അന്ത്യകാല സംഭവങ്ങൾ
9 - ഞായറാഴ്ച്ച നിയമങ്ങൾ
ദൈവത്തിന്റെ അധികാരത്തോടുളള സാത്താന്റെ വെല്ലുവിളി
‘‘ബാബിലോൺ തന്റെ ക്രോധമദ്യം സകല ജാതികളെയും കുടിപ്പിച്ചതു കാരണം’‘ ദൈവം ബാബിലോണിനെ വെളിപ്പെടുത്തുന്നു. LDEMal 91.1
ദൈവം ആറു ദിവസംകൊണ്ട് ലോകത്തെ സൃഷ്ടിക്കുകയും ഏഴാം ദിവസത്തിൽ വിശ്രമിക്കുകയും ആ ദിവസത്തെ ശുദ്ധീകരിക്കുകയും ചെയ്തതിനുശേഷം മറ്റെല്ലാ ദിവസങ്ങളിൽ നിന്നും അവർ അത് വിശുദ്ധമായി കാക്കുവാനും അവന്റെ സകല ജനവും അവരുടെ എല്ലാ തലമുറകളിലും ആചരിക്കുവാനുംവേണ്ടി വേർതിരിക്കുകയും ചെയ്തു. എന്നാൽ ദൈവാലയത്തിലിരുന്നുകൊണ്ട് ദൈവത്തിനു മേലായി തന്നെത്താൻ ഉയർത്തുകയും ദൈവമെന്ന് നടിക്കുകയും ചെയ്യുന്ന അധർമ്മമൂർത്തി ദൈവത്തിന്റെ സമയത്തെയും നിയമത്തേയും മാറ്റുവാൻ തീരുമാനിച്ചു. ദൈവത്തിനു സമനെന്നു മാത്രമല്ല, ദൈവത്തിനു മീതെയുളളവൻ എന്നു തെളിയിക്കുവാൻ ശ്രമിച്ചു കൊണ്ട് ഈ അധികാരം, വിശ്രമദിവസം ഏഴാം ദിവസം ആയിരിക്കേണ്ട സ്ഥാനത്ത്, ഒന്നാം ദിവസത്തെ പ്രതിഷ്ഠിച്ചു. നവോത്ഥാന പ്രസ്ഥാനം അഥവാ പ്രൊട്ടസ്റ്റന്റ് ലോകം ഈ പാപ്പാത്വ ശിശുവിനെ വിശുദ്ധമായി പരിഗണിക്കുന്നു. ദൈവത്തിന്റെ വചനത്തിൽ ഇതിനെ അവളുടെ ദുർന്നടപ്പ് എന്നി വിളിക്കുന്നു (വെളിപ്പാട് 14:8).- 7 BC979 (1900). LDEMal 91.2
ക്രിസ്തീയ കാലഘട്ടത്തിൽ മനുഷ്യന്റെ സന്തോഷത്തിന്റെ മഹാശത്രു, നാലാം കല്പനയായ ശബ്ദത്തിനെ തന്റെ പ്രത്യേക ആക്രമണത്തിന്റെ പ്രധാന വിഷയമാക്കി മാറ്റി, സാത്താൻ പറയുന്നു, ‘’ദൈവത്തിന്റെ പദ്ധതികൾക്കെതിരെ ഞാൻ പ്രവർത്തിക്കും. ദൈവത്തിന്റെ സൃഷ്ടിപ്പിന്റെ സ്മാരകമായ ഏഴാംദിന ശബ്ദത്തിനെ മാറ്റിവയ്ക്കുവാൻ ഞാൻ എന്റെ അനുയായികളെ ശക്തീകരിക്കും. അങ്ങനെ ദൈവത്താൽ വിശുദ്ധീകരിക്കപ്പെട്ടതും അനുഗ്രഹിക്കപ്പെട്ടതുമായ ദിവസം മാറ്റപ്പെട്ടു എന്ന് ഞാൻ കാണിക്കും. ആ ദിവസം മനുഷ്യരുടെ മനസ്സിൽ നിൽക്കുകയില്ല. അതിന്റെ ഓർമ്മ ഞാൻ മായിച്ചുകളയും. അതിന്റെ സ്ഥാനത്ത്, ദൈവത്തിന്റെ സാക്ഷ്യപത്രം വഹിക്കാത്തതും ദൈവത്തിനും അവന്റെ ജനത്തിനും മദ്ധ്യേ ഒരു അടയാളമായിരിക്കുവാൻ കഴിയാത്തതുമായ ഒരു ദിവസത്തെ സ്ഥാപിക്കും. ദൈവം ഏഴാം ദിനത്തിനു കൊടുത്ത വിശുദ്ധി ഈ ദിവസത്തിനു കൊടുക്കുവാൻ ഇത് സ്വീകരിക്കുന്നവരോട് ഞാൻ പറയും.’‘_PK 183, 184 (c. 1914). LDEMal 91.3
ശബ്ബത്ത് ചർച്ചയ്ക്കുള്ള വലിയ വിഷയം
അന്ത്യനാളുകളിൽ നടക്കുവാൻ പോകുന്ന യുദ്ധത്തിൽ, യഹോവയുടെ കല്പന അനുസരിക്കാതെ അതിൽനിന്നും വ്യതിചലിച്ച് വിശ്വാസ ത്യാഗത്തി ലേക്കു പോയ എല്ലാ ദുഷ്ടശക്തികളും ദൈവജനത്തിനെതിരേ അണിനിരക്കും. *ശബ്ദത്ത് നാളിനെ ശുദ്ധീകരിക്കുവാൻ ഓർക്ക’‘ എന്ന കല്പനയിൽ നിയമദാതാവിനെ ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവമെന്നവണ്ണം പ്രതി പാദിച്ചിരിക്കുകകൊണ്ട് ഈ യുദ്ധത്തിൽ ശബ്ബത്ത് ആയിരിക്കും പ്രധാന വിഷയം.-3 SM 392 (1891). LDEMal 92.1
‘നിങ്ങൾ എന്റെ ശബ്ബത്തുകളെ ആചരിക്കണം. ഞാൻ നിങ്ങളെ ശുദ്ധീ കരിക്കുന്ന യഹോവയാകുന്നു എന്ന് അറിയേണ്ടതിനു അതു തലമുറ തലമു റയായി എനിക്കും നിങ്ങൾക്കും മദ്ധ്യേ ഒരു അടയാളം ആകുന്നു.’‘ (പുറപ്പാട് 31:12). ‘ശബ്ബത്തു ദിവസം ഏതാണെന്നു ഞങ്ങൾക്ക് അറിഞ്ഞുകൂടാ’‘ എന്നു പറഞ്ഞുകൊണ്ട് ചിലർ ശബ്ബത്തിനുസരണത്തിന് തടസ്സങ്ങൾ സൃഷ്ടിക്കും. എന്നാൽ ഞായറാഴ്ച ഏതാണെന്ന് അവർക്കറിയാം, അതിന്റെ ആചാരത്തി നായിട്ട് നിയമങ്ങൾ ഉണ്ടാക്കുവാൻ വലിയ തീക്ഷ്ണത കാണിക്കുകയും ആചരിക്കുവാൻ നിർബ്ബന്ധിക്കുകയും ചെയ്യും,-KC 148 (1900). LDEMal 92.2
ഞായറാഴ്ച പ്രസ്ഥാനം 1880-കളിൽ
നമ്മുടെ ദേശത്ത് ഞായറാഴ്ചാചാരം നടപ്പിലാക്കുന്നത് കാണുവാൻ വളരെ നാളായി ഞങ്ങൾ കാത്തിരിക്കുകയാണ്. ഇപ്പോൾ ആ പ്രസ്ഥാനം നമ്മുടെ മേൽ ആയിരിക്കുന്നു. ഇക്കാര്യത്തിൽ നമ്മുടെ ജനം എന്താണ് ചെയ്യുവാൻ പോകുന്നത്’‘ എന്ന് നാം ചോദിക്കുന്നു .... ഇപ്പോൾ ദൈവം അവന്റെ ജനത്തിന് അവന്റെ കൃപയും കരുണയും കൊടുക്കുവാൻ പ്രത്യേകിച്ച് അപേക്ഷിക്കണം. ദൈവം ജീവിക്കുന്നു, നമ്മുടെ സ്വാതന്ത്ര്യത്തെ അവൻ നിയന്ത്രിക്കുന്ന സമയം പൂർണ്ണമായി വന്നു എന്ന് നാം വിശ്വസിക്കുന്നില്ല. LDEMal 92.3
‘‘അതിന്റെ ശേഷം ഭൂമിമേലും കടലിന്മേലും യാതൊരു വൃക്ഷത്തിന്മേലും കാറ്റു ഊതാതിരിക്കേണ്ടതിനു നാലു ദൂതന്മാർ ഭൂമിയിലെ നാലു കാറ്റും പിടി ച്ചുകൊണ്ട് ഭൂമിയുടെ നാലുകോണിലും നിൽക്കുന്നു’‘ എന്ന് യോഹന്നാൻ കണ്ടു. മറ്റൊരു ദൂതൻ ജീവനുള്ള ദൈവത്തിന്റെ മുദ്രയുമായി കിഴക്കുനിന്ന് കയറുന്നതും കണ്ടു. അവൻ ഭൂമിക്കും സമുദ്രത്തിനും കേടുവരുത്തുവാൻ അധികാരം ലഭിച്ച നാലു ദൂതന്മാരോട്: നമ്മുടെ ദൈവത്തിന്റെ ദാസന്മാരുടെ നെറ്റിയിൽ ഞങ്ങൾ മുദയിട്ടുകഴിയുവോളം ഭൂമിക്കും സമുദ്രത്തിനും വൃക്ഷങ്ങൾക്കും കേടു വരുത്തരുത് എന്നു ഉറക്കെ വിളിച്ചുപറഞ്ഞു. ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും മിഷനറിമാരെ അയയ്ക്കുകയും ദൈവത്തിന്റെ കല്പന ലംഘിക്കുന്നതിനെതിരെ മുന്നറിയിപ്പു കൊടുത്തുകഴിയുകയും ചെയ്യുവോളം നാലു ദൂതന്മാർ നാലു കാറ്റും പിടിച്ചു നിർത്തുവാൻ ദൈവത്തോട് അപേക്ഷിക്കുക എന്നതാണ് ഇപ്പോൾ നമ്മുടെ വേല.-RH Extra, Dec. 11 (1888). LDEMal 92.4
