സഭയ്ക്കുള്ള ആലോചന

7/306

ജീവിതങ്ങളെ രൂപാന്തരപ്പെടുത്തിയ ദൂതുകൾ

മിച്ചിഗൻ സംസ്ഥാനത്തിലെ ബുഷ്നെൽ എന്ന സ്ഥലത്ത് ഒരു സുവിശേഷകൻ യോഗപരമ്പര നടത്തുകയുണ്ടായി. എങ്കിലും സ്നാനം കഴിഞ്ഞയുടൻതന്നെ അയാൾ അവിടെത്താമസിച്ചു ജനങ്ങളെ വിശ്വാസത്തിൽ ശരിയായി ഉറപ്പിക്കാതെ ആ സ്ഥലം വിട്ടു പൊയ്ക്കളഞ്ഞു. ജനങ്ങൾ ക്രമേണ അധൈര്യപ്പെടുകയും ചിലർ തങ്ങളുടെ ദുഷ്പരിചയങ്ങളിലേക്ക് തിരിച്ച് സആ 33.2

പോകയും ചെയ്തു. ഒടുവിൽ ആ സഭ പത്തോ പ്രന്തണ്ടോ അംഗങ്ങൾ മാത്രമുള്ള ഒരു ചെറിയ സമൂഹമായിത്തീർന്നിട്ട് അപ്രകാരം നിലനില്ക്കുന്നതു കൊണ്ടു യാതൊരു പ്രയോജനവും ഇല്ല എന്നു തീരുമാനിച്ചു. അങ്ങനെ പിരിഞ്ഞു പോകുവാനായി കൂടിയ അവസാനയോഗാനന്തരം അവർക്കു തൽക്ഷണം കിട്ടിയ കത്തുകളുടെ കൂട്ടത്തിൽ “റിവ്യൂ ആൻഡ് ഹെറാൾഡ് എന്ന പത്രം ഉണ്ടായിരുന്നു. ആ പത്രത്തിൽ 1861, ജൂലായ് 20-നു ബുഷ്നെലിൽ യോഗങ്ങൾ നടത്തുന്നതിനായി, എൽഡർ വൈറ്റും പത്നിയും ചെന്നെത്തുന്നതാണെന്നു ഒരു പരസ്യം ഉണ്ടായിരുന്നു. അതിലേക്ക് ഒരാഴ്ച മാത്രമേ ശേഷിച്ചിരുന്നുള്ളൂ. ആ വൃത്താന്തം ഗ്രഹിച്ച ഉടൻ തന്നെ ആ ഒടുവിലത്തെ യോഗം കഴിഞ്ഞു സ്വഭവനങ്ങളിലേക്കു മടങ്ങിപ്പൊയിക്കൊണ്ടിരുന്നവരെയെല്ലാം ആളയച്ചു തിരിച്ചു വിളിച്ചു. എൽഡർ വൈറ്റിന്റെയും പത്നിയുടെയും യോഗങ്ങൾക്കു സ്ഥലം ഒരുക്കുവാനും ഓരോരുത്തനും താന്താന്റെ അയൽവാസികളെ പ്രത്യേകിച്ചു പിൻമാറ്റക്കാരായി വിട്ടു പോയിരുന്ന അംഗങ്ങളെയും പ്രസ്തുത യോഗങ്ങളിലേക്കു ക്ഷണിച്ചു കൊണ്ടുവരുവാനും തീരുമാനിച്ചു. സആ 33.3

