സഭയ്ക്കുള്ള ആലോചന

31/306

പരിശുദ്ധാത്മദാനം നൽകുവാൻ ദൈവം ആഗ്രഹിക്കുന്നു

നമ്മുടെ ജനങ്ങൾ താമസിക്കുന്ന ഒരു ഭാഗത്തു അനുഭവസ്ഥരായ വേലക്കാർ ചേർന്ന് ഒരു പ്രത്യേക യോഗപരമ്പര നടത്തുമ്പോൾ അവിടെയുള്ള നമ്മുടെ ജനങ്ങളുടെമേൽ ഒരു ഭാരമേറിയ ചുമതലയുണ്ട്. അതു കർത്താവു ആ ഭാഗത്തുള്ള ജനങ്ങളുടെ ഹൃദയങ്ങളിൽ പ്രവർത്തിക്കുമാറു തങ്ങളുടെ ശക്തിയിൽ പെട്ടതെല്ലാം ചെയ്തുകൊടുക്കുക എന്നുള്ളതാണ്, അവർ പ്രാർത്ഥനാപൂർവ്വം തങ്ങളുടെ ഹൃദയങ്ങളെ ശോധന ചെയ്യുകയും ദൈവത്തോടും സഹോദരങ്ങളോടും സഹകരിക്കുന്നതിന് തങ്ങളെ പ്രാപ്തരാ ക്കുന്ന സകല പാപങ്ങളും നീക്കിക്കളഞ്ഞിട്ടു രാജാവിന്റെ പെരുവഴികളെ ഒരുക്കേണ്ടതാകുന്നു. സആ 91.3

ദൈവജനങ്ങളുടെയിടയിൽ ഒരു വലിയ നവീകരണ പ്രസ്ഥാനം ഉണ്ടാകുന്നതിന്റെ പ്രദർശനം രാത്രി ദർശനങ്ങളിൽ ഞാൻ കണ്ടു. പലരും ദൈവത്തെ സ്തുതിക്കുകയായിരുന്നു. രോഗികൾ സുഖം പ്രാപിച്ചു. മറ്റനേകം അത്ഭുതങ്ങളും നിറവേറി. ഒരു മദ്ധ്യസ്ഥതയുടെ ആത്മാവു പ്രകടമായി. പെന്തെക്കൊസ്ത് മഹാനാളിനു മുമ്പേ ഉണ്ടായതുപോലെതന്നെ നൂറുക്കണക്കായ ആളുകൾ, ആയിരങ്ങൾ തന്നെ, ഭവനങ്ങൾ സന്ദർശിക്കുകയും അവരുടെ മുമ്പിൽ ദൈവവചനം തുറന്നുകാണിക്കുകയും ചെയ്തു. പരിശുദ്ധാത്മ ശക്തിയാൽ ഹൃദയങ്ങളിൽ കുറ്റബോധം ഉണ്ടാകയും ഒരു യഥാർത്ഥമായ മാനസാന്തരാത്മാവു പ്രകടമാകയും ചെയ്തു. എല്ലാ ഭാഗത്തും സത്യത്തിന്റെ പ്രഘോഷണത്തിനായി വാതിലുകൾ തുറന്നിടപ്പെട്ടു. ലോകം മുഴുവനും സ്വർഗ്ഗീയ സ്വാധീനശക്തികൊണ്ടു പ്രശോഭിതമായി കാണപ്പെട്ടു. സത്യവാന്മാരും വിനീതരുമായ ദൈവജനത്തിനു വൻ അനുധാഹങ്ങൾ ലഭിച്ചു. ഞാൻ സ്തുതിസ്തോത്രങ്ങൾ അർപ്പിക്കുന്ന ശബ്ദം കേൾക്കുകയും 1844 ൽ ഉണ്ടായതുപോലുള്ള ഒരു നവീകരണം ഉണ്ടായതായി കാണുകയും ചെയ്തു. 6 സആ 91.4

