സഭയ്ക്കുള്ള ആലോചന

240/306

ദൈവിക ജീവിതം മനുഷ്യന്റെ ഏകപ്രത്യാശ

ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിനു ഹാനികരമല്ല വേദാനുസൃതമായ മതം, രോഗങ്ങൾക്കു ഉത്തമ ഔഷധമാണു ദൈവാത്മാവിന്റെ പ്രേരണ. സ്വർഗ്ഗം ആരോഗ്യപൂർണ്ണമാണ്. എത്രയും അഗാധമായി സ്വർഗ്ഗീയ പ്രേരണയെ അനുഭവവേദ്യമാക്കുന്നുവോ അത്രയും കൂടുതലായിരിക്കും വിശ്വസിക്കുന്ന രോഗിയുടെ സൗഖ്യത്തിന്റെ യഥാർത തത്വങ്ങൾ, നിസ്സീമ സന്തോഷമാർഗ്ഗത്ത് എല്ലാവരുടെയും മുമ്പിൽ തുറന്നു വെയ്ക്കുന്നു. ക്രിസ്തുമതം ഒരിക്കലും വറ്റിപ്പോകാത്ത ഉറവയാണ്. ക്രിസ്ത്യാനിക്കു ഇഷ്ട്ടമുള്ളപ്പോൾ കുടിക്കാം, സആ 371.1

മനസ്സിന്റെ അവസ്ഥ ശരീര വ്യവസ്ഥയുടെ ആരോഗ്യത്തെ ബാധിക്കുന്നു. മറ്റുള്ളവർക്കു സന്തോഷമുളവാക്കുന്നതിലും നന്മ ചെയ്യുന്നതിലുമുള്ള ബോധത്തിലും സംതൃപ്തബോധത്തിലും മനസ്സു സ്വസ്ഥവും സന്തുഷ്ടവുമെങ്കിൽ അതു രക്തചംക്രമണത്തെ സുഗമമാക്കി ശരീരത്തെ ഉന്മേഷപ്പെടുത്തി ശരീരഘടനയിൽ പ്രതികരണമുണ്ടാക്കും. ദൈവാനുഗഹം രോഗശാന്തിക്കു ശക്തിയാകുന്നു. മറ്റുള്ളവർക്കു നന്മകൾ അധികമായി ചെയ്യുന്നവർ ജീവിതത്തിലും ഹൃദയത്തിലും ആ അത്ഭുതകരമായ അനുഗ്രഹം മന സ്സിലാക്കും. സആ 371.2

തെറ്റായ സ്വഭാവത്തിലും പാപകരമായ പരിചയങ്ങളിലും ആണ്ടുപോയ മനുഷ്യർ ദിവ്യസത്യത്തിന്റെ ശക്തിക്കു കീഴ്പ്പെടുമ്പോൾ ഹൃദയത്തിലുള്ള ആ സത്യത്തിന്റെ ഉപയോഗം അഥവാ അനുഷ്ഠാനം, സ്തംഭിച്ചുപോയെന്നു തോന്നിച്ച് സദാചാര ശക്തികളെ ഉത്തേജിപ്പിക്കുന്നു. നിത്യകാലപാറയിൽ ചേർക്കപ്പെടുന്നതിനു മുമ്പുണ്ടായിരുന്നതിനെക്കാൾ ഈ ദിവ്യ സത്യം സ്വീകരിക്കുന്നവൻ കൂടുതൽ ശക്തവും വ്യക്തമവുമായ അറിവു ധരിക്കുന്നു. ക്രിസ്തുവിലുള്ള അവന്റെ സുരക്ഷിതത്വം ബോദ്ധ്യമാകുന്നതോടെ ശരീരാരോഗ്യംപോലും നന്നാവുന്നു. (CH28) സആ 371.3

