അന്ത്യകാല സംഭവങ്ങൾ
6 - ശേഷിപ്പിന്റെ പ്രവർത്തനങ്ങളും ജീവിതശൈലിയും
സ്വയത്യാഗത്തിന്റെയും സേവനത്തിന്റെയും ഒരാത്മാവ്
ഏവരും തങ്ങളുടെ കഴിവിനൊത്തവണ്ണം വേല ചെയ്യേണ്ടതന് സേവനത്തിന്റെ ആത്മാവ് സഭയെ ഒന്നാകെ കയ്യടക്കുവാൻ ദൈവം ദീർഘനാളായി കാത്തിരിക്കുന്നു. ദൈവസഭയുടെ അംഗങ്ങൾ അവരുടെ നിർദ്ദിഷ്ടവേല, വിദേശത്തും സ്വദേശത്തുമുള്ള വയൽപ്രദേശങ്ങളിൽ സുവിശേഷ ദൗത്യ പൂർത്തീകരണത്തിന്റെ ഭാഗമായ ചെയ്യുമ്പോൾ, ലോകം മുഴുവൻ വേഗത്തിൽ താക്കീത് ചെയ്യപ്പെടും. കർത്താവായ യേശുക്രിസ്തു ശക്തിയോടും മഹാതേജസ്സോടും ഈ ഭൂമിയിലേക്ക് തിരികെ വരും. -AA 111 (1911). LDEMal 55.1
പ്രസ്ഥാനങ്ങളുടെ വേലയുടെ സ്ഥാനത്ത് വ്യക്തപ്രവർത്തനങ്ങൾ പകരം വെക്കാനൊരു പ്രവണത എല്ലായിടത്തുമുണ്ട്. വലിയ സംയോജിപ്പിക്കലിലേക്കും കേന്ദ്രീകരണത്തിലേക്കും വലിയ പള്ളികളും സ്ഥാപനങ്ങളും കെട്ടിപ്പടുക്കുന്നതിലേക്കുമുള്ള ഒരു ചായ്‌വ് മാനുഷിക ബുദ്ധിക്കുണ്ട്. ജനക്കൂട്ടം ഔദാര്യതയുടെ വേല സ്ഥാപനങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും വിടുന്നു. അവർ ലോകവുമായുള്ള സമ്പർക്കത്തൽ നിന്ന് വിട്ടുനിൽക്കുന്നു, അങ്ങനെ അവരുടെ ഹൃദയങ്ങൾ തണുത്തുപോകുന്നു, അവർ സ്വയത്തിൽ മുഴുകുകയും മതിപ്പില്ലാത്തവരായിത്തീരുകയും ചെയ്യുന്നു. ദൈവത്തോടും മനുഷ്യനോടുമുള്ള സ്‌നേഹം ആത്മാവിൽനിന്ന് ഇല്ലാതെയാകുന്നു. ഒരു വ്യക്തിപരമായ വേല അവന്റെ പിൻഗാമികൾക്ക് ക്രിസ്തു ഭരമേൽപ്പിക്കുന്നു - പകരക്കാരെ വച്ച് ചെയ്യാൻ കഴിയാത്ത ഒരു വേല, രോഗികളോടും ദരിദ്രരോടുമുള്ള ശുശ്രൂഷ, നഷ്ടപ്പെട്ടവർക്ക് സുവിശേഷം നൽകുന്നത് എന്നിവ കമ്മിറ്റികൾക്കോ ആസൂത്രിതമായ സഹായ സ്ഥാപനങ്ങൾക്കോ വിടേണ്ടതല്ല. വ്യക്തിപരമായ ഉത്തരവാദിത്തം, പരിശ്രമം, സ്വയത്യാഗം എന്നിവ സുവിശേഷത്തിന്റെ ആവശ്യകതയാണ്. -MH 147 (1905). LDEMal 55.2
ഞാൻ വരുവോളം വ്യാപാരം ചെയ്യുക
ക്രിസ്തു പറയുന്നു, ‘ഞാൻ വരുവോളം വ്യാപാരം ചെയ്യുക’ (ലൂക്കൊസ് 19:13) നമ്മുടെ ജീവിത ചരിത്രം അവസാനിക്കുന്നതിന് കുറച്ച് വർഷങ്ങൾ വേണ്ടിവന്നേക്കാം, എന്നാൽ നാം അതുവരെ വ്യാപാരം ചെയ്യണം. -RH April 21, 1896. LDEMal 55.3
