സഭയ്ക്കുള്ള ആലോചന
തോന്നലുകൾ മാത്രം വിശുദ്ധീകരണത്തിന്റെ ഒരു സൂചനയല്ല
സന്തോഷ ഭാവങ്ങളോ സന്തോഷം ഇല്ലായ്മയോ ഒരു മനുഷ്യന്റെ ശുദ്ധീ കരണത്തിനോ ശുദ്ധീകരണമില്ലായ്മയ്ക്കോ ഒരു തെളിവല്ല. തൽക്ഷണ ശുദ്ധീകരണമെന്നൊരു കാര്യമേയില്ല. വിശുദ്ധീകരണമെന്നത് ജീവിതകാലം മുഴുവനും നില്ക്കുന്ന ഒരു പ്രതിദിനകൃത്യമാകുന്നു. ദിനമ്പതിയുള്ള പരീ ക്ഷകളോടു പോർ ചെയ്തു താന്താങ്ങളുടെ പാപപൂർണ്ണമായ ആ ശക്തി കളെ ജയിക്കയും ഹ്യദയത്തിന്റെയും ജീവിതത്തിന്റെയും വിശുദ്ധിക്കായി അന്വേഷിക്കയും ചെയ്യുന്നവർ വിശുദ്ധീകരണം പ്രാപിച്ചവരാണെന്നു പ്രശംസിക്കയില്ല. അവർ നീതിക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്യും, പാപം അവർക്ക് അധികം പാപകരമായി കാണപ്പെടും. 16 സആ 138.3
നമ്മുടെ പാപം നിമിത്തം ദൈവം നമ്മെ തള്ളിക്കളയുന്നില്ല. നാം കുറ്റങ്ങൾ ചെയ്തു അവന്റെ ആത്മാവിനെ ദുഃഖിപ്പിച്ചേക്കാം. എങ്കിലും നാം മാനസാന്തരപ്പെട്ട് നുറുങ്ങിയ ഹൃദയത്തോടെ അവന്റെ അടുത്തു ചെല്ലുമ്പോൾ അവൻ നമ്മെ തള്ളിക്കളകയില്ല. നീക്കിക്കളയേണ്ടുന്ന പ്രതിബന്ധങ്ങൾ ഉണ്ട്. തെറ്റായ അഭിപ്രായങ്ങൾ വച്ചുപുലർത്തിയിട്ടുണ്ട്. നിഗളവും തനിക്കു താൻ പോന്നവൻ എന്ന ഭാവവും, അക്ഷമ, പിറുപിറുപ്പ് ആദിയായവും ഉണ്ടായിരുന്നേക്കാം. ഇവയെല്ലാം നമ്മെ ദൈവത്തിൽനിന്നു അകറ്റിക്കളയുന്നവയാകുന്നു. പാപങ്ങൾ ഏറ്റുപറയണം. ഹൃദയത്തിൽ ഇവയുടെ ആഴമേറിയ പ്രവൃത്തി ഉണ്ടാകണം. ബലഹീനരും അധൈര്യപ്പെട്ടവരുമായി തോന്നുന്നവർക്ക് ശക്തന്മാരായിത്തീർന്നിട്ട് കർത്താവിന് ഒരു മഹത്വമേറിയ വേല ചെയ്വാൻ സാധിക്കും. എന്നാൽ അവൻ ഒരുയർന്ന നിലയിൽനിന്നു പ്രവർത്തിക്കണം, അവൻ യാതൊരു സ്വാർത്ഥഭാവങ്ങളാലും പരിപ്പിക്കപ്പെടരുത്. സആ 139.1
