സഭയ്ക്കുള്ള ആലോചന

266/306

ലഹരി പിടിപ്പിക്കുന്ന വീഞ്ഞ്

ലഹരി പിടിപ്പിക്കുന്ന വീഞ്ഞുപയോഗിക്കുന്നതിനു അനുമതി നല്കുന്ന യാതൊരു ഭാഗവും ബൈബിളിലില്ല. കാനാവിലെ കല്യാണവിരുന്നിനു വെള്ളത്തിൽ നിന്നും ക്രിസ്തു ഉണ്ടാക്കിയ വീഞ്ഞു കലർപ്പില്ലാത്ത മുന്തിരി രസമായിരുന്നു. ഇതാകുന്നു മുന്തിരിക്കുലയിൽക്കണ്ട പുതുവീഞ്ഞ്. ഇതിനെക്കുറിച്ചു തിരുവചനം പറയുന്നത്, “നശിപ്പിക്കരുത്; ഒരനുഗ്രഹം അതിലുണ്ട്.‘ യെശ. 65:8. സആ 401.1

“വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അതിനാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകയില്ല.” “ആർക്കു കഷ്ടം, ആർക്കു സങ്കടം, ആർക്കു കലഹം? ആർക്കു ആവലാതി, ആർക്കും അനാവശ്യമായ മുറിവുകൾ, ആർക്കു കൺചുവപ്പ്? വീഞ്ഞു കുടിച്ചുകൊണ്ടു നേരം വൈകിക്കുന്നവർക്കും മദ്യം രുചിനോക്കുവാൻ പോകുന്നവർക്കും തന്നെ. വീഞ്ഞു ചുവന്നു പാത്രത്തിൽ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുത്. ഒടുക്കം അതു സർപ്പംപോലെ കടിക്കും; അണലി പോലെ കൊത്തും.” സദ്യ. 20:1 ; 23:29-32. ലഹരിപാനീയത്തിന്റെ നീചതയെയും അടിമത്വത്തെയും സംബന്ധിച്ചു ഇത് വ്യക്തമായ ചിത്രീകരണം ഒരിക്കലും മർത്യകരങ്ങൾ നല്കിയിട്ടില്ല. അടിമയാക്കപ്പെട്ടവനും അധഃസ്ഥിതനുമായ ഒരുവൻ, തന്റെ ദുരിതാവസ്ഥയിൽ നിന്നുണർന്നാൽ തന്നെയും, ആ കെണിയിൽനിന്നും മോചിപ്പിക്കുവാനുള്ള ശക്തി ഇല്ലാത്തവനായിത്തീരുന്നു. “ഇനിയും അതുതന്നെ തേടും.” സദൃ. 23:25. സആ 401.2

ബീയർ തുടങ്ങിയ ലഹരി പാനീയങ്ങൾ ഉളവാക്കുന്നതുപോലെതന്നെ വീഞ്ഞും ലഹരി ഉണ്ടാക്കുന്നു. ലഹരി കുറഞ്ഞ രുചികരമായ പാനീയങ്ങളുടെ ഉപയോഗം ലഹരി കൂടിയ പാനീയങ്ങൾക്കുള്ള തൃഷ്ണ ജനിപ്പിക്കും. ഇങ്ങനെയാണു മദ്യപാനശീലം സ്ഥാപിക്കപ്പെടുന്നത്. മിതമായ കുടിയുടെ സ്കൂളിലാണു മുക്കുടിയുടെ ചര്യ അഭ്യസിക്കുന്നത്. വീര്യം കുറഞ്ഞ ലഹരി പാനീയങ്ങളുടെ പ്രവർത്തനം അത്രയ്ക്കു വഞ്ചകാത്മകമായിരിക്കുന്നതിനാൽ, ഇതിനു ഇരയായിത്തീർന്നവൻ തന്റെ കുടിയുടെ പെരുവഴിയിലേക്കു പ്രവേശിക്കുകയത്രേ ചെയ്യുന്നത്. സആ 401.3

കുടിയന്റെ മേൽ വരുന്ന ലഹരിയുടെ ദൂഷ്യഫലങ്ങളെ കാണിക്കുവാൻ വാദ്രപതിവാദം ആവശ്യമായി വരുന്നില്ല. ക്രിസ്തു ആർക്കുവേണ്ടി മരിച്ചു വോ, ദൈവദൂതന്മാർ ആർക്കുവേണ്ടി ദുഃഖിക്കുന്നുവോ, ആ അജ്ഞന്മാരും മൂഢന്മാരുമായ നഷ്ടപ്പെട്ട മനുഷ്യവർഗ്ഗം എല്ലായിടത്തുമുണ്ട്. നാം അഭിമാനിക്കുന്ന പരിഷ്ക്കാരത്തിനു അവരൊരു കളങ്കമാണ്. അവർ ഏതു രാജ്യത്തിനും അപമാനവും ശാപവും നാശവും ആയിരിക്കും. (MH330-333) സആ 401.4