ജൂലായ് 20-ാം നു ശബ്ബത്തു (പഭാതത്തിൽ എൽഡർ വൈറ്റും പത്നിയും അവിടെ ചെന്നെത്തിയപ്പോൾ അറുപതു ആളുകൾ അവിടെ ഒരു തോട്ടത്തിൽ കൂടിയിരുന്നതായി കണ്ടു. രാവിലത്തെ യോഗത്തിൽ എൽഡർ വൈറ്റു പ്രസംഗിച്ചു. സായാഹ്ന യോഗത്തിൽ മിസിസ് വൈറ്റ് പ്രസംഗത്തിനായി എഴുന്നേറ്റു. എന്നാൽ വാക്യം വായിച്ചു കഴിഞ്ഞപ്പോൾ അവരെ ഏതോ അമ്പരപ്പു ബാധിച്ചിരിക്കുന്നതായി കാണപ്പെട്ടു. തന്നിമിത്തം അവർ വായിച്ച വാക്യത്തെ ആധാരമാക്കി യാതൊന്നും പറയാതെ വേദപുസ്തകം അടച്ചുവച്ചുകൊണ്ടു വ്യക്തിപരമായി അവിടെ കൂടെയിരുന്നവരോടു സംസാരിക്കുവാൻ തുടങ്ങി. അതു പിൻവരുമാറായിരുന്നു: സആ 33.4

“ഈ സായാഹ്നത്തിൽ ഞാൻ നിങ്ങളുടെ മുമ്പിൽ നിന്നുകൊണ്ട്, രണ്ടു സംവത്സരങ്ങൾക്കുമുമ്പ് എനിക്കാദർശനത്തിൽ കാണിച്ചുതന്ന തരത്തിൽപ്പെട്ട ആളുകളുടെ മുഖങ്ങളെയാണു നോക്കുന്നത്. അങ്ങനെ ഞാൻ നിങ്ങളുടെ മുഖങ്ങളെ ദർശിക്കുമ്പോൾ നിങ്ങളുടെ അനുഭവം എനിക്കു വളരെ സ്പഷ്ടമായി ഓർമ്മവരുന്നു. നിങ്ങൾക്കു നല്കുവാനായി കർത്താവിങ്കൽ നിന്നു പ്രാപിച്ച ഒരു ദൂതു എന്റെ പക്കൽ ഉണ്ട്. സആ 34.1

“അതാ ഒരു സഹോദരൻ പെൻ വൃക്ഷത്തിന്റെ സമീപത്തു ഇരിക്കുന്നു. സഹോദരാ! എനിക്കു നിങ്ങളെ പരിചയപ്പെടുത്തിത്തന്നിട്ടില്ലാത്തതുകൊണ്ട് നിങ്ങളുടെ പേർ വിളിപ്പാൻ എനിക്കു കഴിവില്ല. എങ്കിലും നിങ്ങളുടെ മുഖം എനിക്കു സുപരിചിതമാണ്. നിങ്ങളുടെ അനുഭവവും എന്റെ മുമ്പിൽ തെളിഞ്ഞു കാണപ്പെടുന്നു.” ഇതിനെതുടർന്നു അവർ ആ സഹോദരനോടു അയാളുടെ പിന്മാറ്റത്തെപ്പറ്റി സംസാരിച്ചു. തിരിച്ചു വന്നു ദൈവജനത്തോടു ചേർന്നു നടപ്പാൻ അവർ ആ മനുഷ്യനെ പ്രാത്സാഹിപ്പിച്ചു. സആ 34.2

അനന്തരം അവർ ആ ശ്രോതാക്കളുടെ ഇടയിൽ മറ്റൊരു ഭാഗത്തു ഇരുന്നിരുന്ന ഒരു സഹോദരിയുടെ നേരെ തിരിഞ്ഞു, “ഗ്രീൻവില്ല സഭയിലെ മേനാർഡ് എന്ന സഹോദരിയുടെ അരികത്തിരിക്കുന്ന ഈ സഹോദരീ, എനിക്കു നിങ്ങളുടെ പേർ പറവാൻ കഴിയുന്നില്ല. കാരണം പേര് ഇന്നതാണെന്നു എനിക്കു പറഞ്ഞു തന്നിട്ടില്ല. രണ്ടു സംവത്സരങ്ങൾക്കു മുമ്പു നിങ്ങളുടെ കാര്യം എനിക്കു ദർശനത്തിൽ കാണിച്ചു തന്നു. നിങ്ങളുടെ അനുഭവം എനിക്കു സുപരിചിതമാണ്. ഇങ്ങനെ പറഞ്ഞശേഷം സഹോദരി വൈറ്റ് പ്രസ്തുത സഹോദരിക്കുവേണ്ടി പ്രോത്സാഹനം നല്കി. സആ 34.3