ഞായറാഴ്ച നിയമം ശുപാർശ ചെയ്യുന്നവർക്ക്
എന്താണ് ചെയ്യുന്നതെന്ന് അറിഞ്ഞുകൂടാ
ഞായറാഴ്ച പ്രസ്ഥാനം അതിന്റെ വഴി അന്ധകാരത്തിലേക്കു നീക്കി ക്കൊണ്ടിരിക്കുകയാണ്. നേതാക്കന്മാർ അതിന്റെ യഥാർത്ഥ സംഗതിയെ മറച്ചുപിടിച്ചിരിക്കുന്നു. ഈ പ്രസ്ഥാനവുമായി ബന്ധപ്പെടുന്നവർ തന്ന അടി യൊഴുക്ക് ഒരു ദിശയിലേക്കു നീങ്ങുകയാണോ എന്നു കാണുന്നില്ല.... അവർ അന്ധകാരത്തിൽ പ്രവർത്തിക്കുകയാണ്. അവരെ സ്വതന്ത്രരാക്കുകയും ഒരു സ്വതന്ത്ര രാഷ്ടമാക്കുകയും ചെയ്ത തത്വങ്ങളെ ഒരു പ്രൊട്ടസ്റ്റന്റ് സർക്കാർ ത്യജിക്കുന്നതും നിയമനിർമ്മാണത്തിലൂടെ പാപ്പാത്വ വ്യാജ ഉപദേശങ്ങളും പാപ്പാത്വ മിഥ്യാധാരണകളും ഘോഷിക്കുന്ന തത്വങ്ങൾ ഭരണഘടനയിലേക്കു കൊണ്ടുവരുന്നതും അവർ കാണുന്നില്ലെങ്കിൽ അന്ധകാരയുഗത്തിന്റെ റോമൻ ഭീകരതയിലേക്കു അവർ എടുത്തുചാടുകയാണ്.-RH Extral, Dec 11 (1888). LDEMal 93.1
ഞായറാഴ്ച നിയമം നിർബ്ബന്ധമാക്കുവാനുള്ള ഈ പ്രസ്ഥാനത്തിൽ വ്യാപൃതരായിരിക്കുന്ന അനേകരും ഇതിന്റെ പിന്നാലെയുള്ള ഫലങ്ങളെ സംബന്ധിച്ച് അന്ധരാണ്. അവർ മതസ്വാതന്ത്ര്യത്തിനെതിരെ ആഞ്ഞടിക്കു കയാണെന്നത് അറിയുന്നില്ല. ബൈബിൾ ശബ്ബത്തിന്റെ അവകാശങ്ങളും ഞായറാഴ്ച സ്ഥാപനം നിലനിൽക്കുന്ന വ്യാജ അടിസ്ഥാനവും സംബന്ധിച്ച് ഒട്ടുംതന്നെ മനസ്സിലാക്കാത്ത അനേകരുണ്ട്. ഭരണഘടനയെ മാറ്റുകയും ഞായറാഴ്ച ആചാരം നിർബ്ബന്ധിക്കുന്ന ഒരു നിയമം ഉണ്ടാക്കുകയും ചെയ്യു വാൻ പ്രയത്‌നിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവർ അതിന്റെ ഫലമെന്തായി രിക്കുമെന്ന് അല്പം പോലും മനസ്സിലാക്കുന്നില്ല. നമ്മുടെ മേൽ ഒരു പ്രതിസന്ധി നിൽക്കുന്നു.-ST711, 753 (1889). LDEMal 93.2
ഒന്നും ചെയ്യാതെ നിശ്ചലമായി ഇരിക്കരുത്
ഭീഷണിയായിരിക്കുന്ന അപായത്തെ ഒഴിവാക്കുന്നതിന് കഴിയാവുന്നതെല്ലാം ചെയ്യുക നമ്മുടെ ചുമതലയാണ് .... തിന്മയുടെ ഈ മേഘത്തെ ദൈവം തുടച്ചുമാറ്റിയിട്ട് അവനുവേണ്ടി കുറച്ചുനാൾ കൂടെ പ്രവർത്തിക്കുവാൻ ആവശ്യമായ കൃപ തരുന്നതിന് പ്രാർത്ഥിക്കുകയെന്നത് ദേശത്തിലുടനീളമുള്ള പ്രാർത്ഥിക്കുന്ന സ്ത്രീപുരുഷന്മാരുടെ മേൽ നിക്ഷിപ്തമായിരിക്കുന്ന ഒരു വലിയ ഉത്തരവാദിത്വമാണ്.-RH Extra Dec 11 (1888). LDEMal 93.3
ദൈവത്തിനു മാത്രം തരുവാൻ കഴിയുന്ന പ്രത്യേക സഹായം ലഭ്യമാക്കുന്നതിന് ഇപ്പോൾ ദൈവത്തിന്റെ കല്പന അനുസരിക്കുന്ന അവരെത്തന്നെ ഉത്സാഹിപ്പിക്കേണ്ട ആവശ്യമുണ്ട്. ഭീഷണിയായിരിക്കുന്ന ദുരന്തത്തെ വൈകിപ്പിക്കുവാൻ കഴിയുന്നിടത്തോളം ആത്മാർത്ഥമായി അവർ പ്രവർത്തി ക്കണം .-RH Dec 18 (1888). LDEMal 93.4
ഈ സാഹചര്യത്തെ നാം കൃപാപൂർവ്വം സ്വീകരിക്കുകയാണെന്നവണ്ണം ദൈവത്തിന്റെ കല്പ്പന അനുസരിക്കുന്ന ജനം മൗനമായിരിക്കരുത്.--7 BC 935(1889). LDEMal 93.5
മനസ്സാക്ഷി സ്വാതന്ത്യം നിലനിർത്തുന്നതിന് ഒന്നും ചെയ്യാതെ നിശ്ചലമായി ഇരിക്കുകയാണെങ്കിൽ നാം ദൈവത്തിന്റെ ഇഷ്ട്ടം ചെയ്യുകയല്ല ചെയ്യുന്നത്. ഇത്രയുംനാൾകൊണ്ട് അവഗണിക്കപ്പെട്ടു കിടക്കുന്ന വേല പൂർത്തീ കരിക്കുന്നതുവരെ ഈ ദുരന്തത്തെ താമസിപ്പിക്കുവാൻ തക്കവണ്ണം എരിവു ള്ളതും ഫലപ്രദവുമായ പ്രാർത്ഥന സ്വർഗ്ഗത്തേക്കു ഉയർന്നുകൊണ്ടിരിക്കണം. ആത്മാർത്ഥമായ പ്രാർത്ഥന ഉണ്ടായിരിക്കുകയും ആ പ്രാർത്ഥന യ്‌ക്കൊത്തവണ്ണമുള്ള പ്രവർത്തനം ഉണ്ടായിരിക്കുകയും ചെയ്യട്ടെ.-ST 114 (1889). LDEMal 94.1
ഉറക്കാവസ്ഥയിൽ ആയിരുന്നതുപോലെ ഇപ്പോഴും ആയിരിക്കുന്ന അനേകരുണ്ട്. ‘’ഞായറാഴ്ച നിയമമുണ്ടാകുമെന്ന് പ്രവചനം മുൻകൂട്ടി പറ ഞ്ഞിട്ടുണ്ടെങ്കിൽ അത് തീർച്ചയായും വരും. ഈ നിഗമനത്തിലെത്തിയതി നുശേഷം ഈ സംഭവത്തെ സംബന്ധിച്ച്, കഷ്ടകാലത്ത് ദൈവം തന്റെ ജനത്തെ സംരക്ഷിച്ചുകൊള്ളും എന്ന് ചിന്തിച്ചുകൊണ്ട് നിഷ്‌ക്രിയാവസ്ഥ യിൽ കാത്തിരിക്കുന്നു. നമ്മുടെ ഉത്തരവാദിത്വത്തിൽ ദൈവം ഏല്പിച്ചിരിക്കുന്ന വേലയെ സംബന്ധിച്ച് നമുക്കു ഒരു പ്രയത്‌നവുമില്ലെങ്കിൽ അവൻ നമ്മെ രക്ഷിക്കുകയില്ല.... LDEMal 94.2
സ്ത്രീപുരുഷന്മാർ അജ്ഞതയുടെ പിന്നാലെ പോകാതിരിക്കത്തക്കവണ്ണം അവർ സത്യം അറിയുകാണെങ്കിൽ, വിശ്വസ്തരായ കാവൽക്കാർ എന്ന നിലയിൽ വാൾ വരുന്നത് അവർ കണ്ട് അത് ഒഴിവാക്കുകയും മുന്നറിയിപ്പ് കൊടുക്കുകയും വേണം .-RH Extra, Dec. 24 (1889). LDEMal 94.3
പേനയിലൂടെയും വോട്ടിലൂടെയും ഞായറാഴ്ച്ച നിയമത്തെ എതിർക്കുക