മദ്യം മനുഷ്യനെ അടിമയാക്കുന്നു ലഹരി പിടിപ്പിക്കുന്ന മദ്യാസക്തിയിൽ മുഴുകുമ്പോൾ ദൈവസ്വരൂപ ത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യനെ മ്യഗത്തെക്കാൾ തരം താഴ്ത്തുന്ന മദ്യപാനപാത്രത്തിൽ മനുഷ്യൻ സ്വമേധയാ ചുണ്ടുകളെ അമർത്തുന്നു. വിവേചനാ ശക്തി തളർന്നുപോകുന്നു. ബുദ്ധി മന്ദീഭവിക്കുന്നു. മൃഗീയവികാരങ്ങൾ ഉണരുന്നു. അപ്പോൾ അധമ പാപങ്ങൾ പിന്തുടരുകയും ചെയ്യുന്നു. (3T 561) - സആ 401.5

അവർ ഉപയോഗിക്കുന്ന പാനീയത്തിന്റെ പ്രേരണയിൽ, അവർ രുചിക്കാതിരുന്നെങ്കിൽ ഭയപ്പെട്ടു പിൻമാറുമായിരുന്ന കൃത്യങ്ങൾ ചെയ്യുവാൻ നയി ക്കപ്പെടുന്നു. അവർ വിഷദ്രാവകത്തിന്റെ ശക്തിയിലായിരിക്കുമ്പോൾ സാത്താന്റെ നിയന്ത്രണത്തിലാകുന്നു. അവൻ അവരെ ഭരിക്കുകയും അവർ അവനോടു സഹകരിക്കുകയും ചെയ്യുന്നു. (Te 24) സആ 401.6

ഇങ്ങനെ മനുഷ്യൻ ലഹരി പാനീയത്തിനുവേണ്ടി ആത്മാവിനെ വില്ക്കാൻ സാത്താൻ വശീകരിച്ചു പ്രവർത്തിക്കുന്നു. ശരീരവും മനസ്സും ആത്മാവും മനുഷ്യനിൽനിന്നും സാത്താൻ കൈവശപ്പെടുത്തുന്നു. ആജീവനാന്തം സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്തുകൊള്ളാമെന്നു വാഗ്ദത്തം ചെയ്ത ഭാര്യയെ അടിച്ചുവീഴ്ത്താൻ മദ്യപാനി കരം ഉയർത്തുമ്പോൾ സാത്താന്റെ കൗര്യം വെളിപ്പെടുകയത്ര ചെയ്യുന്നത്. മദ്യപാനിയുടെ പ്രവർത്തനങ്ങൾ സാത്താന്റെ കയ്യേറ്റത്തിന്റെ പ്രകടനമാണ്. (MH114) സആ 402.1

മദ്യപാനി തന്നെത്താൻ സാത്താനു അടിമപ്പെടുന്നു. റെയിൽവേ, കപ്പൽ, തുടങ്ങിയ വകുപ്പുകളിലെ വിശ്വാസയോഗ്യമായ സ്ഥാനങ്ങൾ വഹിക്കുന്ന ആളുകളെയും; നെറികെട്ട അഭിലാഷങ്ങളിൽ മുഴുകി ദൈവത്തെയും അവന്റെ കല്പനകളെയും വിസ്മരിച്ചു വിഗ്രഹാരാധനാപരമായ വിനോദങ്ങൾക്കു തിങ്ങിക്കൂടുന്ന ആളുകളെയും വഹിച്ചു കുതിച്ചു പായുന്ന ബോട്ടുകളുടെയും കാറുകളുടെയും സാരഥ്യം വഹിക്കുന്നവരെ സാത്താൻ പരീക്ഷിക്കാൻ ശ്രമിക്കുന്നു. തങ്ങൾ എന്താണു ചെയ്യുന്നതെന്നവർക്കറിഞ്ഞുകൂടാ. അടയാളങ്ങൾ തെറ്റായി നല്കുകയും കാറുകൾ കൂട്ടിയിടിക്കുകയും ചെയ്യുന്നു. ഭയങ്കര മുറിവും മരണവും സംഭവിക്കുന്നു. സംഗതികളുടെ ഈ അവസ്ഥ കൂടുതൽ കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നു. കുടിയന്റെ ദുഷിച്ച വാസനകൾ തന്റെ സന്താനങ്ങളിലും അവരിലൂടെ വരുന്ന തലമുറക ളിലേക്കും കടത്തിവിടുന്നു. (Te 34,38) സആ 402.2