“പിന്നെ, ഇതാ പിൻഭാഗത്തു ഒരു കരുവേലകത്തിനരികെ ഇരിക്കുന്ന ഈ സഹോദരൻ! നിങ്ങളുടെയും പേർ എനിക്കു അറിഞ്ഞുകൂടാ? കാരണം ഇതി നുമുമ്പ് ഞാൻ നിങ്ങളെ കണ്ടിട്ടില്ല. എന്നിരുന്നാലും നിങ്ങളുടെ കാര്യം എനിക്കു തെളിവായി മനസ്സിലായിട്ടുണ്ട്.” അതിനെതുടർന്നു അവിടെ കൂടിയിരുന്ന എല്ലാവരോടും ആ മനുഷ്യന്റെ കാര്യം തെളിച്ചു പറകയും, അയാളുടെ ഹ്യദയനിരൂപണങ്ങളും അനുഭവവും വെളിവാക്കുകയും ചെയതു. സആ 34.4

ഇങ്ങനെ അവർ ആ യോഗത്തിൽ സന്നിഹിതരായിരുന്ന ഓരോരുത്തരുടെയും നേരെ ഒന്നിനു പുറകെ ഒന്നായി തിരിഞ്ഞു അവരെക്കുറിച്ചു രണ്ടു കൊല്ലങ്ങൾക്കു മുമ്പു അവർക്കു ദർശനത്തിൽ കാണിച്ചുകൊടുത്തതെല്ലാം പറഞ്ഞുകേൾപ്പിച്ചു. ഇങ്ങനെ ശാസനയുടെയും പ്രാത്സാഹനത്തിന്റെയും വാക്കുകളടങ്ങിയ തന്റെ പ്രസംഗം അവസാനിപ്പിച്ച ശേഷം മിസ്സിസ് വൈറ്റ് അവരുടെ സ്ഥാനത്തു ഉപവിഷ്ടയായി. അപ്പോൾ അവിടെ കൂടിയിരുന്നവരിൽ ഒരാൾ എഴുന്നേറ്റു നിന്നു, “സഹോദരി വൈറ്റ് ഈ സായാഹ്നത്തിൽ നമ്മോടു പറഞ്ഞതെല്ലാം സത്യമാണോ എന്നറിയാൻ ഞാൻ ആഗ്രഹിക്കുന്നു എന്നു പറയുകയുണ്ടായി. എൽഡർ വൈറ്റും മിസ്സിസ് വൈറ്റും ഇതിനു മുമ്പ് ഒരിക്കലും ആ സ്ഥലത്തു പോയിരുന്നില്ല. അവർക്കു ഞങ്ങളെ അശേഷം പരിചയമില്ല. സഹോദരി വൈറ്റിനു ഞങ്ങളിൽ മിക്കപേരുടെയും പേരുകൾ തന്നെയും അറിഞ്ഞുകൂടാ. എങ്കിലും അവരിതാ ഈ സായാഹ്നത്തിൽ ഇവിടെ കടന്നുവന്നു അവർക്കു രണ്ടു സംവത്സരങ്ങൾക്കു മുമ്പു ഒരു ദർശനം നല്കപ്പെട്ടു എന്നും ആ ദർശനത്തിൽ ഞങ്ങളുടെ കാര്യാദികളെല്ലാം കാണിച്ചുകൊടുക്കപ്പെട്ടു എന്നും പ്രസ്താവിച്ചുകൊണ്ടു ഞങ്ങൾ ഓരോരുത്തരോടും വ്യക്തിപരമായി സംസാരിച്ചു. ഞങ്ങളുടെ ജീവിതഗതികളെയും ഹൃദയാന്തർഭാഗത്തു കുടികൊണ്ടിരിക്കുന്ന നിരൂപണങ്ങളെ തന്നെയും വെളിവാക്കിയിരിക്കുന്നു. എല്ലാ വ്യക്തികളെയും സംബന്ധിച്ചു. പറയപ്പെട്ടതെല്ലാം സത്യമാണോ? അതോ സഹോദരി വൈറ്റിനു ഈ കാര്യത്തിൽ വല്ല തെറ്റും പറ്റിയിട്ടുണ്ടോ? എനിക്കതറിയണം” എന്നു പറയുകയു ണ്ടായി. സആ 34.5

അതിങ്കൽ അവിടെ സന്നിഹിതരായിരുന്ന ആളുകൾ ഓരോരുത്തരായി എഴുന്നേറ്റു നിന്നു. പൈൻ വൃക്ഷത്തിനരികെ ഇരുന്ന മനുഷ്യൻ എഴുന്നേറ്റ് തന്റെ കാര്യം തനിക്കുതന്നെ വിവരിച്ചുപറവാൻ കഴിയുന്നതിനെക്കാൾ ഏറെ നന്നായി സഹോദരി വൈറ്റ് വിവരിച്ചു പറഞ്ഞിരിക്കുന്നു എന്നു സാക്ഷിച്ചു. ആ മനുഷ്യൻ അയാളുടെ പിന്മാറ്റത്തെ ഏറ്റുപറഞ്ഞു തിരിച്ചു വന്ന് ദൈവജനത്തോടു ചേർന്നു നടപ്പാൻ താൻ തീരുമാനിച്ചിരിക്കുന്നതായി പ്രസ്താവിച്ചു. ഗ്രീൻവില്ലെ സഭയിൽ നിന്നുള്ള സഹോദരി മേനാർഡിന്റെ സമീപത്തിരു ന്നിരുന്ന സഹോദരിയും സാക്ഷി പറഞ്ഞു. ആ സഹോദരിയും തന്റെ അനുഭവത്തെ വിവരിക്കാൻ തനിക്കു കഴിയുന്നതിനെക്കാൾ അധികം നന്നായി സഹോദരി വൈറ്റ് വിവരിച്ചിരിക്കുന്നു എന്നു പറയുകയുണ്ടായി. കരുവേലക വൃക്ഷത്തിന്റെ അടുത്തിരുന്ന മനുഷ്യനും അങ്ങനെ സാക്ഷിച്ചു. കുറ്റങ്ങൾ ഏറ്റുപറയുകയും പാപങ്ങൾ ഉപേക്ഷിക്കുകയും ചെയ്തു. പരിശുദ്ധാത്മാവു ഉൾപ്രവേശിക്കയും ബുഷ്ണനെല്ലിൽ ഒരു ഉണർവു സംജാതമാകയും ചെയ്തു. സആ 35.1

പിറ്റേ ശബ്ബത്തിലും എൽഡർ വൈറ്റും മിസ്സിസ് വൈറ്റും ആ സ്ഥലം സന്ദർശിച്ച് ഒരു സ്ഥാനശുശൂഷ നടത്തിയതിനുശേഷം ബുഷ്നെല്ലിലെ സഭയെ യഥാസ്ഥാനപ്പെടുത്തി. സആ 35.2