ചിലർ, തങ്ങൾ പരീക്ഷാകാലത്താണ് ജീവിക്കുന്നതെന്നും തങ്ങൾ രൂപാന്തരം പ്രാപിച്ചവരാണെന്ന് യഹോവ തെളിയിക്കണമെന്നും അതിനുശേഷം മാതമേ അവർക്കു ദൈവാനുഗ്രഹം അവകാശപ്പെടാൻ സാധിക്കുകയുള്ളൂവെന്നും വിചാരിക്കുന്നു. എന്നാൽ ഈ പ്രിയപ്പെട്ട ആത്മാക്കൾക്ക് ഇപ്പോൾ തന്നെ അവന്റെ അനുഗ്രഹം അവകാശപ്പെടാം. അവർക്കു അവന്റെ കൃപവേണം അത് കിസ്തുവിന്റെ ആത്മാവുതന്നെ, അതുകൂടാതെ ബലഹീനതകളെ സഹായിപ്പാൻ അല്ലെങ്കിൽ അവർക്കൊരു ക്രിസ്തീയ സ്വഭാവം രൂപീകരിപ്പാൻ കഴിയുന്നതല്ല. നാം ആയിരിക്കുന്നതുപോലെ പാപികളും നിസ്സഹായരും ആശിതരുമായി തന്റെ അടുക്കൽ ചെന്നു കാണ്മാൻ യേശു താല്പര്യപ്പെടുന്നു. മാനസാന്തരം പോലെതന്നെ പാപമോചനവും ക്രിസ്തുവിലൂടെ യുള്ള ദൈവത്തിന്റെ ദാനമാകുന്നു. പരിശുദ്ധാത്മാവിന്റെ പ്രേരണ മൂലമാണ് നമുക്കു പാപബോധം ഉണ്ടാകയും പാപം മോചിച്ചു കിട്ടുവാനുള്ള ആവശ്യ ബോധം വരികയും ചെയ്യുന്നത്. നുറുങ്ങിയ ഹ്യദയമുളവനല്ലാതെ മറ്റാർക്കും പാപം മോചിക്കപ്പെടുന്നില്ല, എന്നാൽ ഹൃദയത്തെ കുറ്റബോധമുള്ളതാക്കിത്തീർക്കുന്നത് ദൈവകൃപയാണ്, അവനു നമ്മുടെ ബലഹീനതകളും കുറ്റങ്ങളും എല്ലാം സുപരിചിതമാകയാൽ അവൻ നമ്മെ സഹായിക്കും. 17 സആ 139.2
അന്ധകാരവും അധൈര്യവും വന്ന് ചിലപ്പോൾ ആത്മാവിനെ താഴ്ത്തിക്കളഞ്ഞക്കാം, എന്നാൽ നാം നമ്മുടെ ധൈര്യം തളളിക്കളഞ്ഞുകൂടാ. തോന്നിയാലും തോന്നിയില്ലെങ്കിലും നാം നമ്മുടെ ദൃഷ്ട്ടി യേശുവിൽ പതിപ്പിച്ചുകൊള്ളണം. എല്ലാ സുജ്ഞാതമായ കടമകളും വിശ്വസ്തതയോടെ നിറവേറ്റണം. അതിന്റെ ശേഷം ശാന്തമായി ദൈവത്തിന്റെ വാഗ്ദത്തങ്ങളിൽ ആശ്രയിച്ചു കാത്തിരിക്കണം. സആ 139.3
നമ്മുടെ അയോഗ്യതയെക്കുറിച്ചുള്ള അഗാധമായ ബോധം നമുക്കു ആത്മാവിൽ ഒരു ഞടുക്കത്തിന്റെ രോമാഞ്ചം ഉളവാക്കിയേക്കാം. എങ്കിലും അത് ദൈവത്തോടുള്ള മനോഭാവത്തിനു മാറ്റം വന്നു എന്നുള്ളതിനു ഒരു തെളിവല്ല. വികാരത്തിന്റെ ഒരു നിശ്ചിത ആധിക്യംവരെ മനസ്സിനെ കടിഞ്ഞാ ണിടാൻ ഒരു ശ്രമവും ചെയ്യരുത്. നമുക്ക് ഇന്നലെയുണ്ടായിരുന്ന സമാധാനവും സന്തോഷവും ഇന്നനുഭവപ്പെട്ടില്ലായിരിക്കാം. എങ്കിലും നാം വിശ്വാസത്താൽ ക്രിസ്തുവിന്റെ കരങ്ങളിൽ എത്തിപ്പിടിക്കയും വെളിച്ചത്തിൽ എന്ന പോലെ അവനിൽ ആശ്രയിക്കുകയും ചെയ്യണം. സആ 139.4
