സഭയ്ക്കുള്ള ആലോചന
ഭിന്നതയുണ്ടാകുമ്പോൾ
ഹൃദയം ദൈവത്തിനു സമർപ്പിച്ചിട്ടില്ലെങ്കിൽ, ഭാര്യയും ഭർത്താവും തങ്ങളുടെ വിവിധ ചുമതലകളെക്കുറിച്ചു നല്ലതും ന്യായവുമായ തീരുമാനത്തിനു പരിശ്രമിച്ചാൽ തന്നെയും ഭവനപ്രയാസങ്ങളെ കമീകരിക്കുന്നതു പ്രയാസകരമായ സംഗതിയാകുന്നു, ഭവനജീവിത താല്പ്പര്യങ്ങളെ ഭിന്നിപ്പിക്കുകയും. അതേസമയം പരസ്പരം സ്നേഹവും സ്ഥിരതയും ഉള്ളവരായിരിപ്പാൻ ഭാര്യാഭർത്താക്കന്മാർക്കു എങ്ങനെ കഴിയും? ഭവനനിർമ്മാണത്തെ സ്പർശിക്കുന്ന എല്ലാറ്റിലും, സംഘടിത താല്പര്യം അവർക്കുണ്ടാകണം. ഭാര്യ ക്രിസ്ത്യാനിയെങ്കിൽ ഭർത്താവിനെ തന്റെ കൂട്ടുകാരനായി കരുതണം. കാരണം, ഭവനത്തിലെ നേതാവായി നില്ക്കേണ്ടതു ഭർത്താവാണ്. സആ 259.4
നിന്റെ മനോഭാവം തെറ്റാണ്. നീ ഒരു നിലപാട് സ്വീകരിക്കുമ്പോൾ വസ്തുതയെ ശരിക്കു തൂക്കി നോക്കുകയോ, നീ പുലർത്തുന്ന ആശയങ്ങളുടെ അനന്തരഫലം എന്തായിരിക്കണമെന്നു ചിന്തിക്കയോ ചെയ്യുന്നില്ല. കൂടാതെ, നിന്റെ ഭാര്യ നിന്നിൽ നിന്നും വ്യത്യസ്ത ആശയങ്ങൾ പുലർത്തുന്നുവെന്നു അറിഞ്ഞിരിക്കെ, സ്വത്രന്തമായ രീതിയിൽ നിന്റെ ആശയങ്ങളെ നിന്റെ പ്രാർത്ഥനകളിലും സംഭാഷണങ്ങളിലും തുന്നിപ്പിടിപ്പിക്കുന്നു. മാന്യനെപ്പോലെ, നിന്റെ ഭാര്യയുടെ വിചാരങ്ങളെ ആദരിച്ചു നിനക്കഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങളെ ദയാപൂർവ്വം ഒഴിവാക്കേണ്ടതിനുപകരം, എതിരഭിപ്രായമുള്ള ആശയങ്ങളെ വിസ്തരിച്ചു വർണ്ണിക്കുവാൻ ഉദ്യമിച്ച്, ചുറ്റുമു ള്ളവരെ കൂട്ടാക്കാതെ നിന്റെ ആശയങ്ങൾ പ്രകടിപ്പിക്കുന്നതിൽ നിർബന്ധം [പ്രദർശിപ്പിക്കുന്നു. നിന്നെക്കാൾ വ്യത്യസ്തമായി വസ്തുതകൾ മറ്റുള്ളവർക്കു കാണാൻ അവകാശമില്ലെന്നു നീ ചിന്തിക്കുന്നു. ഈ ഫലങ്ങൾ ക്രിസ്തീയ വൃക്ഷത്തിൽ വളരുന്നില്ല. സആ 259.5
