സഭയ്ക്കുള്ള ആലോചന

6/306

മിസ്സിസ് വൈറ്റ് - മറ്റുള്ളവർ അറിഞ്ഞിട്ടുളളപ്രകാരം

കർത്താവിന്റെ ദൂതുവാഹക എന്നനിലയിൽ മിസ്സിസ് വൈറ്റിന് സിദ്ധിച്ചിരുന്ന അസാധാരണ അനുഭവങ്ങൾ മനസ്സിലാക്കിയിട്ടുള്ളവരിൽ ചിലർ, അവർ എങ്ങനെയുള്ള ആളായിരുന്നു എന്നു ഗ്രഹിച്ചു? നമുക്കുള്ള പ്രശ്നങ്ങൾതന്നെ അവർക്കും ഉണ്ടായിരുന്നുവോ? അവർ ഒരു ധനാഢ്യയായിരുന്നുവോ അതോ ദരിദ്രയായിരുന്നുവോ? അവരെപ്പോഴെങ്കിലും പുഞ്ചിരി തൂകിയിട്ടുണ്ടോ? എന്നിങ്ങനെ അനവധി ചോദ്യങ്ങൾ അവരെക്കുറിച്ച് ചോദിച്ചിട്ടുണ്ട്. സആ 27.1

മിസ്റ്റിസ് വൈറ്റ് ചിന്താലുവായ ഒരു മാതാവും നിപുണതയുള്ള ഗൃഹനായികയും പ്രസന്നതയുള്ള അതിഥിപ്രിയയുമായിരുന്നു. പലപ്പോഴും അവരുടെ വീട്ടിൽ ജനങ്ങളെ ക്ഷണിച്ചു സൽക്കരിച്ചിട്ടുണ്ട്. അവർ സഹായ തൽപരയായ അയൽക്കാരിയും നല്ല കാര്യബോധവും സന്തോഷഭാവവും തന്റെ നടപ്പിലും ശബ്ദത്തിലും ശാന്തതയുള്ളവളും ആയി സർവദാ കാണപ്പെട്ടിരുന്നു. നീണ്ട മുഖമുള്ളതോ പുഞ്ചിരി തൂകാത്തതോ സന്തോഷരഹിതമോ ആയ മതത്തിനു അവരുടെ അനുഭവത്തിൽ സ്ഥാനം ഉണ്ടായിരുന്നില്ല. അവരുടെ സാന്നിദ്ധ്യം ഏവരെയും പരിപൂർണ്ണമായ സന്തോഷത്തിൽ നിമഗ്നരാക്കിയിട്ടുണ്ട്. പക്ഷെങ്കിൽ മിസ്സിസ് വൈറ്റിന്റെ പരിചയം നേടുവാനുണ്ടായിരുന്ന അത്യുത്തമമാർഗ്ഗം 1859 ൽ അവരുടെ വസതിയിൽ ചെന്നു അവരെ കാണുന്നതായിരുന്നു. കാരണം ആ കൊല്ലത്തിലാണ് അവർ ദൈനംദിന സംഭവങ്ങളെക്കുറിച്ച് ഡയറി എഴുതിത്തുടങ്ങിയത്. സആ 27.2

ബാറ്റിൽ (കീക്കിന്റെ പ്രാന്തത്തിലെ ഒരു വലിയ പുരയിടത്തിലുണ്ടായിരുന്ന ചെറു കുടിലിലാണ് വൈറ്റു കുടുംബം താമസിച്ചിരുന്നത്. ആ പുരയിട ത്തിൽ ഒരു കൃഷിത്തോട്ടം ഉണ്ടാക്കുവാനുള്ള സ്ഥലസൗകര്യം ഉണ്ടായിരുന്നതു കൂടാതെ ഏതാനും ഫലവൃക്ഷങ്ങളും അവരുടെ വകയായി ഒരു പശുവും ഏതാനും കോഴികളും ആൺകുട്ടികൾക്കു വേല ചെയ്യാനും കളിപ്പാനും പറ്റിയ സ്ഥലവും ഉണ്ടായിരുന്നു. ഈ സമയത്തു മിസ്സിസ് വൈറ്റിന് മുപ്പത്തി ഒന്നു വയസ്സും എൽഡർ വൈറ്റിനു മുപ്പത്തി ആറു വയസ്സും പ്രായം ഉണ്ടായിരുന്നു. ആ കാലത്തു ആ ഭവനത്തിൽ നാലും ഒൻപതും പന്ത്രണ്ടും വയസ്സുകൾ ഉള്ള മൂന്നു ആൺകുഞ്ഞുങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. സആ 27.3