വിശ്വാസത്താൽ ജയാളികൾക്കു വെയ്ക്കപ്പെട്ടിരിക്കുന്ന കിരീടങ്ങളെ നോക്കുകയും വീണ്ടെടുക്കപ്പെട്ടവരുടെ ഗാനാലാപങ്ങൾ കേൾക്കുകയും ചെയ്ക. ആ പാട്ട്: “അറുക്കപ്പെട്ട കുഞ്ഞാട് നിങ്ങളെ വീണ്ടെടുത്തതുകൊണ്ട് യോഗ്യൻ” യോഗ്യൻ എന്നാകുന്നു. ഈ രംഗത്തെ സാക്ഷിയാക്കി ഒന്നായി വീക്ഷിക്കാൻ ശ്രമിക്ക്. സആ 140.1
നാം നമ്മുടെ മനസ്സുകളെ ക്രിസ്തുവിലും സ്വർഗ്ഗീയ ലോകത്തിലും പതിച്ചിരിക്കുമെങ്കിൽ നമുക്ക് കർത്താവിന്റെ യുദ്ധം നടത്തുന്നതിൽ അധികം പ്രചോദനവും പിൻബലവും ഉണ്ടായിരിക്കും. നാം അതിവേഗത്തിൽ നമ്മുടെ വാസസ്ഥലമായിത്തീരാൻ പോകുന്ന നല്ല രാജ്യത്തിന്റെ മഹത്വങ്ങളെക്കുറിച്ച് ചിന്തിക്കുന്തോറും അഹംഭാവത്തിന്റെയും ഈ ലോക സ്നേഹത്തിന്റെയും ശക്തി നമ്മിൽ കുറഞ്ഞുപോകും. യേശുവിന്റെ സൗന്ദര്യത്തിനരികിൽ എല്ലാ ലൗകിക ആകർഷണങ്ങളും നിഷ്പ്രഭമാകും. സആ 140.2
പൗലാസ് റോമിലെ ജയിലിൽ അടയ്ക്കപ്പെട്ടിരുന്നപ്പോൾ അവൻ സ്വർഗ്ഗത്തിലെ വായുവും വെളിച്ചവും കിട്ടാതെ തന്റെ സജീവമായ സുവിശേഷവേലയിൽനിന്നും പിൻമാറപ്പെടുകയും അനുനിമിഷം കൊല്ലപ്പെടുവാനുള്ള ആജ്ഞ പ്രതീക്ഷിച്ചുംകൊണ്ടു ഇരിക്കയും ചെയ്തിരുന്നിട്ടും അവൻ സംശയത്തിനും നിരാശയ്ക്കും അധീനനായിട്ടില്ല, ആ ഇരുളടഞ്ഞ അറയിൽ നിന്നു അവന്റെ അതിശഷം വിശ്വാസവും ധൈര്യവും വിഭാവനചെയ കൊണ്ടുള്ള അവന്റെ മരണാന്ത്യ സാക്ഷ്യം നിർഗ്ഗമിച്ചു. അതു എല്ലാ പിൻതല മുറകളിലേക്കും രക്തസാക്ഷികളുടെ ഹൃദയങ്ങളെ ധൈര്യപ്പെടുത്തിയിട്ടുണ്ട്. ഞങ്ങൾ ഈ വശങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിശുദ്ധീകര ണത്തെ അവന്റെ വാക്കുകൾ കൃത്യമായി വിവരിക്കുന്നു. “ഞാനോ ഇപ്പോൾതന്നെ പാനീയയാഗമായി ഒഴിക്കപ്പെടുന്നു. എന്റെ നിര്യാണകാലവും അടുത്തിരിക്കുന്നു. ഞാൻ നല്ലപോർ പൊരുതി ഓട്ടം തികച്ചു വിശ്വാസം കാത്തു, ഇനി നീതിയുടെ കിരീടം എനിക്കായി വച്ചിരിക്കുന്നു. അതു നീതിയുള്ള ന്യായാധിപതിയായ കർത്താവ് ആ ദിവസത്തിൽ എനിക്കു നല്കും. എനിക്കു മാത്രമല്ല, അവന്റെ പ്രത്യക്ഷതയിൽ പ്രിയം വെച്ച ഏവർക്കും കൂടെ.” (2 തിമൊ. 4:6-8). 18 സആ 140.3
*****