സഭയ്ക്കുള്ള ആലോചന

251/306

അദ്ധ്യായം 50 - മാംസഭക്ഷണം

മനുഷ്യവർഗ്ഗം ഭക്ഷിക്കണമെന്നു ദൈവം ആഗ്രഹിച്ചവ നമ്മുടെ ആദ്യ മാതാപിതാക്കൾക്കു നല്കി, ഏതെങ്കിലും ഒരു ജന്തുവിന്റെ ജീവനെ ഹനിക്കുകയെന്നുള്ളതു ദൈവപദ്ധതിക്കു വിപരീതമാണ്. ഏദനിൽ മരണം ഇല്ലായിരുന്നു. മനുഷ്യന്റെ ആവശ്യത്തിനുള്ള ആഹാരം തോട്ടത്തിലെ വ്യക്ഷഫലങ്ങൾ ആയിരുന്നു. പ്രളയത്തിനുമുമ്പു മാംസാഹാരം തിന്നുന്ന തിനു ദൈവം ഒരു മനുഷ്യനും അനുവാദം കൊടുത്തിരുന്നില്ല. മനുഷ്യ നില നില്പിനാവശ്യമായവ എല്ലാം നശിപ്പിച്ചശേഷം നോഹക്ക് ശുദ്ധിയുള്ള മൃഗങ്ങളെ ഭക്ഷിക്കാൻ ദൈവം അനുവാദം കൊടുത്തു. എന്നാൽ മാംസാഹാരം മനുഷ്യന്റെ ആരോഗ്യത്തിനു ഏറ്റവും ഉത്തമമായിട്ടുള്ളതല്ലായിരുന്നു. സആ 384.1

ജലപ്രളയത്തിനുശേഷം ജനം ധാരാളം മാംസഭക്ഷണം കഴിച്ചുതുടങ്ങി. മനുഷ്യന്റെ വഴികൾ ദുഷിച്ചതാണെന്നും അഹങ്കരിച്ചു സ്രഷ്ടാവിനെക്കാൾ സ്വയം ഉയർന്നു ഹൃദയത്തിലെ അഭിലാഷങ്ങൾക്കനുസരണമായി നടക്കുന്നതും ദൈവം കണ്ടു. പാപപങ്കിലമായ ജീവിതദൈർഘ്യം കുറയ്ക്കുന്നതിനു ദൈവം മാംസാഹാരമനുവദിച്ചു. ജലപ്രളയാനന്തരം മനുഷ്യന്റെ വലിപ്പവും ആയുസ്സിന്റെ ദൈർഘ്യവും പെട്ടെന്നു കുറയാൻതുടങ്ങി. (CD373) സആ 384.2

ഏദനിൽ വെച്ച് മനുഷ്യൻ ആഹാരം തെരഞ്ഞെടുത്തപ്പോൾ ഉത്തമാഹാരം എന്തായിരുന്നുവെന്നു കർത്താവു കാണിച്ചു. ഇസ്രായേലിനുവേണ്ടിയുള്ള തെരഞ്ഞെടുപ്പിലും ഇതേപാഠം തന്നെ അവൻ പഠിപ്പിച്ചു. അവരിൽക്കൂടെ ലോകത്തെ പഠിപ്പിക്കാനും അനുഗ്രഹിക്കാനും ദൈവം കാംക്ഷിച്ചു. ഈ ഉദ്ദേശത്തോടുകൂടിയാണു ഇറച്ചി കൊടുക്കാതെ “സ്വർഗ്ഗത്തിന്റെ അപ്പം” ആയ മന്ന അവർക്കു കൊടുത്തത്. അവരുടെ അസംതൃപ്തി കൊണ്ടും മിസ്രയീമിലെ ഇറച്ചിക്കലങ്ങളെക്കുറിച്ചുള്ള മുറുമുറുപ്പുകൊണ്ടും മാത്രമാണു മാംസഭക്ഷണം കുറച്ചു സമയത്തേക്കവർക്കു നല്കിയത്. അതിന്റെ ഉപയോഗം അനേകായിരങ്ങൾക്കു രോഗവും മരണവും വരുത്തിവെച്ചു. എന്നിട്ടും സസ്യാഹാരം ഹൃദയംഗമമായി ഒരിക്കലും സ്വാഗതം ചെയ്യപ്പെട്ടില്ല. രഹസ്യമായോ പരസ്യമായോ അസംതൃപ്തിക്കും പിറുപിറുപ്പിനും അതു തുടർച്ചയായി ഇടയാക്കുകയാൽ അതു സ്ഥിരമായ ആഹാരമാക്കിയില്ല. സആ 384.3

