സഭയ്ക്കുള്ള ആലോചന

248/306

ഭക്ഷണ ക്രമീകരണം

സാധാരണ, ആഹാരം കഴിഞ്ഞാൽ അഞ്ചുമണിക്കൂർ സമയത്തേക്കു ഉദരത്തിനു വിശ്രമം അനുവദിക്കണം. അടുത്ത ആഹാരത്തിനു മുൻപായി യാതൊരു ഭക്ഷണാംശംപോലും ഉദരത്തിൽ പ്രവേശിപ്പിക്കരുത്. ഈ ഇടവേളയിൽ ഉദരം അതിന്റെ വേല ചെയ്യുകയും, അടുത്ത ആഹാരം സ്വീകരിക്കുന്നതിനുളള അവസ്ഥയിൽ ആക്കുകയും ചെയ്യും. (CD179) സആ 379.5

ഭക്ഷിക്കുന്നതിൽ ക്രമീകരണം വളരെ സൂക്ഷ്മതയോടെ പാലിക്കണം. രണ്ടു ആഹാരങ്ങൾക്കു മദ്ധ്യേ മിഠായികളോ, അണ്ടിവർഗ്ഗങ്ങളോ മറ്റു യാതൊരു ആഹാരമോ കഴിക്കരുത്. ആഹാരം കഴിക്കുന്നതിലുള്ള ക്രമക്കേടു ദഹനേന്ദ്രിയങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. അതു ആരോഗ്യത്തെയും പ്രസന്നതയെയും സാരമായി ബാധിക്കുന്നു. കുട്ടികൾ സമ്പൂർണ്ണ ആഹാരത്തിൽ ഇഷ്ടപ്പെടാതെ അവരുടെ രുചിക്കനുസരണമായ ആഹാരത്തിനായി ആർത്തിപ്പെടുന്നു. (MH 384) സആ 379.6

നാം വിശ്രമിക്കാൻ കിടക്കുമ്പോൾ ഉദരത്തിന്റെ വേല നടന്നിരിക്കണം. അതായതു, ശരീരത്തിലെ മറ്റു അവയവങ്ങളെപ്പോലെ ഉദരവും വിശ്രമം അനുഭവിക്കണം. പ്രത്യേകമായി കായികാദ്ധ്വാനം ഇല്ലാത്ത വ്യക്തികൾക്കു താമസിച്ചു. അത്താഴം ഹാനികരമാകുന്നു. സആ 380.1

പകൽ മുഴുവനും ഉദരത്തിന്റെ കഠിനാദ്ധ്വാനത്താൽ ആഹരാത്തിനായുള്ള ആഗ്രഹം ഇല്ലാതാകുന്നു. ആഹാരം കഴിച്ചശേഷം ദഹനേന്ദ്രിയങ്ങൾക്കു വിശ്രമം ആവശ്യമാണ്. ആഹാരങ്ങൾക്കു മദ്ധ്യേ കുറഞ്ഞതു അഞ്ചോ ആറോ മണിക്കൂർ ഉണ്ടായിരിക്കണം. പരീക്ഷിച്ചു നോക്കിയാൽ അധികം പേർക്കും ഒരു ദിവസം മൂന്നു (പാവശ്യത്തിനുപകരം രണ്ടുപ്രാവശ്യം ആഹാരം കഴിക്കുന്നതു നല്ലതാണെന്നു കാണും. (MH304) സആ 380.2

ദിവസം രണ്ടു പ്രാവശ്യത്തെ ആഹാരപരിചയം സാധാരണ ആരോഗ്യപ്രദമാണ്. എങ്കിലും ചില പരിതസ്ഥിതികളിൽ മൂന്നാമത്തെ ആഹാരവും ആവശ്യമായി വന്നേക്കാം. അങ്ങനെയെങ്കിൽ അതു വളരെ ലഘുവും നിഷപ്രയാസം ദഹിക്കാവുന്നതും ആയിരിക്കണം. (MH321 ) സആ 380.3

വിദ്യാർത്ഥികൾ കായികമായും, മാനസികമായും അദ്ധ്വാനിക്കുമ്പോൾ മൂന്നാമത്തെ ആഹാരവും ആവശ്യമാണ്. വിദ്യാർത്ഥികൾക്കു മൂന്നാമത്തെ ആഹാരം പച്ചക്കറികൾ കൂടാതെ പാകം ചെയ്തതും, എന്നാൽ ലഘുവും സമ്പൂർണ്ണവും ആയ റൊട്ടിയും പഴവുമായിരിക്കട്ടെ. (CD178) സആ 380.4

വളരെ ചൂടുള്ളതോ തണുപ്പുള്ളതോ ആയ ആഹാരങ്ങൾ കഴിക്കരുത്. ആഹാരം തണുത്തതാണെങ്കിൽ ദഹനക്രിയ നടക്കുന്നതിനു മുമ്പു അതിനെ ചൂടാക്കുന്നതിനു ആമാശയത്തിന്റെ ശക്തി കൂടുതലായി ഉപയോഗിക്കപ്പെടുന്നു. ഇതേ കാരണത്താൽ ശീതളപാനീയങ്ങൾ ഹാനികരമാണ്. ചൂടു പാനീയവും ബലക്ഷയമുണ്ടാക്കുന്നു. വാസ്തവത്തിൽ, ആഹാരത്തോടുകൂടി അധികം പാനീയങ്ങളുപയോഗിക്കുന്നതു ദഹനത്തിനു പ്രയാസം ഉളവാക്കുന്നു. കാരണം, ദഹനം തുടങ്ങുന്നതിനു മുമ്പു ദ്രാവകം വലിച്ചെടുക്കപ്പെടണം. ഉപ്പ് അധികം ഉപയോഗിക്കരുത്. അച്ചാറുകളും കറിമസാലകളും അധികമുള്ള ആഹാരങ്ങൾ ഉപയോഗിക്കാതിരിക്കുക, കൂടുതൽ പഴങ്ങൾ ഉപയോ ഗിക്കുക. അപ്പോൾ ആഹാരസമയത്തു കൂടുതൽ വെള്ളം കുടിക്കാൻ കാരണമാകുന്ന എരിച്ചിൽ അപത്യക്ഷമാകും. ആഹാരം നല്ലവണ്ണം സാവധാനം ചവച്ചരച്ചു തിന്നണം. ആഹാരം ഉമിനീരുമായി യോജിക്കുന്നതിനും ദഹനേന്ദ്രിയ (ദാവകങ്ങൾ പ്രവർത്തിക്കുന്നതിനും ഇതാവശ്യമാണ്. (MH 305, 306 സആ 380.5