സഭയ്ക്കുള്ള ആലോചന

8/306

പ്രസ്താവിക്കാൻ കഴിയാതിരുന്ന ദർശനം

1890 നവംബറിൽ ന്യൂയോർക്കിലെ സാലമൻകയിൽ ഒരു യോഗപരമ്പര നടന്നുകൊണ്ടിരിക്കവെ, ആ യോഗങ്ങളിൽ തിങ്ങിക്കൂടിയിരുന്ന ജനാവലിയോടു മിസ്സിസ് വൈറ്റും അനേകം പ്രസംഗങ്ങൾ ചെയ്തിട്ടുണ്ട്. ആ യോഗ സ്ഥലത്തേയ്ക്കുള്ള യാത്രാമദ്ധ്യേ മിസിസ് വൈറ്റിന് ജലദോഷം പിടിപെട്ടിരുന്നതുകൊണ്ട് ആ പ്രസംഗങ്ങൾ അവരെ അത്യധികം ക്ഷീണിപ്പിച്ചിരുന്നു. ഒരു യോഗം കഴിഞ്ഞു അവർ അധൈര്യപ്പെട്ടും രോഗിണിയായും, അവരുടെ വിശ്രമമുറിയിലേക്കു കടന്നുപോയി. കൃപയ്ക്കും ആരോഗ്യത്തിനും ശക്തിക്കുമായി തന്റെ ആത്മാവിനെ ദൈവസന്നിധിയിൽ പകരണമെന്നു നിരൂപിച്ചു കൊണ്ടാണ് അവർ അവിടേക്കു പോയതു. അവർ അവിടെ ഉണ്ടായിരുന്ന കസേരയുടെ അരികിൽ മുട്ടുകുത്തി. അപ്പോഴുണ്ടായ സംഭവത്തെ അവരുടെ സ്വന്തവാക്കുകളിൽ ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു: സആ 38.2

“ഞാൻ ഒരു വാക്കുപോലും ഉച്ചരിക്കുന്നതിനു മുമ്പു ആ മുറി മുഴുവനും ഒരു വെള്ളിമയമായ മൃദുല വെളിച്ചംകൊണ്ടു നിറയുകയും ഉടൻ തന്നെ എന്റെ വേദനയും നിരാശയും അധൈര്യവും നീങ്ങിപ്പോകയും ചെയ്തു. ഞാൻ ആശ്വാസവും പ്രത്യാശയുംകൊണ്ടു നിറഞ്ഞവളായിത്തീർന്നു ക്രിസ്തുവിന്റെ സമാധാനം കൊണ്ടുതന്നെ.” അനന്തരം അവർക്കു ഒരു ദർശനം നല്കപ്പെട്ടു. അതിന്റെ ശേഷം അവർ ഉറങ്ങുവാൻ ആഗ്രഹിച്ചില്ല. വിശദീകരിപ്പാനും മനസ്സുവെച്ചില്ല. എന്നാൽ സുഖവും വിശ്രമവും പ്രാപിച്ചു. അടുത്ത യോഗങ്ങൾ നടത്തേണ്ട സ്ഥാനത്തേക്കു യാത്ര തുടരണമോ അതോ ബാറിൽകീഴിലുള്ള തന്റെ വസതിയിലേക്കു മടങ്ങിപ്പോകണമോ എന്ന തീരുമാനം അടുത്ത പ്രഭാതത്തിൽ എടുക്കേണ്ടതായി വന്നു. അപ്പോൾ വേല യുടെ ചുമതല വഹിച്ചിരുന്ന എൽഡർ ഏ.വി. റോബിൻസനും മിസ്സിസ് വൈറ്റിന്റെ പുത്രൻ എൽഡർ വില്യം വൈറ്റും മിസിസ് വൈറ്റിന്റെ മറുപടി അറിവാനായി അവരുടെ മുറിയിലേക്കു കടന്നു ചെന്നു. അപ്പോൾ അവർ സുഖമായും ഉടുത്തൊരുങ്ങിയും ഇരുന്നതായി കാണപ്പെട്ടു. അവർ പുറപ്പെടുവാൻ തയ്യാറായിരുന്നു, അവർ തനിക്കുണ്ടായ ദർശനത്തെക്കുറിച്ചു അവ രോടു അവർ ഇങ്ങനെ പ്രസ്താവിച്ചു: “കഴിഞ്ഞ രാത്രി എനിക്കു വെളിപ്പെടുത്തപ്പെട്ടതെന്താണെന്നു നിങ്ങളോടു പറവാൻ ഞാൻ ആഗ്രഹിക്കുന്നു. ദർശനത്തിൽ ഞാൻ ബാറ്റിൽ ക്രീക്കിൽ ഇരിക്കുന്നതായി എനിക്കു തോന്നി. ദൂതു വാഹകനായ ദൈവദൂതൻ എന്നോട്, എന്നെ അനുഗമിക്കുക എന്നു കല്പിച്ചു. പിന്നെ അവർ അറച്ചു നിന്നു. അവർക്കു അതു ഓർപ്പാൻ കഴിഞ്ഞില്ല. അതു പറവാൻ അവർ രണ്ടുപാവശ്യം ശ്രമിച്ചു. എന്നിട്ടും അവർക്കു കാണിച്ചുകൊടുക്കപ്പെട്ടതെന്താണെന്നു ഓർപ്പാൻ സാധിച്ചില്ല. ഏതാനും ദിവസങ്ങൾക്കുശേഷം അവർ ആ ദർശനത്തിൽ കണ്ട സംഗതികൾ എഴുതി അറിയിച്ചു. അതു അപ്പോൾ “അമേരിക്കൻ സെന്റിനൽ” എന്ന നമ്മുടെ മതസ്വാത്രന്ത്യ മാസികയെപ്പറ്റി ആസൂത്രണം ചെയ്യപ്പെട്ട പദ്ധതിയായിരുന്നു. സആ 38.3