ക്രിസ്തുവിന്റെ രണ്ടാം വരവിനെ ശാന്തമായി ധ്യാനിക്കേണ്ടിതിനും അവനെത്തന്നെ അഭ്യസിപ്പിക്കേണ്ടതിനും അവൻ എല്ലാവരെയും അനുവദിക്കുന്നു. ഏവരും ദൈവവചനം ദിവസേന പരിശോധിക്കണം, എന്നാൽ വർത്തമാനകാല കടമകൾ അവഗണിക്കുവാൻ പാടില്ല. -Letter 28 (1897). LDEMal 55.4
അവൻ വരുമ്പോൾ അവനുവേണ്ടി കാത്തിരിക്കുന്നവരിൽ ചിലർ വ്യാപാര ഇടപാടുകളിൽ ഏർപ്പെട്ടിരിക്കും എന്ന് ക്രിസ്തു പ്രഖ്യാപിച്ച. ചിലർ വയലിൽ വിതച്ചുകൊണ്ടിരിക്കും, മറ്റുള്ളവർ വിളവ് കൊയ്യുകയും ശേഖരിക്കുകയും ചെയ്യും, വേറെ ചിലർ ചക്കിൽ ആട്ടിക്കൊണ്ടിരിക്കും. അവന്റെ വൃതന്മാർ ജീവിതത്തിലെ കടമകളും ചുമതലകളും ഉപേക്ഷിച്ച് അലസമായ ചിന്തയിൽ മുഴുകി മതപരമായ ഒരു സ്വപ്‌നത്തൽ ജീവിക്കുക എന്നത് ദൈവേഷ്ടമല്ല. -Ms 18a (1901). LDEMal 56.1
നിങ്ങളാൽ കഴിയുന്ന സകല നല്ല പ്രവൃത്തികളും ഈ ജീവിതത്തിൽ നിറയ്ക്കുക. -5T 488 (1889). LDEMal 56.2
ഓരോ ദിവസവും നമ്മുടെ അവസാനത്തേതായിരിക്കും എന്നപോലെ
നമുക്ക് നൽകപ്പെടുന്ന അവസാന ദിവസമായിരിക്കും ഇതെന്ന നിലയിൽ നാം പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും നോക്കിപ്പാർക്കുകയും ചെയ്യണം. -5T 200 (1882). LDEMal 56.3
പ്രവർത്തിക്കുകയും നോക്കിപ്പാർക്കുകയും കാത്തിരിക്കുകയും മരിച്ച് വീണ്ടും ജീവിച്ച് എന്നെന്നേയ്ക്കും ജീവിക്കുകയും ചെയ്യുന്നവന്റെ ശക്തിയിൽ ആശ്രയിക്കുകയും ചെയ്തുകൊണ്ട് ഓരോ ദിവസത്തെയും വേല അത് വരുന്നതുപോലെ ചെയ്യുന്നതിലാണ് നമ്മുടെ സുരക്ഷ. Letter 66 (1894). LDEMal 56.4
ഓരോ ദിവസവും നിങ്ങളെയും നിങ്ങളുടെ മക്കളെയും അന്നേക്കുവേണ്ടി പ്രതിഷ്ഠിക്കുക. മാസങ്ങൾക്കോ വർഷങ്ങൾക്കോ വേണ്ടി ഒരു കണക്കുകൂട്ടലും നടത്തരുത്; അവ നിങ്ങളുടേതല്ല. ചുരുങ്ങിയ ഒരു ദിവസത്തെയാണ് നിങ്ങൾക്ക് തന്നിരിക്കുന്നത്. ഇത് നിങ്ങളുടെ അവസാന ദിവസമെന്നതുപോലെ കർത്താവിനു വേണ്ടി അതിന്റെ മണിക്കൂറുകളിൽ പ്രവർത്തിക്കുക. അവന്റെ ദിവ്യ നടത്തിപ്പ് സൂചിപ്പിക്കുന്നതുപോലെ, നടപ്പിലാക്കുന്നതിനോ ഉപേക്ഷിക്കുന്നതിനോവേണ്ടി നിങ്ങളുടെ പദ്ധതികളെല്ലാം അവന്റെ മുമ്പിൽ വയ്ക്കുക. -7T 44 (1902). LDEMal 56.5