ഗൃഹജോലിയിൽ സഹായിക്കാനായി വീട്ടിൽ ഒരു നല്ല ക്രിസ്തീയ ബാലിക തമാസിച്ചു. മിസ്സിസ് വൈറ്റ് മിക്കപ്പോഴും വീടുവിട്ടു പുറത്തു പോകു മായിരുന്നതു കൂടാതെ, വളരെ നേരം സംസാരത്തിലും എഴുത്തിലും വ്യാപൃതയായിരുന്നതുകൊണ്ടാണ് ആ പെൺകുട്ടിയുടെ സഹായം വേണ്ടിവന്നത്. അങ്ങനെയായിരുന്നിട്ടും മിസ്സിസ് വൈറ്റ് പാചകം, ശുചീകരണം, തയ്യൽ ആദിയായ ഗാർഹിക ചുമതലകൾകൂടി നിർവഹിക്കാതിരുന്നില്ല. ചില ദിവസങ്ങളിൽ അവർ പ്രസിദ്ധീകരണശാലയിൽ പോകുമായിരുന്നു. അവിടെ അവർക്കു സ്വരമായി ഇരുന്നെഴുതുവാൻ ഒരു സ്ഥാനം സജ്ജീകരിച്ചിരുന്നു. മറ്റു ദിവസങ്ങളിൽ അവർ തോട്ടത്തിൽ കടന്നുചെന്ന് പൂച്ചെടികളും പച്ചക്കറികളും നട്ടുകൊണ്ടിരിക്കുന്നതും ചിലപ്പോൾ അയൽക്കാരുമായി പൂച്ചെടികൾ കൈമാറുന്നതും കാണാമായിരുന്നു. സ്വഗൃഹത്തെ തന്റെ കുടുംബത്തിനു ഏറ്റവും സന്തോഷപ്രദമായ ഒരു പാർപ്പിടമാക്കിത്തീർക്കണമെന്നു അവർ നിശ്ചയിച്ചു. കുഞ്ഞുങ്ങൾ അതിനെ ഏറ്റവും ആനന്ദദായകവും അഭികാമ്യവുമായി കരുതുന്നതിനു ആ തീരുമാനം സഹായിച്ചു. സാധനങ്ങൾ വിലയ്ക്കു വാങ്ങുന്ന കാര്യത്തിൽ മിസ്സിസ് വൈറ്റ് വളരെ സൂക്ഷ്മത പ്രദർശിപ്പിച്ചു. അവർക്ക് അവയുടെ വില അറിയാമായിരുന്നതുകൊണ്ട് അവരോടൊരുമിച്ചു സാധനങ്ങൾ വാങ്ങിക്കാൻ പോകുന്നതിനു തങ്ങൾക്കു ലഭിച്ചിരുന്ന സന്ദർഭങ്ങളെ അഡ്വന്റിസ്റ്റുകാരായ അയൽവാസികൾ എത്രയും സന്തോഷകരമായി കരുതുകയും ചെയ്തു. അവളുടെ മാതാവു വളരെ പ്രായോഗിക കഴിവുള്ള ഒരു വനിതയായിരുന്നതുകൊണ്ട് അവരുടെ പുത്രിമാരെ അനവധി വിലയേറിയ പാഠങ്ങൾ അഭ്യസിപ്പിച്ചിരുന്നു. കുറഞ്ഞ വിലയ്ക്ക് മോശമായ രീതിയിൽ ഉണ്ടാക്കപ്പെട്ട സാധനങ്ങൾ കാലാന്തരത്തിൽ നല്ലവയെക്കാൾ അധികം പണച്ചെലവിനിടയാക്കുമെന്ന് അവർ കണ്ടിരുന്നു. സആ 27.4

