സഭയ്ക്കുള്ള ആലോചന
സാക്ഷ്യങ്ങളുടെ തെറ്റായ ഉപയോഗം
ഇദംപ്രഥമമായി പ്രസിദ്ധം ചെയ്യപ്പെട്ട സാക്ഷ്യങ്ങളുടെ ഒന്നാം ലക്കത്തിൽ ദൈവജനത്തിനു ഇങ്ങനെ നല്കപ്പെട്ട വെളിച്ചത്തിന്റെ അവിവേകമായ ഉപയോഗത്തിനെതിരായ മുന്നറിയിപ്പു അടങ്ങിയിരിക്കുന്നു. ചിലർ ഒരു ബുദ്ധിഹീനമായ മാർഗ്ഗം സ്വീകരിച്ചിരുന്നു എന്നു ഞാൻ പറഞ്ഞു. തങ്ങളുടെ വിശ്വാസത്തെക്കുറിച്ചു അവിശ്വാസികളോടു സംസാരിക്കയാൽ തെളിവു ചോദിച്ചപ്പോൾ അതിനു വേദപുസ്തകത്തിലേക്കു പോകേണ്ടതിനു പകരം അവർ എന്റെ എഴുത്തുകളിൽനിന്നു വായിച്ചുകേൾപ്പിച്ചു. അതു പൂർവ്വാപരവി രുദ്ധവും അവിശ്വാസികളെ സത്യത്തിനു നേരെ പ്രതികൂലമുള്ളവരാക്കിത്തീർക്കുന്നതും ആണെന്നു എനിക്കു കാണിച്ചുതന്നു. സാക്ഷ്യങ്ങൾക്കു അവയുടെ ആത്മാവിനെക്കുറിച്ചു ഒന്നും അറിഞ്ഞുകൂടാത്തവരുടെ ഇടയിൽ യാതൊരു വിലയും ഉണ്ടായിരിക്കുന്നതല്ല. അങ്ങനെയുള്ള സന്ദർഭങ്ങളിൽ അവയെ ഒത്തുനോക്കരുത്. സആ 201.1
സാക്ഷ്യങ്ങളുടെ ഉപയോഗത്തെക്കുറിച്ചുള്ള മറ്റു മുന്നറിയിപ്പുകൾ കാലാ കാലങ്ങളിൽ താഴവരും പ്രകാരം നല്കപ്പെട്ടു: സആ 201.2
“ചില പ്രസംഗകന്മാർ വളരെ പുറകിലാണ്. അവർ വഹിച്ച് സാക്ഷ്യം വിശ്വസിക്കുന്നതായി നടിക്കുന്നു. ചിലർ അവയെ സംബ്ബന്ധിച്ചു ഒരനുഭവം ഇല്ലാത്തവർക്കു അവയെ ഒരു കഠിനനിയമമാക്കുന്നതിനാൽ ദോഷം ചെയ്യുന്നു. എന്നാൽ അവർ അതു അനുസരിക്കുന്ന വിഷയത്തിൽ പരാജിതരാകുകയാണ് ചെയ്യുന്നത്. അവർക്കു ആവർത്തിച്ചാവർത്തിച്ചു പല സാക്ഷ്യങ്ങൾ നല്കപ്പെട്ടിട്ടുണ്ടെങ്കിലും അവർ അവയെ അവഗണിക്കുകയാണ് ചെയ്യുന്നത്. അവരുടെ ഗമനം സ്ഥിരമുള്ളതല്ല.” സആ 201.3
“മറ്റുള്ളവരുടെ പാപങ്ങളും തെറ്റുകളും സംബന്ധിച്ചു, എനിക്കു ദൈവം കാണിച്ചുതന്നവയെ പലരും ചൂഷണം ചെയ്യുകയും കടന്ന തരത്തിലുള്ള അർത്ഥം എടുത്തുകൊണ്ടു, ദൈവം കാണിച്ചുതന്ന കാര്യങ്ങളിൽ പലരുടെയും വിശ്വാസത്തെ ക്ഷീണിപ്പിക്കയും സഭയെ അധൈര്യപ്പെടുത്തുകയും ചെയ്യുവാനുള്ള ഒരു ചായ്വുണ്ടാക്കുന്നതുവരെ നിർബ്ബന്ധിക്കുയും ചെയ്യുന്നു.” (5T669, 670) സആ 201.4