സഭയ്ക്കുള്ള ആലോചന
ഭൗമിക വേലകളിൽ നിന്നുള്ള സ്വസ്ഥ ദിവസം
നിസ്സാരവും ലൗകികവുമായ സ്വന്തം താല്പര്യങ്ങളുടെ പരിരക്ഷണാർത്ഥം സർവ്വശക്തനുമായി രഞ്ജിപ്പിലെത്താൻ വ്യാമോഹിക്കുന്നതു മർത്യനായ മനുഷ്യനും ചിന്തിക്കാവുന്ന ഏറ്റം ഗുരുതരമായ അനുമാനമത്. ശബ്ബത്തുനാളിനെ ഇടയ്ക്കിടെ ഭൗമിക കാര്യാദികൾക്കായി വിനിയോഗിക്കുന്നതു അതിനെ പരിപൂർണ്ണമായി പരിത്യജിക്കുന്നതിനോടു തുല്യമായ ഒരു നിർദ്ദാക്ഷിണ്യ നിയമ ലംഘനമാണ്. എന്തുകൊണ്ടെന്നാൽ അതു മൂലം കർത്താവിന്റെ കല്പനകൾ സൗകര്യാനുസരണം അനുസരിപ്പാനുള്ള ഒന്നാണെന്നു തോന്നിപ്പിക്കുന്നു. “നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവമാകുന്നു” എന്നു അവൻ സീനായ് പർവ്വതത്തിൽ നിന്ന് ഇടിമുഴക്കത്തോടെ പ്രഖ്യാപിച്ചു. ഭാഗികമായ അനുസരണമോ വിഭജിതമായ താല്പര്യമോ, ” സആ 75.2
എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെമേൽ സന്ദർശിക്കയും എന്നെ സ്നേഹിച്ച് എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറവരെ ദയ കാണിക്കയും ചെയ്യുന്നു” എന്നു പ്രഖ്യാപിച്ചവൻ അംഗീകരിക്കയില്ല. കൂട്ടുകാരനുള്ള എന്തെങ്കിലും മോഷ്ടിക്കുന്നതു ഒരു നിസ്സാര സംഗതിയല്ല. അങ്ങനെയുള്ള കൃത്യത്തിൽ കുറ്റക്കാരനായി തെളിയുന്നവനു ലഭിക്കുന്ന ദുഷ്കീർത്തി വലിയതാകുന്നു. തന്റെ സമസൃഷ്ടത്തെ വഞ്ചിക്കുന്നതു നിന്ദ്യമാണെന്നു കരുതുന്ന മനുഷ്യൻ, യാതൊരു ലജ്ജയും കൂടാതെ സ്വർഗ്ഗസ്ഥനായ പിതാവു ഒരു പ്രത്യക കാര്യത്തിനായി അനുഗ്രഹിച്ചു വേർതിരിച്ചിട്ടുള്ള അവന്റെ സമയത്തെ അപഹരിക്കുകയാണ് ചെയ്യുന്നത്. 15 സആ 75.3
വാക്കുകളും നിരൂപണങ്ങളും സൂക്ഷിക്കണം. ശബ്ബത്ത് ദിനത്തിൽ ലൗകിക കാര്യങ്ങളെ ചർച്ച് ചെയ്യുന്നതും, പദ്ധതികൾ തയ്യാറാക്കുന്നതും യഥാർത്ഥമായും തത്സംബന്ധമായി പ്രവൃത്തികളിൽതന്നെ വ്യാപൃതരാകുന്നതായിട്ടാണ് ദൈവം കണക്കാക്കുന്നത്. ശബ്ബത്തിനെ ശുദ്ധമായി ആചരിക്കുന്നതിനു നാം ലൗകിക സ്വഭാവമുള്ള കാര്യാദികളിൽ നമ്മുടെ മനസ്സു കളെ വ്യാപരിപ്പിക്കപോലും ചെയ്തുകൂടാ. 16 സആ 76.1