“രാത്രികാലത്തു ഞാൻ അനേകം കൗൺസിലുകളിൽ സംബന്ധിക്കയും ആ കൗൺസിലുകളിൽ വളരെ ജനസ്വാധീനമുള്ള ആളുകൾ “അമേരിക്കൻ സെന്റിനലിൽ നിന്നു സെവന്ത് ഡേ അഡ്വന്റിസ്റ്റു എന്ന ഭാഗം എടുത്തുക കളകയും അതിൽ ശബ്ബത്തിനെപ്പറ്റി യാതൊന്നും പ്രസ്താവിക്കാതിരിക്കയും ചെയ്യുമെങ്കിൽ ലോകത്തിലെ മഹാന്മാർ പലരും ആ മാസികയുടെ രക്ഷാധികാരികളാകുകയും അതിനു അധികം പൊതുജനാംഗീകാരം സിദ്ധിക്കുകയും തൻനിമിത്തം അധികം വലുതായ ഒരു വേല ചെയ്യാൻ സാധിക്കുമെന്നും ആവർത്തിച്ചാവർത്തിച്ചു പറയുന്നത് ഞാൻ കേട്ടു. ഇതു വളരെ പത്യാശാജനകമായിരുന്നു.” സആ 39.1

“അവരുടെ മുഖഭാവം പ്രകാശിതമായിത്തീരുന്നതു ഞാൻ കണ്ടു. അവർ ആ മാസികയെ കൂടുതൽ ജനസ്വാധീനമുള്ളതാക്കിത്തീർക്കത്തക്ക ഒരു പദ്ധതി നടപ്പിൽ വരുത്തുവാൻ തുടങ്ങി. ഈ പദ്ധതി മുഴുവനും തങ്ങളുടെ ആത്മാവിന്റെയും മനസ്സിന്റെയും ഉള്ളറകളിൽ സത്യം കുടികൊണ്ടിരിപ്പാൻ ആവശ്യമുണ്ടായിരുന്ന പുരുഷന്മാരാൽ ആവിഷ്കരിക്കപ്പെട്ടതായിരുന്നു.” സആ 39.2