മനഃസാക്ഷിക്കനുസൃതമായ ശബ്ബത്തനുഷ്ഠാനം
(See ‘The Observance of the Sabbath’ in Testimonies for the Church, vol.6, pp 349-368) LDEMal 56.6
ശബ്ബത്തനുസരിക്കുന്നതിലൂടെ ദൈവത്തെക്കുറിച്ചുള്ള ഒരു പരിജ്ഞാനം മനുഷ്യരുടെയിടയിൽ കാത്തുസൂക്ഷിക്കണമെന്ന് നമ്മുടെ സ്വർഗ്ഗീയ പിതാവ് ആഗ്രഹിക്കുന്നു. അവൻ നമ്മുടെ ജീവനുള്ള യഥാർത്ഥ ദൈവമാണെന്നും അവനെ അറിയുന്നതിലൂടെ നമുക്കു ജീവനും സമാധാനവും ഉണ്ടാകുന്നതിനും വേണ്ടി ശബ്ബത്ത് നമ്മുടെ മനസ്സുകളെ നയിക്കണമെന്നുള്ളത് അവന്റെ ആഗ്രഹമാണ്. -6T 349 (1900) LDEMal 56.7
ആഴ്ച മുഴുവനും നമ്മുടെ മനസ്സിൽ ശബ്ബത്തുണ്ടായിരിക്കുകയും കല്പനയനുസരിച്ച് അതിനെ വിശുദ്ധമായി കാക്കുന്നതിനുള്ള ഒരുക്കങ്ങൾ നടത്തുകയും ചെയ്യുക. നിയമപരമായതെന്നവണ്ണമല്ല നാം ശബ്ബത്തനുസരിക്കേണ്ടത്. ജീവിതത്തിലെ എല്ലാ ഇടപാടുകളിലും അതിന്റെ ആത്മീയ അർത്ഥമെന്താണെന്നുള്ളത് നാം മനസ്സിലാക്കിയിരിക്കണം... LDEMal 57.1
അപ്രകാരം നാം ശബ്ബത്തിനെ ഓർക്കുമ്പോൾ, ആത്മീയ കാര്യങ്ങളിലേക്കു താൽക്കാലികമായവ നുഴഞ്ഞുകയറുവാൻ അനുവദിക്കപ്പെടുകയില്ല. ആറു പ്രവൃത്തി ദിവസങ്ങളിലെ ഒന്നുംതന്നെ ശബ്ബത്തിലേക്കു മാറ്റിവയ്ക്കുകയില്ല. -6T 353,354 (1900). LDEMal 57.2
ജീവിതത്തിലെ ആവശ്യങ്ങൾ ശ്രദ്ധിക്കപ്പെടണം, രോഗികളെ ശുശ്രൂഷിക്കണം, ആവശ്യങ്ങളിലിരിക്കുന്നവരുടെ ന്യൂനതകൾ പരിഹരിക്കപ്പെടണം. ശബ്ബത്തിൽ യാതനകളനുഭവിക്കുന്നവരുടെ വിടുതലിനെ അവഗണിക്കുന്നവരെ നിരപരാധിയായി കണക്കാക്കുകയില്ല. ദൈവത്തിന്റെ പരിശുദ്ധ വിശ്രമദിവസം ഉണ്ടാക്കപ്പെട്ടത് മനുഷ്യനുവേണ്ടിയാണ്, കാരുണ്യപ്രവർത്തനങ്ങൾ അവന്റെ ഉദ്ദേശവുമായി സമ്പൂർണ്ണ യോജിപ്പിലാണ്. ശബ്ബത്തിലോ മറ്റേതെങ്കിലും ദിവസത്തിലോ വിടുതൽ പ്രാപിക്കാമാകുന്ന ഒരു മണിക്കൂറു നേരത്തെ വേദന പോലും അവന്റെ മക്കൾ അനുഭവിക്കണമെന്നത് ദൈവം ആഗ്രഹിക്കുന്നില്ല. -DA 207 (1898). LDEMal 57.3
