സഭയ്ക്കുള്ള ആലോചന
ശാസന സ്വീകരിക്കേണ്ടതെങ്ങനെ?
ദൈവാത്മാവിനാൽ ശാസിക്കപ്പെടുന്നവർ വിനീതമായ ഉപാധികളോട് മത്സരിക്കരുത്. തെറ്റിപ്പോകുന്ന ഒരു മർത്യനല്ല, പ്രത്യുത ദൈവമാണ് അവരെ നാശത്തിൽനിന്നു രക്ഷിക്കാനായി സംസാരിച്ചിരിക്കുന്നത്. ശാസന സ്വീകരിക്കുന്നതു മാനുഷിക സ്വഭാവത്തിനു അത്ര പ്രസാദകരമല്ല. ദൈവാത്മാവിനാൽ പ്രകാശിതമാക്കപ്പെടാത്ത മാനുഷഹൃദയം ശാസനയുടെ ആവശ്യമോ, അതുകൊണ്ടുണ്ടാകാവുന്ന അനുഗ്രഹമോ ഗ്രഹിച്ചറിവാൻ കഴിവുള്ളതല്ല. മനുഷ്യൻ പരീക്ഷകളിൽ കുടുങ്ങി പാപം ചെയ്യുമ്പോൾ അവന്റെ മനസ്സു ഇരുണ്ടുപോകുന്നു. അവന്റെ സന്മാർഗ്ഗബോധവും മറിഞ്ഞുപോകുന്നു. മനഃസാക്ഷി നല്കുന്ന മുന്നറിയിപ്പ് അവഗണിക്കപ്പെടുകയും അതിന്റെ ശബ്ദം ക്രമേണ മന്ദമായിത്തീരുകയും ചെയ്യുന്നു. തെറ്റും ശരിയും വേർതിരിച്ചറിവാനുള്ള അവന്റെ ശക്തിയും ക്രമേണ ക്ഷയിച്ചു ക്ഷയിച്ചു ഒടുവിൽ സആ 203.1
ദൈവമുമ്പിൽ അവന്റെ നില എന്താണെന്നുള്ള യഥാർത്ഥ ബോധം ഇല്ലാതാകയും ചെയ്യുന്നു. അവൻ മതത്തിന്റെ ബാഹ്യാചരണങ്ങൾ അനുഷ്ഠിക്കയും, വളരെ തീക്ഷ്ണതയോടുകൂടി അതിന്റെ ഉപദേശങ്ങളിൽ പിടിച്ചു നില്ക്കുകയും ചെയ്തേക്കാം. അതേസമയത്ത് അതിന്റെ ആത്മാവു ഇല്ലാതിരുന്നേക്കാം. അവസ്ഥ താഴെ വരുംപ്രകാരം വിശ്വസ്ത സാക്ഷി വിവരിച്ചിരിക്കുന്നു, “ഞാൻ ധനവാൻ സമ്പന്നനായിരിക്കുന്നു; എനിക്കു ഒന്നിനും മുട്ടില്ല; എന്നു പറഞ്ഞുകൊണ്ടു നീ നിർഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും എന്നു അറിയാതിരിക്കുന്നു. ശാസനയുടെ ദൂതു മുഖാന്തിരം ദൈവാത്മാവു അവന്റെ അവസ്ഥ ഇങ്ങനെയാണെന്നു പ്രസ്താവിക്കുമ്പോൾ, അവനു ആ ദൂതു യഥാർത്ഥമാണെന്നു കാണാൻ കഴികയില്ല. അതുകൊണ്ടു അവൻ ആ മുന്നറിയിപ്പുകളെ നിരസിക്കണമോ? ഇല്ല. സആ 203.2
ആഗ്രഹമുള്ളവർക്കു സാക്ഷ്യങ്ങളുടെ സ്വഭാവം, അവ ദൈവത്തിൽ നിന്നുള്ളവ തന്നെയെന്നു കണ്ടുപിടിക്കുന്നതിനു ദൈവം ധാരാളം തെളിവു കൾ നല്കീട്ടുണ്ട്, അവ ദൈവത്തിൽ നിന്നുള്ളവതന്നെ എന്നു അംഗീകരിച്ച ശേഷം, പാപപൂർണ്ണമായ അവരുടെ ജീവിത ഗതിയെ അവർക്കു മനസ്സിലാക്കുവാൻ കഴിഞ്ഞില്ലെങ്കിൽ തന്നെയും ശാസന സ്വീകരിക്കുന്നതു അവരുടെ കടമയാണെന്നു കരുതി അപ്രകാരം ചെയ്യേണ്ടതാണ്. അവർ തങ്ങളുടെ അവസ്ഥ ശരിക്കു മനസ്സിലാക്കിയെങ്കിൽ ശാസനയുടെ ആവശ്യമെന്താണ്? അതവർക്ക് അറിഞ്ഞുകൂടാ. അതുകൊണ്ടു ദൈവം തന്റെ കരുണയാൽ അതിനെ അവരുടെ മുമ്പിൽ വെയ്ക്കുന്നു: കാലം താമസിക്കുന്നതിനുമുമ്പ് അവർ മാനസാന്തരപ്പെട്ടു രൂപാന്തരം പ്രാപിക്കുന്നതിനുതന്നെ. മുന്നറിയിപ്പുകളെ തിരസ്കരിക്കുന്നവർ തന്നെത്താൻ വഞ്ചിക്കപ്പെട്ടവരായി അന്ധതയിൽ വിടപ്പെടും. എന്നാൽ അവയെ അനുസരിക്കുന്നവരോ ആവശ്യമുള്ള കൃപ ലഭിക്കത്തക്കവണ്ണം തങ്ങളുടെ പാപങ്ങൾ വിട്ടുതിരിയുന്ന വേല വളരെ ജാഗ്രതയോടുകൂടി ചെയ്യുന്നവരായി അവരുടെ ഹൃദയങ്ങളെ പ്രിയപ്പെട്ട രക്ഷിതാവു വന്നു ഉള്ളിൽ വാസം ചെയ്യത്തക്കവണ്ണം തുറന്നു കൊടുക്കുന്നതാണ്. ദൈവത്തോടു ഏറ്റവും അടുത്തു ബന്ധിക്കപ്പെട്ടിരിക്കുന്നവർ അവൻ അവരോടു സംസാരിക്കുമ്പോൾ അവന്റെ ശബ്ദം തിരിച്ചറിയുന്നവരാണ്. ആത്മികന്മാർ ആത്മികമായതു തിരിച്ചറിയും. അങ്ങനെയുള്ളവർ കർത്താവു തങ്ങളുടെ തെറ്റുകൾ ചൂണ്ടിക്കാണിച്ചതുകൊണ്ടു നന്ദിയുള്ളവരായിരിക്കും. ദാവീദ്, തന്നോടുള്ള ദൈവത്തിന്റെ പെരുമാറ്റം നിമിത്തം അറിവു പറിക്കയും അത്യുന്നതന്റെ ശിക്ഷയിൻകീഴ് വിനീതനായി തല കുനിക്കയും ചെയ്തു. അവന്റെ യഥാർത്ഥാവസ്ഥയെക്കുറിച്ചുള്ള നാഥാൻ പ്രവാചകന്റെ വിശ്വസ്തമായ ചിത്രീകരണം ദാവീദിനെ അവന്റെ സ്വന്ത പാപങ്ങളോടു പരിചിതനാക്കുകയും അവയെ ഉപേക്ഷിപ്പാൻ സഹായിക്കയും ചെയ്തു. അവൻ വളരെ ശാന്തമായി ആ {പബോധനം സ്വീകരിക്കയും ദൈവമുമ്പിൽ തന്നെത്താൻ താഴ്ത്തുകയും ചെയ്തു. “യഹോവയുടെ ന്യായപ്രമാണം തികവുള്ളത്; അതു പാണനെ തണുപ്പിക്കുന്നു” (സങ്കീ. 19:1) എന്നവൻ (പസ്താവിച്ചു. സആ 203.3
“എല്ലാവരും പാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല, കൌലടേയന്മാർ അത്” (എബാ. 12:8). നമ്മുടെ കർത്താവു ഇങ്ങനെ അരുളിചെയ്തു: എനിക്കു പ്രിയമുള്ളവരെ ഒക്കെയും ഞാൻ ശാസിക്കയും ശിക്ഷിക്കയും ചെയ്യുന്നു” (വെളി. 3: 19). “ഏതു ശിക്ഷയും തല്ക്കാലം സന്തോഷകരമല്ല, ദുഃഖകരമ എന്നു തോന്നും. പിന്നത്തേതിലോ അതിനാൽ അഭ്യാസം വന്നവർക്കു നീതി എന്ന സമാധാനഫലം ലഭിക്കും” (എബ്രാ. 12:11), ശിക്ഷ കൈപ്പേറിയതാണെങ്കിലും അതൊരു പിതാവിന്റെ ആർദ്രസ്നേഹത്തോൽ, “നാം അവന്റെ വിശുദ്ധിയുടെ അംശികളാകേണ്ടതിനു ഏർപ്പെടുത്തീട്ടുള്ളതാണ്.” (5T682, 683) സആ 204.1
*****