ശബ്ബത്തിനെ അവർ കുഞ്ഞുങ്ങൾക്ക് ആഴ്ചവട്ടത്തിലെ ഏറ്റവും സന്തോഷകരമായ ഒരു ദിവസമാക്കിത്തീർത്തിരുന്നു. അന്നു കുടുംബം മുഴുവനും സഭാശുശ്രൂഷകളിൽ പങ്കുകൊണ്ടിരുന്നു എന്നു എടുത്തു പറയേണ്ടതില്ല. എൽഡർ വൈറ്റും വചനശുശ്രൂഷ നിർവ്വഹണത്തിൽ നിന്നു ഒഴിഞ്ഞിരുന്ന ശബ്ബത്തുകളിൽ കുടുംബം മുഴുവനും ഒന്നിച്ചിരുന്നു ശുശ്രൂഷകളിൽ പങ്കു കൊണ്ടിരുന്നു. ശബ്ബത്തു ദിവസത്തിലെ ഉച്ചഭക്ഷണത്തിനു ഇതര ദിവസങ്ങളിൽ ഇല്ലാത്ത ഏതെങ്കിലും പ്രിയങ്കരമായ ഭക്ഷണസാധനം കൂടി ഉണ്ടായിരിക്കുമായിരുന്നു. കാലാവസ്ഥ നന്നായിരിക്കുമ്പോൾ ശബ്ബത്തുതോറും മിസ്സിസ് വൈറ്റ് കുഞ്ഞുങ്ങളെയുംകൊണ്ടു വനങ്ങളിലോ നദീ തീരങ്ങളിലോ കടന്നു ചെന്നു പ്രകൃതിയിലെ മനോഹാരിത നോക്കി ദൈവത്തിന്റെ സൃഷ്ടി പ്രവൃത്തികളെപ്പറ്റി പഠിക്കുകയും മഴയും തണുപ്പും ഉള്ള കാലാവസ്ഥയിൽ ശബ്ബത്തുതോറും മിസ്സിസ് വൈറ്റ് അവരുടെ കുഞ്ഞുങ്ങളെ വിളിച്ചു വീട്ടിനകത്തുള്ള നെരുപ്പോടിനു ചുറ്റും ഇരുത്തി അവരുടെ യാത്രാമദ്ധ്യേ വിവിധ സ്ഥാനങ്ങളിൽ നിന്നു എഴുതി ശേഖരിച്ചിരുന്ന സംഗതികൾ അവരെ വായിച്ചുകേൾപ്പിക്കുകയും ഈ കഥകളിൽ ചിലതു മറ്റുള്ള അമ്മമാർ കണ്ടു തങ്ങളുടെ കുഞ്ഞുങ്ങളെയും വായിച്ചുകേൾപ്പിക്കുമാറു പിന്നീട് പുസ്തക രൂപത്തിൽ അച്ചടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ കാലയളവിൽ മിസ്സിസ് വൈറ്റിന് അത്ര സുഖമുണ്ടായിരുന്നില്ല. പകൽസമയത്തു അവർക്കു പലപ്പോഴും മോഹാലസ്യം ഉണ്ടായിട്ടുണ്ട്. എങ്കിലും ഈ ദുസ്ഥിതി അവരുടെ ഗാർഹിക ചുമതല നിർവ്വഹണത്തിലോ കർത്താവിന്റെ വേലയിലോ നിന്നു വ്യതിചലിപ്പിക്കുവാൻ പര്യാപ്തമായിരുന്നില്ല. ഏതാനും സംവത്സരങ്ങൾക്കുശേഷം 1863-ൽ അവർക്കു ആരോഗ്യപരവും രോഗികളെ ശുശ്രൂഷിക്കുന്നതു സംബന്ധിച്ചുമുള്ള ദർശനം നല്കപ്പെട്ടു. ബലമുള്ളതും ആരോഗ്യപൂർണ്ണവുമായ ഒരു ശരീരംകൈവരുത്തി നിലനിർത്തുവാൻ ധരിക്കേണ്ട ശരിയായ വസ്ത്രങ്ങൾ, ഭക്ഷിക്കേണ്ട ശരിയായ ആഹാര സാധനങ്ങൾ, അനുഷ്ഠിക്കേണ്ട വ്യായാമമുറകൾ, വിശ്രമം, എന്നിവ കൂടാതെ കൈവളർത്തേണ്ട ദൈവാശയത്തിന്റെ പ്രാധാന്യത ഇവയെല്ലാം അവർക്കു ദർശനത്തിൽ കാണിച്ചുകൊടുത്തു. സആ 28.1

ആഹാരത്തെയും മാംസ ഭക്ഷണദോഷങ്ങളെയും പറ്റി ദൈവത്തിൽ നിന്നു ലഭിച്ചിരുന്ന വെളിച്ചം, കായബലത്തിലും ആരോഗ്യത്തിനും മാംസാഹാരം അത്യാന്താപേക്ഷിതമാണെന്നുള്ള മിസ്സിസ് വൈറ്റിന്റെ ധാരണയെ തകർത്തുകളഞ്ഞു. തന്റെ മനസ്സിനെ പ്രകാശിപ്പിക്കുവാനുള്ള വെളിച്ചം കിട്ടിയതോടുകൂടി അവർ വീട്ടിൽ ഭക്ഷണം തയ്യാറാക്കുന്ന കാര്യത്തിൽ സഹായിപ്പാൻ നിർത്തിയിരുന്ന പെൺകുട്ടിയോട് ധാന്യങ്ങൾ, പച്ചക്കറികൾ, അണ്ടി വർഗ്ഗങ്ങൾ, പാൽ, പാലാട, മുട്ട, ആദിയായവ ഉൾക്കൊള്ളുന്ന സുഖകരവും ലളിതവുമായ ആഹാരം മാത്രമേ പാകം ചെയ്യാൻ പാടുള്ളു എന്ന് ഉപദേശിക്കുകയുണ്ടായി. ധാരാളം പഴങ്ങളും ഉണ്ടായിരുന്നു. സആ 29.1

