കുന്നതു നല്ലതല്ലേ? ദൈവത്തെ മറക്കാതിരിക്കാൻ ഭവനത്തിൽ നമുക്കു ലഭിച്ച ഹൃദയസ്പൃക്കായ മുന്നറിയി പ്പുകളെ അനുസരിക്കാൻ ഭൂതകാല അനുഗ്രഹങ്ങളെപ്പറ്റി ചിന്തിക്കുന്നതു നന്നായിരിക്കയില്ലേ? സആ 295.2
ലോകത്തിൽ അനേക ഒഴിവുദിവസങ്ങളുണ്ട്. ചൂതുകളി, കുതിരപ്പന്തയം, വിനോദങ്ങൾ, പുകവലി, മദ്യപാനം എന്നിവയിൽ മനുഷ്യർ മുഴുകിയിരിക്കുന്നു. ദൈവത്തിന്റെ വിശിഷ്ട അനുഗ്രഹങ്ങൾക്കു നന്ദി പ്രകാശിപ്പിക്കാൻ പറ്റിയ വിശുദ്ധ കൂട്ടായ്മകൾ ദൈവജനങ്ങൾ കൂടെക്കൂടെ ആചരിക്കരുതോ? സആ 295.3
സ്ത്രീപുരുഷന്മാരുടെയും കുട്ടികളുടെയും ആത്മരക്ഷയ്ക്കും മനുഷ്യരാശിയുടെ ആവശ്യങ്ങളെ പരിഹാരിക്കാനുമുള്ള പരിപാടിയിൽ യുവതീയുവാക്കൾക്കു പ്രായാഗിക വേല നൽകി അവരെ സംഘടിപ്പിക്കുന്നതിൽ ക്രമേണ വളരാൻ കഴിവുള്ളവരെ നമുക്കു സഭയിൽ ആവശ്യമുണ്ട്. അഹോവൃത്തിക്കു വേണ്ടി വേല ചെയ്യേണ്ടവർക്കു മുഴുസമയവും ഈ വേലയ്ക്കു വേണ്ടി ചെലവിടാൻ സാദ്ധ്യമല്ല. ഇങ്ങനെയുള്ളവർക്കു കൂടുതൽ പണം കൊടുക്കാൻ കഴിയില്ലെങ്കിൽ ഒഴിവുദിവസങ്ങളിൽ കർതൃവേലയിൽ ഏർപ്പെട്ടു നന്മ ചെയ്യാം. സആ 295.4
നിങ്ങൾക്കു ഒഴിവുദിവസം ഉള്ളപ്പോൾ സ്വന്തം കുട്ടികൾക്കും കുടാതെ ദരിദ്രർക്കും യാതന അനുഭവിക്കുന്നവർക്കും ആ ദിവസത്തെ സന്തോഷപ്രദ മാക്കിത്തീർക്കുക. ദൈവത്തിനു നന്ദി പറയാതെയും യേശുവിനു സ്തോത്ര വഴിപാടു നല്കാതെയും ഒഴിവുദിവസം കടന്നുപോകാനനുവദിക്കരുത്. സആ 295.5