സഭയ്ക്കുള്ള ആലോചന
ശബ്ബത്താചരണത്തിന്റെ അനുഗ്രഹങ്ങൾ
നാലാം കല്പനയിലെ ആജ്ഞകൾ അംഗീകരിക്കുകയും ശബ്ബത്താചരിക്കുകയും ചെയ്യുന്നവർ സൂക്ഷിച്ചുനോക്കിക്കൊണ്ട് ശബ്ബത്ത് തോറും സ്വർഗ്ഗം മുഴുവനും നിലകൊള്ളുന്നതായി എനിക്കു കാണിച്ചുതന്നു, ദൈവതന്മാർ തങ്ങൾക്കു ഈ സ്ഥാപനത്തിലുള്ള താല്പര്യവും അതിനുവേണ്ടിയുള്ള ഉന്നതമായ ആദരവും രേഖപ്പെടുത്തുകയായിരുന്നു. ഖണ്ഡിതമായും ഭയഭക്തിപൂർവ്വകമായ ഒരു മനോഭാവംകൊണ്ടും തങ്ങളുടെ കഴിവിന്റെ പരമാവധി അളവിനൊത്തവണ്ണം ശബ്ബത്താചരിക്കുന്നതിൽ അതിന്റെ പാവനമണിക്കൂറുകളെ ആദായമാക്കുവാൻ ശ്രമിച്ചുകൊണ്ടും അതിനെ (ശബ്ബത്തിനെ) ഒരു സന്തോഷമെന്നു കരുതി ദൈവത്തെ ബഹുമാനിക്കയും ചെയ്യുന്നവരെ ദൈവദൂതന്മാർ പ്രത്യേക വെളിച്ചവും ആരോഗ്യവുംകൊണ്ട് അനുഗ്രഹിച്ചിരുന്നു; അവർക്കു പ്രത്യേക ബലം നല്കപ്പെട്ടു 19 സആ 78.1
സ്വർഗ്ഗീയാജ്ഞകളുടെ കൃത്യമായി അനുസരണം ഭൗമികവും ആത്മീക വുമായ അനുഗ്രഹങ്ങൾ കരഗതമാക്കുന്നതാണ്. 20 സആ 78.2
“ശബ്ബത്തിനെ അശുദ്ധമാക്കാതെ പ്രമാണിച്ചു ദോഷം ചെയ്യാതവണ്ണം തന്റെ കെ സൂക്ഷിച്ചുകൊണ്ടു ഇതു ചെയ്യുന്ന മർത്യനും ഇതു മുറുകെപ്പിടിക്കുന്ന മനുഷ്യനും ഭാഗ്യവാൻ.” “യഹോവയെ സേവിച്ചു അവന്റെ നാമത്തെ സ്നേഹിച്ചു അവന്റെ ദാസന്മാരായിരിക്കേണ്ടതിന്നു യഹോവയോടു ചേർന്നു വരുന്ന അന്യജാതിക്കാരേ, ശബ്ബത്തിനെ അശുദ്ധമാക്കാതെ ആചരിക്കയും എന്റെ നിയമം പ്രമാണിച്ചു നടക്കയും ചെയ്യുന്നവരെ ഒക്കെയും തന്നേ, ഞാൻ എന്റെ വിശുദ്ധ പർവ്വതത്തിലേക്കു കൊണ്ടുവന്നു എന്റെ പാർത്ഥനാലയത്തിൽ സന്തോഷിപ്പിക്കും” യെശ. 56:2,6,7. 21 സആ 78.3
ആകാശവും ഭൂമിയും നിലനില്ക്കുന്ന കാലത്തോളം, സൃഷ്ടികർത്താവിന്റെ ശക്തിയുടെ അടയാളമാകുന്ന ശബ്ബത്തും നിലനില്ക്കും. ഈ ഭൂമിയിൽ ഏദൻ വീണ്ടും ഉദയം ചെയ്യുമ്പോൾ സൂര്യന്റെ കീഴെങ്ങുമുള്ള സമസ്ത മനുഷ്യരും ദൈവത്തിന്റെ പരിശുദ്ധമായ സ്വസ്ഥദിവസത്തെ ബഹുമാനിക്കും. മഹത്വീകരിക്കപ്പെട്ട പുതിയ ഭൂമിയിലെ നിവാസികൾ, “ശബ്ബത്തുതോറും എന്റെ സന്നിധിയിൽ നമസ്ക്കരിപ്പാൻ വരും” എന്നു യഹോവ അരുളിച്ചെയ്തു. 22 സആ 78.4
*****