ഈ പത്രത്തിനു സ്വീകരിക്കേണ്ട പ്രതാധിപ നയത്തെക്കുറിച്ചു ഒരു കൂട്ടം പുരുഷന്മാർ ഇരുന്നു ചർച്ചകൾ ചെയ്യുന്നത് കണ്ടു എന്നാണ് ഇത് തെളിയിക്കുന്നത്. 1891-ലെ ജനറൽ കോൺഫ്രൻസു ആരംഭിച്ചപ്പോൾ, ഇടദിവസങ്ങളിൽ രാവിലെതോറും അഞ്ചരമണിക്കു പ്രവർത്തകരെയും ശബ്ബത്തു സായാഹ്നത്തിൽ നാലായിരത്തോളം ജനങ്ങളടങ്ങിയ മുഴുകോൺഫ്രൻസിനെയും അഭിസംബോധനചെയ്ത പ്രസംഗിക്കണമെന്നു മിസ്സിസ് വൈറ്റിനോടു ആവശ്യപ്പെട്ടിരുന്നു. ശബ്ബത്തു സായാഹ്നത്തിലെ പ്രസംഗത്തിനുള്ള അവരുടെ ആധാരവാക്യം “അങ്ങനെ തന്നെ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെക്കണ്ടു സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ‘ എന്നുള്ളതായിരുന്നു. ആ പ്രസംഗം മുഴുവനും തങ്ങളുടെ വിസ്വാസത്തിന്റെ വിവിധ ഭാഗങ്ങളെ എത്രയും തെളിവായി പ്രായോഗികമാക്കിക്കൊണ്ടു അവയെ ഉയർത്തിക്കാണിപ്പാൻ സെവന്ത് ഡേ അഡ്വന്റിസ്റ്റുകാരോടുള്ള ഒരു അഭ്യർത്ഥനമാത്രം ഉൾക്കൊള്ളുന്നതായിരുന്നു. ആ യോഗമദ്ധ്യേ അവർ മൂന്നുപാവശ്യം സാലമൻകയിൽവെച്ചുണ്ടായ ദർശനത്തെക്കുറിച്ചു പറവാൻ തുടങ്ങി എങ്കിലും ഓരോ പ്രാവശ്യവും അതു നിരോധിക്കപ്പെടുകയാണുണ്ടായത്. ആ ദർശനത്തിലെ സംഭവങ്ങൾ പെട്ടെന്നു അവരുടെ മനസ്സിൽ നിന്നു വിട്ടുപോകുമായിരുന്നു. അനന്തരം അവർ ഇതിനെക്കുറിച്ചു പിന്നത്തേതിൽ എനിക്കു കൂടുതൽ പറവാനുണ്ടാകും” എന്നു പറഞ്ഞു അവർ ഒരു മണിക്കൂറോളം പ്രസംഗി ച്ചശേഷം അതിനെ ഭംഗിയായി അവസാനിപ്പിച്ചിട്ട് ആ യോഗത്തെ പിരിച്ചുവിട്ടു. അവർക്കു പ്രസ്തുത ദർശനം ഓർപ്പാൻ കഴിവില്ലാതായിത്തീർന്ന കാര്യം എല്ലാവർക്കും ബോദ്ധ്യപ്പെട്ടു. സആ 39.3

അങ്ങനെയിരിക്കെ ജനറൽ കോൺഫ്രൻസ് പ്രസിഡന്റു മിസ്സിസ് വൈറ്റിനെ സമീപിച്ചു അവരോടു അടുത്ത പ്രഭാത യോഗം നടത്താമോ എന്നു ചോദിച്ചു. അതിനുത്തരമായി മിസ്സിസ് വൈറ്റ് “എനിക്കു കഴികയില്ല.” ഞാൻ ക്ഷീണിച്ചിരിക്കുന്നു; എന്റെ സാക്ഷ്യവും ഞാൻ വഹിച്ചുകഴിഞ്ഞു. അതുകൊണ്ടു രാവിലത്തെ യോഗം നടത്താൻ മറ്റാരോടെങ്കിലും ആവശ്യപ്പെടണം എന്നു പറകയും അതനുസരിച്ചു മറ്റൊരാളെ ഏർപ്പെടുത്തുകയും ചെയ്തു. സആ 40.1

