സഭയ്ക്കുള്ള ആലോചന

115/306

വിശ്വാസി-തൊഴിൽ കാര്യത്തിൽ അധികം നല്ലവൻ

ഒരു വിശ്വസ്ത മനുഷ്യൻ ക്രിസ്തുവിന്റെ തോതനുസരിച്ച് കോട്ടമില്ലാത്ത ഹൃദയ പരമാർത്ഥതയുള്ളവനായിരിക്കണം, പലരും തങ്ങളുടെ ഭൗമിക താല്പര്യങ്ങളെ പുരോഗമിപ്പിപ്പാനുപയോഗിക്കുന്ന വഞ്ചനയുള്ള തൂക്കവും കള്ളത്തുലാസും ദൈവത്തിനു വെറുപ്പാകുന്നു. എന്നിട്ടും ദൈവകല്പന പ്രമാണിക്കുന്നവരെന്നഭിമാനിക്കുന്ന പലരും കള്ളത്തൂക്കങ്ങളും തുലാസ്സുകളും കൊണ്ടു വ്യാപാരം ചെയ്യുന്നുണ്ട്. ഒരു മനുഷ്യൻ വാസ്തവമായി ദൈവത്തോടു ബന്ധിക്കപ്പെടുകയും യഥാർത്ഥമായി അവന്റെ ന്യായപ്രമാണം അനുസരിക്കയും ചെയ്യുമ്പോൾ അവന്റെ ജീവിതം ആ വസ്തുതകളെ വെളിവാക്കും. എന്തുകൊണ്ടെന്നാൽ അവന്റെ പ്രവൃത്തികളെല്ലാം ക്രിസ്തുവിന്റെ ഉപദേശത്തിനുയോജ്യമായിരിക്കും. അവൻ അവന്റെ മാനം ലാഭത്തിനായി വിറ്റുകളകയില്ല. അവന്റെ പ്രമാണങ്ങൾ സ്ഥിരമായ അടിസ്ഥാനത്തിൽ അധിഷ്ഠിതവും ഭൗമിക കാര്യാദികളിലുള്ള അവന്റെ നടത്ത അവയുടെ ശരിപ്പകർപ്പുമാകുന്നു. ഉറപ്പായ ഹൃദയ പരമാർത്ഥത, ലോകത്തിലെ ചപ്പിന്റെയും കുപ്പയുടെയും ഇടയിൽ സ്വർണ്ണംപോലെ പ്രകാശിക്കും. സആ 214.1

ചതിവ്, കള്ളം, അവിശ്വസ്തത ഇവയെല്ലാം മിനുക്കി മാനുഷ ദൃഷ്ടിയിൽ നിന്നു മറച്ചേക്കാം എന്നാൽ ദൈവദൃഷ്ടിയിൽ നിന്ന് മറയ്ക്കാവുന്നതല്ല. സ്വഭാവ വികസനം കാത്തുസൂക്ഷിക്കയും സന്മാർഗ്ഗ വിലയെ തൂക്കി നോക്കുകയും ചെയ്യുന്ന സ്വർഗ്ഗീയ ദൂതന്മാർ സ്വർഗ്ഗീയ പുസ്തകങ്ങളിൽ സ്വഭാവം വെളിപ്പെടുത്തുന്ന ഈ ചെറുതരം ഇടപാടുകൾ രേഖപ്പെടുത്തുന്നുണ്ട്. ഒരു തൊഴിലാളി അവന്റെ ദൈനംദിനജീവിത കൃത്യങ്ങളിൽ അവിശ്വസ്തത കാണിക്കയും അവന്റെ വേല നിസ്സാരമാക്കുകയും ചെയ്താൽ ലോകം അവന്റെ മതപരമായ നിലയെ തൊഴിൽപരമായ തോതിന്നാത്തവണ്ണം കണ ക്കാക്കുന്നതു തെറ്റായിരിക്കയില്ല. സആ 214.2

