സഭയ്ക്കുള്ള ആലോചന

116/306

തൊഴിൽപരമായി ലോകത്തോടുള്ള ബന്ധം

ചിലർക്കു ലൗകിക കാര്യങ്ങൾ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യാനുള്ള സമയോചിത ബുദ്ധിയില്ല. അവർക്ക് ആവശ്യമുള്ള യോഗ്യതയില്ല. അതു കൊണ്ടു സാത്താൻ അവരെ ചൂഷണം ചെയ്യുന്നു. സഹോദരന്മാരുമായി ആലോചിക്കാൻ അവർക്കു വിനയം വേണം. അവരുടെ പദ്ധതി നടപ്പിൽ വരുത്തുന്നതിനു സഹോദരന്മാരുടെ ആലോചനയിൽ അവർക്കു ഉത്തമവിശ്വാസവും ഉണ്ടാകണം. ഈ വാക്യം എനിക്കു കാണിച്ചുതന്നു. “തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ” (ഗലാ.6:2). ചിലർക്കു അവരുടെ സ്വന്തം പദ്ധതിയനുസരിച്ചു കഷ്ടത്തിലായിത്തീരുന്നതുവരെ, നല്ല ബുദ്ധിയുള്ള മറ്റുള്ളവരോടു ആലോചന ചോദിക്കാൻവേണ്ടി താഴ്ചയില്ല. അതിന്റെ ശേഷം അവർ മറ്റുള്ളവരുടെ ആലോചനകൾ കേൾക്കേണ്ടതിന്റെ ആവശ്യം കാണുന്നു. എന്നാൽ ആ സമയത്തു ഭാരം മുമ്പുണ്ടായിരുന്നതിനെക്കാൾ എത്രയോ മടങ്ങു കൂടുതലായിരിക്കും. സഹോദരന്മാർ നിവൃത്തിയുണ്ടെങ്കിൽ വ്യവഹാ രത്തിനു പോകരുത്. കാരണം, അങ്ങനെ ചെയ്യുന്നതിനാൽ, ശ്രതുവിനു തങ്ങളെ കുടുക്കിലാക്കി വിഷമിപ്പിക്കുവാൻ കൂടുതൽ അവസരം ഉണ്ടായിരിക്കും. കുറെ നഷ്ടം സഹിച്ചു ഒരു തീരുമാനമുണ്ടാക്കുന്നതു നന്നായിരിക്കും. സആ 215.2

തന്റെ ജനം അവിശ്വാസികൾക്കു ജാമ്യം നില്ക്കുന്നത് ദൈവത്തിനു പ്രസാദകരമല്ല എന്നു ഞാൻ കണ്ടു. താഴെ കാണുന്ന വേദവാക്യങ്ങളിലേക്കു എന്റെ ശ്രദ്ധ ആകർഷിക്കപ്പെട്ടു. “കയ്യടിക്കുന്നവരുടെ കൂട്ടത്തിലും കാത്തിരുന്നു ജാമ്യം നില്ക്കുന്നവരുടെ കൂട്ടത്തിലും നീ ആയിപ്പോകരുത്” (സദൃശ. വാ. 11:15). അവിശ്വസ്തരായ കാര്യവിചാരകർ, തങ്ങളുടേതല്ലാത്തതിനെ വാഗ്ദാനം ചെയ്യുന്നു. അത് അവരുടെ സ്വർഗ്ഗസ്ഥ പിതാവിന്റേതാണ്. സാത്താൻ അതിനെ അവരുടെ കൈയിൽ നിന്നു പിടിച്ചുപറിപ്പാൻ ഒരുങ്ങിനില്ക്കുന്നു. ശബ്ബത്താചരണക്കാർ അവിശ്വാസികളുമായി തൊഴിലിൽ പങ്കാളികളാകരുത്. ദൈവത്തിന്റെ ജനം അന്യരിൽ വളരെയധികം വിശ്വാസം വയ്ക്കുകയും അവരുടെ ആലോചന കേൾക്കയും ചെയ്യുന്നു. അതു അരുതാത്തതാണ്. ശത്രു അവരെ അവന്റെ ഏജന്റുകളാക്കുകയും അവരിലൂടെ ജനത്തെ വിഷമിപ്പിക്കുകയും അവരിൽനിന്നു എടുത്തുകളകയും ചെയ്യുന്നു. (11200, 201) സആ 215.3

*****