മിസിസ് വൈറ്റ് സ്വവസതിയിലേക്കു മടങ്ങിച്ചെന്നപ്പോൾ, താൻ രാവിലത്തെ യോഗത്തിൽ സംബന്ധിക്കുന്നതല്ല എന്നു സ്വന്തം കുടുംബാംഗങ്ങളോടു പറകയുണ്ടായി. അവർ ക്ഷീണിച്ചിരുന്നതുകൊണ്ടു ഞായറാഴ്ച രാവിലെ നല്ലവണ്ണം ഉറങ്ങി വിശ്രമിക്കണമെന്നു ആഗ്രഹിച്ചുകൊണ്ടു അതിനുവേണ്ട സജ്ജീകരണങ്ങൾ ചെയ്തു. സആ 40.2

ആ രാത്രി കോൺഫ്രൻസു സമ്മേളനം അവസാനിച്ചശേഷം ഒരു ചെറിയ കൂട്ടം പുരുഷന്മാർ റിവ്യൂ ആൻഡ് ഹെറാൾഡ് കെട്ടിടത്തിലെ ഒരാഫീസിൽ സമ്മേളിച്ചു. ആ സമ്മേളനത്തിൽ “അമേരിക്കൻ സെന്റിനൽ” എന്ന മാസിക പുറപ്പെടുവിച്ചിരുന്ന പ്രസിദ്ധീകരണശാലയിലും റിലിജസ് ലിബർട്ടി അസോസിയേഷനിലും നിന്നുള്ള ഏതാനും പ്രതിനിധികളും സന്നിഹിതരായിരുന്നു. ആ സമ്മേളനോദ്ദേശം അമേരിക്കൻ സെന്റിനൽ എന്ന പത്രം പ്രസിദ്ധീകരിക്കുന്നതിനു അനുകരിക്കേണ്ട ഒരുപത്രാധിപനയം ആവിഷ്ക്കരിക്കുക എന്ന വിഷമപ്രശ്നത്തിനു ഒരു പരിഹാരം ഉണ്ടാക്കണം എന്നുള്ളതായിരുന്നു. ചർച്ചകൾ ആരംഭിക്കുന്നതിനു മുമ്പുതന്നെ ആ പ്രശ്നപരിഹാരാനന്തരമ ല്ലാതെ വീണ്ടും തുറക്കാൻ പാടില്ലെന്നുള്ള തീരുമാനത്തോടുകൂടി ആ സമ്മേളനമുറിയുടെ വാതിൽ അടച്ചു. സആ 40.3

ഞായറാഴ്ച്ച വെളുപ്പിനു ഏകദേശം മൂന്നുമണിക്ക് അല്പം മുമ്പു ഒരു വിഷമസന്ധി നേരിട്ടു. റിലിജസ് ലിബർട്ടി അസോസിയേഷൻ പ്രതിനിധികൾ ഒറ്റക്കെട്ടായി നിന്നുകൊണ്ട്, തങ്ങൾ ആവശ്യപ്പെട്ടിട്ടുള്ളതുപോലെ പസ്സഫിക് പ്രസിദ്ധീകരണശാല അമേരിക്കൻ സെന്റിനൽ എന്ന മാസികയിൽ നിന്നും “സെവന്ത് ഡേ അഡന്റിസ്റ്റ് എന്നും ശബ്ബത്ത് എന്നും ഉള്ള പ്രയോഗങ്ങൾ നീക്കിക്കളയണമെന്നും, അപ്രകാരം ചെയ്തശേഷമല്ലാതെ അവർ ആ മാസികയെ തങ്ങളുടെ അസോസിയേഷന്റെ പൊതു നാവായി ഉപയോഗിക്കുകയുള്ളുവെന്നു അതിശക്തിയായി വാദിച്ചു. അതിന്റെ അർത്ഥം പ്രസ്തുത മാസികയെ കൊല്ലണമെന്നായിരുന്നു. അതോടുകൂടി വാതിൽ തുറന്നു കൂടിയിരുന്ന ആളുകൾ പിരിഞ്ഞു അവരവരുടെ മുറികളിലേക്കു വിശ്രമാർത്ഥം കടന്നുപോയി. സആ 40.4