ആകാശമേഘങ്ങളിലൂടെയുള്ള മനുഷ്യപുതന്റെ സമീപസ്ഥമായ വരവിനുള്ള വിശ്വാസം യഥാർത്ഥ ക്രിസ്ത്യാനിയെ സാധാരണ ജീവിതവൃത്തികളിൽ ഉപേക്ഷയുള്ളവനും സൂക്ഷ്മരഹിതനുമാക്കിതീർക്കുകയില്ല. ക്രിസ്തുവിന്റെ വേഗത്തിലുള്ള പ്രത്യക്ഷതയെ കാത്തിരിക്കുന്നവർ, തങ്ങളുടെ തൊഴിലിൽ അലസതയുള്ളവരായിരിക്കാതെ, ഉത്സാഹമുള്ളവരായിരിക്കും. അവരുടെ പ്രവൃത്തി സൂക്ഷ്മരഹിതമായും അവിശ്വസ്തതയോടും ചെയ്യാതെ ഹൃദയ പരമാർത്ഥതയോടും കൃത്യബോധത്തോടും പരിപൂർണ്ണമായും ചെയ്യും. ജീവിത കൃത്യങ്ങളിൽ കാണിക്കുന്ന സൂക്ഷ്മരഹിതമായ അശ്രദ്ധകളുടെ ആത്മീകത്വത്തിന്റെയും ലോകത്തിൽ നിന്നുമുള്ള വേർപാടിന്റെയും തെളിവാണെന്നു പ്രശംസിക്കുന്നവർ ഒരു വലിയ വഞ്ചനയിൽ കുടുങ്ങിയിരി ക്കുകയാണ്. അവരുടെ സത്യസന്ധത, വിശ്വസ്തത, ഹൃദയപരമാർത്ഥത, ഇവയെല്ലാം ഭൗമിക കാര്യങ്ങളിൽ പരീക്ഷിച്ചറിയണം. അവർ അല്പത്തിൽ വിശ്വസ്തരായിരുന്നാൽ അധികത്തിലും വിശ്വസ്തരായിരിക്കും. സആ 214.3

ഇവിടെയാണ് പലരും പരീക്ഷയിൽ തോറ്റുപോകുന്നതു എന്നു എനിക്കു കാണിച്ചുതന്നു. ഭൗമിക കാര്യാദികൾ കൈകാര്യം ചെയ്യുന്നതിനാലാണ് അവർ തങ്ങളുടെ യഥാർത്ഥ സ്വഭാവം വികസിപ്പിക്കുന്നത്. അവർ തങ്ങളുടെ സമസൃഷ്ടങ്ങളോടുള്ള പെരുമാറ്റത്തിൽ അവിശ്വസ്തത, സൂത്രം, നേരുകേട് എന്നിവ പ്രകടിപ്പിക്കുന്നു. നീതിപൂർവ്വമായ സ്വഭാവ രൂപീകരണത്തിനു സആ 214.4

കൃത്യമായ ഹൃദയപരമാർത്ഥത ഒഴിച്ചുകൂടാത്തതാണെന്നും, ഭാവിയിൽ നിത്യജീവൻ പ്രാപിക്കുവാനുള്ള സാദ്ധ്യത അവന്റെ ഈ ലോക ജീവിതകാര്യങ്ങളിൽ എങ്ങനെയാണ് ആശ്രയിച്ചിരിക്കുന്നത് എന്നും അവർ കരുതുന്നില്ല. സത്യത്തിൽ വിശ്വസിക്കുന്നവരെന്നഭിമാനിക്കുന്നവരിൽ പലരുടെയും ശീതോഷ്ണാവസ്ഥയ്ക്കുള്ള പ്രധാന കാരണം സത്യസന്ധതയില്ലായ്മയാണ്. അവർ ക്രിസ്തുവിനോടു ബന്ധിക്കപ്പെടാതെ, അവരുടെ സ്വന്തം ആത്മാക്കളെ വഞ്ചിക്കുകയാണ് ചെയ്യുന്നത് ശബ്ബത്തു ആചരണക്കാരുടെ ഇടയിൽ തന്നെയും ഭയാനകമായ സത്യമില്ലായ്മ ഉണ്ടെന്നു പ്രസ്താവിക്കേണ്ടി വന്നതിൽ എനിക്കു അതിയായ വേദനയുണ്ട്. (4T 309-311) സആ 215.1