കനാൻ നാട്ടിലെത്തിയശേഷം ഇസ്രയേൽ ജനങ്ങൾക്കു മാംസാഹാരം ഭക്ഷിക്കാൻ അനുവാദം നല്കി. എന്നാൽ സൂക്ഷ്മമായ നിബന്ധകൾക്കു വിധേയമായി ദൂഷ്യഫലങ്ങൾ കുറയ്ക്കുവാൻ പന്നി മാംസം അശുദ്ധമെന്നു പ്രഖ്യാപിച്ചു. മറ്റു മൃഗങ്ങളുടെയും പക്ഷികളുടെയും മത്സ്യത്തിന്റെയും മാംസങ്ങളും നിരോധിച്ചിരുന്നു. അനുവദിച്ച മാംസങ്ങളുടെ കൊഴുപ്പും രക്തവും കർശനമായി നിരോധിച്ചിരുന്നു. നല്ല അവസ്ഥയിലുള്ള ജന്തുക്കളായിരിക്കണം ആഹാരത്തിനുപയോഗിക്കേണ്ടത്. തനിയേ ചത്തതോ, പറിച്ചു. കീറപ്പെട്ടതോ, രക്തം നല്ലതുപോലെ കളയാത്തതോ ആയ മാംസം ഒന്നും ഭക്ഷിച്ചുകൂടാ. സആ 385.1

ആഹാരത്തെ സംബന്ധിച്ചുള്ള ദിവ്യപദ്ധതിയിൽനിന്നും വ്യതിചലിച്ച തിൽ ഇസായേൽ അനേക നഷ്ടം സഹിച്ചു. അവർ മാംസാഹാരം കാംക്ഷി ച്ചു. അതിന്റെ ഫലവും കൊയ്തു. ദൈവത്തിന്റെ ആദർശ സ്വഭാവത്തിൽ അവർ എത്തിച്ചേരുകയോ അവന്റെ ഉദ്ദേശം നിറവേറ്റുകയോ ചെയ്തില്ല. യഹോവ, “അവർ അപേക്ഷിച്ചതു അവർക്കു കൊടുത്തു. എങ്കിലും അവരുടെ പ്രാണന്നു ക്ഷയം അയച്ചു.” സങ്കീ. 105:15. വിശുദ്ധവും നിത്യവുമായ അവന്റെ ഉദ്ദേശത്തിൽ അവർ എത്തിച്ചേരാതെ ആത്മികമായതിനുപരിയായി ലൗകികമായതിനു വില മതിച്ചു. സആ 385.2

മൃഗങ്ങളുടെ വളർച്ചക്കാവശ്യമായ പോഷകാംശം സസ്യങ്ങളിൽ നിന്നും ആകയാൽ മാംസഭക്ഷണം കഴിക്കുന്നവർ ധാന്യങ്ങളിൽ നിന്നും സസ്യങ്ങ ളിൽനിന്നും അത് പരോക്ഷമായി സ്വീകരിക്കുന്നു. ധാന്യങ്ങളും സസ്യങ്ങളും ആഹരിക്കുന്നവരിലേക്കതിന്റെ ജീവൻ പ്രവേശിക്കുന്നു. മൃഗങ്ങളുടെ മാംസം ഭക്ഷിക്കുന്നതിൽനിന്നും അതു നമ്മിലേക്കും സ്വീകരിക്കുന്നു. നമ്മുടെ ഉപയോഗത്തിനായി ദൈവം നിർദ്ദേശിച്ചിരിക്കുന്ന ആഹാരം നാം നേരിട്ടു കഴിച്ചു പോഷകാംശം പ്രാപിക്കുന്നതു എത്ര നന്നായിരിക്കും! (MH311-313) സആ 385.3