എന്നാൽ ഉറങ്ങുകയോ മയങ്ങുകയോ ചെയ്യാത്തവനായ ദൈവം, അന്നു വെളുപ്പിനു മൂന്നു മണിക്കു തന്റെ സന്ദേശവാഹകനായ ദൂതനെ എലൻ വൈറ്റിന്റെ മുറിയിലേക്കു അയച്ചു. ആ ദൂതൻ അവരെ നിദ്രയിൽ നിന്നുണർത്തി ആ പ്രഭാതത്തിൽ തന്നെ അഞ്ചര മണിക്കു നടത്തപ്പെടുന്ന പ്രവർത്തക യോഗത്തിൽ സംബന്ധിക്കണമെന്നും ആ യോഗത്തിൽ അവർക്കു സാലമൻകയിൽ വച്ച് വെളിപ്പെട്ട കാര്യാദികൾ പ്രസ്താവിക്കണമെന്നും അവരെ ഉപദേശിച്ചു. ഉടൻതന്നെ അവർ വസ്ത്രം മാറ്റി സാലമൻകയിൽ വച്ചു തനിക്കു കാണിച്ചുകൊടുക്കപ്പെട്ടിരുന്ന സംഗതികൾ രേഖപ്പെടുത്തിവച്ചിരുന്ന കടലാസുകൾ അലമാരിയിൽ നിന്നെടുത്തു. അതെല്ലാം ഒന്നു വായിച്ചുനോക്കി. അങ്ങനെ വായിച്ചു നോക്കിയാൽ ആ ദർശനം അധികം തെളിവായി അവരുടെ മനസ്സിൽ കാണപ്പെടുകയും, കൂടുതലായി ഓർമ്മ വന്ന വിശദവിവരങ്ങൾ അവയോടു എഴുതിച്ചേർക്കുകയും ചെയ്തു. സആ 40.5

അനന്തരം മിസ്സിസ് വൈറ്റ് ആ രേഖകളുമായി സമ്മേളനസ്ഥലത്തേക്കു പോയി. അവർ അവിടെ ചെന്നപ്പോൾ അവിടെ ഉണ്ടായിരുന്ന ശുശൂഷകന്മാർ പ്രഭാതയോഗാരംഭ പ്രാർത്ഥന കഴിഞ്ഞു എഴുന്നേല്ക്കുകയായിരുന്നു. ജനറൽ കോൺഫ്രൻസ് പ്രസിഡന്റാണു ആ യോഗത്തിൽ പ്രസംഗിച്ചത്. അദ്ദേഹം മിസ്സിസ് വൈറ്റിനെ അഭിസംബോധനചെയ്ത് കൊണ്ടു “സഹോദരി വൈറ്റേ, നിങ്ങളെ കാണ്മാനിടയായതിൽ ഞങ്ങൾ സന്തോഷിക്കുന്നു. ഞങ്ങൾക്കു നല്കുവാൻ നിങ്ങളുടെ പക്കൽ ഒരു ദൂതുണ്ടോ?” എന്നു ചോദിച്ചു. സആ 41.1

അതിനു മറുപടിയായി മിസിസ് വൈറ്റ്, “അതെ, എന്റെ പക്കൽ ഒരു ദൂതുണ്ട്‘ എന്നു പറഞ്ഞുകൊണ്ടു മുമ്പോട്ടു ചെന്നു. പിന്നെ അവർ അതിന്റെ തലേദിവസം താൻ പറഞ്ഞു നിറുത്തിയ സ്ഥാനത്തുതന്നെ ആരംഭിച്ച സകലവും വിവരിച്ചു പറഞ്ഞു. അന്നു വെളുപ്പിനു മൂന്നു മണിക്കു താൻ നിദ്രയിൽ നിന്നുണർത്തപ്പെട്ടതും, രാവിലെ അഞ്ചരമണിക്കുള്ള പ്രവർത്തകയോഗത്തിൽ ഹാജരായി സാലമൻകയിൽ വെച്ചു ദർശനത്തിൽ കണ്ട സംഗതികൾ ആ യോഗത്തിൽ വിവരിച്ചു പറയണമെന്നു ആജ്ഞാപിക്കപ്പെട്ടതും ആ യോഗത്തിൽ വിവരിച്ചു. സആ 41.2

