സഭയ്ക്കുള്ള ആലോചന
വായനക്കാരന് ദിവ്യപ്രകാശനം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്
ദൈവവചനം അതിന്റെ ദൈവിക ഗ്രന്ഥകർത്താവിനെപ്പോലെ പരിമിത ജീവികൾക്കു ഒരിക്കലും ഗ്രഹിച്ചറിയാവതല്ലാത്ത മർമ്മങ്ങൾ പ്രത്യക്ഷമാക്കുന്നുണ്ട്. അതു ആർക്കും “അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവൻ” (1 തിമൊ. 6:16) ആയ സ്രഷ്ടാവിലേക്കു നമ്മുടെ ശ്രദ്ധയെ തിരിച്ചുവിടുന്നു. അതു നമുക്കു മാനുഷ ചരിത്രത്തിലെ എല്ലാ യുഗങ്ങളെയും ഉൾക്കൊള്ളുന്ന അവന്റെ ഉദ്ദേശങ്ങളെ പ്രദാനം ചെയ്യുന്നു. അവയുടെ നിവൃത്തി ഒരിക്കലും അവസാനമില്ലാത്ത നിത്യതയിൽ മാത്രമേ ഉണ്ടാകയുള്ളു. അതു ദൈവിക ഭരണകൂടത്തെയും മനുഷ്യന്റെ വിധിയെയും സംബന്ധിച്ച അത്യഗാധവും അതിപ്രധാനവുമായ വിഷയങ്ങളിലേക്ക് നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നു. സആ 208.1
ലോകത്തിൽ പാപത്തിന്റെ പ്രവേശനം, ക്രിസ്തുവിന്റെ അവതാരം, വീണ്ടും ജനനം, പുനരുത്ഥാനം, ആദിയായവയും വിശുദ്ധ വേദപുസ്തകം പ്രദാനം ചെയ്യുന്ന മറ്റുപല വിഷയങ്ങളും മാനുഷിക മനസ്സിനു വിശദീകരിപ്പാനോ പൂർണ്ണമായി ഗ്രഹിപ്പാനോ കഴിയാതെവണ്ണം അത് വളരെ അഗാധമായ മർമ്മങ്ങളാകുന്നു. എന്നാൽ ദൈവം നമുക്കു തിരുവെഴുത്തുകളിൽ അവയുടെ ദിവ്യ സ്വഭാവത്തെപ്പറ്റി വേണ്ട തെളിവുകൾ നല്കീട്ടുണ്ട്. അവന്റെ ദിവ്യകാരുണ്യത്തിന്റെ മർമ്മങ്ങൾ നമുക്കു ഗ്രഹിപ്പാൻ കഴിയാത്തതുകൊണ്ടു നാം അവന്റെ വചനത്തെ അവിശ്വസിപ്പാൻ പാടില്ല. സആ 208.2
ദൈവത്തെയും അവന്റെ പ്രവൃത്തികളെയും സംബന്ധിച്ചു ആ പരിപൂർണ്ണ ജ്ഞാനത്തിൽ എത്തിച്ചേരുവാൻ സൃഷ്ടിക്കപ്പെട്ട ജീവികൾക്കു കഴി യുമായിരുന്നെങ്കിൽ, ആ സ്ഥാനത്തു ചെന്നെത്തിയശേഷം അവർക്കു അതുവരെ ലഭിച്ചിട്ടുള്ള താല്പര്യമായ സത്യത്തിന്റെ കണ്ടുപിടിത്തമോ, ജ്ഞാന വർദ്ധനവോ, മനസ്സിന്റെയും ഹൃദയത്തിന്റെയും കൂടുതലായ വികസനമോ ഉണ്ടാകുന്നതല്ല. പിന്നെ ദൈവം പരമാധികാരിയായിരിക്കയില്ല; മനുഷ്യൻ അറിവിന്റെയും സിദ്ധിയുടെയും പരമകാഷ്ഠയെ പ്രാപിച്ചിട്ടു, അവന്റെ പുരോഗമനവും അവസാനിക്കും. അങ്ങനെയല്ലാത്തതു കൊണ്ടു നമുക്കു സആ 208.3
ദൈവത്തെ സ്തുതിക്കാം. ദൈവം അളവില്ലാത്തവനാകുന്നു. “അവനിൽ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ഒക്കെയും ഗുപ്തമായിരിക്കുന്നു.” നിത്യത മുഴുവനും മനുഷ്യർ എല്ലായ്പ്പോഴും അന്വേഷിക്കയും പഠിക്കയും ചെയ്തുകൊണ്ടിരിക്കും. എങ്കിലും അവർക്കു അവന്റെ ജ്ഞാനത്തിന്റെയും നന്മയുടെയും ശക്തിയുടെയും നിക്ഷേപത്തിന്റെ ഉറവകളെ വറ്റിച്ചുകളയുവാൻ സാധിക്കയില്ല. സആ 208.4
പരിശുദ്ധാത്മാവിന്റെ സഹായമില്ലാതിരുന്നാൽ നാം തുടർച്ചയായി തിരു വെഴുത്തുകളെ കോട്ടിക്കളകയോ, തെറ്റായി വ്യാഖ്യാനിക്കുകയോ ചെയ്യും. യാതൊരു പ്രയോജനവുമില്ലാത്ത വളരെ വായനകളുണ്ട്. മിക്ക അവസരങ്ങളിലും അതുകൊണ്ട് യഥാർത്ഥത്തിൽ ദോഷമാണുണ്ടാകുന്നത്. ബഹുമാനവും പ്രാർത്ഥനയും കൂടാതെ ദൈവവചനം വായിക്കുമ്പോൾ, നിരൂപണ ങ്ങളും പീതികളും ദൈവത്തിൽ പതിക്കാതെയും അവന്റെ തിരുഹിതത്തിനു അനുയോജ്യമല്ലാതെയും ഇരിക്കുമ്പോൾ മനസ്സു ഇരുണ്ടുപോകയും, വേദപഠനത്തിൽ അവിശ്വാസം പബലപ്പെട്ടുവരികയും ചെയ്യും. ഏതു നിരൂപണങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കയും, അവൻ തെറ്റായ വ്യാഖ്യാനം നിർദ്ദേശിക്കയും ചെയ്യും. സആ 208.5