വീണ്ടെടുപ്പിന്‍ ചരിത്രം

221/233

61 - വിശുദ്ധന്മാരുടെ വിടുതൽ

തന്‍റെ ജനത്തെ വിടുവിക്കുന്നതിനുള്ള സമയം ദൈവം തിരഞ്ഞെ ടുത്തത് അർദ്ധരാത്രിയിലാണ്. ദുഷ്ടന്മാർ അവർക്കുചുറ്റും നിന്നു പരിഹസിക്കുമ്പോൾ പെട്ടെന്നു സൂര്യൻ പ്രത്യക്ഷപ്പെട്ടു നല്ല ശക്തിയായി പ്രകാശിക്കുകയും ചന്ദ്രൻ നിശ്ചലമായി നില്ക്കുകയും ചെയ്തു. ഈ കാഴ്ചയിൽ ദുഷ്ടന്മാർ അത്ഭുതപ്പെടുകയും വിശുദ്ധന്മാർ വിശുദ്ധ സന്തോഷത്തോടുകൂടി തങ്ങളുടെ വീണ്ടെടുപ്പിന്‍റെ അടയാളം കാണുകയും ചെയ്തു. പെട്ടെന്നു പെട്ടെന്നു അത്ഭുതങ്ങളും അടയാളങ്ങളും ഉണ്ടായി. ഓരോന്നും അതിന്‍റെ സ്വാഭാവിക മാർഗ്ഗത്തിലൂടെ പോകുന്നുവെന്നു തോന്നി. നീരൊഴുക്കു നിന്നു. ഇരുണ്ടു കനത്ത മേഘങ്ങൾ വരികയും തമ്മിൽ കൂട്ടിമുട്ടുകയും ചെയ്തു. എന്നാൽ നിർണ്ണായക മഹത്വം ഉണ്ടായിരുന്ന ഒരു വ്യക്ത മായ സ്ഥലത്തുനിന്നു പെരുവെള്ളങ്ങളുടെ ഇരച്ചിൽപോലെ ആകാശ ത്തെയും ഭൂമിയെയും ഇളക്കത്തക്കവണ്ണം ദൈവശബ്ദം ഉണ്ടായി. അപ്പോൾ ഒരു ഭയങ്കര ഭൂകമ്പം ഉണ്ടായി. ശവക്കല്ലറകൾ തുറക്കപ്പെടുകയും മൂന്നാം ദൂതന്‍റെ ദൂതിൽ ശബ്ബത്ത് അനുസാരികളായി മരിച്ചവർ തങ്ങളുടെ പൊടി നിറഞ്ഞ കിടക്കകളിൽ നിന്നും മഹത്വീകരിക്കപ്പെട്ടവരായി ന്യായപ്രമാണം അനുസരിച്ച് നടന്നവരോട് ദൈവം ഉണ്ടാക്കുന്ന ഉഭയസമ്മതത്തിന്‍റെ സമാധാനം കേൾപ്പാൻ പുറത്തുവന്നു. വീച 463.1

ആകാശം തുറക്കുകയും അടയ്ക്കുകയും കുഴപ്പത്തിലാകുന്നതായി കാണുകയും ചെയ്തു. ആറ്റുവഞ്ചി കാറ്റിൽ ആടുന്നതുപോലെ പർവ്വതങ്ങൾ കുലുങ്ങുകയും ചുറ്റും കല്ലുകൾ പൊഴിയുകയും ചെയ്തു. സമുദ്രം ഒരു കലം തിളയ്ക്കുന്നതുപോലെ തിളച്ചു കരയിലേക്കു കല്ലുകൾ തള്ളിവിട്ടു. യേശു വരുന്ന ദിവസവും മണിക്കൂറും ദൈവം പറഞ്ഞുകൊണ്ട് തന്‍റെ ജനത്തിനു നിത്യ ഉടമ്പടി നൽകി. അവൻ ഒരു വാക്യം പറഞ്ഞശേഷം തൽക്കാലം നിർത്തിയപ്പോൾ വാക്കുകൾ ഭൂമിയിൽക്കൂടെ ഒഴുകി. ദൈവ ത്തിന്‍റെ യിസ്രായേൽ തങ്ങളുടെ കണ്ണുകൾ മേലോട്ടുയർത്തി; യഹോവ യുടെ വായിൽനിന്നും വരുന്ന വാക്കുകൾ വലിയ ഇടിമുഴക്കംപോലെ ഭൂമിയിൽ കേട്ടു. അതു ഭയങ്കരവും പരിപാവനവുമായിരുന്നു. ഓരോ വാക്യത്തിന്‍റെയും അവസാനത്തിൽ അവർ ആർത്തുഘോഷിച്ചു. “മഹത്വം, ഹല്ലേലുയ്യാ!” മോശെ സീനായിയിൽനിന്ന് ഇറങ്ങിവന്നപ്പോൾ അവന്‍റെ മുഖം പ്രകാശിച്ചതുപോലെ ദൈവമഹത്വത്താൽ അവരുടെ മുഖങ്ങൾ പ്രകാശിച്ചു. ഈ മഹത്വംമൂലം ദുഷ്ടന്മാർക്ക് അവരുടെ മുഖത്തേക്ക് നോക്കുവാൻ കഴിഞ്ഞില്ല. അവന്‍റെ ശബ്ബത്തിനെ വിശുദ്ധമായി ആചരിക്കയിൽ ദൈവത്തെ ബഹുമാനിച്ചവരിൽ അനന്തമായ അനുഗ്രഹങ്ങൾ ചൊരിഞ്ഞപ്പോൾ മൃഗത്തിന്മേലും അവന്‍റെ പ്രതിമയിന്മേലും ഉള്ള വിജയത്തിന്‍റെ ശക്തിയേറിയ അട്ടഹാസം ഉണ്ടായി. അപ്പോൾ ജൂബിലി ആരംഭിച്ചു; അപ്പോൾ ഭൂമി വിശ്രമിക്കണം. ഭക്തിയുള്ള അടിമകൾ വിജയത്തോടെ എഴുന്നേറ്റു ആഹ്ലാദിക്കുകയും അവരെ ബന്ധിച്ചിരുന്ന ചങ്ങല കുടഞ്ഞുകളയുകയും ചെയ്തു. ദുഷ്ടയജ മാനൻ എന്തുചെയ്യണമെന്ന് അറിയാതെ ആശയക്കുഴപ്പത്തിലായി. ദുഷ്ട ന്മാർക്കു ദൈവശബ്ദത്തിലെ വാക്കുകൾ ഗ്രഹിപ്പാൻ കഴിഞ്ഞില്ല. വീച 463.2