സഭയ്ക്കുള്ള ആലോചന
ആരോഗ്യ പരിരക്ഷണത്തിനു നല്ലതും പോഷകാംശമുള്ളതുമായ ആഹാരം ആവശ്യത്തിനു ലഭിക്കണം.
നാം ബുദ്ധിപൂർവ്വം ആവിഷ്ക്കരിച്ചാൽ ആരോഗ്യത്തിനു ഏറ്റവും യോജിച്ച ആഹാരം ഏതു രാജ്യത്തും ലഭിക്കുന്നതാണ്. അരി, ഗോതമ്പു, ചോളം, ഓട്ട്സ്, പയറുവർഗ്ഗങ്ങൾ, പരിപ്പു മുതലായവയാൽ വിവിധ സാധനങ്ങൾ ഉണ്ടാക്കി എല്ലായിടത്തും അയച്ചുവരുന്നു. ഇവയും സ്വദേശ പഴവർഗ്ഗങ്ങളും പച്ചക്കറികളും ചേർത്തു മാംസം കൂടാതെ ഒരു സമ്പൂർണ്ണ ആഹാരപ്പട്ടിക ഉണ്ടാക്കാം. സആ 377.3
ഉണക്ക മുന്തിരങ്ങ, ആപ്പിൾ, ആപ്രിക്കോട്ട്, മുതലായ ഉണക്ക പഴവർഗ്ഗങ്ങൾ ന്യായവിലക്കു ലഭിക്കുമ്പോൾ, നമ്മുടെ ആഹാരത്തിൽ ഇവയ്ക്കു നല്ല സ്ഥാനം നല്കിയാൽ എല്ലാ രീതിയിലും വേല ചെയ്യുന്നവർക്കു ആരോഗ്യവും ശക്തിയും പ്രദാനം ചെയ്യും. (MH 299) സആ 377.4