സഭയ്ക്കുള്ള ആലോചന
ഇരു ജീവിത സംയോജനം
പ്രയാസങ്ങളും പരിഭ്രമങ്ങളും നിരാശകളും വന്നേക്കാമെങ്കിലും അവരുടെ ബന്ധം പിശകിപ്പോയെന്നോ നിരാശജനകമെന്നോ ചിന്തിക്കരുത്. കഴി യുന്നിടത്തോളം പരസ്പരം എല്ലാമായിരിക്കാൻ തീരുമാനിക്ക. കാലേകൂട്ടി സൂക്ഷ്മത പാലിക്കുക. ജീവിതായോധനത്തിൽ എപ്പോഴും പരസ്പരം സആ 258.2
ധൈര്യപ്പെടുത്തുക, ഓരോരുത്തരുടെയും സന്തോഷത്തെ വർദ്ധിപ്പിക്കുവാൻ പഠിക്കുക. പരസ്പര സ്നേഹവും ക്ഷമയും ഉണ്ടായിരിക്കട്ടെ. അപ്പോൾ വിവാഹം സ്നേഹത്തിന്റെ അവസാനമാകാതെ പ്രാരംഭംപോലിരിക്കും. യഥാർത്ഥ സഖിത്വം, ഹൃദയങ്ങളെ ബന്ധിക്കുന്ന സ്നേഹം, എന്നിവ സ്വർഗ്ഗീ യാനന്ദത്തിന്റെ പൂർവ്വാസ്വാദനമാണ്. സആ 258.3
ഏവരും ക്ഷമ പ്രദർശിപ്പിച്ചു ക്ഷമാശീലം വളർത്തണം. ദയയും ക്ഷമയുമുള്ളവരായിരുന്നാൽ ഹൃദയത്തിൽ യഥാർത്ഥ സ്നേഹം ഉത്സാഹപൂർവ്വം സംരക്ഷിക്കപ്പെടുകയും സ്വർഗ്ഗം അംഗീകരിക്കുന്ന ഗുണങ്ങൾ വർദ്ധിക്കുകയും ചെയ്യും. സആ 258.4
ദൈവമുമ്പാകെ വിശുദ്ധ ഉഭയസമ്മതത്താൽ ബന്ധിതരായ ഭാര്യാഭർത്താ ക്കന്മാരിൽ എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ടാകുമ്പോഴും പാരമ്പര്യമായ എന്തെങ്കിലും ദൂഷ്യ സ്വഭാവങ്ങൾ കാണുമ്പോഴും അവരെ വേർപിരിക്കുന്നതിന് ഈ സന്ദർഭത്തിൽ മുതലെടുക്കാൻ സാത്താൻ സദാ സന്നദ്ധനാണ്. വിവാഹ പ്രതിജ്ഞയിൽ ഇരുവരും ഏകമായിരിക്കാമെന്നും, ഭാര്യ, ഭർത്താവിനെ സ്നേഹിച്ചു അനുസരിക്കാമെന്നും, ഭർത്താവും ഭാര്യയെ സ്നേഹിച്ചു ഹൃദയത്തിൽ കരുതിക്കൊള്ളാമെന്നും അവർ ഉഭയ സമ്മതം ചെയതു. ദൈവകല്പന അനുസരിക്കുന്നുവെങ്കിൽ കലഹപ്പിശാചിനെ ഭവനത്തിൽ നിന്നകറ്റാൻ സാധിക്കും. ഭിന്ന താല്പര്യങ്ങൾ ഉണ്ടാകയില്ല. അതു പോലെ സ്നേഹം അന്യാധീനമാകാൻ അനുവദിക്കില്ല. സആ 258.5
ആത്മനേട്ട ശുശ്രൂഷയിൽ തങ്ങളുടെ താല്പര്യങ്ങൾ, സഹതാപങ്ങൾ, സ്നേഹം, അദ്ധ്വാനം എന്നിവയെ പരസ്പരം ബന്ധിക്കാൻ നിങ്ങളുടെ മുമ്പിൽ പ്രതിജ്ഞാബദ്ധരായി നിന്നവരുടെ ചരിത്രത്തിലെ സുപ്രധാന ഘട്ടമാണിത്. വിവാഹബന്ധത്തിൽ ഒരു സുപ്രധാന പടി സ്വീകരിക്കപ്പെടുന്നു: അതാണ് രണ്ടു ജീവിതങ്ങളുടെ സംയോജനം. പുരുഷനും ഭാര്യയും ദൈവ വേലയിൽ ബന്ധിതരായി അതിനെ പൂർണ്ണതയിലും വിശുദ്ധിയിലും വഹിക്കുക എന്നതു ദൈവേഷ്ടമാണ്. ഇതു ചെയ്വാൻ അവർക്കു കഴിയും. സആ 259.1
ഈ ബന്ധം നിലനിൽക്കുന്ന ഭവനത്തിൽ, ദൈവാനുഗ്രഹം സൂര്യപ്രകാശംപോലെ നിലനില്ക്കും. എന്തുകൊണ്ടെന്നാൽ, യേശുക്രിസ്തുവിന്റെയും തന്റെ ആത്മാവിന്റെയും നിയന്ത്രണത്തിൻകീഴിൽ പുരുഷനും ഭാര്യയും ഒന്നിക്കണമെന്നതു കർത്താവിന്റെ വ്യവസ്ഥാപിത ഹിതമാണ്. സആ 259.2
സ്വർഗ്ഗീയ മാതൃക പ്രകാരം ഭവനം ലോകത്തിലെ ഏറ്റവും സന്തോഷകരമായ സ്ഥലമായിരിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു. ഭവനചുമതലകൾ വഹിച്ചും പരസ്പര താല്പര്യങ്ങളെ യേശുക്രിസ്തുവോടു യോജിപ്പിച്ചും അവന്റെ ബലമുള്ള കരത്തിലും വാഗ്ദത്തങ്ങളിലും ആശ്രയിച്ചും, സ്വർഗ്ഗീയ ദൂതന്മാർ പുകഴ്ത്തുന്ന വിവാഹത്തിൽ ഭാര്യാഭർത്താക്കന്മാർ സന്തോഷം പങ്കിടട്ടെ .(AH101-107) സആ 259.3