കുടുംബാംഗങ്ങളേവരും, ഭക്ഷിപ്പാൻ ചെന്നപ്പോൾ മേശമേൽ ധാരാളം നല്ലതും സുഖകരവുമായ ഭക്ഷണസാധനങ്ങൾ വിളമ്പിയിരിക്കുന്നതു കണ്ടു. എന്നാൽ മാംസം ഉണ്ടായിരുന്നില്ല. മിസ്സിസ് വൈറ്റിനു മാംസം ഭക്ഷിപ്പാൻ വളരെ ആർത്തിയുണ്ടായിരുന്നു. മറ്റു സാധനങ്ങൾ സംബന്ധിച്ചാകട്ടെ ലേശമെങ്കിലും ആഗ്രഹം ഉണ്ടായിരുന്നതുമില്ല. അതുകൊണ്ടു മടങ്ങി വന്നു ലളിതമായ ഭക്ഷണം ആസ്വദിക്കാനുള്ള കഴിവുണ്ടാകുന്നതുവരെ ഭക്ഷണമേശ വിട്ടു പോകുവാൻ അവർ തീരുമാനിച്ചു. അടുത്ത ഭക്ഷണ സമയത്തും അവർക്കു അതേ അനുഭവം തന്നെ ഉണ്ടായിരുന്നു. ലളിതമായ ഭക്ഷണം അവർക്ക് ആസ്വാദ്യമായി കാണപ്പെട്ടില്ല. തദനന്തരം അവർ ഭക്ഷണം കഴിപ്പാൻ വന്നു കൂടി. ദർശനത്തിൽ കാണിച്ചുകൊടുക്കപ്പെട്ടതുപോലെ ആരോഗ്യവർദ്ധനവിനും ബലപ്രാപ്തിക്കും വളർച്ചക്കും അത്യുത്തമവും സുലളിതവുമായ ആഹാരസാധനങ്ങൾ അവിടെ ഉണ്ടായിരുന്നു എങ്കിലും മിസ്സിസ് വൈറ്റിന് അവർ ശീലിച്ചിരുന്ന മാംസാഹാരം വേണമായിരുന്നു. ഏതായാലും മാംസം അത്യുത്തമമായ ആഹാരസാധനമല്ല എന്നു അപ്പോൾ ഗ്രഹിച്ചു. അതു കൊണ്ടു അവർ തന്റെ വയറ്റിൽ കൈവച്ചുകൊണ്ടു അതിനോടു “നിനക്കു റൊട്ടി തിന്നുവാനുള്ള കഴിവുണ്ടാകുന്നതുവരെ നീ അടങ്ങിയിരിക്കണം” എന്നു പറഞ്ഞതായി പറയപ്പെട്ടിരിക്കുന്നു. സആ 29.2

താമസംവിനാ എല്ലൻ വൈറ്റിന്റെ മാംസഭക്ഷണാർത്തി ഇല്ലാതാകുകയും അതിലളിതമായ സാധനങ്ങൾ സസന്തോഷം ഭക്ഷിച്ചു സംതൃപ്തി പ്രാപിച്ചു തുടങ്ങുകയും ചെയ്തു. അങ്ങനെ ഭക്ഷണകാര്യത്തിൽ ഒരു മാറ്റം വരുത്തിയ തോടുകൂടി തൽക്ഷണം അവരുടെ ആരോഗ്യം വർദ്ധമാനമായിത്തീരുകയും അങ്ങനെ അതി ദീർഘമായ അവരുടെ ജീവിതത്തിന്റെ ശേഷിച്ചഭാഗം മുഴുവനും താരതമ്യേന നല്ല ആരോഗ്യം അനുഭവസിദ്ധമാകയും ചെയ്തു. ഇങ്ങനെ നമുക്കെല്ലാവർക്കും ഉള്ള പഠനങ്ങൾ മിസ്സിസ് വൈറ്റിനും ഉണ്ടായിരുന്നു എന്നു നമുക്കു കാണാം. നാം എല്ലാവരും നമ്മുടെ ജഡാഭിലാഷങ്ങളെ ജയിച്ചടക്കേണ്ടതുപോലെ മിസ്സിസ് വൈറ്റിന്റെ അനുഭവത്തിലും അവർ അവരുടെ അഭിലാഷങ്ങളെ ജയിച്ചടക്കേണ്ടിവന്നു. ഭൂലോകമെങ്ങുമുളള ബഹുസ ഹസ്രം അഡ്വന്റിസ്റ്റു കുടുംബങ്ങൾക്കുണ്ടായിട്ടുള്ളതുപോലെ വൈറ്റു കുടുംബത്തിനും ആരോഗ്യനവീകരണം ഒരു വലിയ അനുഗ്രഹമായിരുന്നിട്ടുണ്ട്. സആ 29.3

