സഭയ്ക്കുള്ള ആലോചന
“ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക”
നാലാം കല്പ്പനയിൽ യഹോവ “ഓർക്ക” എന്നു അനുശാസിച്ചിരിക്കുന്നു. ആകുല ചിന്തകളുടെയും കുഴപ്പങ്ങളുടെയും ബാഹുല്യം ഹേതുവാൽ മനുഷ്യൻ ന്യായപ്രമാണത്തിൽനിന്നു ഒഴികഴിവു പറഞ്ഞു മാറിക്കളകയോ അതിന്റെ പവിത്രമായ (പധാന്യതയെ വിസ്മരിക്കയോ ചെയ്വാൻ പരീക്ഷി തനാകുമെന്നു അവൻ അറിഞ്ഞിരുന്നു. അതുകൊണ്ടു അവൻ “ശബ്ബത്തുനാ ളിനെ ശുദ്ധീകരിപ്പാൻ ഓർക്ക” എന്നു ആജ്ഞാപിച്ചു. പുറ. 20:8. സആ 64.3
ആഴ്ച്ചവട്ടം മുഴുവനും നാം ശബ്ബത്തിനെ ഓർക്കുകയും കല്പനപ്രകാരം അതിനെ ആചരിക്കുന്നതിനുള്ള ഒരുക്കങ്ങൾ ചെയ്തുകയും വേണം. നിയമപര മായ ഒരു കാര്യം മാത്രമാണതെന്നു കരുതി അതിനെ ആചരിച്ചാൽ പോരാ. ജീവിതത്തിലെ എല്ലാ ഇടപാടുകളിലും അതിനുള്ള ആത്മീക നില എന്താ സആ 65.1
ണെന്നു നാം മനസ്സിലാക്കണം. അവൻ തങ്ങളെ വിശുദ്ധീകരിക്കുന്ന ദൈവമാണെന്നു ദൃശ്യമാകുമാറു ശബ്ദത്തിനെ തങ്ങൾക്കും ദൈവത്തിനും മദ്ധ്യ്യേ ഒരടയാളമായി സ്വീകരിക്കുന്ന എല്ലാവരും അവന്റെ ഗവൺമെന്റിന്റെ പ്രമാണങ്ങളെ പ്രതിനിധാനം ചെയ്യുന്നു, അവർ അവന്റെ രാജ്യത്തിലെ നിയമങ്ങളെ അവരുടെ ദൈനംദിന ജീവിതത്തിൽ പ്രായോഗികമാക്കും. ശബ്ദത്തിന്റെ വിശുദ്ധീകരണം തങ്ങളുടെമേൽ ആവസിക്കണമെ എന്നു അവർ നാൾതോറും പ്രാർത്ഥിക്കും. ഓരോ നാളും അവർക്കു ക്രിസ്തുവിന്റെ സഖിത്വം ഉണ്ടായിരിക്കയും അവന്റെ സ്വഭാവപൂർണ്ണത ദൃഷ്ടാന്തീകരിക്കപ്പെടുകയും ചെയ്യുന്നതാണ്. ദിനമ്പതി അവരുടെ വെളിച്ചം സൽപ്രവൃത്തിക ളായി മറ്റുള്ളവരുടെ മുമ്പിൽ പ്രകാശിക്കും. സആ 65.2
ദൈവവേലയുടെ വിജയപരമായ എല്ലാ കാര്യാദികളിലും പ്രഥമ വിജയങ്ങൾ കൈവരുത്തേണ്ടതു ഗാർഹിക ജീവിതത്തിലാണ്. ഇവിടെ ശബ്ബത്തിനുള്ള ഒരുക്കം ആരംഭിക്കണം. സ്വർഗ്ഗീയ കൊട്ടാരങ്ങളിലെ പാർപ്പിനായി തങ്ങളുടെ കുഞ്ഞുങ്ങളെ ഒരുക്കുവാനുള്ള വിദ്യാലയമാണു സ്വഭവനം എന്നു മാതാപിതാക്കന്മാർ ആഴ്ചവട്ടം മുഴുവനും ഓർത്തുകൊള്ളട്ടെ. അവരുടെ വാക്കുകൾ ന്യായോചിതമായിരിക്കട്ടെ. തങ്ങളുടെ കുഞ്ഞുങ്ങൾ (ശവിച്ചുകൂടാത്ത യാതൊരു വാക്കും അവരുടെ അധരങ്ങളിൽനിന്നു നിർമിക്കാതിരിക്കട്ടെ. ആത്മാവു കോപരഹിതമായിരിക്കട്ടെ. മാതാപിതാക്കന്മാരേ, അവനുവേണ്ടി പരിശീലിപ്പിക്കുവാൻ നിങ്ങൾക്കു മക്കളെ തന്നിട്ടുള്ള പരിശുദ്ധ ദൈവതിരുമുമ്പിലെന്നവണ്ണം ആഴ്ചവട്ടം മുഴുവനും ജീവിക്കുക. ശബ്ബത്തിൽ എല്ലാവർക്കും കർത്താവിന്റെ വിശുദ്ധ മന്ദിരത്തിൽ ചെന്നു അവനെ ആരാധിക്കുവാൻ സൗകര്യപ്പെടുമാറു സകലതും ഒരുക്കിക്കൊൾവാൻ നിങ്ങളുടെ വീട്ടിലെ ചെറിയ സഭയെ അവനായി പരിശീലിപ്പിക്കുക. അവന്റെ രക്തംകൊണ്ടു സമ്പാദിച്ച സമ്പത്തു എന്ന നിലയിൽ നാൾതോറും രാവിലെയും വൈകുന്നേരത്തും നിങ്ങളുടെ കുഞ്ഞുങ്ങളെ ദൈവത്തിന്നു സമർപ്പിക്ക്. ദൈവത്തെ സ്നേഹിക്കയും സേവിക്കയും ചെയ്യുന്നതാണ് നിങ്ങളുടെ അതിശ്രേഷ്ഠമായ ചുമതലയും അവകാശവുമെന്നു അവരെ പഠിപ്പിക്കുക. സആ 65.3
ശബ്ബത്തിനെ ഇങ്ങനെ ഓർക്കുമ്പോൾ, ലൗകികമായവയ്ക്കു ആത്മികമായവയെ കയ്യേറ്റം ചെയ്വാൻ സാദ്ധ്യമാകയില്ല, വേല ചെയ്യുവാനുള്ള ആറു ദിവസങ്ങളിൽ ചെയ്യേണ്ട യാതൊരു വേലയും ശബ്ബത്തിലേക്കു അവശേഷിപ്പിക്കരുത്. കർത്താവു വിശ്രമിച്ചാശ്വസിച്ച ആ നാളിൽ അവന്റെ ശുശ്രൂഷയിൽ വ്യാപൃതരാകുവാൻ കഴിവില്ലാത്തവിധം നാം വളരെ ക്ഷീണിതരായി കാണപ്പെടാതിരിക്കുമാറു ആഴ്ചവട്ടത്തിൽ ലൗകികാദ്ധ്വാനങ്ങൾകൊണ്ടു നമ്മുടെ ശക്തി ക്ഷയിച്ചുപോകരുത്. സആ 65.4
ശബ്ബത്തിനുള്ള ഒരുക്കം ആഴ്ചവട്ടം മുഴുവനും ചെയ്യേണ്ടതാണെങ്കിലും വെള്ളിയാഴ്ച്ച വിശേഷവിധിയായ ഒരുക്കനാളായിരിക്കേണ്ടതാകുന്നു. മോശെ മുഖാന്തരം യാഹോവ യിസ്രയേൽ ജനങ്ങളോടു:- “നാളെ സ്വസ്ഥത ആകുന്നു. യഹോവെക്കു വിശുദ്ധമായുള്ള ശബ്ബത്ത്. ചുടുവാനുള്ളതു ചുടുവിൻ; പാകം ചെയ്യാനുള്ളതു പാകം ചെയ്വിൻ; ശേഷിക്കുന്നതൊക്കെയും നാളത്തേക്കു സൂക്ഷിച്ചു വെയ്പിൻ.” “ജനം നടന്നു പെറുക്കി, തിരികല്ലിൽ പൊടിച്ചിട്ടോ, ഉരലിൽ ഇടിച്ചിട്ടോ കലത്തിൽ പുഴുങ്ങി അപ്പം ഉണ്ടാക്കും,” പുറ.16:23; സംഖ്യ 11:8. യിസഹേൽ മക്കൾക്കു സ്വർഗ്ഗം വർഷിച്ചുകൊടുത്ത അപ്പം സംബന്ധിച്ചു അവരും ഏതോ ചെയ്യേണ്ടിയിരുന്നു. ഈ പ്രവൃത്തി ഒരു ക്കനാളായ വെള്ളിയാഴ്ച ചെയ്തുകൊള്ളണമെന്നു യഹോവ അവരോടു കല്പിച്ചു. സആ 66.1
വെള്ളിയാഴ്ചതന്നെ ശബ്ബത്തിന്റെ ഒരുക്കം പൂർത്തിയായിരിക്കട്ടെ. വസ്ത്രങ്ങൾ ശുദ്ധമാക്കിയും പാചകങ്ങളെല്ലാം ചെയ്തുതീർത്തും ഇരിക്കട്ടെ. ചെരുപ്പുകൾ പോളിഷ് ചെയ്യുക, കുളിക്കുക ഇവയെല്ലാം വെള്ളിയാഴ്ച തന്നെ ചെയ്തുകൊള്ളട്ടെ. അതു സാദ്ധ്യമാണ്. ഇതിനെ ഒരു പ്രമാണമായി കരുതിയാൽ അതനുസരിച്ച് പ്രവർത്തിപ്പാൻ നിനക്കു സാധിക്കും. വസ്ത്രം നന്നാക്കുക, ഭക്ഷണം പാകം ചെയ്ക, സുഖഭോഗങ്ങൾ അന്വേഷിക്കുക ആദിയായ ലൗകിക ജോലികളിൽ വ്യയം ചെയ്യുവാനുള്ള ഒരു ദിവസമല്ല ശബ്ബത്ത്. വെള്ളിയാഴ്ച സൂര്യാസ്തമയത്തിനു മുമ്പുതന്നെ, സകല ലൗകിക ജോലികളും നിർത്തലാക്കുകയും വർത്തമാനപ്പത്രങ്ങളും മറ്റും ദൃഷ്ടിപഥത്തിൽ നിന്നു മാറ്റിവയ്ക്കുകയും ചെയ്യണം. മാതാപിതാക്കന്മാരേ, നിങ്ങൾ നിങ്ങളുടെ പ്രവൃത്തിയും അതിന്റെ ഉദ്ദേശവും നിങ്ങളുടെ കുഞ്ഞുങ്ങൾക്കു വിവരിച്ചു കൊടുക്കുകയും അങ്ങനെ കല്പനപ്രകാരം ശബ്ബത്താചരിക്കുന്ന തിനുള്ള ഒരുക്കത്തിൽ ഭാഗഭാഗാക്കാകുവാൻ അവർക്കിട നല്കുകയും ചെയ്ക. സആ 66.2
