സഭയ്ക്കുള്ള ആലോചന

101/306

സാക്ഷ്യങ്ങളെ അവയുടെ ഫലങ്ങളാൽ വിധിക്കുക

സാക്ഷ്യങ്ങൾ ഫലങ്ങളാൽ വിധിക്കപ്പെടട്ടെ. അവയുടെ ഉപദേശത്തിന്റെ ആത്മാവു എന്താകുന്നു? അവയുടെ സ്വാധീനശക്തിയുടെ ഫലം എന്ത്? ആഗ്രഹമുള്ളവർക്കെല്ലാം ഈ ദർശനങ്ങളുടെ ഫലങ്ങളുമായി പരിചയ പ്പെടാം. അതിജീവിച്ചിരുന്ന്, സാത്താന്റെ സൈന്യങ്ങൾക്കും സാത്താനെ അവന്റെ പ്രവൃത്തിയിൽ സഹായിച്ച മാനുഷിക മുഖാന്തിരങ്ങളുടെ സ്വാധീനശക്തിക്കുമെതിരായി പബലപ്പെടുവാൻ അവയെ അനുവദിക്കു വാൻ ദൈവത്തിനു പ്രസാദം തോന്നി. സആ 198.1

ദൈവം ഒന്നുകിൽ തന്റെ സഭയെ ഉപദേശിച്ച് അവരുടെ തെറ്റുകളെ ശാസിച്ചു വിശ്വാസത്തെ ബലപ്പെടുത്തുന്നു, അല്ലെങ്കിൽ അങ്ങനെ ചെയ്യുന്നി . വേല ഒന്നുകിൽ ദൈവത്തിങ്കൽ നിന്നുള്ളത് അല്ലെങ്കിൽ അതല്ല. ദൈവം സാത്താനുമായി പങ്കുചേർന്ന് ഒന്നും ചെയ്യില്ല. എന്റെ വേല ഒന്നുകിൽ സആ 198.2

ദൈവത്തിന്റെ മുദ്ര അല്ലെങ്കിൽ സാത്താന്റെ മുദ്ര പതിച്ചിട്ടുള്ളതാണ്. ഈ കാര്യത്തിൽ പകുതി വഴി ഇല്ല. സാക്ഷ്യങ്ങൾ ദൈവാത്മാവിന്റേത് അല്ലെങ്കിൽ പിശാചിന്റെ വക. സആ 198.3

പ്രവചനാത്മാവു മുഖേന കർത്താവു തന്നെത്താൻ വെളിപ്പെടുത്തുക യിൽ ഭൂതം, വർത്തമാനം, ഭാവി ഇവയെല്ലാം എന്റെ മുമ്പിൽ കൂടി കടന്നുപോ യി. ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത മുഖങ്ങൾ എനിക്കു കാണിച്ചുതന്നു. അനേകം സംവത്സരങ്ങൾക്കു ശേഷം ഞാൻ അവരെ കണ്ടപ്പോൾ തിരിച്ചറി ഞ്ഞു. എനിക്കുമുൻപു കാണിച്ചുതന്ന വിഷയങ്ങളെക്കുറിച്ചു ഒരു തെളിവായ ബോധത്തോടുകൂടി എന്നെ ഉറക്കത്തിൽനിന്നു എഴുന്നേല്പിച്ചു. ഞാൻ അർദ്ധരാത്രിയിൽ എഴുതിയ കത്തുകൾ ഭൂഖണ്ഡങ്ങൾ തരണം ചെയതു ഒരു മൂർദ്ധന്യാവസ്ഥയിൽ നിശ്ചിത സ്ഥലത്തെത്തി. ദവവേലക്ക് നേരിടാ മായിരുന്ന ഒരു മഹാവിപത്തിനെ ഒഴിവാക്കീട്ടുണ്ട്. അനേക സംവത്സരം ഇതെന്റെ വേലയായിരുന്നു. ഞാൻ വിചാരിച്ചിരിക്കാത്ത തെറ്റുകളെ ശാസി പ്പാനും തർജ്ജനം ചെയവാനും ഒരു ശക്തി എന്നെ നിർബ്ബന്ധിച്ചു. ഈ വേല ഉയരത്തിൽ നിന്നാണോ അതോ താഴെ നിന്നോ? (5T 671) സആ 198.4