എന്റെ സഹോദരാ, സഹോദരീ, യേശുവിനെ സ്വീകരിക്കാൻ ഹൃദയകവാടം തുറക്കു.ആത്മ മന്ദിരത്തിലേക്കു ക്ഷണിക്കു. ഏവരുടെയും വൈവാഹിക ജീവിതത്തിൽ പ്രവേശിക്കുന്ന പ്രതിബന്ധങ്ങളെ തരണം ചെയ്യാൻ പരസ്പരം സഹായിക്കു. ശത്രുവായ പിശാചിനെ ജയിക്കാൻ നിങ്ങൾക്കൊരു ഉഗ്രപോരാട്ടം നടത്തേണ്ടതുണ്ട്. ഈ പോരാട്ടത്തിൽ ദൈവസഹായം നിങ്ങൾ പ്രതീക്ഷിക്കുന്നുവെങ്കിൽ, വിജയിക്കുന്നതിനും, തെറ്റായ യാതൊരു വാക്കും ഉച്ചരിക്കാതെ വായ് പൂട്ടുന്നതിനും കൂടാതെ മുട്ടിന്മേൽ നിന്നു, “കർത്താവേ, എന്റെ ശ്രതുവിനെ ഭർത്സിക്കേണമേ”, എന്നു ഉറക്കെ നിലവിളി ക്കുന്നതിനും നിങ്ങളിരുവരും സംഘടിക്കണം. സആ 260.1
ദൈവഹിതം നിറവേറ്റുന്നുവെങ്കിൽ ഭാര്യാഭർത്താക്കന്മാർ തമ്മിൽ ബഹുമാനിക്കയും പരസ്പര വിശ്വാസവും സ്നേഹവും വളർത്തുകയും ചെയ്യും. കുടുംബ ഐക്യതയെയും സമാധാനത്തെയും ഹനിക്കുന്ന ഏതൊന്നിനെയും ധീരമായി നിരോധിക്കയും ദയയും സ്നേഹവും വളർത്തുകയും ചെയ്യണം. ആർദ്രത, ദീർഘക്ഷമ, സ്നേഹം എന്നിവയുടെ മനോഭാവം പ്രകാശിപ്പിക്കുന്നവൻ, ഇതേ ഗുണങ്ങൾ തന്നിലേക്കു പ്രതിബിംബിക്കുന്നതായി കാണും. ദൈവാത്മാവു ഭരിക്കുന്നിടത്തു വിവാഹബന്ധത്തിന്റെ അനുയോജ്യതയെക്കുറിച്ചു യാതൊരു സംസാരവും ഉണ്ടായിരിക്കില്ല. മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു യഥാർത്ഥത്തിൽ ഉരുവാകുമ്പോൾ, ഭവനത്തിൽ യോജിപ്പും സ്നേഹവും ഉണ്ടാകും. ഭാര്യയുടെ ഹൃദയത്തിൽ വസിക്കുന്ന ക്രിസ്തു, ഭർത്താവിന്റെ ഹൃദയത്തിൽ വസിക്കുന്ന ക്രിസ്തുവുമായി യോജിക്കും. തന്ന സ്നേഹിക്കുന്നവർക്കു ക്രിസ്തു ഒരുക്കുന്ന ഭവനങ്ങൾക്കു വേണ്ടി അവർ ഒത്തൊരുമിച്ചു പ്രയത്നിക്കും. സആ 260.2
വിവാഹബന്ധം ദൈവത്തിന്റെ വിശുദ്ധ നിയോഗങ്ങളിൽ ഒന്നാണെന്നു കണക്കാക്കുന്നവർ തന്റെ വിശുദ്ധ കല്പനയാൽ കാക്കപ്പെടുകയും സാമാന്യ ജ്ഞാനത്തിന്റെ ശാസനയാൽ നിയന്ത്രിക്കപ്പെടുകയും ചെയ്യും. സആ 260.3