ദശാംശത്തിലും വഴിപാടുകളിലുമുള്ള വിശ്വസ്തത
ദശാംശം വിശുദ്ധവും ദൈവം തനിക്കുവേണ്ടി മാറ്റിവച്ചിട്ടുള്ളതുമാണ്. സുവിശേഷ വേലക്കാരെ നിലനിർത്തുന്നതിനു വേണ്ടി ദൈവത്തിന്റെ ഭണ്ഡാരത്തിലേക്കു അവയെ കൊണ്ടുവരണം... ദശാംശത്തെ സംബന്ധിച്ച് ദൈവം എന്തു പറയുന്നു എന്നതനെപ്പറ്റി മലാഖി മൂന്നാമദ്ധ്യായത്തിൽ നിന്നും ശ്രദ്ധയോടുകൂടി വായിക്കുക. -9T 249 (1909). LDEMal 57.4
പുതിയ നിയമത്തിൽ ശബ്ബത്തിനെ വീണ്ടും നിയമമാക്കി വിളംബരം ചെയ്യാതിരിക്കുന്നതുപോലെ ദശാംശത്തെയും വീണ്ടും നിയമമാക്കിയിട്ടില്ല; കാരണം രണ്ടിന്റെയും സാധുതയെ സംബന്ധിച്ച് ശരി ഭാവിക്കപ്പെട്ടിരിക്കുകയും അവയുടെ ആഴമേറിയ ആത്മീയ അർത്ഥം വിശദീകരിക്കപ്പെട്ടിരിക്കുകയുമാണ്. -CS 66 (1882). LDEMal 57.5
ഇപ്പോൾ ദൈവം സെവന്ത്-ഡേ അഡ്വന്റിസ്റ്റുകാരെ, അവരുടെ സാഹചര്യമനുസരിച്ച് കഴിവിന്റെ പരമാവധി വേലയെ സഹായിക്കുന്നതിന് തങ്ങളെത്തന്നെ സമർപ്പിക്കുവാൻ എല്ലാ ഭാഗത്തുനിന്നും വിളിച്ചുകൊണ്ടിരിക്കുന്നു. ദാനങ്ങളും വഴിപാടുകളുമർപ്പിക്കുന്നതിലുള്ള അവരുടെ ഔദാര്യതയിലൂടെ, അവന്റെ അനുഗ്രഹങ്ങൾക്കും കരുണയ്ക്കുമായി അവർ നന്ദിയുള്ളവരായിരിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു. -9T 132 (1909) LDEMal 57.6
സ്‌നേഹം നശിക്കുകയെന്നത് നന്മ ചെയ്യുവാനുള്ള താല്പര്യം ജീവിച്ചു കാണിക്കുന്നതിനു പകരമുള്ള മോശമായ ഒരു കാര്യമാണ്. -5T 155 (1882). LDEMal 58.1
ഭാവിജീവിതത്തിനുവേണ്ടിയുള്ള നമ്മുടെ യോഗ്യത തീരുമാനിക്കുന്നതിന് നാം ഈ ലോകത്തിൽ പരിശോധനാഘട്ടത്തിലാണ്. സ്വാർത്ഥതയുടെ കളങ്കത്താൽ സ്വഭാവം ദുഷിച്ച ആർക്കുംതന്നെ സ്വർഗ്ഗത്തിൽ പ്രവേശിക്കുവാൻ കഴിയുകയില്ല. അതുകൊണ്ട് നിത്യധനം നമ്മെ ഭാരമേല്പിക്കുവാൻ കഴിയുമോ എന്നറിയുവാൻ ദൈവം നമ്മെ ഏല്പിച്ചിരിക്കുന്ന താല്ക്കാലികമായ വസ്തുവകകളെ നാം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിൽ അവൻ നമ്മെ ഇവിടെ പരിശോധിക്കുകയാണ്. -CS 22 (1893). LDEMal 58.2