തങ്കലേക്കു നോക്കുന്ന സമസ്ത മനുഷ്യരെയും എന്നപോലെ വം ബുഷനെല്ലിലെ തന്റെ പ്രിയപ്പെട്ട ജനങ്ങളെയും അനുഗ്രഹിച്ചു. “എനിക്കു പ്രിയമുള്ളവരെ ഒക്കെയും ഞാൻ ശാസിക്കയും ശിക്ഷിക്കയും ചെയ്യുന്നു; ആകയാൽ നീ ജാഗ്രതയുള്ളവനായിരിക്ക: മാനസാന്തരപ്പെടുക (വെളി.3:19). ഈ വാക്യം അവിടെ സന്നിഹിതരായിരുന്നവരിൽ ചിലർ ഓർത്തിരിക്കണം. ആ മനുഷ്യൻ തങ്ങളുടെ സ്വന്തഹൃദയങ്ങളെ ദൈവം കാണുന്നതുപോലെ കണ്ടപ്പോൾ അവർ തങ്ങളുടെ യഥാർത്ഥ സ്ഥിതി മനസ്സിലാക്കുകയും തങ്ങളുടെ ജീവിതങ്ങളിൽ ഒരു മാറ്റം സംഭവിച്ചുകാണ്മാൻ അതിയായി വാഞ്ഛിക്കയും ചെയ്തു, മിസ്സിസ് വൈറ്റിനു നല്കപ്പെട്ടിരുന്ന നിരവധി ദർശനങ്ങളുടെ യഥാർത്ഥോദ്ദേശം ഇതുതന്നെ ആയിരുന്നു. സആ 35.3

എൽഡർ വൈറ്റു മരിച്ചു. ഏറെ താമസിയാതെ മിസ്സിസ് വൈറ്റ് ഹീൽഡ്സ് ബർഗു കോളേജിനടുത്ത് താമസം തുടങ്ങി. ആ കോളേജിൽ അദ്ധേതാക്കളായിരുന്ന അനേകം യുവതികൾ ആ കാലത്തു മിസ്സിസ് വൈറ്റിന്റെ വസതിയിൽ അവരോടൊരുമിച്ചു താമസമുറപ്പിച്ചിരുന്നു. ആ കാലത്ത് പകൽ മുഴുവനും തങ്ങളുടെ തലമുടി വൃത്തിയും അഴകുമുള്ളതാ യിരിക്കുമാറ് സ്ത്രീജനങ്ങൾ അതിനെ ഒരു ലളിതമായ വല ഹെയർനെറ്റ് കൊണ്ടു പൊതിഞ്ഞു കെട്ടുക പതിവായിരുന്നു. ഒരുദിവസം ഒരു കോളേജ് വിദ്യാർത്ഥിനി മിസ്സിസ് വൈറ്റിന്റെ മുറിയിൽകൂടി കടന്നുപോകയിൽ അവരുടെ ഹെയർനെറ്റ് കണ്ടു മോഹിച്ചു അതിനെ എടുത്തുകൊണ്ടു ചെന്നു അവ ളുടെ ട്രങ്കിന്റെ മുകളിൽ വച്ചു. അതു വളരെ ഭംഗിയായി നിർമ്മിക്കപ്പെട്ടിരുന്നതായിരുന്നെങ്കിലും അതിന്റെ അഭാവത്തെ അവർ അത് ഗണ്യമാക്കുകയില്ലെന്നു കരുതിയാണു അവൾ അങ്ങനെ ചെയ്തത്. അല്പ്പനേരം കഴിഞ്ഞു മിസ്സിസ് വൈറ്റ് പുറത്തുപോകുവാൻ ഒരുങ്ങിയപ്പോൾ ഹെയർനെറ്റ് കാണ്മാനില്ലായിരുന്നതുകൊണ്ട് അതുകൂടാതെ പോകേണ്ടിവന്നു. വൈകുന്നേരത്തു ആ വീട്ടിൽ താമസിച്ചിരുന്ന എല്ലാവരും കൂടിയിരുന്നപ്പോൾ മിസ്സിസ് വൈറ്റ് ആ ഹെയർ നെറ്റിനെപ്പറ്റി അന്വേഷിച്ചു. എന്നാൽ അതിന്നസ്ഥാനത്തുണ്ട് എന്നറിവുളള ഭാവം തന്നെയും ആരും കാണിച്ചില്ല. സആ 35.4