നാം ജാഗ്രതയോടുകൂടി ശബ്ബത്തിന്റെ ആരംഭാവസാനസമയങ്ങളെ കാത്തുകൊള്ളണം. അതിന്റെ ഓരോ നിമിഷവും പ്രതിഷ്ഠിതവും വിശുദ്ധവുമാണെന്നു ഓർത്തുകൊൾക, കുഴിവുള്ളപ്പോഴെല്ലാം യജമാനന്മാർ തങ്ങളുടെ വേലക്കാർക്കു വെള്ളിയാഴ്ച മദ്ധ്യാഹ്നം മുതൽ ശബ്ബത്താരംഭം വരെയുള്ള സമയം ശബ്ബത്താചരണപരമായ ഒരുക്കത്തിനുവേണ്ടി ഒഴിവാക്കിക്കൊടുക്കണം, കർത്ത്യദിനത്തെ (പശാന്തമനസ്കരായി സ്വാഗതം ചെയ്വാനിടെ ലഭിക്കേണ്ടതിനുതന്നെ, ഈ മാർഗേണ ജഡിക കാര്യാദികളിൽ തന്നെയും നിങ്ങൾക്കു യാതൊരു നഷ്ടവും നേരിടുന്നതല്ല. സആ 66.3
ഒരുക്കദിവസത്തിൽ നാം ശ്രദ്ധപതിപ്പിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. ഈ ദിനത്തിൽ കുടുംബത്തിലോ സഭയ്ക്കകത്തൊ സഹോദരങ്ങൾ തമ്മിലുള്ള ഭിന്നതകളെല്ലാം ദുരീകരിക്കണം. ആത്മാവിൽനിന്നു സകല കൈപ്പും കാധവും അസൂയയും ബഹിഷ്ക്കരിക്കപ്പെടട്ടെ. വിനയ ഭാവത്തോടുകൂടി “നിങ്ങൾക്കു രോഗശാന്തി വരേണ്ടതിനു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവന്നുവേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ” യാക്കോ, 5:16. 2 സആ 66.4
സ്വർഗ്ഗത്തിന്റെ ദൃഷ്ടിയിൽ വിശുദ്ധ ശബ്ദത്തിന്റെ ലംഘനമായി പരിഗണിക്കപ്പെടാവുന്ന യാതൊന്നും അരുത്, പറകയും പ്രവർത്തിക്കയും ചെയ്യരുതാത്ത കാര്യങ്ങൾ അന്നു ചെയ്കയോ പറകയും പ്രവർത്തിക്കയും ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതിരിക്കയോ അരുത്. ശബ്ബത്തിൽ നാം കായി കാദ്ധ്വാനങ്ങളിൽ നിന്നു വിരമിക്കുക മാത്രമല്ല, പരിശുദ്ധവും പരിപാവനവുമായ കാര്യങ്ങളിൽ നാം നമ്മുടെ മനസ്സു വ്യാപരിപ്പിക്കുകയും ചെയ്യണമെന്നു ദൈവം ആവശ്യപ്പെടുന്നുണ്ട്. ലൗകിക കാര്യാദികളെപ്പറ്റി സംഭാഷിക്കയും വ്യർത്ഥസംസാരങ്ങളിൽ നേരംപോക്കുകയും ചെയ്യുമ്പോൾ നാം വാസ്തവമായി നാലാമത്തെ കല്പന ലംഘിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ മനസ്സിൽ തോന്നുന്ന ഏതു കാര്യത്തെയുംപ്പറ്റി സംസാരിക്കുന്നതാണ് നമ്മുടെ സ്വന്തവാക്കുകൾ എന്ന് ഇവിടെ വിവക്ഷിക്കുന്നു. അതിൽ നിന്നുള്ള എല്ലാ വ്യതിയാനവും നമ്മ, അടിമത്വത്തിനും ശിക്ഷാവിധിക്കും അധീനരാക്കുന്നു. 3 സആ 66.5