അവർ ഇങ്ങനെ പറഞ്ഞു: “ദർശനത്തിൽ ഞാൻ ബാറ്റിൽക്രീക്കിൽ ആയിരുന്നതായി കാണപ്പെട്ടു. അവിടെനിന്നു ഞാൻ റിവ്യൂ ആൻഡ് ഹെറാൾഡ് ആഫീസിലേക്കു കൊണ്ടുപോകപ്പെട്ടു. സന്ദേശവാഹകനായ ദൂതൻ എന്നോടു “എന്നെ അനുഗമിക്ക” എന്നു കല്പിച്ചു. ഒരു കാര്യത്തെപ്പറ്റി തീവ്രമായി ചർച്ച ചെയ്തതുകൊണ്ടിരുന്ന ഒരു കൂട്ടം ആളുകൾ ഇരുന്ന ഒരു മുറിയിലേക്കു ഞാൻ ആനയിക്കപ്പെട്ടു. അവിടെ ഒരു തീക്ഷ്ണത പ്രകടിതമായിരുന്നു. എന്നാൽ ബുദ്ധിപൂർവ്വമായിരുന്നില്ല. അവർ പ്രതി എടുത്തു തലയ്ക്കുമീതെ വളരെ പൊക്കത്തിൽ ഉയർത്തിപ്പിടിച്ചുകൊണ്ടു “ശബ്ബത്തും പുനരാഗമനവും‘ സംബന്ധിച്ച ലേഖനങ്ങൾ ഒഴിവാക്കിയാലല്ലാതെ ഞങ്ങൾക്കു ഈ മാസികയെ ഇനിമേൽ റിലിജസ് ലിബർട്ടി അസ്സോസിയേഷന്റെ നാവായി ഉപയോഗിക്കാൻ സാധിക്കയില്ല” എന്നു പറയുകയുണ്ടായി. അനേകം മാസങ്ങൾക്കു മുമ്പു സാലമങ്കയിൽ വച്ചുണ്ടായ ദർശ നത്തിൽ വെളിപ്പെടുത്തപ്പെട്ട വിവരങ്ങൾ അവതരിപ്പിച്ചുകൊണ്ടു മിസ്സിസ് വൈറ്റ് ആ യോഗത്തിൽ ഒരു മണിക്കൂറുനേരം പ്രസംഗിച്ചു. സആ 41.3

ആ പ്രസംഗത്തെക്കുറിച്ചു എന്തു ചെയ്യണമെന്നു ജനറൽ കോൺഫ്രൺസ് പ്രസിഡന്റിന് അറിഞ്ഞുകൂടായിരുന്നു. കാരണം, അങ്ങനെയുള്ളൊരു യോഗത്തെപ്പറ്റി അദ്ദേഹം കേട്ടിരുന്നില്ല. എന്നാൽ തൽസംബന്ധമായ വിശദീകരണത്തിനായി അവർ ദീർഘനേരം കാത്തിരിക്കേണ്ടി വന്നില്ല. കാരണം, ഉത്തരലക്ഷണത്തിൽ ആ മുറിയുടെ പിൻഭാഗത്തു ഒരു മനുഷ്യൻ എഴുന്നേറ്റു നിന്നു സംസാരിപ്പാൻ തുടങ്ങി. അയാൾ ഇങ്ങനെ സംസാരിച്ചു. സആ 42.1