ക്രിസ്തുവിന്റെ കൃപ പ്രാപിക്കുമ്പോൾ മാത്രമേ അനുസരണത്തിന്റെ അനുഗ്രഹങ്ങൾ അതിന്റെ പൂർണ്ണതയിൽ പ്രാപിക്കാൻ കഴികയുള്ളുവെന്നു മനുഷ്യർ പഠിക്കേണ്ടതാവശ്യമാണ്. ദൈവനിയമങ്ങൾ പാലിക്കാൻ മനുഷ്യനു ശക്തി നല്കുന്നതു ക്രിസ്തുവിന്റെ കൃപയാണ്. അതുതന്നെയാണു ചീത്ത സ്വഭാവങ്ങളുടെ അടിമത്വത്തിൽനിന്നും സ്വാതന്ത്ര്യം പ്രാപിക്കാൻ അവനെ പ്രാപ്തനാക്കുന്നതും. ശരിയായ മാർഗ്ഗത്തിൽ സ്ഥിരമായി നില നിർത്താൻ കഴിയുന്നതും ഈ ശക്തിക്കു മാത്രം. സആ 371.4

സുവിശേഷം അതിന്റെ നിർമ്മലതയിലും ശക്തിയിലും സ്വീകരിക്കുമ്പോൾ, പാപത്തിൽനിന്നും ഉത്ഭുതമായ രോഗങ്ങൾക്കു ഔഷധമാകുന്നു. “നീതിസൂര്യൻ അവന്റെ ചിറകിൻ കീഴിൽ രോഗോപശാന്തിയോടുകൂടെ” ഉദിക്കുന്നു. ഹൃദയ നുറുക്കത്തെ സൗഖ്യമാക്കാനോ, മനസ്സമാധാനം നല്കാനോ, വ്യാകുലത്തെ ദൂരീകരിക്കാനോ, അസുഖങ്ങളെ ഇല്ലായ്മ ചെയ്യാനോ ലൗകിക സംഗതികൾക്കാദ്ധ്യം. സന്തപ്ത ഹൃദയത്തെ സന്തുഷ്ടമാക്കാനോ നഷ്ടപ്പെട്ട ജീവിതത്തെ വീണ്ടെടുക്കാനോ സല്കീർത്തിയും ബുദ്ധിയും വാസനാവൈഭവങ്ങളും ശക്തിഹീനങ്ങളത്രെ. ആത്മാവിലുള്ള ദൈവത്തിന്റെ ജീവൻ മാത്രമാണു മനുഷ്യന്റെ ഏക പ്രത്യാശ. സആ 371.5

നമ്മിൽ ക്രിസ്തു പ്രസരിപ്പിക്കുന്ന സ്നേഹം ജീവശക്തിദായകമായ ശക്തിയാണ്. തലച്ചോറ്, ഹൃദയം, സിരകൾ തുടങ്ങിയ പ്രധാന ഭാഗങ്ങളെയെല്ലാം അതു രോഗശാന്തിയാൽ സ്പർശിക്കുന്നു. ഇതിനാൽ ശരീരത്തിന്റെ ഉന്നതശക്തികളെ പ്രവൃത്തന്മുഖമാക്കുന്നു. ജീവശക്തികളെ ഞെരുക്കുന്ന ജീവിത വൈഷമ്യങ്ങൾ, തെറ്റുകൾ, സങ്കടങ്ങൾ മുതലായവയിൽ നിന്നും അതു ആത്മാവിനെ വിമുക്തമാക്കുന്നു. അതോടുകൂടെ സ്വൈര്യവും പ്രസന്നതയും ലഭിക്കുന്നു, അനശ്വരമായ ആത്മിക സന്തോഷം, പരിശുദ്ധാത്മാവിലുള്ള ആനന്ദം നല്കുന്നു. സആ 372.1

“എന്റെ അടുക്കൽ വരുവിൻ... ഞാൻ നിങ്ങൾക്കു ആശ്വാസം നല്കും” എന്ന രക്ഷകന്റെ വചനങ്ങൾ ശാരീരികവും മാനസികവും ആദ്ധ്യാത്മികവുമായ രോഗശാന്തിക്കുള്ള ഔഷധ വിധിയാണ്. സ്വന്ത തെറ്റുകളാൽ മനുഷ്യൻ തന്റെ മേൽ കഷ്ടതകൾ വരുത്തിവെച്ചെങ്കിലും ദൈവം മനുഷ്യനെ സഹതാപത്തോടെ പരിഗണിക്കുന്നു. അവനിൽ അവർക്കു സഹായം കണ്ടെത്താം, അവനിൽ ആശ്രയിക്കുന്നവർക്കുവേണ്ടി അവൻ വലിയ കാര്യങ്ങൾ ചെയ്യും. (MH115) സആ 372.2