ദൈവം അരുളി ചെയ്തു. മനുഷ്യൻ അതു നിർബന്ധപൂർവ്വം അനുസരിക്കണമെന്നു, അവൻ താല്പര്യപ്പെടുന്നു. അതു അവനു സൌകര്യപ്രദമോ അല്ലയോ, എന്നു അവൻ ചിന്തിക്കുന്നില്ല. ജീവന്റെയും മഹത്വത്തിന്റെയും കർത്താവു, മനുഷ്യന്റെ അനുസരണക്കേടിന്റെ ഭവിഷ്യത്തിൽനിന്നു അവനെ മോചിപ്പിക്കുവാൻ, താൻ അലങ്കരിച്ചിരുന്ന അത്യുന്നത നിലയും ആധിപത്യവും പരിത്യജിച്ച് വ്യസനപാതവും, രോഗം ശീലിച്ചവനുമായിരുന്നു. കൊണ്ടു നിന്ദയും മരണവും വരിച്ചപ്പോൾ അവൻ അതു സൗകര്യമുളളതും സുഖപ്രദവുമാണോ എന്നു ആലോചിച്ചില്ല. മനുഷ്യനെ അവന്റെ പാപത്തിൽ രക്ഷിപ്പാനല്ല, പ്രത്യുത പാപത്തിൽനിന്നു രക്ഷിപ്പാനാണു യേശു മരിച്ചതു. മനുഷ്യൻ തന്റെ ക്രൂശെടുത്തു അവനെ അനുഗമിപ്പാനും തന്നെത്താൻ ത്യജിച്ചു, എന്തു നഷ്ടം സഹിച്ചെങ്കിലും ദൈവത്തെ അനുസരിക്കേണ്ടതിനും ക്രിസ്തുവിന്റെ മാതൃക പിന്തുടരുവാൻ ഇടവരേണ്ടതിനും മനുഷ്യൻ തന്റെ മാർഗ്ഗങ്ങളിലെ തെറ്റുകൾ ഉപേക്ഷിക്കണം, സആ 76.2
ലൗകികാദായത്തിനുവേണ്ടി ശബ്ദത്തിൽ വേല ചെയ്യുന്ന യാതൊരുത്ത നെയും പരിതസ്ഥിതകൾ നീതീകരിക്കുന്നതല്ല. ദൈവം ഒരു മനുഷ്യനു ക്ഷമിച്ചുകൊടുക്കുമെങ്കിൽ എല്ലാവർക്കും ക്ഷമിച്ചുകൊടുക്കും. ഒരു പാവ പ്പെട്ട മനുഷ്യനാകുന്ന സഹോദരൻ “എൽ” ശബ്ദത്തിൽ വേല ചെയ്യുന്നതു നിമിത്തം അവന്റെ കുടുംബത്തെ അധികം നന്നായി പോറ്റുവാൻ കഴിയുന്നെ ങ്കിൽ അയാൾക്കു ആ കുറ്റം എന്തുകൊണ്ടു ക്ഷമിച്ചുകൊടുത്തു കൂടാ? മറ്റു സഹോദരന്മാർക്കും അല്ലെങ്കിൽ നമുക്കെല്ലാവർക്കുംതന്നെ സൗകര്യമുള്ള പ്പോൾ മാത്രം ശബ്ബത്ത് അനുസരിച്ചു കൂടാത്തതെന്തുകൊണ്ട്? സീനായിൽ നിന്നു പുറപ്പെടുവിച്ച് ശബദം അതിനുത്തരം നല്കുന്നതു: “ആറുദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കയും ചെയ്തുക. ഏഴാം ദിവസം നിന്റെ ദൈവ മായ യഹോവയുടെ ശബ്ദത്താകുന്നു” (പുറ. 20:9, 10) എന്നാകുന്നു. സആ 76.3
