വീണ്ടെടുപ്പിന്‍ ചരിത്രം

220/233

വിടുതലിനായുള്ള നിലവിളി

അതൊരു ഭയങ്കരവും ഉഗ്രവുമായ യാതനയുടെ സമയമായിരുന്നു. രാത്രിയും പകലും രക്ഷപെടുത്തുവാൻ ദൈവത്തോടുള്ള കരച്ചിൽ കേൾക്കാമായിരുന്നു. പുറമെ നോക്കിയാൽ അവർക്കു രക്ഷപെടുവാൻ മാർഗ്ഗമൊന്നും ഇല്ലായിരുന്നു. ദുഷ്ടന്മാർ വിജയാഹ്ലാദം തുടങ്ങിക്കഴിഞ്ഞു. അവർ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: “നിങ്ങളുടെ ദൈവം നിങ്ങളെ ഞങ്ങളുടെ കയ്യിൽനിന്ന് വിടുവിക്കാത്തത് എന്തുകൊണ്ട്? നിങ്ങൾ മേലോട്ടു പോയി നിങ്ങളെത്തന്നെ രക്ഷിക്കാത്തതെന്ത്? എന്നാൽ വിശുദ്ധന്മാർ അവരെ വകവെച്ചില്ല. അവർ യാക്കോബിനെപ്പോലെ ദൈവത്തോടു മല്ലുപിടിച്ചു. ദൂതന്മാർ അവരെ രക്ഷിപ്പാൻ ആഗ്രഹിച്ചു, എന്നാൽ അവർ അല്പംകൂടെ കാത്തിരിക്കണമായിരുന്നു; ദൈവജനം ആ പാനപാത്രത്തിൽനിന്ന് കുടിക്കുകയും ആ സ്നാനത്താൽ സ്നാനപ്പെടുകയും വേണം. ദൂതന്മാർ തങ്ങളെ ഏല്പിച്ച ചുമതലയിൽ വിശ്വസ്തരായിരിക്കുകയും തങ്ങളുടെ സൂക്ഷിപ്പു തുടരുകയും ചെയ്തു. ജാതികളുടെ ഇടയിൽ ദൈവത്തിന്‍റെ നാമം നിന്ദിക്കപ്പെടാതിരിക്കണം. ദൈവം തന്‍റെ മഹാശക്തി വെളിപ്പെടുത്തുകയും തന്‍റെ വിശുദ്ധന്മാരെ മഹത്വകരമായി വിടുവിക്കുകയും ചെയ്യാനുള്ള സമയം ഏകദേശം അടുത്തു. പുസ്തകത്തിൽ പേരെഴുതപ്പെട്ടവരും ക്ഷമയോടെ അവനുവേണ്ടി കാത്തിരുന്ന ഓരോരുത്തരും തന്‍റെ നാമമഹത്വത്തിനായി വിടുവിക്കപ്പെടും. വീച 460.2

വിശ്വസ്തനായ നോഹയെ എനിക്കു ചൂണ്ടിക്കാണിച്ചുതന്നു. മഴയു ണ്ടാകയും ജലപ്രളയമുണ്ടാകയും ചെയ്തപ്പോൾ നോഹയും കുടുംബവും പെട്ടകത്തിൽ പ്രവേശിക്കയും ദൈവം അതിന്‍റെ വാതിൽ അടയ്ക്കുകയും ചെയ്തു. ജലപ്രളയത്തിനുമുമ്പുണ്ടായിരുന്ന ലോകത്തോടു നോഹ വിശ്വ സ്തനായി മുന്നറിയിപ്പ് നല്കി. അപ്പോൾ അവനെ പരിഹസിക്കുകയും നിന്ദിക്കുകയും ചെയ്തു. വെള്ളം താഴോട്ടു ഭൂമിയിലേക്കു വന്നപ്പോൾ ഓരോരുത്തരായി മുങ്ങി മരിക്കയും വിശ്വസ്തനായ നോഹയും കുടുംബവും സുരക്ഷിതരായി വെള്ളത്തിൽ യാത്രചെയ്ത് ജീവനെ സംരക്ഷിക്കുകയും ചെയ്യുന്നത് കണ്ടു. വരാൻപോകുന്ന ദൈവകോപത്തെക്കുറിച്ച് വിശ്വസ്തതയോടെ മുന്നറിയിപ്പ് നൽകിയവർ വിടുവിക്കപ്പെടുന്നത് ഞാൻ കണ്ടു. മറുരൂപപ്പെടുവാൻ കാത്തിരിക്കുകയും മൃഗത്തിന്‍റെ കല്പനയ്ക്കക്കോ അവന്‍റെ മുദ്ര ഏല്ക്കുന്നതിനോ വഴങ്ങാതിരിക്കുകയും ചെയ്തവരെ ദുഷ്ടന്മാർ നശി പ്പിക്കുവാൻ ദൈവം അനുവദിക്കുകയില്ല. വിശുദ്ധന്മാരെ നിഗ്രഹിക്കാൻ ദുഷ്ടന്മാര്‍ക്ക് അനുവാദം കൊടുത്തിരുന്നെങ്കിൽ സാത്താനും ദൈവത്തെ വെറുത്തിരുന്ന ദുഷ്ടസൈന്യവും സംതൃപ്തരാകുമായിരുന്നു. അവർ സ്നേഹിച്ചവനെ കാണ്മാന്‍ വളരെ കാത്തിരുന്ന അവരുടെ അവമാനപോരാട്ടത്തിൽ സാത്താന്യ ശക്തിയുടെ മഹിമയ്ക്ക് എത്ര വിജയം ഉണ്ടാകുമായിരുന്നു! വിശുദ്ധന്മാർ ഉയരങ്ങളിലേക്കുപോയി ദൈവത്തിന്‍റെ സൂക്ഷിപ്പിനു സാക്ഷ്യം വഹിക്കുമെന്നുള്ള ആശയത്തെ പരിഹസിച്ച അവർ വിശുദ്ധന്മാരുടെ മഹത്വകരമായ വിടുതലിനെ കാണും. വീച 461.1

വിശുദ്ധന്മാർ പട്ടണങ്ങളും ഗ്രാമങ്ങളും ഉപേക്ഷിച്ചു പോകുമ്പോൾ ദുഷ്ടന്മാർ അവരെ കൊല്ലുവാൻ പിന്നാലെ പോയി. അവരെ കൊല്ലുവാൻ ഉയർത്തിയ വാളുകൾ ഒടിയുകയും ശക്തിയില്ലാത്ത വൈക്കോൽ മാതിരി ആകുകയും ചെയ്തു. ദൈവദൂതന്മാർ വിശുദ്ധന്മാരെ സംരക്ഷിച്ചു. അവർ രാത്രിയും പകലും വിടുതലിനായി നിലവിളിച്ചപ്പോൾ കരച്ചിൽ ദൈവമുമ്പാകെ എത്തി. വീച 462.1