മതസ്വാതന്ത്ര്യത്തെ നിയന്ത്രിച്ചു നിർത്തുവാൻ സ്വാധീനത്തെ ഉപയോഗി ക്കുകയും ശബ്ബത്ത് എന്നവണ്ണം ഞായറാഴ്ചയെ ആചരിക്കുവാൻ അടിച്ച മർത്തുന്ന മുറകളെടുക്കുകയോ നിർബ്ബന്ധിക്കുകയോ ചെയ്യുന്ന മനുഷ്യരെ പ്രസാദിപ്പിക്കുവാൻ വേണ്ടി നമുക്കു അദ്ധ്വാനിക്കുവാൻ കഴിയുകയില്ല. ഭയഭ ക്തിയോടുകൂടി കരുതേണ്ട ഒരു ദിവസമല്ല ആഴ്ചയുടെ ഒന്നാം ദിവസം. ഇതൊരു വ്യാജ ശബ്ദത്തും ഈ ദിവസത്തെ ഉയർത്തിപ്പിടിക്കുകയും അവന്റെ വിശുദ്ധ ശബ്ദത്തിനെ ചവിട്ടിമെതിച്ചുകൊണ്ട് ലംഘിക്കുകയും ചെയ്യുന്ന മനു ഷ്യരോടു ചേരുവാനും ദൈവകുടുംബത്തിലെ അംഗങ്ങൾക്ക് കഴിയുകയില്ല. അങ്ങനെയുള്ള മനുഷ്യർ ഔദ്യോഗിക സ്ഥാനങ്ങളിൽ വരുന്നതിനുവേണ്ടി LDEMal 94.4
ദൈവത്തിന്റെ ജനത്തിന് വോട്ടുചെയ്യുവാൻ കഴിയുകയില്ല. കാരണം, അവർ ഇത് ചെയ്യുമ്പോൾ ഔദ്യോഗിക സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ചെയ്യുന്ന പാപങ്ങൾക്ക് അവർ പങ്കുവഹിക്കുകയാണ് ചെയ്യുന്നത്.-FE 475 (1899), LDEMal 94.5
കാഹളം ഈ ഞായറാഴ്ച നിയമത്തെ സംബന്ധിച്ച് ഒരുതരം ശബ്ദമുണ്ടാക്കുമെന്ന് ഞാൻ ആശിക്കുന്നു. ദൈവകല്പനയുടെ ചിരസ്ഥായിത്വം നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ ഒരു പ്രത്യേകതരത്തിൽ ഇടംപിടിക്കുകയാണെങ്കിൽ അത് നന്നായിരിക്കുമായിരുന്നു എന്ന് ഞാൻ ചിന്തിക്കുന്നു.... ഈ ഞായറാഴ്ച്ച നിയമത്തെ പരാജയപ്പെടുത്തുവാൻ നമുക്കു കഴിയാവുന്നതെല്ലാം നാം ചെയ്തു കൊണ്ടിരിക്കണം .-CW97, 98 (1906). LDEMal 94.6
അമേരിക്ക ഒരു ഞായറാഴ്ച്ച നിയമം പുറപ്പെടുവിക്കും
ഒരു ഞായറാഴ്ച നിയമം ഉണ്ടാക്കത്തക്കവിധം നമ്മുടെ രാഷട്രം അതിന്റെ സർക്കാരിന്റെ തത്വങ്ങളെ ആണയിട്ട് ഉപേക്ഷിക്കുമ്പോൾ പ്രൊട്ടസ്റ്റന്റ് ലോകം ഈ പ്രവൃത്തിയിൽ പാപ്പാത്വത്തോട് കരങ്ങൾ കോർത്തുപിടിക്കും.-5712(1889), LDEMal 95.1
പ്രൊട്ടസ്റ്റന്റുകാർ അവരുടെ മുഴുസ്വാധീനവും ബലവും പാപ്പാത്വത്തിന്റെ വശത്ത് ഏല്പിക്കും, ഒരു ദേശീയ കല്പനയിലൂടെ ഒരു വ്യാജ ശബ്ദത്തിനെ നിർബന്ധമായി കൊണ്ടുവരുന്നതിലൂടെ അവളുടെ ക്രൂരതയും മനസ്സാക്ഷിയുടെ അടിച്ചമർത്തലും ശക്തിപ്പെടുത്തിക്കൊണ്ട് അവർ റോമിന്റെ ദുഷിച്ച വിശ്വാസത്തിന് ജീവനും ഓജസ്സും കൊടുക്കും . --Mar 139 (1893). LDEMal 95.2
പെട്ടെന്നോ വൈകിയോ ഞായറാഴ്ച നിയമം പുറപ്പെടുവിക്കപ്പെടും .-RHFeb. 16(1905). LDEMal 95.3
ഞായറാഴച് നിയമം പെട്ടെന്ന് നടപ്പിലാക്കപ്പെടുകയും, ഉത്തരവാദിത്വങ്ങളുടെ സ്ഥാനങ്ങൾ അലങ്കരിക്കുന്ന മനുഷ്യർ ദൈവത്തിന്റെ കല്പന അനുസരിക്കുന്ന ചുരുക്കം വരുന്നവരെ ദുഃഖിപ്പിക്കും.-4 MR 278 (1909). LDEMal 95.4
കുഞ്ഞാടിനുള്ളതുപോലെ രണ്ടു കൊമ്പുണ്ടായിരുന്ന മൃഗത്താൽ പ്രതി നിധീകരിക്കപ്പെടുന്ന അധികാരം ‘’ഭൂമിയെയും അതിൽ വസിക്കുന്നവരെയും’‘ ‘’പുള്ളിപ്പുലിക്കു സദൃശമായ’‘ മൃഗത്താൽ പ്രതിനിധീകരിക്കപ്പെടുന്ന പാപ്പാത്വത്തെ നമസ്‌കരിക്കുന്നതിന് നിർബ്ബന്ധിക്കുമെന്ന് വെളിപ്പാട് 13-ാമദ്ധ്യായത്തിലെ പ്രവചനം പ്രഖ്യാപിക്കുന്നു. റോം അവളുടെ പരമാധി കാരത്തിന്റെ പ്രത്യേക അംഗീകാരത്തിന്റെ അവകാശമായ ഞായറാഴ്ചാചാരത്തെ അമേരിക്ക ഒരു നിർബ്ബന്ധ നിയമമായി കൊണ്ടുവരുമ്പോൾ ഈ പ്രവചനം നിറവേറപ്പെടുന്നു.... LDEMal 95.5
രാഷ്ടീയ അഴിമതി നീതിയോടുള്ള സ്‌നേഹത്തെയും ന്യായത്തെയും കൂറിനെയും നശിപ്പിച്ചുകൊണ്ടിരിക്കുന്നു. സ്വതന്ത്ര അമേരിക്കയിൽ പോലും ഭരണാധികാരികളും നിയമനിർമ്മാതാക്കളും പൊതുജനത്തിന്റെ പ്രീതി സമ്പാദിക്കുന്നതിനുവേണ്ടി ജനം ആവശ്യപ്പെടുന്നതുപോലെ ഞായറാഴ്ച്ച ആചാരം നിർബ്ബന്ധമാക്കുന്ന നിയമം കൊണ്ടുവരുവാൻ നിർബന്ധിതരാ കും.-GC578, 579, 592 (1911). LDEMal 95.6
ഞായറാഴ്ച നിയമം ശുപാർശ ചെയ്യുന്നവർ ഉന്നയിക്കുന്ന വാദഗതികൾ
ജനം ചിന്തിക്കണമെന്ന് സാത്താൻ ആഗ്രഹിക്കുന്ന പ്രകാരം, ദേശത്തെ നിറയ്ക്കുന്ന ദുരന്തങ്ങൾ ഞായറാഴ്ച ലംഘനത്തിന്റെ അനന്തര ഫലമാ ണെന്ന അവന്റെ സ്വന്തവ്യാഖ്യാനം അവൻ സംഭവങ്ങളുടെ മേൽ കൊടുക്കുന്നു. ദൈവകോപത്തെ ശമിപ്പിക്കണമെന്ന് ചിന്തിച്ചുകൊണ്ട് സ്വാധീനമുള്ള ഈ മനുഷ്യർ ഞായറാഴ്ച ആചാരത്തിനുള്ള നിയമം നടപ്പിൽ വരുത്തുന്നു.-10 MR 239 (1899). LDEMal 95.7
വളരെ വ്യാപകമായി പരന്നുകൊണ്ടിരിക്കുന്ന അഴിമതിക്കു കാരണം “ക്രിസ്തീയ ശബ്ബത്തന്നു” വിളിക്കപ്പെടുന്ന ഞായറാഴ്ചയുടെ നശിപ്പിക്കലാണെന്ന് ചുമത്താവുന്നതും ഞായറാഴ്ച ആചാരം വലിയൊരളവുവരെ സമൂഹത്തിന്റെ സാന്മാർഗ്ഗീയതയെ വർദ്ധിപ്പിക്കുമെന്നുമുള്ള അവകാശം ഈ ജനം മുമ്പോട്ടുകൊണ്ടുവരും. ഈ അവകാശം, യഥാർത്ഥ ശബ്ദത്തിന്റെ സത്യ ഉപദേശം പ്രത്യേകിച്ച് അതിവിപുലമായി പ്രസംഗിക്കപ്പെടുന്ന അമേരിക്കയിൽ ഉന്നയിക്കപ്പെടും.-GC587 (1911). LDEMal 96.1
പ്രൊട്ടസ്റ്റന്റ് മതസംഹിതയും കത്തോലിക്കാ മതസംഹിതയും യോജിച്ച് പ്രവർത്തിക്കുന്നു
പ്രൊട്ടസ്റ്റന്റ് മതസംഹിത റോമാധികാരത്തോടുള്ള കൂട്ടായ്മയുടെ കരം കോർത്തുപിടിക്കുമ്പോൾ ദൈവത്തിന്റെ സൃഷ്ടിപ്പിന്റെ സ്മാരകമായ ശബ്ദത്തിനെതിരെ ഒരു നിയമമുണ്ടാകുകയും ദൈവം അവനു “അന്യമായ വേല ഈ ഭൂമിയിൽ ചെയ്യുകയും ചെയ്യും .-7 BC 910 (1886), LDEMal 96.2