ദൈവം തന്റെ ജനത്തെ പരിശുദ്ധാത്മദാനംകൊണ്ടു തന്റെ സ്നേഹത്തിൽ അവരെ പുതുതായി സ്ഥാനമേല്പിപ്പാൻ ആഗ്രഹിക്കുന്നു. സഭയിൽ ആത്മാവിന്റെ പഞ്ഞമുണ്ടാകേണ്ടതില്ല. ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണാനന്തരം പരിശുദ്ധാത്മാവിന്നായി കാത്തും പ്രാർത്ഥിച്ചും വിശ്വസിച്ചും ഇരുന്ന ശിഷ്യന്മാരുടെമേൽ അവിടെ ഉണ്ടായിരുന്ന ഓരോ ഹൃദയത്തെയും സ്പർശിക്കത്തക്ക നിറവോടും ശക്തിയോടുംകൂടി പരിശുദ്ധാത്മാവു വന്നാവസിച്ചു. ഭാവിയിൽ ഭൂമി ദൈവമഹത്വംകൊണ്ടു നിറയേണ്ടതായിരുന്നു. സത്യത്താൽ തങ്ങളെ ശുദ്ധീകരിച്ചിട്ടുള്ളവരിൽ നിന്നു ഒരു പരിശുദ്ധമായ സ്വാധീനശക്തി പുറപ്പെടേണ്ടതാകുന്നു. ഭൂമി കൃപയുടെ അന്തരീക്ഷംകൊണ്ടു വലയം ചെയ്തിരിക്കുന്നതായി കാണപ്പെട്ടു. ദൈവത്തിന്റെ ആത്മാവു മനുഷ്യഹൃദയങ്ങളിൽ പ്രവർത്തിച്ചിട്ട് ദൈവത്തിന്റെ കാര്യങ്ങൾ അവർക്കു കാണിച്ചു കൊടുക്കുമായിരുന്നു. 7 സആ 92.1

കർത്താവു, തന്നിൽ യഥാർത്ഥമായി വിശ്വസിക്കുന്ന എല്ലാവർക്കും വേണ്ടി ഒരു വലിയ വേല ചെയ്യാൻ ഇഷ്ടപ്പെടുന്നു. സഭാംഗങ്ങൾ അവർക്കു ചെയ്യാൻ കഴിയുന്ന വേലയ്ക്കായി ഉണർന്നെഴുന്നേറ്റു സ്വന്ത ചെലവിൽ തന്നെ പ്രയത്നിച്ച് എത്ര ആത്മാക്കളെ ക്രിസ്തുവിങ്കലേക്കു ആദായപ്പെടുത്തുവാൻ ഓരോരുത്തന്നു സാധിക്കുമെന്നു കാണുകയും തൽഫലമായി അനേകംപേർ സാത്താന്റെ ഭാഗത്തുനിന്നും വിട്ടുമാറി ക്രിസ്തുവിന്റെ കൊടിക്കീഴിൽ അണിനിരക്കുകയും ചെയ്യും. നമ്മുടെ ജനം ഈ ചുരുങ്ങിയ വാക്കുകളിൽ നല്കപ്പെട്ടിരിക്കുന്ന (യോഹ. 15:8) വെളിച്ചം അനുസരിച്ച് പ്രവർത്തിക്കുമെങ്കിൽ നാം തീർച്ചയായും ദൈവത്തിന്റെ രക്ഷ കാണും. അത്ഭുതകരമായ ഉണർവുകൾ ഉണ്ടാകും. പാപികൾ മാനസാന്തരപ്പെടും. സഭയോടു നിരവധി ആത്മാക്കൾ ചേർക്കപ്പെടുകയും ചെയ്യും. നാം നമ്മുടെ ഹൃദയങ്ങളെ ക്രിസ്തുവിനോടു ഐക്യപ്പെടുത്തിയും നമ്മുടെ ജീവിതങ്ങളെ അവന്റെ വേലയോടു അനുയോജ്യമാക്കിയും വരുമ്പോൾ പെന്തെക്കൊസ്തു നാളിൽ ശിഷ്യന്മാരുടെ മേൽ വന്ന ആത്മാവു നമ്മുടെ മേലും വരും. 8 സആ 92.2