ആരോഗ്യനവീകരണപരവും സ്വഗൃഹത്തിൽ രോഗികളെ ശുശ്രുഷിപ്പാനുള്ള ലളിതമായ മാർഗ്ഗങ്ങളെ സംബന്ധിച്ചുള്ളതുമായ ദർശനം ഉണ്ടായ ശേഷം എൽഡർ വൈറ്റിന്റെയും മിസ്സിസ് വൈറ്റിന്റെയും അയൽവാസികൾ അവരെ തുടർച്ചയായി ക്ഷണിച്ചു തങ്ങളുടെ രോഗികളെ ചികിത്സിപ്പിക്കുകയും കർത്താവു അവരുടെ പ്രയത്നങ്ങളെ അനുഗ്രഹിക്കുകയും ചെയ്തു പോന്നു. മറ്റു സമയങ്ങളിൽ അവരുടെ വസതിയിൽ രോഗികളെ കൊണ്ടു വരികയും ആ രോഗികൾ പൂർണ്ണസുഖം പ്രാപിച്ചു മടങ്ങിപ്പോകുന്നതുവരെ അവിടെ താമസിപ്പിച്ചു ആദരവോടുകൂടി ശുശ്രൂഷിക്കയും ചെയ്തിരുന്നു. സആ 30.1

മിസ്സിസ് വൈറ്റിനു മലകളിലും തടാകങ്ങളിലും സമുദ്രത്തിലും കൂടെയുള്ള യാത്രയുടെയും വിശ്രമത്തിന്റെയും വേളകൾ വളരെ ആസ്വാദ്യമായിരുന്നു. തന്റെ മദ്ധ്യപ്രായത്തിൽ അവർ പശ്ചിമ അമേരിക്കയിലെ നമ്മുടെ പസ്സഫിക് പ്രസ്സിനടുത്ത് താമസിച്ചിരുന്നപ്പോൾ യാത്രയ്ക്കും വിശ്രമത്തിനുമായി ഒരു ദിവസം ചെലവാക്കുവാൻ തീരുമാനിച്ചു. പ്രസിദ്ധീകരണശാലാ പ്രവർത്തകരോടൊന്നിച്ച് ആ പരിപാടിയിൽ പങ്കുകൊള്ളുവാൻ മിസ്സിസ് വൈറ്റിനെയും അവരുടെ നാട്ടിലും ആഫീസിലും ഉള്ള ആളുകളെയും ക്ഷണിക്കുകയും അവർ ആ ക്ഷണം സ്വീകരിക്കുകയും ചെയ്തിരുന്നു. അവരുടെ ഭർത്താവു ആ സമയത്തു കിഴക്കൻ പ്രദേശങ്ങളിൽ വേല ചെയ്തു താമസിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പേർക്കു അവർ എഴുതിയ കത്തിൽ അവർക്കു അന്നുണ്ടായ അനുഭവം വിവരിച്ചിട്ടുണ്ട്. - കടൽത്തീരത്തിരുന്ന് സുഖമായി ഭക്ഷണം കഴിച്ചശേഷം വഞ്ചി യാത യായി ഉൾക്കടലിലെ തുറസായ ഭാഗത്തേക്കുപോയി. പടകിലെ നായകൻ ഒരു സഭാംഗമായിരുന്നു. അന്നത്തെ സായാഹ്നം വളരെ സന്തോഷകരമായിരുന്നു. “തിരമാലകൾ പൊങ്ങി ഞങ്ങളെ മുകളിലോട്ടും താഴോട്ടും അതിഗംഭീര മായി അടിച്ചുലച്ചു. എന്റെ വികാരങ്ങളിൽ ഞാൻ വളരെ പൊങ്ങിയിരുന്നു, എങ്കിലും എനിക്കാരോടും ഒരു വാക്കു പറയുവാനില്ലായിരുന്നു. അതു അതി മഹത്തായിരുന്നു. തിരമാലകൾ ഓളങ്ങൾക്കുമീതെ അടിച്ചുകയറി, സ്വർണ്ണ വാതിൽ എന്നർത്ഥമുള്ള ഗോൾഡൻ ഗേറ്റിനു വെളിയിൽ കാറ്റും വളരെ ശക്തിയുള്ളതായിരുന്നു. അത് സന്തോഷകരമായ ഒരനുഭവം എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ല.” സആ 30.2