നമുക്കു കാണുവാൻ കഴിയാത്ത വിഗ്രഹാരാധനയുടെ കുറ്റത്തിൽ നിന്നും റോമൻ സഭയ്ക്ക് എങ്ങനെ സ്വതന്ത്രമാകുവാൻ കഴിയും.... പ്രൊട്ടസ്റ്റന്റുകാർ വളരെയധികം പ്രീതിയോടെ നോക്കുവാൻ കാത്തിരിക്കുന്നതും പ്രൊട്ടസ്റ്റന്റ് മതസംഹിതയോട് അന്തിമമായി ഐകമത്യപ്പെട്ടുവരുകയും ചെയ്യുന്ന മതമിതാണ്. ഈ ഐക്യത എങ്ങനെയായിരുന്നാലും കത്തോലി ക്കാ മതസംഹിതയിലുള്ള ഒരു മാറ്റംകൊണ്ട് ബാധിക്കപ്പെടുന്നില്ല. കാരണം റോം ഒരിക്കലും മാറുന്നില്ല. അവൾ അപ്രമാദിത്വം അവകാശപ്പെടുന്നു. മാറ്റം സംഭവിക്കുന്നത് പ്രൊട്ടസ്റ്റന്റ് മതസംഹിതയ്ക്കാണ്. അതിന്റെ ഭാഗത്തുള്ള ഉദാരമായ ആശയങ്ങളുടെ സ്വീകാരം അതിനെ കത്തോലിക്ക മതസംഹിതയുടെ കരത്തെ കോർത്തു പിടിക്കുന്ന അവസ്ഥയിലേക്കു കൊണ്ടുവരുന്നു. -RH June 1 (1886). LDEMal 96.3
നവീകരണ പ്രസ്ഥാനമെന്നവകാശപ്പെടുന്ന ലോകം അധർമ്മമൂർത്തിയുമായി സഖ്യമുണ്ടാക്കുകയും സഭയും ലോകവും ദുഷിച്ച യോജിപ്പിലെത്തുകയും ചെയ്യും .-7 BC975 (1891). LDEMal 96.4
പുരാതന ലോകത്തിലെ റോമനിസവും ആധുനിക കാലത്തിലെ വിശ്വാസത്യാഗിയായ പ്രൊട്ടസ്റ്റന്റ് മതസംഹിതയും എല്ലാ ദിവ്യ ചട്ടങ്ങളും അനുസരിക്കുന്നവരുടെ നേരെ അതേ രീതിതന്നെ കൈക്കൊള്ളും. -GC 616 (1911). LDEMal 96.5
ഞായറാഴ്ച നിയമങ്ങൾ റോമിനെ വണങ്ങുന്നു
അമേരിക്കയിൽ മുൻനിരയിൽ നിൽക്കുന്ന സഭകൾ അങ്ങനെയുള്ള ഉപദേശങ്ങളോട് ഒത്തുചേർന്നുകൊണ്ട് നിയമം നിർബ്ബന്ധിതമാക്കുവാനും അവരുടെ സ്ഥാപനങ്ങൾ നിലനിർത്തുവാനും രാഷ്ട്രത്തെ സ്വാധീനിക്കും. അപ്പോൾ പ്രൊട്ടസ്റ്റന്റ് അമേരിക്ക റോമാ മേൽക്കോയ്മയ്ക്കു പ്രതിമയുണ്ടാ ക്കുകയും വിയോജിക്കുന്നവരുടെ മേലുള്ള രാഷ്ട്രീയമായ ശിക്ഷ ഒഴിച്ചുകൂടുവാൻ കഴിയാത്ത ഫലമായി മാറുകയും ചെയ്യും... LDEMal 97.1
ഞായറാഴ്ച്ചാചാരം നിർബന്ധമാക്കുവാൻ പ്രൊട്ടസ്റ്റന്റ് സഭകളുടെ ഭാഗത്തുനിന്നുമുള്ള നിർബ്ബന്ധം പാപ്പാത്വ ആരാധന പാബല്യത്തിൽ വരുത്തുന്നതു മാത്രമാണ്.... LDEMal 97.2
മതേതര ശക്തിയാൽ ഒരു മതചടങ്ങിനെ നിർബ്ബന്ധിക്കുന്ന ആ പ്രവൃത്തിയിൽ സഭകൾതന്നെ മൃഗത്തിനു പ്രതിമയുണ്ടാക്കുന്നു; അങ്ങനെ അമേരിക്കയിലെ ഞായറാഴ്ചാചാര നിയമം മൃഗത്തെയും അതിന്റെ പ്രതിമയെയും ആരാധിക്കുന്നതിനുള്ള ഒരു നിർബന്ധ നിയമമാണ്.-GC445, 448, 449 (1911). LDEMal 97.3
നവീകരണ പ്രസ്ഥാനം റോമൻ അധികാരത്തോടു കൈകോർക്കുവാൻ വിടവിന്റെ മറുവശത്തേക്കു കരം നീട്ടുകയും പതാത്മവാദത്തോടു കൈകോർക്കുന്നതിനു എത്തിപ്പറ്റുകയും ഈ മൂന്നു ശക്തികളുടെയും സ്വാധീനത്താൽ ഒരു പ്രൊട്ടസ്റ്റന്റ് രാഷ്ട്രവും ജനാധിപത്യ സർക്കാരുമെന്ന വണ്ണം അതിന്റെ ഭരണഘടനയുടെ എല്ലാ തത്വങ്ങളും അവർ നിരാകരിക്കുകയും പാപ്പാത്വ കാപട്യങ്ങളും മിഥ്യാധാരണകളും ഘോഷിക്കുന്നതിന് വഴിയൊരുക്കുകയും ചെയ്യുമ്പോൾ, സാത്താന്റെ ആശ്ചര്യജനകമായ പ്രവൃത്തിയുടെ സമയം വന്നു എന്നും അന്ത്യം അടുത്തു എന്നും നാം അറിയും.-5T 451 (1885). LDEMal 97.4
റോം അവളുടെ നഷ്ടപ്പെട്ട പരമാധികാരം വീണ്ടെടുക്കും
അന്ത്യ പ്രതിസന്ധിയോടു നാം അടുക്കുന്തോറും ദൈവത്തിന്റെ സംവിധാനങ്ങൾക്കിടയിൽ യോജിപ്പും ഐക്യതയും നിലനിൽക്കുകയെന്നത് പരമ പ്രധാനമാണ്. ഈ ലോകം കൊടുങ്കാറ്റും യുദ്ധവും വിവാദവുംകൊണ്ട് നിറഞ്ഞിരിക്കുകയാണ്. എന്നിരുന്നാലും പാപ്പാത്വ ശക്തിയായ ഒരു തലയ കീഴിൽ ദൈവത്തിന്റെ സാക്ഷികളിലൂടെ ദൈവത്തെ എതിർക്കുന്നതിന് ജനം ഒരുമിച്ചുകൂടും. ഈ ബന്ധം മഹാ വിശ്വാസത്യാഗിയുമായി ബന്ധപ്പെടുത്തുന്നതാണ്.-]T 182 (1902). LDEMal 97.5
ഞായറാഴ്ചയെ ശബ്ബത്തെന്നവണ്ണം ആചരിക്കുവാനുള്ള നിയമം പ്രാബല്യത്തിൽ വരുത്തുമ്പോൾ അത് ഭരണകൂടം സ്ഥാപിതമായിരിക്കുന്ന ജനാധിപത്യത്തിന്റെ തത്വങ്ങളിൽ നിന്നും ഒരു ദേശീയ വിശ്വാസ ത്യാഗത്തിലേക്കു നയിക്കുന്നു. ഭരണകർത്താക്കൾ പപ്പാത്വമതം സ്വീകരിക്കുകയും ദൈവത്തിന്റെ കല്പനയെ ഇല്ലായ്മ ചെയ്യുകയും ചെയ്യും. -3 MR 192 (1906). LDEMal 97.6
ബുദ്ധിശക്തിപരമായ ഒരു വലിയ അന്ധകാരദിനം പാപ്പാത്വത്തിനുവേണ്ടിയുള്ള വിജയമായി കാണപ്പെടും. ബുദ്ധിശക്തിപരമായ ഒരു വലിയ വെളിച്ചത്തിന്റെ ദിനം ഇതിനു തുല്യമായ വിജയത്തിനുവേണ്ടിയുള്ളതുപോലെ വെളിപ്പെടുത്തപ്പെടും.-4 SP 390 (1884). LDEMal 97.7
സഭയുടെ സ്ഥാപനങ്ങൾക്കും ഉപയോഗങ്ങൾക്കും വേണ്ടി രാഷ്ട്രത്തിന്റെ പിൻതാങ്ങൽ ഉണ്ടാകുന്നതിന് ഇപ്പോൾ അമേരിക്കയിൽ അഭിവൃദ്ധി പ്രാപിച്ചുവരുന്ന പ്രസ്ഥാനങ്ങളിൽ നവീകരണക്കാർ പാപ്പാത്വത്തിന്റെ ചുവ ടുകൾ പിൻപുകയാണ്. അതിൽ കൂടുതലായി, പ്രൊട്ടസ്റ്റന്റ് അമേരിക്കയിൽ പാപ്പാത്വത്തിന് പുരാതന ലോകത്തിൽ നഷ്ടമായ പരമാധികാരം വീണ്ടെടുക്കുവാൻ അവർ വാതിലുകൾ തുറന്നുകൊണ്ടിരിക്കുന്നു.-GC 573 (1911). LDEMal 98.1
ദേശീയ ഞായറാഴ്ച നിയമം എന്നു പറഞ്ഞാൽ ദേശീയ വിശ്വാസത്യാഗം
