സഭയ്ക്കുള്ള ആലോചന

89/306

അദ്ധ്യായം 18 - ആളത്വമുളള ദൈവവിശ്വാസം

ഒടുക്കത്തെ ന്യായവിധിനാളിൽ ദൈവത്തിനു ഓരോരുത്തരെയും പേർ ചൊല്ലി അറിയാമായിരുന്നു എന്നു കാണപ്പെടും. ജീവിതത്തിലെ ഓരോ പ്രവൃത്തിക്കും ഒരു അദൃശ്യസാക്ഷി ഉണ്ട്. ഏഴു പൊൻ നിലവിളക്കുകളുടെ നടുവിൽ നടക്കുന്നവൻ “ഞാൻ നിന്റെ പ്രവർത്തികളെ അറിയുന്നു” എന്നു അരുളി ചെയ്തിരിക്കുന്നു വെളി, 2:1. ഏതെല്ലാം സന്ദർഭങ്ങളെ ദുർവിനിയോഗപ്പെടുത്തി എന്നും എത്ര അശ്രാന്ത പരിശ്രമമാണ് നല്ല ഇടയൻ ദുർഘട മാർഗ്ഗങ്ങൾ ഉഴന്നലഞ്ഞ ആടുകളെ രക്ഷയുടെയും സമാധാനത്തിന്റെയും മാർഗ്ഗങ്ങളിൽ കൊണ്ടുവരുവാനായി കഴിച്ചിട്ടുള്ളത് എന്നും അന്നു അറിയായ് വരും, വീണ്ടും വീണ്ടും ദൈവം സുഖിമാന്മാരെ ക്ഷണിക്കുന്നു. അവർ തങ്ങളുടെ മാർഗ്ഗെ കിടക്കുന്ന അപകടങ്ങളെക്കണ്ട് ഒഴിഞ്ഞുകൊള്ളുമാറ് അവൻ വീണ്ടും വീണ്ടും അവന്റെ വചനത്തിന്റെ വെളിച്ചം പകാശിപ്പിച്ചിട്ടുണ്ട്. എന്നാൽ അവർ വിശാലമായ മാർഗ്ഗത്തിലൂടെ തമാശകളും നേരംപോക്കുകളും പറഞ്ഞു അവരുടെ കൃപാകാലം അവസാനിക്കുന്നതുവരെ മുമ്പോട്ടു പൊയ്ക്കൊണ്ടിരുന്നു ദൈവത്തിന്റെ വഴികൾ നീതിയും സമത്വവുമുള്ളവ, കുറവുള്ളവർക്കെതിരായി, വിധി കൽപിക്കുമ്പോൾ എല്ലാ വായും അടഞ്ഞുപോകും. (5T435) സആ 184.1

പ്രകൃതിയിലൂടെ പ്രവർത്തിക്കയും എല്ലാ വസ്തുക്കൾക്കും ആധാരമായിരിക്കയും ചെയ്യുന്നവർ ചില ശാസ്ത്രജ്ഞന്മാർ കരുതുന്നതുപോലെ സർവ്വത്ര വ്യാപിക്കുന്ന ഒരു ശക്തിയോ ഒരു സജീവ ഊർജ്ജമോ അല്ല. “ദൈവം ആത്മാവു ആകുന്നു” എന്നു വരികലും അവൻ സ്വരൂപിയാകുന്നു. കാരണം അവന്റെ സാദൃശ്യത്തിലും സ്വരൂപത്തിലുമാണ് മനുഷ്യനെ സൃഷ്ടിച്ചത്. - പ്രകൃതിയിലെ ദൈവത്തിന്റെ കൈവേലകൾതന്നെ ദൈവമല്ല. പ്രകൃതി വസ്തുക്കൾ ദൈവത്തിന്റെ സ്വഭാവത്തിന്റെ വെളിപ്പാടത്. അവയാൽ നമുക്ക് അവന്റെ സ്നേഹം, ശക്തി, മഹത്വം ആദിയായവ മനസ്സിലാക്കാം. എന്നാൽ നമുക്ക് പ്രകൃതിയെ ദൈവമായി പരിഗണിച്ചുകൂടാ. മനുഷ്യന്റെ ചിത്രമെഴുത്തു വൈദഗ്ദ്ധ്യത്തിന്നു അതിമനോഹരമായ പ്രവൃത്തികൾ ചെയ്യാൻ സാധിക്കും. കണ്ണിനെ ആനന്ദിപ്പിക്കുന്നവതന്നെ. ഈ വസ്തുക്കൾ ആ ചിത്രമെഴുത്തുകാരന്റെ വൈദഗ്ദ്ധ്യത്തെ ഏതാണ്ടു വെളിവാക്കു സആ 184.2

