സഭയ്ക്കുള്ള ആലോചന

278/306

സ്ഥാപിക്കേണ്ട സ്ഥാപനങ്ങൾ

മെഡിക്കൽ മിഷനറി വേല ആവശ്യമുള്ള സ്ഥലങ്ങൾ ധാരാളമുണ്ട്. അവിടെല്ലാം ചെറിയ സ്ഥാപനങ്ങൾ തുടങ്ങണം. നമ്മുടെ ആരോഗ്യകേന്ദ്രങ്ങൾ വലിയവനെയും ചെറിയവനെയും ധനവാനെയും ദരിദ്രനെയും സമീപിക്കുവാനുള്ള മുഖാന്തിരമായിരിക്കാൻ ദൈവം ഉദ്ദേശിക്കുന്നു. അവയിലൂടെ സആ 420.2

ദൈവം ലോകത്തിനു നല്കുന്ന ദൂതിലേക്കു എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കപ്പെടുവാൻ തക്കവിധം അവ നടത്തണം. ശരിയായ പരിചരണം നല്കുന്നവർ ക്രിസ്തുവിന്റെ രോഗശാന്തിയുടെ കൃപയ്ക്കായി പ്രാർത്ഥിക്കുന്നതുമൂലം രോഗിയുടെ മനസ്സിൽ വിശ്വാസം ജനിക്കും. പ്രത്യാശാർഹിതരെന്നു വിചാരിച്ചു കഴിയുന്നവർക്കു അവരുടെ പ്രവൃത്തി ചൈതന്യം നലകും . സആ 420.3

നമ്മുടെ ആശുപ്രതികൾ സ്ഥാപിച്ചിരിക്കുന്നതു ഇതിനുവേണ്ടിയാണ്, ശരിയായ പരിചരണത്തോടുകൂടി വിശ്വാസത്തിലധിഷ്ഠിതമായ പ്രാർത്ഥനയെ സംയോജിപ്പിച്ചു പ്രത്യാശയില്ലാത്തവർക്കു വൈധര്യം നല്കുവാനും ആത്മികവും ശാരീരികവുമായ ജീവിതത്തിന്റെ നിർദ്ദേശങ്ങൾ നല്കുവാനുമാണ് അപ്രകാരമുള്ള ശുശൂഷയാൽ പലരും മാനസാന്തരപ്പെടേണ്ടതാണ്. നമ്മുടെ ആരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടർമാർ ആത്മരോഗശാന്തിയുടെ വ്യക്തമായ സുവിശേഷ ദൂതു നല്കണം. (MH248) സആ 420.4