ജനസ്വാധീനവും രക്ഷാധികാരിത്വവും ഉറപ്പുവരുത്തുവാൻ നിയമ കർത്താക്കൾ ഒരു ഞായറാഴ്ച നിയമത്തിന്റെ ആവശ്യത്തിനു കീഴ്‌പ്പെടും...ദൈവകല്പന ലംഘിച്ചുകൊണ്ട് പാപ്പാത്വം സ്ഥാപിക്കുവാൻ നിയമമുണ്ടാ ക്കിയിട്ട് അത് അടിച്ചേല്പിക്കുമ്പോൾ നമ്മുടെ രാജ്യം പൂർണ്ണമായും നീതിയിൽനിന്നു ചോദിക്കപ്പെടും... LDEMal 98.2
ആസന്നമായിരുന്ന യെരൂശലേമിന്റെ നാശത്തിന് റോമൻ പട്ടാളത്തിന്റെ സമീപനം ശിഷ്യന്മാർക്ക് ഒരടയാളമായിരുന്നതുപോലെ, ദൈവത്തിന്റെ ദീർഘക്ഷമയുടെ പരിധി കവിഞ്ഞു എന്നതിന് ഈ വിശ്വാസത്യാഗം നമുക്ക് ഒരടയാളമായിരിക്കട്ടെ.-ST451 (1885), LDEMal 98.3
ശബ്ദത്തെന്നവണ്ണം നാം ഒരിക്കലും ഒന്നാം ദിവസത്തെ വിശുദ്ധമായി കാണുകയില്ല എന്ന ഒരുറച്ച തീരുമാനം നാമെടുക്കേണ്ടിയിരിക്കുന്നു, കാരണം ദൈവം അനുഗ്രഹിച്ചു ശുദ്ധീകരിച്ച് ദിവസം ഇതല്ല. ഞായറാഴ്ചയെ ബഹുമാനിക്കുന്നതിലൂടെ ആ മഹാവഞ്ചകന്റെ വശത്ത് ചേരുകയാണ്... LDEMal 98.4
ദൈവത്തിന്റെ കല്പനയെ ഇല്ലായ്മ ചെയ്യുകയും വിശ്വാസത്യാഗം ഒരു ദേശീയ പാപമായി മാറുകയും ചെയ്യുമ്പോൾ, ദൈവം തന്റെ ജനത്തിനു വേണ്ടി പ്രവർത്തിക്കും .-3 SM 388 (1889). LDEMal 98.5
അമേരിക്കൻ ജനത ഒരു അനുഗ്രഹിക്കപ്പെട്ട ജനമാണ്; എന്നാൽ അവർ മതസ്വാതന്ത്ര്യത്തെ ഹനിക്കുകയും നവോത്ഥാനത്തെ അടിയറവച്ച് പാപ്പാത്വത്തിന് അംഗീകാരം കൊടുക്കുകയും ചെയ്യുമ്പോൾ, അവരുടെ പാപത്തിന്റെ അളവ് പൂർണ്ണമാകുകയും സ്വർഗ്ഗത്തിലെ പുസ്തകങ്ങളിൽ ‘’ദേശീയ ത്യാഗം’‘ രജിസ്റ്റർ ചെയ്യപ്പെടുകയും ചെയ്യും . -R1 May 2, 1893. LDEMal 98.6
ദേശീയ വിശ്വാസത്യാഗത്തെ തുടർന്ന് ദേശീയ നാശമുണ്ടാകും
നമ്മുടെ രാഷ്ട്രടം അവളുടെ നിയമ നിർമ്മാണ സഭയിൽ, ഞായറാഴ്ച നിയമം അടിച്ചേല്പിച്ചുകൊണ്ട് മനുഷ്യരുടെ മതപരമായ അവസരങ്ങളെ സംബന്ധിച്ച് അവരുടെ മനഃസാക്ഷിയെ ബന്ധിക്കുന്നതിന് നിയമ നിർമ്മാണം നടത്തുകയും ദൈവത്തിന്റെ കല്പനയായ ഏഴാംദിന ശബ്ബത്തനുഷ്ഠിക്കുന്നവർക്കെതിരേ പീഡനമുറകൾ കൊണ്ടുവരുകയും ദൃഢനിശ്ചയങ്ങളും ഉദ്ദേശ്യങ്ങളും നമ്മുടെ രാജ്യത്തിൽ ഇല്ലായ്മ ചെയ്യപ്പെടുകയും ചെയ്യുമ്പോൾ ദേശീയ വിശ്വാസത്യാഗം സംഭവിക്കുകയും അതിന്റെ പിന്നാലെ ദേശീയ നാശം ഉണ്ടാകുകയും ചെയ്യും.-7 BC977 (1888). LDEMal 98.7
ദേശീയ വിശ്വാസത്യാഗത്തിന്റെ സമയത്ത് സാത്താന്റെ നയത്തിന്മേൽ പ്രവർത്തിച്ചുകൊണ്ട് രാഷ്ട്രത്തിലെ ഭരണാധികാരികൾ അധർമ്മമൂർത്തിയുടെ വശത്ത് ഒത്തുചേരും, അപ്പോഴാണ് പാപത്തിന്റെ അളവ് പൂർണ്ണതയിലാകുന്നത്. ദേശീയ നാശത്തിനുള്ള അടയാളമാണ് ദേശീയ വിശ്വാസത്യാഗം.-2SM373 (1891). LDEMal 99.1
രാഷ്ട്രത്തിന്റെ സംരക്ഷണത്തിനും പരിപാലനത്തിനുമായി റോമൻ കത്തോലിക്കാ സഭയുടെ തത്വങ്ങൾ സ്വീകരിക്കപ്പെടും. ഈ വിശ്വാസത്യാഗ ത്തിനു പിന്നാലെ വേഗത്തിൽ ദേശീയ ദുരന്തം ഉണ്ടാകും.-RH June 15 (1897). LDEMal 99.2
നവീകരണ സഭകൾ ഒരു വ്യാജമതം നിലനിർത്തുന്നതിന് രാഷ്ടീയ ശക്തികളുമായി ഐക്യത്തിലെത്തുമ്പോൾ, രാഷ്ട്രീയ അധികാരവും സഭാ ധികാരവും ഒത്തുചേർന്ന് പാപ്പാത്വ ശബ്ബത്ത് നിർബന്ധമാക്കും. പൂർവ്വപിതാ ക്കന്മാർ ഇതിനെ എതിർത്തതുകൊണ്ടായിരുന്നു അവർ അതിക്രൂരമായ പീഡനത്തിലൂടെ കടന്നുപോകേണ്ടിവന്നത്. ദേശീയ നാശത്തിൽ മാത്രം അവസാനിക്കുന്ന ഒരു ദേശീയ വിശ്വാസത്യാഗം ഉണ്ടാകും.-Ev 235 (1899). LDEMal 99.3
നിയമങ്ങൾ അടിച്ചേല്പിക്കുവാൻ രാഷ്ട്രം അതിന്റെ അധികാരം ഉപയോഗിക്കുകയും സഭാനിയമങ്ങളെ നിലനിർത്തുകയും ചെയ്യുമ്പോൾ, പ്രൊട്ടസ്റ്റന്റ് അമേരിക്ക പാപ്പാത്വത്തിന് പ്രതിമയുണ്ടാക്കുകയും ദേശീയ ദുര ന്തത്തിൽ മാത്രം അവസാനിക്കുന്ന ദേശീയ വിശ്വാസത്യാഗം സംഭവിക്കുകയും ചെയ്യും .-7 BC976(1910). LDEMal 99.4
സാർവ്വത്രികമായ ഞായറാഴ്ച നിയമം
ചരിത്രം ആവർത്തിക്കപ്പെടും. വ്യാജമതം ഉയർത്തപ്പെടും. ഒരു സാധാരണ പ്രവൃത്തിദിവസവും ഒരു തരത്തിലും ഒരു വിശുദ്ധിയും ഇല്ലാത്തതുമായ ആഴ്ച്ചയുടെ ഒന്നാം ദിവസത്തെ ബാബിലോണിൽ വിഗ്രഹത്തെ ഉയർത്തിയതുപോലെ ഉയർത്തും. ഈ കൃതിമമായ ശബ്ദത്തിനെ ആരാധിക്കുവാൻ എല്ലാ ജാതിയും ഭാഷയും വംശവുമായവരോട് ആജ്ഞാപിക്കും. ഈ ദിവ സത്തെ ആരാധിക്കുവാൻ നിർബ്ബന്ധിച്ചുകൊണ്ടുള്ള കല്പന ലോകം മുഴുവനും എത്തും .-7 BC976(1897). LDEMal 99.5
മതസ്വാതന്ത്യത്തിന്റെ രാജ്യമെന്ന നിലയിൽ അമേരിക്ക വ്യാജശബ്ദ ത്തിനെ ആരാധിക്കുവാൻ മനുഷ്യരെ നിർബ്ബന്ധിക്കുന്നതിലൂടെ പാപ്പാത്വത്തോട് ചേരുകയും എല്ലാ രാജ്യങ്ങളിലുമുള്ള ജനത്തോട് അവളുടെ മാതൃക അനുകരിക്കുവാൻ ആവശ്യപ്പെടുകയും ചെയ്യും.-6T 18 (1900). LDEMal 99.6
മുഴുലോകവും ഒരു പങ്കു വഹിക്കുന്ന അന്ത്യ മഹാപോരാട്ടത്തിൽ ശബ്ബത്താണ് പോരാട്ട വിഷയം.-6T352 (1900). LDEMal 100.1
വിദേശ രാജ്യങ്ങൾ അമേരിക്കയുടെ മാതൃക പിൻപറ്റും. അവൾ നയിക്കുന്നു എങ്കിലും, അതേ പ്രതിസന്ധി ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള നമ്മുടെ ജനത്തിനുമുണ്ടാകും.-GT395 (1900). LDEMal 100.2