“കഴിഞ്ഞ രാത്രി ഞാൻ ആ യോഗത്തിൽ ഹാജരായിരുന്നു.” സആ 42.2

“കഴിഞ്ഞ രാത്രി!” ഓഹോ, കഴിഞ്ഞ രാത്രിയാണോ,” അനേകം മാസങ്ങൾക്കു മുമ്പ്, എനിക്കു ആ ദർശനം നല്കപ്പെട്ട സമയത്തെങ്ങാനും നടന്ന താണായോഗം, എന്നാണ് ഞാൻ ധരിച്ചിരുന്നത്, എന്നു സഹോദരി വൈറ്റ് പ്രസ്താവിച്ചു. ആ മനുഷ്യൻ ഇങ്ങനെ തുടർന്നു: ഞാൻ കഴിഞ്ഞ രാത്രി ആ യോഗത്തിൽ സംബന്ധിച്ചു. എന്റെ തലയ്ക്കു മുകളിലായി ആ മാസികയെ ഉയർത്തിപ്പിടിച്ചുകൊണ്ടു പ്രസ്തുത ലേഖനങ്ങൾ ഒഴിവാക്കണമെന്നു അഭി പ്രായപ്പെട്ടതും ഞാൻ തന്നെ, ഞാൻ തെറ്റായ ഭാഗത്തു നിലകൊണ്ടിരുന്നു എന്നു ഞാൻ വ്യസനസമേതം പ്രസ്താവിക്കുന്നു എങ്കിലും ഇപ്പോൾ ശരി യായ ഭാഗത്തു നിലകൊള്ളുവാൻ തീരുമാനിച്ചിരിക്കുന്നു എന്നു സാക്ഷി പ്പാൻ ഞാൻ ഈയവസരം ഉപയോഗിച്ചുകൊളളുന്നു.” ഇത്രയും പ്രസ്താവിച്ചുകൊണ്ടു ആ മനുഷ്യൻ സ്വസ്ഥാനത്തിരുന്നു. സആ 42.3

മറ്റൊരു മനുഷ്യൻ സംസാരിപ്പാൻ എഴുന്നേറ്റു. അദ്ദേഹം റിലീജസ് ലിബർട്ടി അസ്സോസിയേഷൻ പ്രസിഡന്റായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “ഞാൻ ആ യോഗത്തിൽ സംബന്ധിച്ചിരുന്നു. കഴിഞ്ഞ രാത്രി കോൺഫൺസ് സമ്മേളനാനന്തരം ഞങ്ങളിൽ ചിലർ റിവ്യൂ ഓഫീസിലുള്ള എന്റെ മുറിയിൽ ഒരുമിച്ചുകൂടി വാതിൽ അടച്ചു അതിനകത്തിരുന്നു. ഈ പ്രഭാത വേളയിൽ നാം പ്രസ്താവിച്ചു കേട്ട സംഗതിയെയും പ്രശ്നങ്ങളെയും പറ്റി ചർച്ച ചെയ്തുകയായിരുന്നു. വെളുപ്പാൻകാലത്തു മൂന്നുമണി വരെ ഞങ്ങൾ ആ മുറിക്കകത്തുണ്ടായിരുന്നു. അവിടെ നടന്ന സംഭവത്തെയും ആ മുറിയിൽ സന്നിഹിതരായിരുന്ന ആളുകൾ ആളാംപ്രതി പ്രകടമാക്കിയ മനോഭാവത്തെയുംപറ്റി സഹോദരി വൈറ്റ് നല്കിയിരിക്കുന്നതില്പരം കൃത്യവും, ശരിയായതുമായ ഒരു വിവരണം നല്കുവാൻ എന്നാൽ സാദ്ധ്യമല്ല. അതിൽ ഞാൻ തെറ്റിപ്പോയി എന്നും, ഞാൻ സ്വീകരിച്ച നില ശരിയല്ലെന്നും എനിക്കിപ്പോൾ ബോദ്ധ്യമായിരിക്കുന്നു. ഇന്നു രാവിലെ നല്കപ്പെട്ട വെളിച്ചത്തിൽ ഞാൻ തെറ്റിപ്പോയി എന്നു സമ്മതിച്ചുകൊള്ളുന്നു.” സആ 42.4