പുതിയ സ്ഥാപനങ്ങൾ സ്ഥാപിക്കുക
‘യേശു വേഗം വരുകയാണെങ്കിൽ വിദ്യാലയങ്ങളും ആശുപത്രികളും ഭക്ഷണ വ്യവസയശാലകളുമൊക്കെ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെന്താണ്? നമ്മുടെ യുവജനങ്ങൾ തൊഴിലുകൾ പഠിക്കുന്നതിന്റെ ആവശ്യകതയെന്താണ്? എന്നൊക്കെ ചിലർ ചോദിച്ചേക്കാം. LDEMal 58.3
ദൈവം നമുക്ക് തന്നിരിക്കുന്ന താലന്തുകളെ നാം നിരന്തരം വളർത്തിയെടുക്കുകയെന്നത് ദൈവനിശ്ചയമാണ്. നാമത് ഉപയോഗിക്കുന്നില്ലെങ്കിൽ നമുക്കത് ചെയ്യാൻ കഴിയുകയില്ല. യേശുവിന്റെ വീണ്ടും വരവിന്റെ വീക്ഷണം നമ്മെ അലസരാക്കുവാൻ പാടില്ല. എന്നാൽ മാനവകുലത്തെ അനുഗ്രഹിക്കുവാനും പ്രയോജനം വരുത്തുവാനും കഴിയാമാകുന്ന സകലതിലേക്കും അത് നമ്മെ നടത്തണം. -MM 268 (1902). LDEMal 58.4
ലോകം മുഴുവനും ഒരു വലിയ വേല ചെയ്തുതീർക്കുവാനുണ്ട്. സംഗതികൾ ആവശ്യമായിരിക്കുമ്പോൾ, ലോകാന്ത്യം സമീപിച്ചിരിക്കൊണ്ട് വിവിധ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യങ്ങൾ ഇല്ലായെന്ന് ആരും ചിന്തിക്കാതിരിക്കട്ടെ... കൂടിവരുന്നതിനുള്ള സ്ഥലങ്ങളും വിദ്യാലയങ്ങളും ആശുപത്രികളും പ്രസിദ്ധീകരണ സ്ഥാപനങ്ങളും പണിയുന്നതിനുള്ള പ്രയത്‌നം ഇനി ആവശ്യമില്ല എന്ന് ദൈവം പറയുമ്പോൾ ദൈവം വേല അവസാനിപ്പിക്കട്ടെ എന്നു പറഞ്ഞ് കൈ മടക്കിയിരിക്കാം, എന്നാൽ ദൈവത്തിനുവേണ്ടി തീക്ഷ്ണത കാണിക്കുവാനും മാനവകുലത്തെ സ്‌നേഹിക്കുവാനുമുള്ള അവസരമിതാണ്. -6T 440 (1900). LDEMal 58.5
മെഡിക്കൽ മിഷനറി വേല
മതപരമായ കയ്യേറ്റം നമ്മുടെ ദേശത്തിന്റെ സ്വാതന്ത്ര്യത്തെ അട്ടിമറിക്കുന്നതുപോലെ മനസാക്ഷിയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്നവരെ പ്രതികൂല സ്ഥാനങ്ങളിൽ അകപ്പെടുത്തും. അവർക്കു അവസരമുള്ളപ്പോൾ തന്നെ അവർ രോഗങ്ങളെയും അതിന്റെ കാരണങ്ങളെയും പ്രതിവിധികളെയും സൗഖ്യത്തെയും സംബന്ധിച്ച് ജാഗ്രതയുള്ളവരായിരിക്കണം. ഇത് ചെയ്യുന്നവർ അദ്ധ്വാനത്തിനായുള്ള വയൽപ്രദേശം എവിടെയും കണ്ടെത്തും. കഷ്ടതകളനുഭവിക്കുന്ന അനേകരുണ്ടായിരിക്കും. അവർക്ക് സഹായം ആവശ്യമാണ്. അത് നമ്മുടെ വിശ്വാസത്തിലുള്ളവർ മാത്രമായിരിക്കുകയില്ല, എന്നാൽ കൂടുതലും സത്യം അറിഞ്ഞുകൂടാത്തവരുടെ ഇടയിൽനിന്നുമുള്ളവരായിരിക്കും. -CH 506 (1892). LDEMal 58.6