യഥാർത്ഥമായതിന്റെ സ്ഥാനത്ത് വ്യാജമായതിനെ പ്രതിഷ്ഠിക്കുകയെന്നത് നാടകത്തിലെ ഏറ്റവും അവസാന അരങ്ങേറ്റമാണ്. ഈ അരങ്ങേറ്റം സാർവലൗകികമാകുമ്പോൾ ദൈവം തന്നെത്താൻ വെളിപ്പെടുത്തും. ദൈവ ത്തിന്റെ നിയമത്തിനുമേലായി മനുഷ്യന്റെ നിയമത്തെ ഉയർത്തുകയും ഭൗമി കാധികാരങ്ങൾ ആഴ്ചയുടെ ഒന്നാം ദിവസത്തെ ആചരിക്കുവാൻ മനുഷ്യരെ നിർബ്ബന്ധിക്കുന്നതിനു ശ്രമിക്കുകയും ചെയ്യുമ്പോൾ ദൈവം പ്രവർത്തിക്കുവാൻ സമയമായി എന്നറിയുക.-3 BC980(1901). LDEMal 100.3
ദൈവകല്പനയുടെ സ്ഥാനത്ത് മാനുഷിക കല്പനയെ പ്രതിഷ്ഠിക്കുക, വെറും മാനുഷികാധികാരത്താൽ അതിനെ ഉയർത്തിക്കാണിക്കുക, ശബ്ബത്തിന്റെ സ്ഥാനത്ത് ഞായറാഴ്ച്ച എന്നിവയാണ് നാടകത്തിലെ അന്ത്യ അരങ്ങേറ്റം. പകരമായി നിയമിക്കൽ സാർവ്വദേശീയമാകുമ്പോൾ ദൈവം തന്നെത്താൻ വെളിപ്പെടുത്തും. ഭൂമിയെ അതിഭയങ്കരമായി ഉലയ്ക്കുവാൻ ദൈവം തന്റെ തേജസ്സിൽ എഴുന്നേൽക്കും . -7T 141 (1902). LDEMal 100.4
ലോകം മുഴുവനും ഞായറാഴ്ച നിയമത്തെ പിന്താങ്ങും
ദുഷ്ടന്മാരുടെ പക്ഷത്ത് സത്യമുണ്ട്, അവരുടെ ഇടയിൽ അത്ഭുതങ്ങളുണ്ട്; സ്വർഗ്ഗീയ മാലാഖമാർ അവരോടൊപ്പം നടക്കുകയും അവരോട് സംസാരിക്കുകയും ചെയ്തു. അവരുടെ ഇടയിൽ വലിയ ശക്തികളും അത്ഭുതങ്ങളും അടയാളങ്ങളും നടക്കുന്നു, അവർ ഇത്രയും നാൾ നോക്കി പാർത്തിരുന്ന താൽക്കാലിക സഹസ്രാബ്ദം ഇതാണ്. ലോകം മുഴുവനും മാനസാന്തരപ്പെടുകയും ഞായറാഴ്ച നിയമവുമായി യോജിപ്പിലുമാണ് എന്നൊക്കെ ദുഷ്ടന്മാർ പറയും.-3 SM427, 428 (1884). LDEMal 100.5
ക്രിസ്തുവിന്റെ ഈ എതിർശക്തിയുടെ അധികാരമായ ഞായറാഴ്ചയെ ബഹുമാനിക്കുന്നതിലൂടെ പാപ്പാത്വത്തിന് ആദരവ് കൊടുക്കാത്തതുകൊണ്ട് മുഴുലോകവും സെവന്ത്-ഡെ അഡ്വന്റിസ്റ്റുകാർക്കെതിരെ ശത്രുതയിലായിരി ക്കുകയാണ്. TM37 (1893). LDEMal 100.6
ദൈവകല്പനയെ ചവിട്ടി മെതിക്കുന്ന മനുഷ്യർ മാനുഷിക നിയമങ്ങളുണ്ടാക്കുകയും ജനം അത് സ്വീകരിക്കുവാൻ നിർബന്ധിതരാകുകയും ചെയ്യും. മനുഷ്യർ ചെയ്യുവാൻ പോകുന്നത് എന്താണോ അത് ആസൂത്രണം ചെയ്യുകയും ഉപദേശിക്കുകയും പദ്ധതികളുണ്ടാക്കുകയുമൊക്കെ ചെയ്യും. ദേശീയ നിയമമനുസരിച്ച് മുഴുലോകവും ഞായറാഴ്ച ആചരിക്കുമ്പോൾ ചുരുക്കം പേരായ നിങ്ങൾക്ക് എന്തുകൊണ്ടായിക്കൂടാ എന്നുചോദിക്കും. -Mg 163(1897). LDEMal 100.7
പോരാട്ടം ക്രിസ്തീയ ലോകത്തെ കേന്ദ്രീകരിക്കുന്നു
ക്രിസ്തീയ ലോകം മഹത്തും നിർണ്ണായകവുമായ പ്രവൃത്തികളുടെ ഒരു പ്രദർശനശാലയായിരിക്കും. പാപ്പാത്വത്തിന്റെ മാതൃക പ്രകാരം അധികാരികൾ മനസ്സാക്ഷിയെ നിയന്ത്രിക്കുന്ന നിയമങ്ങളുണ്ടാക്കും. ബാബിലോൺ അവളുടെ ക്രോധമദ്യം സകല ജാതികളെയും കുടിപ്പിക്കും. എല്ലാ രാഷ്ട്രങ്ങളും അതിൽ ഉൾപ്പെടും. ഇതിനെപ്പറ്റി വെളിപ്പാടുകാരനായ യോഹന്നാൻ ഇങ്ങനെ പറയുന്നു: ‘’അവർ ഏക അഭിപ്രായമുള്ളവർ’‘. സാർവ്വത്രികമായ ഒരു ബന്ധവും ഒരു വലിയ യോജിപ്പും സാത്താന്യ ശക്തികളുടെ ഒരു കൂട്ടു കെട്ടും ഉണ്ടാകും. ‘’അവർ അവരുടെ അധികാരവും ബലവും മൃഗത്തിനു ഏല്പ്പിച്ചുകൊടുക്കും ‘ (വെളി. 18:3-7; 17:13, 14). അങ്ങനെ മഹാസ്വാതന്ത്ര്യത്തിനെതിരെയും മനഃസാക്ഷി കലപിക്കുന്ന പ്രകാരം ആരാധിക്കുന്നതിനുള്ള സ്വാതന്ത്യത്തിനെതിരെയും കഴിഞ്ഞ കാലങ്ങളിൽ മതാചാരങ്ങളോടും റോമാചാരങ്ങളോടുമൊത്തുപോകുവാൻ കൂട്ടാക്കാതിരുന്നവരെ പാപ്പാത്വം സ്വച്ഛാപരമായും അതിക്രൂരമായും പീഡിപ്പിച്ചതുപോലെ വെളിപ്പെടും .-3 SM 392(1891), LDEMal 101.1
വിശ്വാസവും അവിശ്വാസവും തമ്മിലുള്ള മഹാപോരാട്ടത്തിൽ കിസ്തീയലോകം മുഴുവനും ഉൾപ്പെടും.-RH Feb7 (1893), LDEMal 101.2
ദൈവകല്പനയും യേശുവിങ്കലുള്ള വിശ്വാസവും കാത്തുസൂക്ഷിക്കുന്നവരും മൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്‌കരിച്ച് അതിന്റെ മുദ്രയേറ്റവരും എന്ന് രണ്ടു വിഭാഗമായി ക്രിസ്തീയ ലോകം മുഴുവനും വിഭജിക്കപ്പെടും.-GC450(1911). LDEMal 101.3
ക്രിസ്തീയ ലോകത്തിലുടനീളം ശബ്ബത്ത് പോരാട്ടത്തിലെ ഒരു പ്രത്യേക വിഷയമാകുകയും മതപരവും മതേതരവുമായ അധികാരങ്ങൾ ഒത്തു ചേർന്ന് ഞായറാഴ്ച്ചാചാരം നിർബ്ബന്ധിക്കുകയും ചെയ്യുമ്പോൾ ഒരു ചെറിയ ന്യൂനപക്ഷം ജനസ്വാധീനമുള്ള ആവശ്യത്തെ നിർബന്ധപൂർവ്വം തള്ളിക്കള യുന്നത് സാർവ്വത്രികമായ വെറുപ്പിന് അവരെ പാത്രങ്ങളാക്കുന്നു.-GC 615 (1911). LDEMal 101.4
ദൈവകല്പന കാക്കുന്ന വിശ്വസ്തരായ ദൈവജനത്തിനെതിരെ ഭരണാ ധികാരികൾ ഉത്തരവു പുറപ്പെടുവിച്ചു കഴിയുമ്പോൾ അവർക്കു ലഭിക്കേണ്ട സംരക്ഷണം പിൻവലിക്കപ്പെടുകയും അവരെ നശിപ്പിക്കുന്നതിനുവേണ്ടി അവസരം നോക്കി ഇരിക്കുന്ന ശത്രുക്കൾക്കു ഏല്പിച്ചുകൊടുക്കുകയും ചെയ്യും. അപ്പോൾ ദൈവജനം പട്ടണങ്ങളെയും ഗ്രാമങ്ങളെയും ഉപേക്ഷിച്ചു നിർജ്ജനപ്രദേശങ്ങളിലേക്കും വനാന്തരങ്ങളിലേക്കും ഓടിപ്പോയി ചെറിയ ചെറിയ കൂട്ടമായി മലകളിലും ഗുഹകളിലും ചിതറിപ്പാർക്കേണ്ടിവരും.-GC 626 (1911). LDEMal 101.5
ഒരു എതിർപ്പും കാണിക്കുകയില്ല.
