സഭയ്ക്കുള്ള ആലോചന

111/306

വേദപഠനം ബുദ്ധിയെ ബലപ്പെടുത്തുന്നു

വേദപുസ്തകം പഠിക്കേണ്ട വിധത്തിൽ പഠിച്ചാൽ മനുഷ്യർ ബുദ്ധിയിൽ പ്രബലരാകും. ദൈവവചനത്തിൽ പ്രതിപാദിക്കപ്പെടുന്ന വിഷയങ്ങൾ അതിലെ പ്രസ്താവനകളുടെ അന്തസ്സുള്ള ലാളിത്യം, അതു മനസ്സുകൾക്കു പദാനം ചെയ്യുന്ന ശ്രേഷ്ഠവിഷയങ്ങൾ ഇവ മറ്റു പ്രകാരത്തിൽ വികസിപ്പാൻ കഴിയാത്ത മാനുഷിക വൈഭവങ്ങളെ വികസിപ്പിക്കുന്നതാണ്. വേദപുസ്തകത്തിൽ സങ്കല്പങ്ങൾക്ക് ദൈവത്തിലുള്ള മഹത്തായ കാര്യങ്ങളെ ധ്യാനിക്കുകയും ഭാഷാലങ്കാര പ്രയോഗങ്ങളുമായി ഇടപെടുകയും ചെയ്യുന്ന ഒരു വിദ്യാർത്ഥി, മനുഷ്യനിർമ്മിതമായ ഒരു പുസ്തകത്തിന്റെ നിസാരത്വത്തെ വിസ്തരിച്ചാൽ പോലും അതിനെ വായിക്കുന്നതിൽ സമയം ചെലവിട്ടാൽ ലഭ്യമാകുന്നതിനെക്കാൾ കൂടുതൽ നിരൂപണത്തിലും തോന്നലിലും പരിശുദ്ധനും ഉൽകൃഷ്ടനുമായിത്തീരും. സആ 210.1

ജ്ഞാനത്തിന്റെ ഏറ്റവും ഉയർന്ന ഉറവിടമാകുന്ന ദൈവവചനം ഉപേക്ഷിക്കുമ്പോൾ യുവമനസുകൾ, അവയുടെ അതിശഷം വികസനം പ്രാപിക്കുന്നതിൽ പരാജിതമാകും. നമ്മുടെ ഇടയിൽ നല്ല മനസ്സും, സ്ഥിരതയും നല്ല വിലയുമുള്ള ആളുകൾ തീരെ കുറഞ്ഞു കാണുന്നതിന്റെ കാരണം സആ 210.2

ദൈവത്തെ ഭയപ്പെടുകയോ, സ്നേഹിക്കയോ ചെയ്യാതിരിക്കയും മതപര മായ പ്രമാണങ്ങൾ ജീവിതത്തിൽ അനുഷ്ഠിക്കേണ്ട വിധത്തിൽ അനുഷ്ഠിക്കാതിരിക്കയും ചെയ്യുന്നതിനാൽതന്നെ. സആ 210.3

നാം നമ്മുടെ ബുദ്ധിശക്തിയെ എല്ലാവിധത്തിലും വർദ്ധിപ്പിക്കയും ബലപ്പെടുത്തുകയും വേണമെന്നു ദൈവം ആഗ്രഹിക്കുന്നു. വേദപുസ്തകം കൂടുതൽ വായിക്കയും, അതിലെ സത്യങ്ങൾ അധികം നല്ലതായി ഗ്രഹിക്കയും ചെയ്തിരുന്നെങ്കിൽ നാം വളരെ അധികം പ്രകാശനം ലഭിച്ച ഒരു ജനതയായിരിക്കുമായിരുന്നു. അതിന്റെ പുറങ്ങളെ ശോധന ചെയ്കമൂലം ആത്മാവിനു ഊർജ്ജം പകർന്നു കൊടുക്കപ്പെടുന്നു. (CG 507) സആ 210.4

വേദപുസ്തകത്തിലെ ഉപദേശങ്ങൾക്കു മനുഷ്യന്റെ ഐഹിക ജീവിത ത്തിലെ എല്ലാത്തുറകളിലും അഭിവൃദ്ധിയുണ്ടാക്കുവാനുള്ള കഴിവുണ്ട്. അതു ഒരു രാഷ്ട്രത്തിന്റെ അഭിവൃദ്ധിയുടെ മൂലക്കല്ലും സമൂഹത്തിന്റെ ക്ഷേമൈശ്വര്യത്തിന്റെയും കുടുംബത്തിന്റെയും ഭൂദതയുടെയും തത്വങ്ങൾ ഇത് അനാവരണം ചെയ്യുന്നു. ഈ തത്വങ്ങൾ കൂടാതെ യാതൊരു മനുഷ്യനും ഈ ജീവിതത്തിൽ പ്രയോജനപദമോ, സന്തോഷകരമോ, ബഹുമാനയോഗ്യമോ ആയ നില പ്രാപിപ്പാനോ ഭാവിയിൽ അമർത്യത കരഗതമാക്കുവാനുള്ള പ്രതീക്ഷയ്ക്കോ വകയില്ല. വേദപുസ്തകത്തിലെ ഉപദേശം ഒരു പ്രാമുഖ്യ ഒരുക്കമായിരിക്കാത്ത ഒരു സ്ഥാനമോ അനുഭവമോ മനുഷ്യനില്ല.” (PP599) സആ 210.5