അനന്തരം അവർ ആ പടകിലെ നായകന്റെ സൂക്ഷമതാപൂർണ്ണമായ നയനങ്ങളെ വീക്ഷിച്ചു. യാത്രക്കാർ അയാളുടെ ആജ്ഞ അനുസരിക്കാൻ സന്നദ്ധതയുള്ളവരായിരുന്നതും അവർ കണ്ട്, ചിന്താമഗ്നയായിത്തീർന്നു. അവർ ചിന്തിച്ചതിപ്രകാരമായിരുന്നു: “ദൈവം കാറ്റുകളെ തൃക്കരംകൊണ്ടു പിടിച്ചിരിക്കുന്നു. വെള്ളങ്ങൾ അവന്റെ നിയന്ത്രണത്തിന്നധീനമത്രേ! ഞങ്ങൾ പസഫിക്ക് മഹാസമുദ്രത്തിലെ അതിവിശാലവും അത്യാഗാധവുമായ വെള്ളങ്ങളുടെ മേൽ വെറും അണുമാത്രമാണ്. എങ്കിലും തിരമാലകൾക്കുമീതെ ഓടി ക്കൊണ്ടിരിക്കുന്ന ഈ ചെറു നൗകയെ കാത്തുരക്ഷിപ്പാൻ ദൈവം സ്വർഗ്ഗീയ ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. ഹാ! ദൈവത്തിന്റെ പ്രവൃത്തികൾ എത അത്ഭുതകരമായവ! നമ്മുടെ ഗ്രഹണ ശക്തിക്കു വളരെ അതീതം, ഒരൊറ്റ നോട്ടത്തിൽ അവർ അത്യുന്നത് സ്വർഗ്ഗങ്ങളെയും സമുദ്ര മദ്ധ്യത്തെയും ദർശിക്കുന്നു. സആ 30.3

മിസ്റ്റിസ് വൈറ്റ് ചെറുപ്പം മുതല്ക്കേ സന്തോഷമനോഭാവം പ്രകടിപ്പിച്ചിരുന്നു. ഒരിക്കൽ അവൾ ഇങ്ങനെ ചോദിച്ചു: ” സആ 31.1

എന്നെ ഒരു സന്തോഷരഹിതയും നിരാശാഭരിതയും ആവലാതി പറയുന്നവളുമായി നിങ്ങൾ എപ്പോഴെ ങ്കിലും കണ്ടിട്ടുണ്ടോ? ഈ സ്ഥിതിയെ നിരോധിക്കുന്ന ഒരു വിശ്വാസം എനിക്കുണ്ട്. ക്രിസ്തീയ സ്വഭാവത്തിന്റെയും ശുശ്രൂഷയുടെയും ഒരു തെറ്റായ ധാരണയാണ് ഈദൃശ നിലകളിലേക്കു നയിക്കുന്നത്” . യേശുവിന്റെ നേർക്കുള്ള ഹ്യദയംഗമവും മനഃപൂർവ്വവുമായ ശുശ്രൂഷ സന്തോഷകരമായ മതജീവിതത്തെ ഉളവാക്കുന്നു. ക്രിസ്തുവിനെ ഏറ്റം അടുത്ത് അനുഗമിച്ചവരാരും വിഷണ്ഡ മനാസരായിത്തീർന്നിട്ടില്ല. സആ 31.2

പിന്നീടു മറ്റൊരു സമയത്തു അവൾ ഇങ്ങനെ എഴുതി: “സദാ സന്തോഷഭാവം പ്രദർശിപ്പിക്കുന്നതു ക്രിസ്തീയസ്വഭാവത്തിന്റെ അന്തസ്സിനു പറ്റിയതല്ല എന്ന ധാരണ ചിലർ വളർത്തിവരുന്നുണ്ട്. എന്നാൽ അത് അബദ്ധമാണ്. സ്വർഗ്ഗം മുഴുവനും സന്തോഷമത്രേ, നിങ്ങൾ പുഞ്ചിരിതൂകുന്നെങ്കിൽ നിങ്ങളോടും പുഞ്ചിരിതൂകും. നിങ്ങൾ ദയയോടുകൂടിയ വാക്കുകൾ സംസാരിക്കു ന്നെങ്കിൽ നിങ്ങൾക്കും അതുതന്നെ പകരം കിട്ടും എന്നു അവർ കണ്ടു പിടിച്ചു. സആ 31.3

എങ്കിലും അവർ വളരെ അധികം വിഷമം അനുഭവിച്ച സന്ദർഭങ്ങളും ഉണ്ട്. അങ്ങനെയുള്ള സന്ദർഭം ഉണ്ടായത് ആത്രേലിയയിലെ ജോലിയെ സഹായിപ്പാൻ പോയപ്പോഴാണ്. ഏകദേശം ഒരു സംവത്സരം അവർ സുഖക്കേടുപിടിപെട്ടു വളരെ കഷ്ടമനുഭവിച്ചു. ആ കാലത്തു അധികനേരം അവർ കിടക്കയിൽ തന്നെ കഴിച്ചുകൂട്ടുകയും രാത്രികാലങ്ങളിൽ ചുരുക്കം ചില മണിക്കൂറുകൾ മാത്രം ഉറങ്ങുകയും ചെയ്തിരുന്നു. ഈ അനുഭവത്തെപ്പറ്റി അവൾ തന്റെ മിത്രത്തിനയച്ച കത്തിൽ ഇങ്ങനെ എഴുതി: സആ 31.4