ദൈവിക കല്പന അനുസരിക്കാതിരിക്കുന്നതിനു പ്രായം ഒരു ഒഴികഴിവാകയില്ല. അബ്രഹാം അവന്റെ വാർദ്ധക്യത്തിൽ കഠിനമായി പരീക്ഷിക്കപ്പെട്ടു. വയോവൃദ്ധനായിരുന്ന ആ മനുഷ്യനു ദൈവത്തിന്റെ വാക്കുകൾ അതിഭയങ്കരവും അപ്രതീക്ഷിതവുമായിരുന്നു. എങ്കിലും അവൻ അവയുടെ നീതിയെ ചോദ്യം ചെയ്കയോ അവന്റെ അനുസരണത്തിൽ അമാന്തം കാണിക്കുകയോ ചെയ്തില്ല. താൻ വൃദ്ധനും ക്ഷീണിതനും ആയിരിക്കുന്നതുകൊണ്ടു തന്റെ ജീവന്റെ പ്രമോദമായ പുത്രനെ ബലികഴിപ്പാൻ കഴികയില്ല. എന്നു വാദിക്കാമായിരുന്നു. ഈ കല്പന തന്റെ പുത്രനെ സംബന്ധിച്ചു നല്കപ്പെട്ടിരുന്ന വാഗ്ദത്തങ്ങൾക്കു കടകവിരുദ്ധമാണെന്നു നാം യഹോ വയെ അനുസ്മരിപ്പിക്കുമായിരുന്നു. എന്നാൽ അബ്രഹാമിന്റെ അനുസരണം യാതൊരു പിറുപിറുപ്പും നിന്ദയും കൂടാത്തതായിരുന്നു. അവന്റെ ദൈവാശ്രയം സംശയാതീതമായിരുന്നു. 17 സആ 76.4
യേശുവിന്റെ ശുശ്രൂഷകന്മാർ ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാൻ ഓർക്കാതിരിക്കുന്നവനെ ശാസിക്കുന്നവരായിരിക്കണം. തങ്ങൾ ശബ്ബത്താചരണക്കാരാണെന്നു അഭിമാനിച്ചുകൊണ്ടു ആ നാളിൽ ലൗകിക സംഗതികളെക്കുറിച്ചുള്ള സംഭാഷണത്തിൽ ഏർപ്പെടുന്നവരെ അവർ ദയയോടും ഭയഭക്തി പൂർവവും ശാസിക്കണം. അവർ ദൈവത്തെ അവന്റെ വിശുദ്ധ ദിവസത്തിൽ ധ്യാനിപ്പാൻ പ്രാത്സാഹിപ്പിക്കണം. സആ 77.1
വിശുദ്ധീകരിക്കപ്പെട്ട സമയത്തെ നിഷ്പ്രയോജനമായ വിധത്തിൽ വിനിയോഗിക്കാനുള്ള സ്വാതന്ത്യം തനിക്കുണ്ടെന്നു ആരും കരുതരുത്. ശബ്ബത്തോ ചരണക്കാർ ശബ്ബത്ത് ദിവസത്തിൽ അധികം നേരം നിദ്രയിൽ കഴിച്ചുകൂട്ടുന്നതു ദൈവത്തിന്നു പ്രസാദകരമല്ല. അങ്ങനെ ചെയ്ക നിമിത്തം അവർ തങ്ങളുടെ സ്രഷ്ടാവിനെ അപമാനിക്കയും ആറു ദിവസങ്ങളിലും വിശ്രമിക്കുവാൻ പാടില്ലാത്തവിധം അവ അത് വളരെ വിലയേറിയവയാണെന്നു ഏതാദൃശ മാതൃക കാണിച്ചു അവർ പ്രഖ്യാപിക്കുകയും ചെയ്യുന്നു. ആവശ്യമുള്ള ഉറക്കം നഷ്ടപ്പെടുത്തിയെങ്കിലും അവർക്കു പണം സമ്പാദിക്കണം, ഇടദിവസങ്ങളിൽ അവർ നിദ്രയിൽ വരുത്തുന്ന നഷ്ടം പരിഹരിപ്പാനായി അവർ ശബ്ബത്തിൽ നിദ്ര ചെയ്യുന്നു. പിന്നെ അവർ താഴെക്കാണുന്ന ഒഴിവു പറഞ്ഞു തങ്ങളെത്തന്നെ നീതീകരിക്കുന്നു. “ഒരു സ്വസ്ഥ ദിവസമായിരിപ്പാനാണു ശബ്ബത്ത് നല്കപ്പെട്ടത്, ആരാധനായോഗങ്ങളിൽ സംബന്ധിക്കുവാനായി ഞാൻ എന്റെ വിശമം നഷ്ടപ്പെടുത്തുകയില്ല. എന്തുകൊണ്ടെന്നാൽ നിദ്ര എനിക്കാവശ്യമാണ്”. സആ 77.2