ഒന്നു രണ്ടു ദിവസങ്ങൾക്കുശേഷം മിസ്സിസ് വൈറ്റ് ആ ബാലികയുടെ മുറിയിൽ കൂടി നടന്നുപോകുമ്പോൾ, ഒരു ശബ്ദം അവരോടു: “ആ ട്രങ്ക് തുറക്കുക” എന്നു പറഞ്ഞു. എന്നാൽ ആ ട്രങ്ക് തന്റേതല്ലായിരുന്നതുകൊണ്ട് അതു തുറക്കുവാൻ അവർ ആഗ്രഹിച്ചില്ല. രണ്ടാം പ്രാവശ്യവും ആ കല്പന ഉണ്ടായപ്പോൾ അതു ദൈവദൂതന്റെ ശബ്ദമാണെന്നു അവർ ഗ്രഹിച്ചു. ആ പെട്ടി തുറന്ന് നോക്കിയപ്പോൾ ദൂതൻ തന്നോടിങ്ങനെ കല്പിച്ചതിന്റെ ഉദ്ദേശം അവർക്കു മനസ്സിലായി. കാരണം, അതിനകത്തു അവരുടെ ഹെയർനെറ്റുണ്ടായിരുന്നു. അന്നു വൈകുന്നേരത്തും ആ വീട്ടുകാരെല്ലാ വരും കൂടിയിരിക്കുമ്പോൾ മിസിസ് വൈറ്റ് വീണ്ടും കാണാതെ പോയ നെറ്റി നെക്കുറിച്ചു, അതു തന്നെത്താൻ കാണാതെ പോകയില്ലല്ലോ എന്നു പറഞ്ഞു ഒരന്വേഷണം കൂടെ നടത്തി. എന്നിട്ടും ആരും മിണ്ടിയില്ല. അതുകൊണ്ടു അവർ ആ കാര്യം വിട്ടുകളഞ്ഞു. സആ 36.1

ഏതാനും ദിവസങ്ങൾക്കുശേഷം മിസ്സിസ് വൈറ്റ് അവരുടെ എഴുത്തുവേലയിൽ നിന്നു വിരമിച്ചു, വിശ്രമിക്കുന്ന വേളയിൽ അവർക്കു ഒരു ചുരുങ്ങിയ ദർശനം നല്കപ്പെട്ടു. അവർ ഒരു ഹെയർനെറ്റിനെ ഒരു മണ്ണെണ്ണ വിളക്കിനു നേരെ താഴ്ത്തിക്കൊണ്ടിരിക്കുന്ന ഒരു പെൺകുട്ടിയുടെ കരം കണ്ടു ആ നെറ്റ് തീജ്വാലയെ സ്പർശിച്ച മാത്രയിൽ അതു മുഴുവൻ വെന്തു വെണ്ണീറായി. അതോടുകൂടി ദർശനം അവസാനിച്ചു. സആ 36.2

വീണ്ടും ആ ഗൃഹവാസികൾ ഒരുമിച്ചു കൂടിയിരുന്നപ്പോൾ മിസിസ് വൈറ്റ് കാണാതെപോയ ആ ഹെയർനെറ്റിനെപ്പറ്റി ഊർജ്ജിതമായ അന്വേഷണം നടത്തി. എന്നിട്ടും ആരും അതിനെക്കുറിച്ചു യാതൊന്നും പറഞ്ഞില്ല. കുറെ നേരം കഴിഞ്ഞു മിസിസ് വൈറ്റ് ആ ബാലികയെ അരികെ വിളിച്ചു. തന്നോടു സംസാരിച്ച് ശബ്ദത്തയും അതനുസരിച്ചു താൻ ട്രങ്കു തുറന്നപ്പോൾ അതിനകത്തു ഒരു നെറ്റ് കാണപ്പെട്ടതിനെയും ഒടുവിൽ ആ നെറ്റിനെ മണ്ണെണ്ണ വിളക്കിൽ എരിച്ചു നശിപ്പിക്കുന്നതായി തനിക്കു നല്കപ്പെട്ട ചുരുങ്ങിയ ദർശനത്തെയും കുറിച്ചു പറഞ്ഞു. ഈ വൃത്താന്തം ഗഹിച്ചമാത്രയിൽ തന്നെ ആ ബാലിക അവളുടെ കുറ്റം സമ്മതിച്ചു ഏറ്റുപറകയും അങ്ങനെ മിസ്സിസ് വൈറ്റിനോടും കർത്താവിനോടും നിരന്നുകൊള്ളുകയും ചെയ്തു. സആ 36.3