മറ്റുപലരും അന്നു സംസാരിച്ചു. നടത്തപ്പെട്ട ആ യോഗത്തിൽ സംബന്ധിച്ചിരുന്ന എല്ലാവരും എഴുന്നേറ്റു നിന്നു, ആ യോഗത്തിൽ നടന്ന സംഭവങ്ങളെയും ഓരോരുത്തരും പ്രകടമാക്കിയ മനോഭാവത്തെയും മിസ്സിസ് വൈറ്റ് എതയും കൃത്യമായും ശരിയായും വിവരിച്ചിരിക്കുന്നു എന്നു സാക്ഷിച്ചു. ആ ഞായറാഴ്ച രാവിലെ നടത്തപ്പെട്ട പ്രസ്തുത യോഗം അവസാനിച്ചതിനു മുമ്പുതന്നെ, റിലിജസ് ലിബർട്ടി ഗ്രൂപ്പുകാരെ വിളിച്ചുകൂട്ടുകയും അവർ അഞ്ചു മണിക്കൂർ മുമ്പു മാത്രം എടുത്തിരുന്ന തീരുമാനം റദ്ദാക്കുകയും ചെയ്തു. സആ 42.5

ശബ്ബത്ത് സായാഹ്നത്തിൽ മിസിസ് വെറ്റിനെ തടസ്സപ്പെടുത്താതെ പ്രസ്തുത ദർശനം വിവരിപ്പാൻ അനുവദിച്ചിരുന്നെങ്കിൽ, ആ യോഗം നടന്നു കഴിഞ്ഞിട്ടില്ലാത്തതുകൊണ്ടു അവരുടെ ദൂതു തത്സംബന്ധമായ ദൈവോദ്ദേശ നിർവ്വഹണത്തിനു പര്യാപ്തമാകയില്ലായിരുന്നു. ഏതോ പ്രകാരത്തിൽ ശബ്ബത്തു സായാഹ്നത്തിൽ മിസ്സിസ് വൈറ്റ് നല്കിയ പൊതുഗുണദോഷങ്ങൾക്കു അത്ര നന്നായി തോന്നിയില്ല. അതിലും മെച്ചമായ ആലോചനകൾ തങ്ങൾക്കറിയാമെന്നു അവർ നിരൂപിച്ചു. പക്ഷെങ്കിൽ അവർ ഈ കാലത്തു ചിലർ ചെയ്യുന്നതുപോലെ, “കൊള്ളാം, സഹോദരി വൈറ്റിനു കാര്യം മനസ്സിലായിട്ടായിരിക്കും എന്നോ ഇപ്പോൾ നാം വ്യത്യസ്തമായ ഒരു കാലത്തിലാണു ജീവിച്ചിരിക്കുന്നത് എന്നോ, ആ ഗുണദോഷം വളരെ വർഷ ങ്ങൾക്കു മുമ്പുള്ള കാലത്തേക്കു പറ്റിയതായിരിക്കും എന്നാൽ ഈ കാലത്തേക്കു പറ്റിയതല്ല, എന്നോ ന്യായവാദം ചെയ്തിരുന്നേക്കാം.” ഈ നാളുകളിൽ സാത്താൻ നമ്മുടെ ചെവികളിൽ മന്ത്രിച്ചു കേൾപ്പിക്കുന്ന നിരൂപണങ്ങൾ 1891-ൽ മനുഷ്യരെ പരീക്ഷിപ്പാൻ അവൻ ഉപയോഗിച്ചതു പോലുള്ളതു തന്നെ. ദൈവം തന്റെ സ്വന്ത സമയത്തും സ്വന്തമായ വഴിയിലൂടെയും അവന്റെ വേല അവൻ നടത്തുന്നു. കാത്തു സൂക്ഷിക്കുന്നു. അതു നിയന്ത്രിക്കുന്നു എന്നു പ്രസ്പഷ്ടമാക്കിയിട്ടുമുണ്ട്. തന്റെ ഇടപാടുകൾ അധികാ തെളിഞ്ഞു വിളങ്ങുമാറ് ദൈവം പലപ്പോഴും കാര്യാദികളെ മൂർദ്ധന്ന്യദശ പ്രാപിപ്പാൻ അനുവദിക്കുകയും തദനന്തരം യിസ്രായേലിൽ ഒരു “ദൈവം ഉണ്ട്‘ എന്നു അവൻ വെളിപ്പെടുത്തുകയും ചെയ്യുന്നു എന്നു സഹോദരി വൈറ്റ് പറഞ്ഞിട്ടുണ്ട്. സആ 43.1