സഭയ്ക്കുള്ള ആലോചന

180/306

അദ്ധ്യായം 37 - അവധിക്കാലങ്ങളിലും വാർഷികോത്സവങ്ങളിലും ഉള്ള കുടുംബപ്രവർത്തനം

നമ്മുടെ ഒഴിവുദിവസങ്ങൾ ലോക മാതൃകപകാരം ചെലവിടാൻ പാടില്ലെന്നു ഞാൻ കണ്ടു. എങ്കിലും, ഈ ദിവസങ്ങൾ അശ്രദ്ധമായി കടന്നുപോകാൻ ഇടയാകരുത്. കാരണം ഈ മനോഭാവം കുട്ടികൾക്കു അസംതൃപ്തിക്കിട വരുത്തും. ഈ ദിവസങ്ങളിൽ നമ്മുടെ കുട്ടികൾ ചീത്ത പ്രേരണകൾക്കു വിധേയമായി ലൗകിക സുഖങ്ങളാലും പ്രകോപനങ്ങ ളാലും ചീത്തയാകാനിടയുള്ളപ്പോൾ കൂടുതൽ ആപൽക്കരമായ വിനോദങ്ങളുടെ സ്ഥാനത്തു മറ്റെന്തെങ്കിലും തയ്യാറാക്കാൻ മാതാപിതാക്കന്മാർ പഠിക്കട്ടെ. അവരുടെ നന്മയും സന്തോഷവും നിങ്ങളുടെ നോട്ടത്തിലുണ്ടെന്നവർ ഗ്രഹിക്കട്ടെ. സആ 294.1

ഈ അലസമായ അവധിദിവസങ്ങൾ ആരോഗ്യത്തിനും സന്തോഷത്തിനും അത്യാവശ്യമെന്നു വിശ്വസിക്കുവാൻ ലോകരെയും സഭാജനങ്ങളെയും ഒഴിവു ദിവസങ്ങളുടെ അനുഷ്ഠാനത്തിലൂടെ പഠിപ്പിച്ചിരിക്കുന്നു. എന്നാൽ ഈ ദിവസങ്ങൾ ദുഷ്ടത നിറഞ്ഞതാണെന്നു അനന്തരഫലങ്ങൾ തെളിയിക്കുന്നു. ഒഴിവുദിവസങ്ങൾ കൂടുതൽ താല്പര്യജനകമാക്കിത്തീർക്കാൻ ഞങ്ങൾ കഴിവതു ഉത്സാഹപൂർവ്വം ശ്രമിച്ചിട്ടുണ്ട്. അവിശ്വാസികളുമായുള്ള വിനോദരംഗങ്ങളിൽനിന്നും അകറ്റി നിർത്തുകയെന്നതാണു ഞങ്ങളുടെ ഉദ്ദേശം. സആ 294.2

സുഖാന്വേഷണദിനം അവസാനിച്ച ശേഷം സുഖാന്വേഷകനു സംതൃപ്തി എവിടെ? കിസ്തീയ വേലക്കാരെന്ന നിലയിൽ കൂടുതൽ മെച്ചവും ഉയർന്നതും നിർമ്മലവുമായ ജീവിതത്തിലേക്കു ആരെ സഹായിച്ചു? ദൈവദൂതന്റെ രേഖകളിൽ കണ്ണാടിക്കാനിടവന്നാൽ അവർ എന്തു കാണും? നഷ്ടമായ ഒരു ദിനം! അവർക്കൊരു ദിവസം നഷ്ടപ്പെട്ടു. ക്രിസ്തുസേവനത്തിൽ ഒരു ദിവസം നഷ്ടപ്പെട്ടു. എന്തെന്നാൽ ഒരു നന്മയും പ്രാപിച്ചില്ല. അവർക്കു മറ്റു ദിവസങ്ങൾ ലഭിക്കുമായിരിക്കാമെങ്കിലും ആൺകുട്ടികളെയും പെൺകുട്ടികളെയും കുറിച്ച് മോശമായും ബുദ്ധിഹീനമായും സംസാരിച്ച് നേരംപോക്കിയ ആ ദിവസം പിന്നൊരിക്കലും കിട്ടുന്നതല്ല. സആ 294.3

ഇതേ സന്ദർഭങ്ങൾ വീണ്ടുമൊരിക്കലും ലഭിക്കുകയില്ല. ആ അവധി ദിവസത്തിൽ നന്നായി കഠിനാദ്ധ്വാനം ചെയ്യേണ്ടതായിരുന്നു. ഒഴിവു ദിവസത്തെ ശരിയായി ഉപയോഗിച്ചില്ല. ദുർവിനിയോഗം ചെയ്ത ദിവസമായി ന്യായവിധിയെ അഭിമുഖീകരിക്കാൻ അതു നിത്യതയിലേക്കു കടന്നു. സആ 295.1