ഒരു ഹെയർ നെറ്റിനെമാത്രം ബാധിക്കുന്ന ഈ നിസ്സാര സംഗതിയിൽ കർത്താവു ഇടപെടേണ്ട കാര്യമില്ല എന്നു നാം പറഞ്ഞക്കാം. എങ്കിലും അതു മോഷ്ടിക്കപ്പെട്ട സാധനത്തിന്റെ വിലയെക്കാൾ വളരെ അധികം പ്രാധാന്യം അർഹിക്കുന്ന ഒരു സംഗതിയത്. ഇവൾ യൗവനയുക്തയായ ഒരു സ്ത്രീയും അഡ്വന്റിസ്റ്റു സഭയിലെ ഒരംഗവുമായിരുന്നു. അവളിൽ യാതൊരു ദൂഷ്യവും ഇല്ല എന്നവൾ കരുതി. എന്നാൽ അവളുടെ സ്വഭാവത്തിലുണ്ടായിരുന്ന ന്യൂനത അവൾ മനസ്സിലാക്കിയില്ല. തന്നെ മോഷ്ടിക്കാനും ചതിപ്പാനും പ്രേരിപ്പിച്ച എത്ര നിസാര കാര്യത്തിന്റെയും പ്രാധാന്യത അവൾക്കു ബോധ്യമായി. ഒരു ഹെയർ നെറ്റിനെക്കുറിച്ചു തന്നെയും ഈ ഭൂമി യിൽ വളരെ തിരക്കുള്ളവളായി വർത്തിക്കുന്ന തന്റെ ദുതുവാഹകിക്കു ഒരു ദർശനം നൽകുവാൻ ദൈവത്തിനു ഇഷ്ടം തോന്നിയതുകൊണ്ടു, ഇ യുവതി കാര്യാദികളെ അവയുടെ യഥാർത്ഥ വെളിച്ചത്തിൽ കണ്ടുതുടങ്ങി. ഈ അനുഭവം ആ യുവതിയുടെ ജീവിതത്തിലെ ഒരു പ്രാമുഖ്യ സംഭവം ആയിരുന്നു. തൽഫലമായി അവൾ തന്റെ ശിഷ്ടായുസ്സു മുഴുവനും ഒരു ഇമ്പ കരവും സുസ്ഥിരവുമായ ക്രിസ്തീയ ജീവിതം നയിക്കുകയുണ്ടായി. സആ 37.1

ഈ ഉദ്ദേശ സാദ്ധ്യത്തിനുവേണ്ടിയാണ് മിസ്സിസ് വൈറ്റിന് ദർശനങ്ങൾ നല്കപ്പെട്ടിരുന്നത്. മിസിസ് വൈറ്റ് എഴുതിയിട്ടുള്ള സാക്ഷ്യങ്ങളിൽ പലതിനും ഓരോ പ്രത്യേക ഉദ്ദേശ്യമുണ്ടായിരുന്നെങ്കിലും അവ ഒട്ടൊഴിയാതെ ഈ ഭൂമിയിലെ അഖില രാജ്യങ്ങളിലുമുള്ള സഭയുടെ ആവശ്യങ്ങൾക്കുപക രിക്കത്തക്ക തത്വങ്ങൾ പ്രദാനം ചെയ്യാൻ പര്യാപ്തമായവയാകുന്നു. മിസിസ് വൈറ്റ് സാക്ഷ്യങ്ങൾക്കുള്ള സ്ഥാനത്തെയും ഉദ്ദേശത്തെയും താഴെ ചേർത്തി രിക്കുന്ന വാക്കുകളിൽ സാക്ഷേപിച്ചിരിക്കുന്നു. സആ 37.2