വിവാഹ ജീവിതത്തിൽ ചിലപ്പോൾ, സ്ത്രീപുരുഷന്മാർ, ശിക്ഷണരഹിതരും മുരടന്മാരുമായ കുട്ടികളെപ്പോലെ പ്രവർത്തിക്കാറുണ്ട്. ഭർത്താവു തന്റെ വഴി ഇഷ്ടപ്പെടുന്നു, ഭാര്യ അവളുടെ വഴി ഇഷ്ടപ്പെടുന്നു. ഇരുവരും കീഴ്പ്പെടാൻ ആഗ്രഹിക്കുന്നില്ല. കാര്യങ്ങളുടെ ഈ സ്ഥിതിക്കു വലിയ അസന്തുഷ്ടി നല്കുവാനേ കഴിയൂ. ഭാര്യയും ഭർത്താവും പരസ്പരാഭിപ്രായങ്ങളെയോ വഴികളെയോ അടിയറ വെയ്ക്കാൻ സന്നദ്ധരായിരിക്കണം. തന്നിഷ്ടംപോലെ പ്രവർത്തിക്കാൻ ഇരുവരും ശാഠ്യം പിടിക്കുമ്പോൾ സന്തോഷ സാദ്ധ്യത വളരെ കുറയുന്നു. (AFI 118-121) സആ 260.4
പരസ്പരക്ഷമയും സ്നേഹവുംകൂടാതെ നിന്നെയും നിന്റെ ഭർത്താവിനെയും ക്രിസ്തീയ ഐക്യത്തിൽ ബന്ധിക്കുവാൻ യാതൊരു ലൗകിക ശക്തിക്കും സാദ്ധ്യമല്ല. തിരുവചനം ആവശ്യപ്പെടുന്നതുപോലെ പരസ്പരം നിങ്ങൾ എല്ലാമായിരിപ്പാൻ ആത്മീകശക്തി പ്രാപിച്ചുകൊണ്ടു വിവാഹജീവിതത്തിലെ നിങ്ങളുടെ സഖിത്വം ഞെരുങ്ങിയതും കരുണയുള്ളതും ശുഷ്കവുമായിരിക്കണം. ദൈവം ആഗ്രഹിക്കുന്ന അവസ്ഥയിൽ നിങ്ങൾ ഇവിടെ സ്വർഗ്ഗം മാത്രമല്ല ജീവിതത്തിൽ ദൈവത്തെയും കാണും സആ 260.5
എന്റെ പ്രിയ സഹോദരാ, സഹോദരീ, നിങ്ങളുടെ വിവാഹപ്രതിജ്ഞയിൽ നിങ്ങൾ ഏറ്റുചൊല്ലിയപകാരം, ദൈവം സ്നേഹമാകുന്നുവെന്നും അവന്റെ കൃപയാൽ പരസ്പരം സന്തോഷിപ്പിക്കുന്നതിൽ വിജയിക്കാൻ സാധിക്കുമെന്നും ഓർക്കുക. (AH 112), സആ 261.1
ക്രിസ്തുവിന്റെ കൃപയാൽ നിങ്ങൾക്കു സ്വയത്തെയും സ്വാർത്ഥതയെയും ജയിക്കാം. ഓരോ പടിയിലും സ്വയത്യാഗം കാണിച്ചും സഹായത്തിന്നർഹരായവരുടെ സദാ ശക്തമായ സഹതാപം തുറന്നുകാട്ടിയും അവന്റെ ജീവിതം നയിക്കുമ്പോൾ നിങ്ങൾ വിജയത്തിന്മേൽ വിജയം പ്രാപിക്കും. സ്വാർത്ഥതയെ ജയിക്കുന്നതു എങ്ങനെയാണെന്നും സ്വഭാവ ബലഹീനതകളെ ശക്തിപ്പെടുത്തുന്നതെങ്ങനെയെന്നും നിങ്ങൾ അനുദിനം പഠിക്കും, നിങ്ങളുടെ ഹിതം തിരുഹിതത്തിനു വിധേയമാക്കുന്നതുകൊണ്ടു കർത്താവായ യേശു നിങ്ങളുടെ ദീപവും ബലവും സന്തോഷ കിരീടവുമായിരിക്കും. (7T 49 ) സആ 261.2
*****