സുവിശേഷവേലയുടെ രംഗത്ത് അധികം താമസിയാതെ ഒന്നും ചെയ്യുവാൻ കഴിയാതെവരുകയും എന്നാൽ മെഡിക്കൽ മിഷനറി പ്രവർത്തനങ്ങൾ മാത്രം ചെയ്യുവാൻ കഴിയുന്ന സമയം വരുന്നു എന്നത് പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു. -CH 533 (1901). LDEMal 59.1
ദൈവജനം അവരുടെ ആരോഗ്യത്തെ വിലയിരുത്തണം
ആരോഗ്യനവീകരണം മൂന്നാം ദൂതന്റെ ദൂതിന്റെ ഒരു ഭാഗമാണ്. ഇത് മനുഷ്യ ശരീരത്തോട് കൈ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവോ അതുപോലെയാണ്. -IT 486 (1867). LDEMal 59.2
ചായ, കാപ്പി, പുകയില, ചാരായം എന്നിവയെ പാപകരമായ ആസക്തികളാണെന്നതുപോലെ നാം അവതരിപ്പിക്കേണ്ടിയിരിക്കുന്നു. മാംസം, മുട്ട, വെണ്ണ, ചീസ് എനന്നിങ്ങനെയുള്ളവയെ അക്കൂട്ടത്തിൽ കൂട്ടുവാൻ കഴിയുകയില്ല. ഇവയെ നമ്മുടെ വേലയ്ക്കു ഭാരമെന്നവണ്ണം മുന്നിൽ നിറുത്തുവാൻ പാടില്ല. മുൻ പറയപ്പെട്ട ചയ, കാപ്പി, പുകയില, ബിയർ, വീഞ്ഞ് എന്നു തുടങ്ങി മദ്യാംശം കലർന്നവ മിതമായി എടുക്കുകയല്ല, അത് പൂർണ്ണമായി ഒഴിവാക്കേണ്ടവയാണ്. -3M 287 (1881). LDEMal 59.3
ഹാനികരമായവയെല്ലാം പൂർണ്ണമായി ഒഴിവാക്കുകയും ആരോഗ്യപ്രദമായവ വിവേകപൂർവം ഉപയോഗിക്കുകയുമാണ് യഥാർത്ഥ മിതത്വം പഠിപ്പക്കുന്നത്. -PP 562 (1890). LDEMal 59.4
ശുദ്ധവായു, സൂര്യപ്രകാശം, മിതത്വം, വിശ്രമം, വ്യായാമം ശരിയായ ഭക്ഷണക്രമം, വെള്ളം, ദൈവത്തിലുള്ള ആശ്രയം എന്നിവയാണ് യഥാർത്ഥ പ്രതിവിധികൾ. -MH 127 (1905). LDEMal 59.5
ആരോഗ്യത്തിനു ഹാനികരമായവ ശാരീരിക ബലത്തെ കുറയ്ക്കുക മാത്രമല്ല, മാനസികവും ധാർമ്മികവുമായ ശക്തികളെ ക്ഷയിപ്പിക്കന്ന പ്രവണതയുള്ളവയുമാണ്. അനാരോഗ്യകരമായ എന്തു ശീലങ്ങളായിരുന്നാലും അവ ശരിയും തെറ്റും തിരിച്ചറിയുകയെന്നത് കൂടുതൽ വിഷമകരമാക്കുകയും തിന്മയെ എതിർത്തുുനിൽക്കുവാൻ പ്രയാസമുണ്ടാക്കുകയും ചെയ്യും. -MH 128 (1905). LDEMal 59.6
