സഭയ്ക്കുള്ള ആലോചന
അദ്ധ്യായം 8 - കാര്യവിചാരകത്വപരമായ പ്രബോധനങ്ങൾ
ഔദാര്യശീലം സ്വർഗ്ഗത്തിലെ ആത്മാവാണ്. ക്രിസ്തുവിന്റെ സ്വയത്യാഗ പരമായ സ്നേഹം ക്രൂശിൽ വെളിപ്പെടുത്തപ്പെട്ടു. മനുഷ്യ രക്ഷാർത്ഥം തനി ക്കുണ്ടായിരുന്നതൊക്കെയും ഒടുവിലായി തന്നെത്തന്നെയും ഏല്പിച്ചുകൊടുത്തു. ക്രൂശ് വാഴ്ത്തപ്പെട്ട രക്ഷകന്റെ ഓരോ അനുഗാമിയുടെയും പരോപകാരശീലത്തെ അഭ്യർത്ഥിക്കുന്നു. അവിടെ പ്രകടമാക്കിയ തത്വം, കൊടുക്കുക, കൊടുക്കുക, എന്നുള്ളതാണ്. യഥാർത്ഥമായ പരോപകാരതൽപരത യിലും സൽപ്രവ്യത്തിയിലും കൂടെ അത് പ്രായോഗികമാക്കുമ്പോൾ അത് ക്രിസ്തീയ ജീവിതത്തിന്റെ യഥാർത്ഥ ഫലമായിത്തീരും, ലൗകികരുടെ തത്വമാണ് “എനിക്ക് വേണം, എനിക്ക് വേണം” എന്നുള്ളത്. അതിനാൽ അവർ സന്തോഷം സുരക്ഷിതമാക്കുമെന്ന് കരുതുന്നു. എന്നാൽ അതിന്റെ ഫലമോ അരിഷ്ടതയും മരണവുംതന്നെ. സആ 103.1
ക്രിസ്തുവിന്റെ ക്രൂശിൽ നിന്നും പ്രത്യാശിക്കുന്ന സുവിശേഷ വെളിച്ചം സ്വാർത്ഥതയെ ശാസിക്കയും, ഔദാര്യ ശീലത്തെയും പരോപകാര തൽപരതയെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കൊടുക്കുന്നതിനായുള അപേക്ഷയും വർദ്ധമാനമായിരിക്കുന്നതുകൊണ്ടു വ്യസനിക്കരുത്. ദൈവം തന്റെ ജനത്തെ പരിമിതമായ പ്രവർത്തനരംഗം വിട്ടു എഴുന്നേറ്റു വലിയ സംരംഭങ്ങളിൽ പ്രവേശിപ്പാൻ തന്റെ ദിവ്യകാരുണ്യത്താൽ ക്ഷണിക്കുന്നു. സാന്മാർഗ്ഗികാന്ധകാരം ലോകത്തെ മൂടിയിരിക്കുന്നു. ഇക്കാലത്തു ക്രമാതീതമായ പ്രയത്നം ആവശ്യമുണ്ട്. ദൈവജനത്തിൽ അധികംപേരും ലൗകിക ത്വവും ദവ്യാഗഹവുംകൊണ്ടുള്ള വലയിൽ കുടുങ്ങിപ്പോകാനിടയുണ്ട്. അതുകൊണ്ടു അവർ മനസ്സിലാക്കേണ്ടത് അവരുടെ ധനവിനിയോഗത്തിനായി ആവശ്യങ്ങൾ അധികരിക്കുന്നത് ദൈവകൃപയാണെന്നത്. പരോപകാര തല്പരതയെ പ്രായോഗികമാക്കേണ്ട വസ്തുതകളെ അവരുടെ മുമ്പിൽ വെയ്ക്കണം. അല്ലെങ്കിൽ അവർക്കു അവരുടെ സ്വഭാവത്തെ വലിയ മാതൃകാ പരുഷന്റേതിനു തുല്യമാക്കുവാൻ കഴികയില്ല. സആ 103.2
“നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ” എന്നു തന്റെ ശിഷ്യന്മാരോടു കല്പ്പിക്കയാൽ ക്രിസ്തു മനുഷ്യരോടു തന്റെ കൃപാപരിജ്ഞാനം പ്രചരിപ്പിക്കുവാൻ ഭരമേല്പിച്ചു. എന്നാൽ ചിലർ പ്രസംഗിപ്പാൻ പുറപ്പെടുമ്പോൾ മറ്റുള്ളവരെ തങ്ങളുടെ കാണിക്കകൾ കൊണ്ടു ഭൂമിയിലുള്ള തന്റെ വേലയെ പരിപോഷിപ്പിക്കുവാൻ അവൻ ക്ഷണിക്കുന്നു. അവൻ മനുഷ്യരുടെ കരങ്ങളിൽ ധനം നിക്ഷേപിച്ചിരിക്കുന്നു. അതു അവന്റെ ദിവ്യദാനങ്ങൾ മാനുഷിക ചാലിലുടെ ഒഴുകിച്ചെന്നിട്ടു സമസൃഷ്ടങ്ങളെ രക്ഷിക്കുന്ന കാര്യത്തിൽ നാം ചെയ്യുവാൻ ദൈവം നിയമിച്ചിട്ടുള്ള വേല ചെയ്വാനാണ്. ഇതു മനുഷ്യനെ ഉയർത്തുവാനുള്ള ദൈവത്തിന്റെ ഒരു മാർഗ്ഗമാണ്. മനുഷ്യന് ആവശ്യമായ വേലയും ഇതുതന്നെ. എന്തുകൊണ്ടെന്നാൽ അതു അവന്റെ ഹൃദയത്തിലെ അത്യഗാധമായ അനുഭവങ്ങളെ ഇളക്കിവിടുകയും മനസ്സിന്റെ ഏറ്റവും ഉന്നതമായ കഴിവുകളെ പ്രവർത്തനപഥത്തിൽ വരുത്തുകയും ചെയ്യും. 1 സആ 103.3
ശരിയായി നിയന്ത്രിക്കുമെങ്കിൽ പരോപകാരശീലം മനുഷ്യരുടെ മാനസികവും സാന്മാർഗ്ഗികവുമായ ശക്തികളെ ആകർഷിക്കുകയും ഏറ്റവും ആരോഗ്യപൂർണ്ണമായ പ്രവൃത്തിയിലേക്കു ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നതാണ്. 2 സആ 104.1
ആപത്തിൽ കുടുങ്ങിയിരിക്കുന്ന സഹോദരനെ സഹായിപ്പാനും സത്യത്തിന്റെ പ്രചരണാർത്ഥം ചെയ്യുന്ന ഏതു സഹായവും നിങ്ങൾ സ്വർഗ്ഗീയ ബാങ്കിൽ നിക്ഷേപിക്കാനായി അയച്ചുകൊടുക്കുന്ന ഒരു മുത്താകുന്നു. 3 സആ 104.2