തെറ്റിദ്ധാരണമൂലം ഞായറാഴ്ച വേല ചെയ്യുവാനുള്ള സ്വാതന്ത്യം നിഷേധിക്കപ്പെടുമ്പോൾ നമ്മുടെ വിശ്വാസികൾക്കുപോലും കോപിഷ്ഠരാകുവാനുള്ള സ്വഭാവ സവിശേഷതകളുണ്ട്. പക്ഷെ ഈ ഒരു വിഷയത്തിന്മേൽ വികാരാവേശം കൊള്ളാതെ എല്ലാം പ്രാർത്ഥനയോടെ ദൈവത്തിൽ സമർപ്പിക്കുക, ദൈവത്തിനു മാത്രമേ ഭരണാധികാരികളുടെ ശക്തിയെ നിയന്ത്രിക്കുവാൻ കഴിയുകയുള്ളു. മുൻപിൽ നോക്കാതെ നടക്കരുത്. ആരും തങ്ങളുടെ സ്വാതന്ത്യത്തെപ്രതി ബുദ്ധിയില്ലാതെ അഹങ്കരിക്കുകയും അത് മറ്റുള്ളവരെ ദ്രോഹിക്കുന്നതിനായി ഉപയോഗിക്കുകയും ചെയ്യാതെ ദൈവദാസന്മാരെന്ന നിലയിൽ ‘’എല്ലാവരെയും ബഹുമാനിപ്പിൻ, സഹോദരവർഗ്ഗത്തെ സ്‌നേഹിപ്പിൻ, ദൈവത്തെ ഭയപ്പെടുവിൻ, രാജാവിനെ ബഹുമാനിപ്പിൻ’‘ (1 പത്രൊ . 2:17), LDEMal 102.1
കഷ്ടതയ്ക്കായി വിളിക്കപ്പെട്ടിരിക്കുന്ന എല്ലാവർക്കും ഉപദേശം ഒരു യഥാർത്ഥ മൂല്യമുള്ളതാണ്. അനുസരണക്കേടോ ദ്രോഹമായതോ ഒന്നും കാണപ്പെടരുത്.-2 MR 193, 194(1898). LDEMal 102.2
വേലയിൽനിന്ന് ഞായറാഴ്ച ഒഴിഞ്ഞു നിൽക്കുക
ഞായറാഴ്ച നിയമം വളരെ കഠിനമാക്കിയിരുന്ന തെക്കൻ സംസ്ഥാനങ്ങളിൽ വേലചെയ്യുന്നത് വളരെ ശ്രദ്ധയോടും ബുദ്ധിപൂർവ്വവുമായിരിക്കണം. യേശുക്രിസ്തു ചെയ്തതുപോലെയൊരു വേലയായിരിക്കണം അത്. അപ്പോൾ നിങ്ങൾ ഞായറാഴ്ചയെക്കുറിച്ചും ശബ്ബത്തിനെക്കുറിച്ചും എന്താണ് വിശ്വസിച്ചിരിക്കുന്നതെന്ന് ജനങ്ങൾ വേഗത്തിൽ കണ്ടുപിടിക്കുകയും അതിനെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യും. അപ്പോൾ നിങ്ങൾക്ക് അവരോട് ശബ്ബത്തിനെക്കുറിച്ച് പറയാം. പക്ഷെ അവരുടെ ശ്രദ്ധ നിങ്ങളുടെ വേലയിലേക്ക് ആകർഷിച്ചുകൊണ്ടാവരുത്. ഞായറാഴ്ച വേല ചെയ്തുകൊണ്ട് നിങ്ങളുടെ വേല കുറയ്ക്കരുത്.... LDEMal 102.3
1880-കളിലും 1890-കളിലും അമേരിക്കയിലെ, പ്രത്യേകിച്ച് തെക്കൻ സംസ്ഥാനങ്ങളിൽ ഞായറാഴ്ചനിയമം വളരെ കർശനമായിരുന്നു. See American State Papers (Review and Herald, 1945) pp. 517-562. LDEMal 102.4
ഞായറാഴ്ച വേലയിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്നത് മൃഗത്തിന്റെ മുദ്ര സ്വീകരിക്കുന്നതല്ല. ദൈവമക്കൾക്കെതിരെ പീഡനം ആരംഭിക്കുവാൻ ശക്തരായ ശത്രുക്കൾ ഉള്ളയിടങ്ങളിൽ ദൈവമക്കൾ ഞായറാഴ്ച വേല ചെയ്യുകയാണെങ്കിൽ ആ ദിവസം ശരിയായ സുവിശേഷീകരണവേല ചെയ്യുന്ന ദിവസമാക്കി മാറ്റണം.-sW69,70(1895). LDEMal 102.5
‘നിങ്ങൾ ഞായറാഴ്ചകളിൽ നിങ്ങളുടെ അച്ചടിശാലകൾ അടച്ചുപൂട്ടുകയും നിങ്ങളുടെ വേലയിൽനിന്നു വിരമിക്കുകയും വേണം’‘ എന്ന് അവർ പറഞ്ഞാൽ, ‘’നിങ്ങളുടെ വേല നിങ്ങൾ തുടരണം’‘ എന്ന് ഞാൻ പറയുകയില്ല, കാരണം വിവാദം നിങ്ങളും നിങ്ങളുടെ ദൈവവുമായിട്ട് വരുന്നില്ല -Ms 163 (1898). LDEMal 102.6
ഞങ്ങൾ സ്വതന്ത്രരാണെന്ന് കാണിക്കുവാനായി ഞായറാഴ്ച മനഃപൂർവ്വം വേല ചെയ്തുകൊണ്ട് ഞായറാഴ്ചയെ ഒരു വിഗ്രഹമായി ആരാധിക്കുന്ന നമ്മുടെ അയൽക്കാരെ അസഹ്യപ്പെടുത്തണമെന്ന് നമ്മോട് കല്പിച്ചിട്ടുണ്ടെന്ന് ആരും ചിന്തിക്കരുത്. നമ്മുടെ സഹോദരിമാർ നമ്മുടെ തുണികൾ അലക്കി പ്രദർശിപ്പിക്കുവാനായി ഞായറാഴ്ചയെ തെരഞ്ഞെടുക്കരുത്. --3SM 399 (1889). LDEMal 103.1
ഞായറാഴ്ച ആത്മീക കാര്യങ്ങളിൽ ഏർപ്പെടുക
ഞായറാഴ്ച നിയമം പ്രാബല്യത്തിൽ വന്നാൽ എന്താണ് ചെയ്യേണ്ടതെന്ന നിങ്ങളുടെ ചോദ്യത്തിനുത്തരം തരുവാൻ ഞാൻ ശ്രമിക്കാം. ആസന്നമായൊരു പ്രതിസന്ധിഘട്ടം നമ്മൾ പ്രതീക്ഷിച്ചിരിക്കുമ്പോൾ നമ്മൾ എന്തു ചെയ്യണമെന്ന് ഒരു വെളിച്ചം ദൈവം എനിക്കു തന്നതിങ്ങനെയാണ്: ഞായ LDEMal 103.2
ഞായറാഴ്ച നിയമത്തെ നാം പരസ്യമായി എതിർക്കുമ്പോൾ അതിനെ പ്രാബല്യത്തിൽ കൊണ്ടുവരുവാൻ തക്കം പാർത്തിരിക്കുന്ന മതഭ്രാന്തന്മാരെ പീഡനത്തിനായി ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. നമ്മൾ കല്പനാലംഘികൾ എന്ന് വിളിക്കപ്പെടുവാൻ അവർക്ക് ഒരു അവസരവും കൊടുക്കരുത്.... നിയമലംഘനം നടത്തേണ്ടതായ ജോലികളിൽ നിന്നെല്ലാം ഒഴിഞ്ഞു നിൽക്കുന്നതാണ് ജ്ഞാനം എന്നു ചിന്തിക്കുന്ന ഒരാളും മൃഗത്തിന്റെ മുദ്ര സ്വീകരിക്കുകയില്ല. LDEMal 103.3