“ആദ്യം ഞാൻ എന്നെത്തന്നെ ഒരു നിസ്സഹായാവസ്ഥയിൽ കണ്ടപ്പോൾ ഞാൻ സമുദ്രം കടന്നുവന്നതുകൊണ്ടു വളരെ ദുഃഖിച്ചു. ഞാൻ എന്തു കൊണ്ടു അമേരിക്കയിൽ ആയിരുന്നില്ല. അത് വളരെ പണം ചെലവാക്കി ഞാൻ ഈ രാജ്യത്തു വരാൻ കാരണമെന്ത് ? പലപ്പോഴും ഞാൻ കമഴ്ന്നുകിടന്നു ഉച്ചത്തിൽ കരഞ്ഞിട്ടുണ്ട്. എന്നാൽ ഞാൻ ദീർഘകാലം ആ കണ്ണുനീർ തടാകത്തിൽ ആണ്ടിരുന്നില്ല. ഞാൻ എന്നോടു ഇങ്ങനെ പറഞ്ഞു: എല്ലൻ ജി.വൈറ്റേ! നീ എന്തുദ്ദേശിക്കുന്നു? നിനക്കു പോകുവാൻ ഏറ്റവും പറ്റിയ സ്ഥലമെന്നു കരുതി കോൺഫ്രൻസു നിന്നെ പറഞ്ഞയക്കുമെന്ന സ്ഥാനത്തേക്കു പോകേണ്ടതു നിന്റെ കടമയാണെന്നു നിനക്കു ബോധ്യമായതുകൊണ്ടല്ലേ നീ ആസ്ത്രേലിയയിലേക്കു വന്നിരിക്കുന്നത്? ഇങ്ങനെയല്ലേ. ഇതിനു മുമ്പും നീ ചെയ്തുവന്നത്? ഇതിനു ഞാൻ അതേ എന്നു മറുപടി നല്കി . സആ 31.5

അങ്ങനെയാണെങ്കിൽ നീ മിക്കവാറും കൈവിടപ്പെട്ടവളും ധൈര്യഹീനയുമായി നിന്നെത്തന്നെ കരുതുന്നതെന്തുകൊണ്ട്? ഇതു സാത്താന്റെ പ്രവൃത്തിയല്ലയോ? അതു ശരിതന്നെ എന്നു ഞാൻ വിശ്വസിക്കുമെന്നു പറഞ്ഞു. ഉടനേ എന്റെ കണ്ണുനീരെല്ലാം തുടച്ചു കളഞ്ഞിട്ട്. ഇതു മതി ഞാൻ ഇനി ഒരിക്കലും ഇരുണ്ടവശം നോക്കുകയില്ല. ഞാൻ മരിച്ചാലും ജീവിച്ചാലും, എന്റെ ആത്മാവിനെ എനിക്കുവേണ്ടി മരിച്ചുവെങ്കിൽ ഞാൻ ഭരമേൽപിക്കുന്നു എന്നു പറഞ്ഞു. “പിന്നെ ഞാൻ, ദൈവം എല്ലാ കാര്യങ്ങളും ഭംഗിയായി നിവർത്തിക്കും എന്നു വിശ്വസിച്ചു. എട്ടുമാസം നീണ്ടു നിന്നിരുന്ന നിസ്സഹയാവസ്ഥയിൽ, എനിക്ക് യാതൊരു നിരാശയോ സംശയമോ ഉണ്ടായില്ല. ഇപ്പോൾ ഞാൻ ഇക്കാര്യത്തെ ഈ രാജ്യത്തും അമേരിക്കയിലും ഉള്ള അവന്റെ ജനത്തിന്റെയും എന്റെയും നന്മയ്ക്കുവേണ്ടി ആസൂത്രണം ചെയ്യപ്പെട്ട ദൈവത്തിന്റെ അതിമഹത്തായ പദ്ധതിയുടെ ഒരു ഭാഗമായി കരുതുന്നു. എന്തുകൊണ്ട്, എങ്ങനെയാണു നീ അതു വിശ്വസിക്കുന്നത് എന്നെന്നോടു ചോദിച്ചാൽ അതിനു മറുപടി പറയുവാൻ കഴികയില്ല. എങ്കിലും ഞാൻ അതു വിശ്വസിക്കുന്നു. എന്റെ കഷ്ട്ടങ്ങളിൽ എനിക്കു സന്തോഷമുണ്ട്. എനിക്കു എന്റെ സ്വർഗ്ഗീയ പിതാവിനെ വിശ്വസിപ്പാൻ കഴിയും. ഞാൻ അവന്റെ സ്നേഹത്തെ അവിശ്വസിക്കയില്ല” സആ 32.1