ന്നു. എന്നാൽ അവ ആ മനുഷ്യനല്ല. പ്രവൃത്തിയല്ല, അതു ചെയ്യുന്ന ആളാണ് ബഹുമാനാർഹനായി കണക്കാക്കപ്പെടുന്നത്. അതുപോലെതന്നെ പ്രകൃതി ദൈവത്തിന്റെ നിരുപണ വെളിപ്പാടായിരിക്കെ പ്രകൃതി അല്ല, പ്രകൃതിയുടെ ദൈവമാണ് ഉയർത്തപ്പെടേണ്ടത്. മനുഷ്യ സൃഷ്ടിപ്പിൽ ഒരു സ്വരൂപിയായ ദൈവത്തിന്റെ ഇടപെടലിന്റെ പ്രകടനമാണ് വെളിവാക്കപ്പെട്ടിരിക്കുന്നത്. ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു. മനുഷ്യരൂപം അതിന്റെ എല്ലാ ഭാഗങ്ങളിലും പരിപൂർണ്ണമായിരുന്നു എങ്കിലും അവനു ജീവനുണ്ടായിരുന്നില്ല. അപ്പോൾ സ്വയം ഭൂവും സ്വരൂപിയുമായിരുന്ന ദൈവം ആ രൂപത്തിൽ ജീവശ്വാസം ഊതി. അപ്പോൾ മനുഷ്യൻ ജീവനുള്ളതും ശ്വാസോച്ഛ്വാസം ചെയ്യുന്നതും ബുദ്ധിയുള്ളതുമായ ഒരു ജീവിയായിത്തീർന്നു. മനുഷ്യ ശരീരത്തിലെ എല്ലാ ഭാഗങ്ങളും പ്രവർത്തനനിരതമായി. രക്തധമനികളും സിരകളും നാവും കൈകളും കാലുകളും ഇന്ദ്രിയങ്ങളും മനസ്സിന്റെ ഗ്രഹണശക്തിയും എല്ലാം അതതിന്റെ പ്രവൃത്തി ചെയ്തുതുടങ്ങി. അവയെല്ലാം നിയമത്തിൻകീഴാക്കപ്പെടുകയും ചെയ്തു. മനുഷ്യൻ ഒരു ജീവനുള്ള ദേഹിയായിത്തീർന്നു. യേശുക്രിസ്തു മുഖാന്തിരം ഒരു സ്വരൂപിയായ ദൈവം മനുഷ്യനെ സൃഷ്ട്ടിച്ചു അവനു ബുദ്ധിയും ശക്തിയും നൽകി. സആ 185.1

രഹസ്യത്തിൽ നാം നിർമ്മിക്കപ്പെട്ടപ്പോൾ നമ്മുടെ അസ്ഥികൂടം അവനു മറവായിരുന്നില്ല. അവന്റെ കണ്ണു നമ്മുടെ അസ്ഥികൂടം കണ്ടു അവ അപൂർണ്ണമായിരുന്നിട്ടും അവന്റെ പുസ്തകത്തിൽ അവ ഒന്നുമില്ലായിരുന്നപ്പോൾത്തന്നെ എല്ലാം എഴുതപ്പെട്ടിരിക്കുന്നു, സആ 185.2

എല്ലാ കീഴ്ത്തര ജീവികളെയും അപേക്ഷിച്ചു തന്റെ സൃഷ്ടികർത്തവ്യത്തിന്റെ മകുടോദാഹരണമായി സൃഷ്ടിക്കപ്പെട്ട മനുഷ്യൻ തന്റെ നിരൂപണങ്ങളും മഹത്വവും വെളിപ്പെടുത്തണമെന്നു ദൈവം നിർണ്ണയിച്ചു. മനുഷ്യൻ ദൈവതുല്യനായി തന്നെത്താൻ ഉയർത്തേണ്ടിയിരുന്നില്ല. സആ 185.3