കർത്താവിനുവേണ്ടി പലരെയും നേടുവാനുള്ള ഒരു ദിവസമായി ഞായറാഴ്ചയെ ഉപയോഗിക്കാം. ഈ ദിവസത്തിൽ വീട്ടിനകത്തുവച്ചും തുറസ്സായ സ്ഥലങ്ങളിൽ വച്ചും സുവിശേഷയോഗങ്ങൾ നടത്താം. വീടുകൾതോറും നടന്നുള്ള പ്രവർത്തനങ്ങൾ നടത്താം. എഴുതുവാൻ താല്പര്യമുള്ളവർ ലേഖന ങ്ങൾ എഴുതുവാൻ ഈ ദിവസം ഉപയോഗിക്കാം. സാധ്യമാകുന്ന ഞായറാ ഴ്ചകളിലെല്ലാം മതപരമായ ചടങ്ങുകൾ നടത്താം. ഈ യോഗങ്ങളെല്ലാം വളരെയധികം താല്പര്യജനകമാക്കണം. ഉണർവുഗീതങ്ങൾ പാടണം, ശക്തിയോടും ഉറപ്പോടും കൂടെ ദൈവസ്‌നേഹം പ്രസംഗിക്കണം.-9T 232, 233 (1909). - ആരോഗ്യസുവിശേഷീകരണത്തിനായിട്ടും യോഗങ്ങൾ നടത്തുന്നതിനായിട്ടും വിദ്യാർത്ഥികളെ ഉപയോഗിക്കുക. അവർ വീടുകൾ തോറും ജനങ്ങളെ കണ്ടുപിടിക്കുകയും സത്യം പങ്കിടുവാനുള്ള ഒരു നല്ല അവസരമായി മാറുകയും ചെയ്യും. ഞായറാഴ്ചയെ ഇങ്ങനെ ചിലവഴിക്കുന്നത് ദൈവത്തിന് സ്വീകാര്യമായിരിക്കും .-9T238 (1999). LDEMal 103.4
എതിർപ്പുകളാൽ സത്യത്തിന്റെ മനോഹാരിത വെളിവാക്കപ്പെടുന്നു
ദൈവകല്പനയെ ഇല്ലായ്മ ചെയ്യുവാൻ സഭയും ലോകവും ഒരുമിക്കുമ്പോൾ ദൈവത്തെ അനുസരിക്കുന്നവരുടെ ആവേശം വർദ്ധിക്കും. ദൈവകല്പനയ്‌ക്കെതിരായി ഉയരുന്ന ഓരോ എതിർപ്പും സത്യത്തിന്റെ പുരോഗമനത്തിനു വഴിതെളിക്കുകയും ജനങ്ങളുടെ മുൻപിൽ സത്യത്തിന്റെ മൂല്യം എന്താണെന്നു കാണിക്കുവാൻ അതിന്റെ വക്താക്കളെ ശക്തരാക്കുകയും ചെയ്യുന്നു. പീഡനത്തിനും എതിർപ്പുകൾക്കുമല്ലാതെ മറ്റൊന്നിനും സത്യത്തെ വെളിവാക്കാൻ കഴിയാത്തത്രയും ഒരു ഭംഗിയും ശക്തിയും സത്യത്തിനുണ്ട്.-13 MR 71, 72(1896). LDEMal 104.1
ഞായറാഴ്ചാനുസരണത്തെ ശക്തമാക്കുവാനുള്ള പരിശ്രമങ്ങൾ നട ക്കുന്ന സമയമാണ് വ്യാജ ശബ്ബത്തിനു പകരമായി സത്യശബ്ബത്തിനെ ലോകത്തിനു മുൻപിൽ അവതരിപ്പിക്കുവാൻ പറ്റിയ സമയം. ദൈവത്തിന്റെ കരുതൽ നാം ചിന്തിക്കുന്നതിനുമപ്പുറമാണ്. നാലാം കല്പനയായ ശബ്ബത്തിനെ നിയമനിർമ്മാണ സഭകളിൽ അവതരിപ്പിക്കുവാൻ ഇടവരത്തക്കവിധം ഞായ റാഴ്ചയെക്കുറിച്ചുള്ള സംശയങ്ങളും ചോദ്യങ്ങളും ജനങ്ങളുടെ മുൻപിലേക്ക് കൊണ്ടുവരപ്പെടുവാൻ ദൈവം അനുവദിച്ചു. അങ്ങനെ സത്യശബ്ബത്തിന് അനുകൂലമായ ദൈവവചന സാക്ഷ്യങ്ങളിലേക്ക് രാജ്യത്തിൽ നേതൃ തസ്ഥാനങ്ങളിലുള്ളവരുടെ ശ്രദ്ധ തിരിക്കുവാൻ ഇടയാകുന്നു. 2MR 197 (1990). LDEMal 104.2
നാം മനുഷ്യരെക്കാളും ദൈവത്തെ അനുസരിക്കണം
ഒന്നുകിൽ തങ്ങളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുക അല്ലെങ്കിൽ ദൈവവപനത്തിന്റെ വ്യക്തമായ ഒരു ആവശ്യത്തെ അനുസരിക്കുക എന്ന ദൈവവചനം അവഗണിക്കുക. ഇവ രണ്ടിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടു ക്കുവാൻ സത്യാനുയായികൾ ഇപ്പോൾ വിളിക്കപ്പെടുന്നു. മനുഷ്യരുടെ പാര മ്പര്യത്തെയും ആചാരങ്ങളെയും അനുസരിച്ചുകൊണ്ട് നാം ദൈവവചനത്തോട് അനുസരണക്കേടു കാണിക്കുവാൻ വഴങ്ങുകയാണെങ്കിൽ നമുക്ക് ഇവിടെ വാങ്ങുവാനും വില്ക്കുവാനും മനുഷ്യരുടെ ഇടയിൽ ജീവിക്കുവാനും അനുവാദം ലഭിക്കുകയും നമ്മുടെ അവകാശങ്ങളൊക്കെയും മാനി ക്കപ്പെടുകയും ചെയ്യും. എന്നാൽ നമ്മൾ ദൈവത്തോട് കൂറ് പുലർത്തുകയാ ണെങ്കിൽ അത് മനുഷ്യരുടെ ഇടയിലുള്ള നമ്മുടെ അവകാശങ്ങളെ നഷ്ട പ്പെടുത്തിക്കൊണ്ടാവണം, കാരണം നമ്മുടെ മതവിശ്വാസത്തെ തകർക്കുവാനും മനുഷ്യമനസാക്ഷിയെ നിയന്ത്രിക്കുവാനും വേണ്ടി ദൈവകല്പനയുടെ ശത്രുക്കൾ കൂട്ടം കൂടിയിരിക്കുന്നു.... LDEMal 104.3
മനുഷ്യന്റെ ഭരണകൂടങ്ങളെല്ലാംതന്നെ ദൈവികമായ നടത്തിപ്പിനാൽ ഉണ്ടായതാണെന്നും അതിന്റെ നിയമങ്ങളും ചട്ടങ്ങളും അനുസരിക്കേണ്ടത് ദൈവമക്കളുടെ കടമയാണെന്നും ദൈവജനം മനസ്സിലാക്കും. പക്ഷെ അതിന്റെ പ്രസ്താവനകൾ ദൈവകല്പ്പനയ്‌ക്കെതിരായി വരുമ്പോൾ നാം മനുഷ്യരെക്കാളുപരി ദൈവത്തെ അനുസരിക്കേണ്ടതാണ്. എല്ലാ മാനുഷിക കല്പനകൾക്കും ഉപരിയായ അധികാരമാണ് ദൈവവചനത്തിനുള്ളതെന്ന് തിരിച്ചറിയപ്പെടേണ്ടതും അനുസരിക്കേണ്ടതുമാണ്. സഭ ഇങ്ങനെ പറയുന്നു അല്ലെങ്കിൽ ഗവണ്മെന്റ് ഇങ്ങനെ പറയുന്നു എന്നിവയ്ക്കുവേണ്ടി യഹോവ ഇങ്ങനെ അരുളിച്ചെയ്യുന്നു എന്നത് മാറ്റിവയ്ക്കരുത്. ഭൗമിക അധികാരിയുടെ കിരീടത്തിനു മുകളിലായി ക്രിസ്തുവിന്റെ കിരീടം ഉയർത്തപ്പെടേണ്ട താണ് -HMNov. 1(1893). LDEMal 105.1
സാത്താന്റെ പരമാധികാരത്തിന് കീഴ്‌പ്പെടുകയാണെങ്കിൽ അവൻ ലോക രാജ്യങ്ങളുടെ മേലുള്ള അധികാരം മനുഷ്യന് വാഗ്ദാനം ചെയ്യുന്നു. പലരും ഇതിനു കീഴപ്പെട്ടുകൊണ്ട് സ്വർഗ്ഗം ത്യജിക്കുന്നു. പാപം ചെയ്യുന്നതിനെക്കാൾ മരിക്കുന്നതാണ് നല്ലത്; കബളിപ്പിച്ച് നേടുന്നതിനെക്കാൾ ദരിദ്രനായി രിക്കുന്നതാണ് നല്ലത്; കള്ളം പറയുന്നതിനെക്കാൾ വിശന്നിരിക്കുന്നതാണ് ഉത്തമം.-41495 (1880) LDEMal 105.2