ആദ്യ ഭക്ഷണക്രമത്തിലേക്കു മടങ്ങുക
ഭൂമിയിൽ പ്രകൃത്യാ ലഭ്യമാകുന്ന ഭക്ഷണസാധനങ്ങൾ കൊണ്ട് മനുഷ്യൻ ഉപജീവനം കഴിക്കത്തക്കവിധം ദൈവം ആദിയിൽ രൂപകൽപ്പന ചെയ്ത ഭക്ഷണക്രമത്തിലേക്കു പടിപടിയായി നടത്തുവാൻ അവൻ ശ്രമിക്കുന്നു. കർത്താവിന്റെ വരവിനുവേണ്ടി കാത്തിരിക്കുന്നവരിൽ നിന്നും മാംസാഹാരം ആത്യന്തികമായ ഒഴിവാക്കപ്പെട്ടിരിക്കും. മാംസാഹാരം അവരുടെ ഭക്ഷണക്രമത്തിന്റെ ഒരു ഭാഗമല്ലാതായിത്തീരും. ഈ ഒരു വസ്തുതയെ നാമെപ്പോഴും മനസ്സിൽ വയ്ക്കുകയും ആയതിനുവേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുകയും വേണം. -CH 450 (1890). LDEMal 59.7
ക്രിസ്തുവിന്റെ ആസന്ന പ്രത്യക്ഷതയ്ക്കു വേണ്ടി കാത്തിരിക്കുന്നു എന്ന് അവകാശപ്പെടുന്നവരുടെ ഇടയിൽ വലിയൊരു നവീകരണം കാണപ്പെടേണ്ടിയിരിക്കുന്നു. ഇതുവരെയും ചെയ്യപ്പെട്ടിട്ടില്ലാത്ത ഒരു വേല നമ്മുടെ ജനത്തിനിടയിൽ ചെയ്യേണ്ടിയിരിക്കുന്നതിനു വേണ്ടിയുള്ളതാണ് ആരോഗ്യ നവീകരണം. മൃഗങ്ങളുടെ മാംസം ഇപ്പോഴും ഭക്ഷിക്കുകയും അങ്ങനെ ശാരീരികവും മാനസികവും ആത്മീയവുമായ ആരോഗ്യത്തെ അപകടത്തിലാക്കുകയും ചെയ്യന്നവർ മാംസഭക്ഷണം കഴിക്കുന്നതിന്റെ അപകടത്തെ സംബന്ധിച്ച് ഉണരേണ്ടവരായിട്ടുണ്ട്. മാംസഭക്ഷണത്തെ സംബന്ധിച്ച് ഇപ്പോൾ പകുതി മാനസാന്തരമുള്ളവർ ദൈവജനത്തിൽ നിന്നും അകലുകയും അവരോടൊപ്പം ഒരിക്കലും നടക്കാത്തവരായിത്തീരുകയും ചെയ്യും. -RH May 27 (1902). LDEMal 60.1
ഉപവാസത്തിനും പ്രാർത്ഥനയ്ക്കുമുള്ള സമയം
ഇപ്പോഴും എപ്പോഴും കാലത്തിന്റെ അന്ത്യംവരെ ദൈവജനം കൂടുതൽ ആത്മാർത്ഥതയുള്ളവരും കൂടുതൽ വ്യാപകമായി ഉണർവ്വുള്ളവരും അവരുടെ സ്വന്ത ബുദ്ധിയിൽ ആശ്രയിക്കാത്തവരും, എന്നാൽ ക്രിസ്തുവിന്റെ ജ്ഞാനത്തിലായിരിക്കുന്നവരും ആയിരിക്കണം. ഉപവാസത്തിനും പ്രാർത്ഥനയ്ക്കുമായി അവർ ദിവസങ്ങൾ മാറ്റിവയ്ക്കണം. ഭക്ഷണം പൂർണ്ണമായി ഒഴിവാക്കണമെന്നില്ല, എന്നാൽ ലളിതമായ ഭക്ഷണം മിതമായി അവർ ഭക്ഷിക്കണം. -CD 188, 189 (1904). LDEMal 60.2
