സഭയ്ക്കുള്ള ആലോചന
ഔഷധ ഉപയോഗം (Drugs)
വിഷകരമായ ഔഷധങ്ങളുടെ സ്വത്രന്തമായ ഉപയോഗം അനേക രോഗങ്ങൾക്കും, ആപൽക്കരമായ ദൂഷ്യങ്ങൾക്കുപോലും അടിസ്ഥാനം ഇടുന്ന ശീലമാണ്. രോഗം പിടിക്കുമ്പോൾ അനേകരും അതിന്റെ കരാണം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുന്നില്ല. അവരുടെ പ്രധാന ഉൽക്കണ്ഠ വേദനയും അസൌകര്യങ്ങളും മാറണമെന്നു മാത്രമാണു. സആ 404.1
വിഷകരമായ ഔഷധങ്ങളുടെ ഉപയോഗത്താൽ അനേകരും തങ്ങൾക്കു തന്നെ സ്ഥായിയായ രോഗങ്ങൾ വരുത്തിവെയ്ക്കുന്നു. സ്വാഭാവിക രീതിയിലുള്ള ചികിത്സാസമ്പ്രദായത്താൽ രക്ഷിക്കാവുന്ന അനേകരുടെ ജീവൻ നഷടപ്പെടുകയും ചെയ്യുന്നു. ശമനൗഷധങ്ങളെന്നു വിളിക്കപ്പെടാറുള്ളവയിൽ അടങ്ങിയിരിക്കുന്ന വിഷം ആത്മാവിനും ശരീരത്തിനും ഒരുപോല വിനാശകരമായ പരിചയങ്ങളും അഭിലാഷങ്ങളും ജനിപ്പിക്കുന്നു. പ്രത്യേക കമ്പനിക്കാരുടെ നിർമ്മാണാവകാശമുള്ള പല രഹസ്യ ഔഷധങ്ങളും ഡോക്ടർമാർ കൂട്ടിച്ചേർക്കുന്ന ചില മരുന്നുകൾ തന്നെയും സമുദായത്തിനു ഭയങ്കര ശാപമായിരിക്കുന്ന മദ്യപാനം, കറുപ്പു തീറ്റി, കഞ്ചാവുവലി എന്നി വയ്ക്കു വിപത്താകുന്നു. (MH 126, 127) സആ 404.2
സാധാരണ ഉപയോഗിക്കാറുള്ള രീതിയിൽ ഔഷധ ഉപയോഗം ശാപമാണ്, അതു കൂടാതെയിരിക്കാൻ പരിശീലിപ്പിക്കുക, ഏറ്റവും കുറച്ചു മാത്രം അവ ഉപയോഗിക്കുക. ശുചീകരണ കാര്യാദികളിൽ കൂടുതൽ ആശ്രയിക്കുക; ദൈവത്തിന്റെ വൈദ്യന്മാരായ ശുദ്ധവായു, ശുദ്ധജലം, ശരിയായ വ്യായാമം, ശുദ്ധമനസാക്ഷി, എന്നിവയ്ക്കു പ്രകൃതി സമാധാനം പറയും. ചായ, കാപ്പി, മാംസാഹാരം ഇവയുടെ ഉപയോഗത്തിൽ ഉറച്ചു നില്ക്കുന്നവർക്കു ലഹരി പാനീയങ്ങളുടെ ആവശ്യം തോന്നുകയും, എന്നാൽ ആരോഗ്യ നിയമങ്ങൾ പാലിക്കുമെങ്കിൽ അല്പംപോലും മരുന്നു ഉപയോഗിക്കാതെ രോഗശാന്തി ലഭിക്കുകയും ചെയ്യും. മരുന്നു (Drugs) കൾ വിരളമായിട്ടേ ഉപയോഗിക്കേണ്ടി വരികയുള്ളു. (CH 261 ) സആ 404.3