അങ്ങനെയുള്ളവർ വിശുദ്ധീകരിക്കപ്പെട്ട ദിവസത്തെ തെറ്റായി ഉപയോഗിക്കുന്നു. ആ ദിവസത്തിൽ അവർ പ്രത്യേകിച്ചു അവരുടെ കുടുംബങ്ങളെ അതിന്റെ ആചരണത്തിൽ താല്പര്യപ്പെടുത്തുകയും അധികമോ അല്പമോ, ആയ ആളുകളോടുള്ള പ്രാർത്ഥനാലയത്തിൽ കൂടിവരുകയും ചെയ്യണം. ശബ്ദത്തിൽ നിക്ഷിപ്തമായിരിക്കുന്ന ദൈവിക പ്രേരണാശക്തി ആഴ്ചവട്ടം മുഴുവനും അവരിൽ നിലനില്ക്കുമാറു അവരുടെ സമയവും ശക്തികളുമെല്ലാം ആതമീയാഭ്യാസങ്ങൾക്കായി വിനിയോഗിക്കണം. ആഴ്ചവട്ടത്തിലെ സകല ദിവസങ്ങളിലുംവച്ചു ധ്യാനപരമായ ചിന്തയ്ക്കും സംഭാഷണത്തിനും പറ്റിയ ദിവസം ശബ്ബത്തിനെപ്പോലെ മറ്റൊന്നും ഇല്ല. 18 സആ 77.3
എല്ലാ കാലത്തും ശബ്ബത്തിനെ വിശുദ്ധമായി ആചരിച്ചിരുന്നു എങ്കിൽ, ഒരു നിരീശ്വരനോ വിഗ്രഹാരാധിയോ ഒരിക്കലും ഉണ്ടാകുകയില്ലായിരുന്നു. ഏദനിൽ ആരംഭിച്ച് ശബ്ബത്തു സ്ഥാപനം ഭൂലോകത്തിനോടൊപ്പം കാലപ്പഴക്കം ഉള്ളതാണ്. എല്ലാ ഗോത്രപിതാക്കന്മാരും ശബ്ബത്ത് അനുഷ്ഠിച്ചുപോന്നു. മിസ്രയീമിലെ അടിമജീവിതകാലത്ത് യിസ്രായേൽ ജനങ്ങളെ അവരുടെ ഊഴിയ വിചാരകന്മാർ ശബ്ബത്തു ലംഘിക്കുന്നതിന് നിർബ്ബന്ധിച്ചു. അതു നിമിത്തം ശബ്ബത്തിന്റെ വിശുദ്ധിയെപ്പറ്റിയുള്ള ബോധം വളരെയൊക്കെ അവ രിൽനിന്ന് മാറിപ്പോയി. സീനായ് മലയിൽവെച്ചു കല്പന പ്രഖ്യാപിക്കപ്പെട്ടപ്പോൾ നാലാമത്തെ കല്പനയുടെ ആദ്യവാക്കുകൾ “ശബ്ബത്തു നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക” എന്നായിരുന്നു; അന്നു സീനായിൽ വച്ച് ഉണ്ടാക്കപ്പെട്ടതല്ല ശബ്ബത്ത് എന്ന് അത് നമ്മെ കാണിക്കുന്നുണ്ട്; പുറകോട്ടു ചൂണ്ടി ക്കാണിച്ചുകൊണ്ട് അതിന്റെ ആരംഭം സൃഷ്ടിപ്പു മുതലാണെന്നു നമ്മെ ഓർപ്പിക്കുന്നു. മനുഷ്യന്റെ മനസ്സിൽനിന്നും ദൈവത്തെ തുടച്ചു മാറ്റുന്നതിനുവേണ്ടി, ഈ വലിയ സ്മാരകത്തെ നശിപ്പിച്ചുകളവാൻ സാത്താൻ ഉദ്ദേശിച്ചു. സൃഷ്ടികർത്താവിനെ മറന്നു കളയുന്നതിന് മനുഷ്യരെ വഴിനടത്തിയാൽ, ദുഷ്ടതയുടെ ശക്തിയെ പ്രതിരോധിച്ചു നില്ക്കുന്നതിന്നായി അവർ ഒരു ശ്രമവും ചെയ്യാതിരിക്കുകയും അതു നിമിത്തം സാത്താന് തന്റെ ഇര കൈവശത്തിലാകുമെന്ന് ഉറപ്പുവരികയും ചെയ്യുന്നു. ” P P 336, സആ 77.4