മിസ്സിസ് വൈറ്റ് തന്റെ ജീവിതത്തിന്റെ ഒടുവിലത്തെ പതിനഞ്ചു സംവത്സ രങ്ങളിലും കാലിഫോർണിയായിലെ സ്വവസതിയിൽ താമസിച്ചിരുപ്പോൾ വാർദ്ധക്യത്തിൽ തന്നെയും അവരുടെ ചെറിയ കൃഷി സ്ഥലത്തിന്മേലും വേലയിൽ അവരെ സഹായിച്ചിരുന്ന കുടുംബാംഗങ്ങളുടെ ക്ഷേമൈശ്വര്യങ്ങളിലും വളരെ താല്പര്യം പ്രകടിപ്പിച്ചിരുന്നു. അവർ നേരത്തെ ഉറങ്ങാൻ പോയിരുന്നതുകൊണ്ട്, അർദ്ധരാത്രി കഴിഞ്ഞ ഉടൻതന്നെ എഴുന്നേറ്റിരുന്നു മിക്കപ്പോഴും എഴുത്തുജോലിയിൽ വ്യാപൃതയായിരിക്കുന്നത് പലരും കണ്ടിട്ടുണ്ട്. കാലാവസ്ഥ നന്നായിരിക്കുമ്പോൾ അവരുടെ വേല അനുവദിക്കുമെങ്കിൽ അല്പനേരം സവാരി ചെയ്യുമായിരുന്നു. അങ്ങനെ കടന്നുപോകയിൽ തോട്ടത്തിലോ മുറ്റത്തോ കാണപ്പെടുന്ന അമ്മമാരുടെ അടുക്കൽ നിന്ന് അവരോടു സംസാരിക്കുക പതിവായിരുന്നു. ചിലപ്പോൾ അങ്ങനെ താനുമായി ഇടപെടുന്ന ഒരു സ്ത്രീക്ക് ഭക്ഷണമോ വസ്ത്രമോ ആവശ്യമുണ്ടെന്ന് കാണുകയാണെങ്കിൽ തൽക്ഷണം വീട്ടിലേക്കു മടങ്ങിച്ചെന്നു ആ വക സാധനങ്ങൾ ഉള്ളിടത്തോളം എടുത്തുകൊണ്ടുവന്നു ആ സ്ത്രീക്കു കൊടുത്തിട്ടു മാതമേ സവാരി തുടരുമായിരുന്നുള്ളു. അവർ മരിച്ചു അനേക സംവത്സരങ്ങൾക്കുശേഷവും അവരുടെ വസതിക്കു ചുറ്റും പാർത്തിരുന്ന അവരുടെ അയൽവാസികൾ “എല്ലായ്പ്പോഴും വളരെ ദയയോടെ സംസാരിച്ചിരുന്ന ആ ചെറിയ നരച്ച തലയുള്ള സ്ത്രീ എന്നു പറഞ്ഞു അവരെ സ്മരിച്ചുപോന്നു. സആ 32.2

എലന്റെ മരണസമയത്തു അവരുടെ വകയായി അടിസ്ഥാനാവശ്യത്തിനും ജീവിത സുഖത്തിനും അത്യന്താപേക്ഷിതമായിരുന്ന സാധനങ്ങൾ വളരെ കുറച്ചു മാത്രമേ ഉണ്ടായിരുന്നുള്ളു. തന്നെ ഒരു മാതൃകയായി എടുത്തുകൊൾവാൻ അവർ ആരെയും ഉപേദശിച്ചില്ല. അവർ നമ്മിലൊരാളെപ്പോലെ ഉയിർത്തെഴുന്നേറ്റ കർത്താവിൽ തന്റെ ആശ്രയവും വച്ചുകൊണ്ട് കർത്താവു തന്നെ ഭാരമേല്പിച്ചിരുന്ന വേല വിശ്വസ്തതയോടെ ചെയ്വാൻ യത്നിച്ചിരുന്ന ഒരു സെവന്ത് ഡേ അഡ്വന്റിസ്റ്റുകാരിയായിരുന്നു. ഇങ്ങനെ ഹൃദയത്തിൽ ഉറച്ചു വിശ്വാസത്തോടും സ്ഥിരമായ ക്രിസ്തീയ അനുഭവത്തോടും കൂടെ അവർ ഒരു പരിപൂർണ്ണ ജീവിതാന്ത്യം പ്രാപിച്ചു. സആ 33.1