സഭയ്ക്കുള്ള ആലോചന

179/306

പണസംബന്ധമായ കാര്യങ്ങളിൽ ഭാര്യാഭർത്താക്കന്മാർക്കുള്ള ഉപദേശം

കണക്കു സൂക്ഷിക്കാൻ ഏവരും പഠിക്കണം. ഈ ജോലി അത്യന്താപേക്ഷിതമല്ലാത്തതായി ചിലർ അവഗണിക്കുന്നു. ഇതു തെറ്റാണ്. എല്ലാ ചെലവുകളും വളരെ കൃത്യമായി കാണിക്കണം. (AH 374) സആ 292.6

നിങ്ങൾ ചെയ്യേണ്ട രീതിയിൽ മിതവ്യയം പാലിച്ചിരുന്നെങ്കിൽ അത്യാവശ്യത്തിനോ ദൈവവേലയ്ക്കോ ചെലവിടാനായി ഇന്നു നിങ്ങൾക്കു നല്ലൊരു മൂലധനം കാണുമായിരുന്നു. ആഴ്ചതോറും നിങ്ങളുടെ വേതനത്തിൽ ഒരു ഭാഗം കരുതിവെയ്ക്കണം. തീരെ ബുദ്ധിമുട്ടുമ്പോഴോ, ദൈവത്തിനു വഴിപാടു സമർപ്പിക്കാനോ അല്ലാതെ മറ്റൊരു കാര്യത്തിനും തൊടരുത്. സആ 293.1

സുഖക്കേടുകാരനായി കുടുംബത്തെ സംരക്ഷിക്കാൻ മാർഗ്ഗമില്ലാതെ വരുമ്പോൾ ചെലവു ചെയ്യുന്നതിനു മിച്ചം വെയ്ക്കത്തക്ക രീതിയിൽ നിങ്ങൾ സമ്പാദിച്ച് പണം ബുദ്ധിപൂർവ്വമായും മിതമായും ചെലവാക്കുന്നില്ല. വിഷമസന്ധിയിലാകുമ്പോൾ കുടുംബത്തിനാശ്രയമായി എന്തെങ്കിലും വേണം (AR 395 396 3 സആ 293.2

നിങ്ങൾ പരസ്പരം സഹായിക്കണം. ഭാര്യക്കു പണം കൊടുക്കാതെ മടിശ്ശീലയുടെ ചരടുമുറുക്കുന്നത് വിശേഷ ഗുണമായി വിചാരിക്കരുത്. സആ 293.3

ഇഷ്ടമനുസരിച്ച് ചെലവാക്കാൻ ഓരോ മാസവും കുറെ പണം ഭാര്യയെ ഏല്പിക്കണം. ഭാര്യ അലങ്കരിക്കേണ്ട സ്ഥാനത്തെപ്പറ്റി ശരിയായ ബോധം നിങ്ങൾക്കില്ലാത്തതിനാൽ അവളുടെ വാസനാവൈഭവവും, നയവും പ്രായാഗികമാക്കാനുള്ള സന്ദർഭം നിങ്ങൾ നല്കുന്നില്ല. ഭാര്യയ്ക്കും നല്ലതും സമീകൃതവുമായ ബുദ്ധിയുണ്ട്. നിങ്ങൾക്കു കിട്ടുന്ന പണത്തിലൊരു പങ്കു ഭാര്യക്കു നല്കണം, ഇതവൾ സ്വന്തമായും യഥേഷ്ടമായും ചെലവഴിക്കട്ടെ. അവൾ സമ്പാദിക്കുന്ന പണം അവൾക്കുത്തമമെന്നു തോന്നും പോലെ ചെല വിടാനനുവദിക്കുക. വിമർശനം കൂടാതെ സ്വന്തമായി ചെലവിടാൻ ഒരു തുക ഉണ്ടായിരുന്നെങ്കിൽ അവളുടെ മനസ്സിൽ നിന്നും വലിയൊരു ഭാരം നീങ്ങുമെന്നുള്ളതിനു സംശയമില്ല. (AH 378) സആ 293.4

*****