സഭയ്ക്കുള്ള ആലോചന

41/306

ശരിയായ വസ്തു കൈമാറ്റം

മാതാപിതാക്കന്മാർ അവർക്കു നല്ല ബുദ്ധിയും ആലോചനയും ഉണ്ടായിരിക്കുമ്പോൾതന്നെ പ്രാർത്ഥനാപൂർവം സത്യത്തിൽ കൂടുതൽ അനുഭവവും ദൈവഹിത പരിജ്ഞാനവുമുള്ളവരായി ആലോചിച്ചു തങ്ങളുടെ വസ്തgക്കളെ കൈമാറ്റം ചെയ്യണം. സആ 112.1

അവർക്കു രോഗികളും ദാരിദ്ര്യംകൊണ്ടു കഷ്ടപ്പെടുന്നവരുമായ മക്കളുണ്ടെങ്കിൽ അവർ വസ്തുക്കളെ നീതിബോധത്തോടെ വിനിയോഗിക്കുമെങ്കിൽ അവരുടെ കാര്യം ചിന്തിക്കണം. എന്നാൽ അവർക്കു അവിശ്വാസികളായ മക്കളുണ്ടായിരിക്കയും ഈ ലോകത്തിൽ ധാരാളം വസ്തുവകകൾ ഉണ്ടായിരിക്കയും ലോകത്തെ സേവിക്കയും ചെയ്യുന്നെങ്കിൽ അവർ മക്കളാണെന്ന കാരണത്താൽ അങ്ങനെയുള്ള മക്കളുടെ കയ്യിൽ തങ്ങളുടെ വസ്തുക്കളെ വിട്ടുകൊടുക്കുന്നതിനാൽ അങ്ങനെയുള്ള മാതാപിതാക്കന്മാർ കർത്താവിനു വിരോധമായി പാപം ചെയ്യുന്നു. ദൈവത്തിന്റെ അവകാശങ്ങൾ നിസ്സാരങ്ങളായി കരുതുവാൻ പാടില്ല. സആ 112.2

മാതാപിതാക്കന്മാർ തങ്ങളുടെ മരണശാസനം (WILL) രജിസ്റ്റർ ചെയ്തു എന്ന കാരണത്താൽ അവർ ജീവിച്ചിരിക്കുന്ന കാലത്തു അവരുടെ വസ്തുവകകളിലെ ആദായം ദൈവത്തിന്നു കൊടുത്തു കൂടായ്കയില്ല. എന്നു തിട്ടമായി കരുതിക്കൊള്ളണം. ഇതു അവർ ചെയ്യണം. അവർക്കവിടെ തൃപ്തിയും വരുവാനുള്ള ലോകത്തു തങ്ങളുടെ ജീവിതകാലത്തുതന്ന അധികം വസ്തുക്കളുടെ ആദായം കൈമാറ്റം ചെയ്തു എന്ന പ്രതിഫലവും ഉണ്ടാകണം. അവർ ദൈവവേലയെ പുരോഗമിപ്പിപ്പാൻ തങ്ങളുടെ ഭാഗം ചെയ്യണം. അവർക്കു തങ്ങളുടെ യജമാനൻ വായപ കൊടുത്ത വസ്തുക്കളെ അവന്റെ മുന്തിരിത്തോട്ടത്തിൽ ശേഷിച്ചിരിക്കുന്ന വേല ചെയ്വാൻ വിനിയോഗിക്കണം.19 സആ 112.3

ദൈവത്തിന്റെ ഭണ്ഡാരത്തിൽ നിക്ഷേപിക്കാതെ തങ്ങളുടെ വസ്തുക്കളെ മക്കൾക്കായി കൂട്ടിവയ്ക്കുന്നവർ മക്കളുടെ ആത്മീയ താല്പര്യങ്ങളെ അപകടത്തിലാക്കുകയാണു ചെയ്യുന്നത്. അവർ തങ്ങൾക്കുതന്നെ ഇടർച്ചയായിരിക്കുന്ന വസ്തുക്കളെ കുഞ്ഞുങ്ങളുടെ മാർഗ്ഗത്തിൽ വയ്ക്കുകയും അവർ അതിൽ തട്ടി നാശത്തിലേക്കു പോകാനിടയാവുകയും ചെയ്യുന്നതാണ്. നമ്മുടെ ജീവിതത്തിലെ വസ്തുക്കളെ സംബന്ധിച്ചു പലരും ഒരു വലിയ തെറ്റു ചെയ്യുന്നു. ദൈവം ഞങ്ങൾക്കു വായ്പ നല്കിയിട്ടുള്ള വസ്തുക്കളെ അവർ ശരിയായി ഉപയോഗിക്കാതെ തങ്ങൾക്കും മറ്റുള്ളവർക്കും വരാവുന്ന നന്മയെ നഷ്ടപ്പെടുത്തി സമ്പാദിക്കുകയും അങ്ങനെ അവർ സ്വാർത്ഥതൽപരരും ലുബ്ധന്മാരുമായിത്തീരുകയും ചെയ്യുന്നു. അവർ ആത്മീയ സംഗതികളെ അവഗണിച്ചിട്ടു മതകാര്യങ്ങളിൽ ഹൃസ്വഗാത്രരായിത്തീരുന്നു. അതെല്ലാം അവർക്കുപയോഗിപ്പാൻ കഴിയാത്ത ധനം സ്വരൂപിച്ചുവെയ്ക്കുന്നതിനാൽ തന്നെ. അവർ അവരുടെ വസ്തുക്കളെ മക്കൾക്കായി വിട്ടേച്ചുപോകുന്നു. അങ്ങനെ പത്തിൽ ഒമ്പതു തവണയും അതു അവർക്കായിരുന്നതിനെക്കാൾ അവരുടെ അവകാശികൾ വലിയ ശാപമായിത്തീർന്നിട്ടുണ്ട്. മക്കൾ അവരുടെ മാതാപിതാക്കളുടെ വസ്തുക്കളിൽ ആശ്രയം വച്ചുകൊണ്ടു പലപ്പോഴും തങ്ങളുടെ ലൗകിക ജീവിതം വിജയകരമാക്കാതിരിക്കയും വരുവാനുള്ള ജീവിതം കരസ്ഥമാക്കുന്ന കാര്യത്തിൽ പരിപൂർണ്ണ പരാജയമടയുകയും ചെയ്യാറുണ്ട്. സആ 112.4

മാതാപിതാക്കന്മാർ മക്കൾക്കു വിട്ടേച്ചുപോകാവുന്ന ഏറ്റവും നല്ല മരണാനന്തരാവകാശം പ്രയോജനമുള്ള വേലയെക്കുറിച്ചുള്ള പരിജ്ഞാനവും നിസ്വാർത്ഥവും പരോപകാര തല്പരവുമായ ഒരു ജീവിത ദൃഷ്ടാന്തവുമാണ്. അങ്ങനെയുള്ള ജീവിതം മുഖേന അവർ പണത്തിന്റെ യഥാർത്ഥ വില മനസ്സിലാക്കുകയും അതു തങ്ങളുടെയും മറ്റുള്ളവരുടെയും ജീവിതാവശ്യങ്ങൾ നിറവേറ്റുവാനും ദൈവവേലയെ പുരോഗമിപ്പിപ്പാനും മാത്രമാണെന്നു അവർ ധരിക്കുകയും ചെയ്യും. 20 സആ 113.1