സഭയ്ക്കുള്ള ആലോചന

183/306

അദ്ധ്യായം 38 - വിനോദം (Recreation)

ക്രിസ്ത്യാനിയുടെ അധീനതയിൽ സന്തോഷ ഉറവകൾ പലതുണ്ട്. ഏതു വിനോദം വിഹിതമെന്നും ശരിയെന്നും സുനിശ്ചിതമായും കൃത്യമായും പറ യും. മനസ്സിനെ ക്ഷയിപ്പിച്ചു ആത്മാവിനെ അധഃപതിപ്പിക്കാത്തതും, നിരാശ പ്പെടുത്തി ആത്മാഭിമാനത്തെ നശിപ്പിക്കാൻ ഖേദകരമായ അനന്തര പരി ണാശക്തിയെ അവശേഷിപ്പിക്കുകയോ, പ്രയോജനതയുടെ മാർഗ്ഗത്തെ തടസ്സപ്പെടുത്തുകയോ ചെയ്യാത്ത വിനോദങ്ങളിൽ അവർക്കു പങ്കെടുക്കാം. യേശുവിനെ അവരോടൊപ്പം കൊണ്ടുപോയി പ്രാർത്ഥനയുടെ ആത്മാവിനെ പരിരക്ഷിപ്പാൻ സാധിക്കുമെങ്കിൽ അവർ പൂർണ്ണമായും സുരക്ഷിതരാണ്. സആ 297.1

വിശ്വാസത്തോടുകൂടെ ദൈവാനുഗ്രഹം അഭ്യർത്ഥിച്ചു ഏർപ്പെടാവുന്ന ഏതു വിനോദവും ആപൽക്കരമല്ല. രഹസ്യപാർത്ഥനയ്ക്കും പ്രാർത്ഥനാവേ ദിയിലുള്ള ധ്യാനത്തിനും പ്രാർത്ഥനായോഗത്തിൽ ഭാഗഭാക്കാകുന്നതിനും നിങ്ങളെ അയോഗ്യരാക്കുന്ന ഒരു വിനോദവും സുരക്ഷിതമല്ല, ആപൽക്കരമത്രേ. സആ 297.2

ഓരോ ദിവസവും ജീവിക്കുന്നതു ഭൂമിയിൽ ദൈവത്തെ മഹത്വപ്പെടുത്തുന്നതിനാണെന്നും നമ്മുടെ സ്വന്ത വിനോദങ്ങൾക്കോ നമ്മെ സ്വയം പ്രീതിപ്പെടുത്തുന്നതിനോ അല്ലെന്നും വിശ്വസിക്കുന്ന വിഭാഗത്തിലാണു നാം. നാം ഇവിടെ ജീവിക്കുന്നതു മനുഷ്യവർഗ്ഗത്തിനു നന്മയായും സമുദായത്തിനൊരനുഗ്രഹവുമായിരിപ്പാനാണ്. മായയും മൂഢതയും മാത്രം അന്വേഷിച്ചു മനസ്സിനെ അതിന്റെ താണ അഥവാ നീച നീർച്ചാലുകളിൽക്കൂടി വ്യാപരിക്കാൻ അനേകരും അനുവദിക്കുന്നു. ഈ ചാലുകളിൽ കൂടി ഒഴുകാൻ നമ്മുടെ മനസ്സിനെ അനുവദിച്ചാൽ നമ്മുടെ വർഗ്ഗത്തിനും തലമുറക്കും നമുക്കെങ്ങനെ പ്രയോജനമുള്ളവരായിരിക്കാൻ കഴിയും? നമ്മുടെ ചുറ്റുമുള്ള സമൂഹത്തിനു എങ്ങനെ അനുഗ്രഹമായിരിക്കാം? സാധാരണ കർത്തവ്യങ്ങളുടെ കൂടുതൽ വിശ്വസ്ത നിർവ്വഹണത്തിനു അയോഗ്യമാക്കുന്ന യാതൊരു വിനോദത്തിലും നിഷ്ക്കളങ്കമായി നമുക്കു പങ്കെടുക്കാൻ സാദ്ധ്യമല്ല. സആ 297.3

ശരിയായ അനേക സംഗതികൾ ഉണ്ട്. എന്നാൽ വികൃതമാക്കപ്പെട്ടവ അശ്രദ്ധർക്കൊരു കെണിയായും വെളിപ്പെടുന്നു. സആ 297.4

മറ്റെല്ലാ കാര്യത്തിലുമെന്നപോലെ വിനോദങ്ങളിലും മിതത്വം വളരെ ആവശ്യമാണ്. ഈ വിനോദങ്ങളുടെ സ്വഭാവം വളരെ സൂക്ഷ്മമായും പൂർണ്ണ സആ 297.5

മായും പരിഗണിക്കണം. ശാരീരികവും മാനസികവും ആദ്ധ്യാത്മികവുമായ ആരോഗ്യത്തിനു എപ്രകാരമുള്ള പ്രേരണാശക്തി ഈ വിനോദങ്ങൾക്കുണ്ടെന്നു ഓരോ യുവാവും സ്വയം ചോദിക്കട്ടെ. ദൈവത്തെ മറക്കത്തക്ക രീതിയിൽ എന്റെ മനസ്സു വ്യാമോഹിതമാകയോ? എന്റെ മുമ്പിലുള്ള അവന്റെ മഹത്വത്തെ ഞാൻ അവസാനിപ്പിക്കുകയോ? സആ 298.1