സഭയ്ക്കുള്ള ആലോചന
ദൈവത്തോടു ചെയ്യുന്ന ഒരു ഉടമ്പടി പരിപാവനവും എക്കാലവുംമനുഷ്യനെ ബാധിക്കുന്നതും ആകുന്നു
ഓരോ മനുഷ്യനും അവനവന്റെ കരം പിരിവുദ്യോഗസ്ഥനും തങ്ങളുടെ ഹൃദയത്തിൽ തോന്നിയതുപോലെ കൊടുപ്പാൻ ബാദ്ധ്യസ്ഥനുമാകുന്നു. എന്നാൽ അനന്യാസും സഫീറയും ചെയ്തതുപോലെ ദശാംശാർപ്പണ കാര്യത്തിലും അവർ ഒരു ഭാഗം എടുത്തുവച്ചിട്ടു ശേഷം ഭാഗം കൊണ്ടു ചെന്നു അതുതന്നെ മുഴുവൻ എന്നു പറകയും സഹോദരന്മാർ അതറിയാതിരിക്കയും ചെയ്യാറുണ്ട്. കുറ്റക്കാരായ ആ ദമ്പതികൾ അങ്ങനെ നിരൂപിച്ചു. എന്നാൽ അവരുടെ ദൃഷ്ടാന്തം നമ്മുടെ അറിവിനായി എഴുതപ്പെട്ടിരിക്കുന്നു. ഈ കാര്യത്തിൽ ദൈവം ഹൃദയങ്ങളെ ശോധന ചെയ്യുന്നു എന്നു വെളിവാകുന്നു. മനുഷ്യന്റെ നിരൂപണങ്ങളും ഉദ്ദേശങ്ങളും അവന്റെ മുമ്പിൽ മറ ഞ്ഞിരിക്കുന്നില്ല. മനുഷ്യരുടെ ഹൃദയങ്ങളെ തുടർച്ചയായി ബാധിച്ചുകൊണ്ടിരിക്കുന്ന പാപത്തിന്നെതിരായുള്ള ഈയനുഭവം സർവ്വയുഗങ്ങളിലെയും ക്രിസ്ത്യാനികൾക്കായി നല്കപ്പെട്ടിരിക്കുന്ന ശാശ്വതമുന്നറിയിപ്പാകുന്നു. സആ 114.3
ഒരു തുക കൊടുത്തു കൊള്ളാമെന്നു ഒരുടമ്പടി നാം നമ്മുടെ സഹോദര ന്മാരുടെ മുമ്പിൽ ചെയ്തു കഴിയുമ്പോൾ അവർ നമുക്കും ദൈവത്തിനും ഇടയിലുള്ള പ്രത്യക്ഷ സാക്ഷികളാകുന്നു. ആ ഉടമ്പടി മനുഷ്യരോടല്ല ദൈവത്തോടാണ്. അതു അയൽക്കാരനു കൊടുക്കുന്ന ഒരു “പ്രോനോട്ടു” പോലെ യാകുന്നു. ദൈവത്തോടു ചെയ്തിട്ടുള്ള ഒരു ഉടമ്പടിപോലെ ഒരു ക്രിസ്ത്യാ നിക്കു ബാധകമായ നോട്ടു അല്ലെങ്കിൽ ഉടമ്പടി മറ്റൊന്നില്ല. സആ 114.4
സമസൃഷ്ടങ്ങളോടു അങ്ങനെ ചെയ്യുന്ന ഉടമ്പടിയിൽനിന്നു തങ്ങളെ മോചിപ്പിക്കുവാൻ ആവശ്യപ്പെടണമെന്നു വിചാരിക്കപോലും ചെയ്തില്ല. ആ സ്ഥിതിക്ക് സർവ്വാനുകൂല്യങ്ങളും നല്കുന്ന ദൈവത്തോടു ചെയ്യുന്ന ഉടമ്പടി അതിനെക്കാൾ അധികം പ്രാധാന്യം അർഹിക്കുന്നതല്ലയോ? അങ്ങനെയാണെങ്കിൽ നാം അവനോടു ചെയ്തിട്ടുള്ള ഉടമ്പടിയിൽ നിന്നൊഴിവാക്കുവാൻ നമുക്കു എങ്ങനെ ശ്രമിക്കാം? മനുഷ്യൻ ചെയ്യുന്ന വാഗ്ദത്തങ്ങൾ ദൈവത്തോടാകയാൽ അതു ബലക്കുറവുള്ളതാണെന്നു കരുതാമോ? അവന്റെ വാഗ്ദത്തങ്ങൾ നീതിന്യായകോടതിയിൽ കൊണ്ടുവരികയില്ലെന്നോർത്തു അതു നിയമാനുസരണമല്ലെന്നു വരുമോ? ക്രിസ്തുവിന്റെ വിലമതിച്ചുകൂ ടാത്ത രക്തബലിയാൽ രക്ഷിക്കപ്പെട്ടവനെന്നഭിമാനിക്കുന്ന മനുഷ്യൻ ദൈവത്തിന്റെ മുതൽ മോഷ്ടിക്കുമോ? അവന്റെ നേർച്ചകളും ക്രിയകളും സ്വർഗ്ഗീയ കോടതിയിലെ തുലാസ്സുകളിൽ തൂക്കി നോക്കുകയില്ലയോ? സആ 115.1
ഒരു സഭ അതിലെ അംഗങ്ങളുടെ വ്യക്തിപരമായ വാഗ്ദത്തങ്ങൾക്ക് ഉത്തരവാദിയാകുന്നു. ഏതെങ്കിലും ഒരു സഹോദരൻ തന്റെ നേർച്ചകൾ നിറവേറ്റാതിരിക്കുന്നതായി കാണപ്പെട്ടാൽ ശേഷംപേർ വളരെ വിനീതമായി എന്നാൽ തെളിവായി അവനോട് പെരുമാറണം. അയാൾക്കു തന്റെ വാഗ്ദത്തം നിറവേറ്റാൻ കഴിവില്ലാതിരിക്കയും അതേസമയത്തു അയാൾ ഒരു നല്ല മനുഷ്യനും തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ മനസ്സുള്ളവനുമായിരിക്കയും ചെയ്താൽ സഭ അനുഭാവ പുരസ്സരം അയാളെ സഹായിക്കട്ടെ. അങ്ങനെ അവർക്കു ആ വിടവു നികത്തുകയും തങ്ങൾക്കുതന്നെ ഒരനുഗ്രഹം പ്രാപിക്കുകയും ചെയ്യാം. 22 സആ 115.2