സഭയ്ക്കുള്ള ആലോചന

269/306

ചായയും കാപ്പിയും ശരീരത്തെ പോഷിപ്പിക്കുന്നില്ല

ചായ ഉത്തേജക വസ്തുവായി പ്രവർത്തിക്കുന്നു. ഒരു പരിധിവരെ ലഹരി ഉളവാക്കുകയും ചെയ്യുന്നു. കാപ്പിയുടെയും ഇതുപോലെ പ്രചാരമുള്ള മറ്റു പാനീയങ്ങളുടെയും പ്രവർത്തനം ഒന്നുപോലെയാണ്. ഉന്മേഷം ഉണ്ടാക്കുകയെന്നതാണു പ്രഥമഫലം. ഉദരത്തിലെ സിരകൾ ഉത്തേജിക്കപ്പെടുന്നു. ഇതു തലച്ചോറിൽ രോഷം ജനിപ്പിക്കുന്നു. ഈ പ്രവൃത്തി ഹൃദയം കൂടുതൽ പ്രവർത്തിക്കാൻ ഉണർത്തപ്പെടുന്നു. ഇങ്ങനെ ക്ഷണഭംഗുരമായ ഒരു ഉന്മേഷം ശരീരത്തിനു മുഴുവൻ ഉണ്ടാകുന്നു. ക്ഷീണം മറക്കുകയും ശക്തി വർദ്ധിച്ചതുപോലെ തോന്നുകയും ചെയ്യുന്നു. ബുദ്ധി ഉന്മേഷകരമാകുകയും ഭാവന കൂടുതൽ സജീവമാകയും ചെയ്യുന്നു. സആ 403.3

ഈ ഫലങ്ങളാൽ അനേകരും വിചാരിക്കുന്നതു ചായയും കാപ്പിയും വലിയ ഗുണം ചെയ്യുന്നുവെന്നാണ്. എന്നാൽ, ഇത് തെറ്റാണ്. ചായയും കാപ്പിയും ശരീരത്തെ പോഷിപ്പിക്കുന്നില്ല. ദഹിച്ചു ചേരാൻ സമയം ആകുന്നതിനു മുമ്പാണ് അവയുടെ പ്രവർത്തനം. ശക്തിയെന്നു തോന്നുന്നതു സിരകളുടെ വെറും ഉത്തേജനം മാത്രം. അതിന്റെ വീര്യം പോകുമ്പോൾ, സ്വാഭാവികമല്ലാത്ത ശക്തി കുറയുകയും, അതിന്റെ അനന്തരഫലമോ അത്രയും അള വിൽ തളർച്ചയും ക്ഷീണവുമാണ്. ഞരമ്പുകളെ ഉത്തേജിപ്പിക്കുന്ന ഈ പാനീയങ്ങളുടെ നിരന്തര ഉപയോഗം തലവേദന, നെഞ്ചിടിപ്പ്, അജീർണ്ണം, വിറയൽ, മറ്റു പല ദൂഷ്യങ്ങൾ തുടങ്ങിയവ ഉളവാക്കുന്നു, കാരണം, അവ ജീവശക്തികളെ ഹനിക്കുന്നു. ക്ഷീണിച്ച സിരകൾക്കു ഉത്തേജനത്തിനും അമിതവേലക്കും പകരം വിശ്രമവും സ്വസ്ഥതയും ആവശ്യമാണ്. (MH 326), ചിലർ ചായയും കാപ്പിയും കൂടുതൽ ഉപയോഗിക്കുന്നു. ആരോഗ്യ നിയമങ്ങളെ ലംഘിക്കുന്നവർ മാനസികാന്ധന്മാരായി ദൈവകല്പനകളെ ലംഘിക്കും. (Te 80) സആ 403.4