“എഴുതപ്പെട്ടിരിക്കുന്ന സാക്ഷ്യങ്ങൾ പുതിയ വെളിച്ചം പദാനം ചെയ്യാൻ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളവയല്ല. പിന്നെയോ ദൈവശ്വാസീയമായി വെളിപ്പെടുത്തപ്പെട്ടിട്ടുള്ള സത്യങ്ങളെ അധികം തെളിവായി ഹൃദയങ്ങളിൽ പതിപ്പി ക്കുവാൻ പര്യാപ്തമായവയാണ്”. സആ 37.3

മനുഷ്യന് അവന്റെ സമസൃഷ്ടങ്ങളോടും ദൈവത്തോടുമുള്ള കടമകൾ എന്തൊക്കെയാണെന്നു ദൈവവചനത്തിൽ എത്രയും തെളിവായും തിട്ടമായും രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും നിങ്ങളിൽ ചുരുക്കം പേർ മാത്രമേ അപകാരം നല്കപ്പെട്ടിട്ടുള്ള വെളിച്ചം അനുസരിക്കുന്നുള്ളു. കൂടുതലായ സത്യങ്ങൾ വെളിവാക്കപ്പെട്ടിട്ടില്ല. പതത, സാക്ഷ്യങ്ങൾ മുഖേന വെളിപ്പെ ടുത്തിക്കഴിഞ്ഞിട്ടുള്ള മഹൽ സത്യങ്ങളെ ദൈവം ലളിതമാക്കിത്തരികയാണ് ചെയ്തിരിക്കുന്നതു... സാക്ഷ്യങ്ങൾ ദൈവവചനത്തെ നിസാരമാക്കുവാനു ദ്ദേശിക്കപ്പെട്ടിട്ടുള്ളവയല്ല, പിന്നെയോ, അതിനെ ഉയർത്തിക്കാണിപ്പാനും സത്യത്തിന്റെ അതിമനോഹരമായ ലാളിത്യത്തോടുകൂടി അതു എല്ലാവരു ടെയും മനസ്സിൽ പതിയുമാറ് മനുഷ്യമനസ്സുകളെ ആകർഷിപ്പാനും ഉദ്ദേശിക്കപ്പെട്ടിട്ടുള്ളവയാണ്. സആ 37.4

മിസ്റ്റിസ് വൈറ്റ് അവരുടെ ആയുഷ്ക്കാലം മുഴുവനും ദൈവവചനത്ത സർവ്വപ്രധാനമായി ജനങ്ങളുടെ ശ്രദ്ധയ്ക്ക് വിഷയീഭവിപ്പിച്ചിരുന്നു, അവർ രചിച്ച പ്രഥമ ഗ്രന്ഥം താഴെക്കാണുന്ന ആലോചനയോടുകൂടിയാണ് സമാപിച്ചിരിക്കുന്നത്: സആ 37.5

“പ്രിയ വായനക്കാരാ, ദൈവവചനത്തെ നിന്റെ വിശ്വാസത്തിന്റെയും (പ്രവൃത്തിയുടെയും പ്രമാണമായി ഞാൻ ശുപാർശ ചെയ്യുന്നു. ആ വചനം കൊണ്ടാണു നാം ന്യായം വിധിക്കപ്പെടേണ്ടതു. അന്ത്യകാലത്തു ദർശനങ്ങൾ നല്കുമെന്നും ആ വചനത്തിൽ ദൈവം വാഗ്ദത്തം ചെയ്തിട്ടുണ്ട്. ഒരു പുതിയ വിശ്വാസപ്രമാണം നടപ്പാക്കുവാനല്ല, പ്രത്യുത തന്റെ ജനത്തിന്റെ ആശ്വാസത്തിനും വേദസത്യങ്ങളിൽ നിന്നു തെറ്റി ഉഴലുന്നവരുടെ തെറ്റു തിരുത്തി അവരെ നേർവഴിക്കാക്കുവാനും ആ ദർശനങ്ങൾ ഉപകരിക്കുന്നു. ‘ സആ 38.1