എല്ലാവർക്കും ശുപാർശ ചെയ്യേണ്ടതായ യഥാർത്ഥ ഉപവാസമെന്നത്, ഉത്തേജക തരത്തിലുള്ള എല്ലാ ഭക്ഷണങ്ങളിൽ നിന്നും ഒഴിഞ്ഞിരിക്കുകയും ദൈവം ധാരാളമായി നൽകിയിരിക്കന്ന ആരോഗ്യദായകവും ലളിതവുമായ ഭക്ഷണത്തിന്റെ ശരിയായ വിധത്തിലുള്ള ഉപയോഗവുമാണ്. താൽക്കാലികമായ ആഹാരം ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നതിനെ സംബന്ധിച്ച് കുറച്ചു ചിന്തിക്കുകയും പൂർണ്ണമായും ആത്മീയ അനുഭവത്തിനും സ്വരവും ഓജസ്സും പ്രദാനം ചെയ്യുന്ന സ്വർഗ്ഗത്തിൽ നിന്നുമുള്ള ആഹാരത്തെക്കുറിച്ചും കൂടുതൽ ചിന്തിക്കുക. -MM 283 (1896). LDEMal 60.3
ദൈവീകത്വത്തിന്റെ പുളിപ്പിന്റെ ശക്തി പൂർണ്ണമായി നഷ്ടപ്പെട്ടിട്ടില്ല. സഭയുടെ അപകടവും പ്രവർത്തന ശേഷിക്കുറവും വലുതായിരിക്കുമ്പോൾ ദേശത്ത് നടമാടുന്ന മ്ലേച്ഛത ഓർത്ത് വെളിച്ചത്തിൽ നിൽക്കുന്ന ചെറിയകൂട്ടം നെടുവീർപ്പിടുകയും നിലവിളിക്കുകയും ചെയ്യും. അതിലെ അംഗങ്ങൽ ലോകപ്രകാരം ചെയ്യുന്നതു കാരണം സഭയ്ക്കുവേണ്ടിയുള്ള അവരുടെ പ്രാർത്ഥന കൂടുതൽ പ്രത്യേകമായി ഉയരും. -5T 209, 210 (1882). LDEMal 60.4
ദൈവത്തിലുള്ള പൂർണ്ണ ആശ്രയം
സമർപ്പണമില്ലാത്ത വേലക്കാർ കാരണം, സംഗതികൾ പലപ്പോഴും തെറ്റായ ദിശയിലേക്കു പോകുന്നു. മറ്റുളളവരുടെ തെറ്റായ ഗതികളുടെ അനന്തരഫലങ്ങളെ ഓർത്ത് നിങ്ങൾ ചിലപ്പോൾ വിലപിച്ചേക്കാം, എന്നാൽ അവയെച്ചൊല്ല വിഷമിക്കരുത്. അനുഗ്രഹിക്കപ്പെട്ട യജമാനന്റെ മേൽനോട്ടത്തിലാണ് വേല നടക്കുന്നത്. വേലക്കാർ അവരുടെ ആജ്ഞക്കായി അവന്റെ അടുത്തേക്കു വരുകയും അവന്റെ നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യുകയെന്നതാണ് അവൻ ആവശ്യപ്പെടുന്നത്. നമ്മുടെ സഭകൾ, ദൗത്യങ്ങൾ, ശബ്ബത്ത് സ്‌കൂളുകൾ, സ്ഥാപനങ്ങൾ എന്നു തുടങ്ങി വേലയുടെ എല്ലാ ഭാഗങ്ങളും അവന്റെ ഹൃദയത്തിൽ വഹിക്കപ്പെടുകയാണ്. എന്തുകൊണ്ട് വിഷമിക്കണം? സഭ ജീവസുറ്റതായി കാണപ്പെടുവാനുള്ള തീവ്രമായ വാഞ്ഛ ദൈവത്തിലുള്ള പൂർണ്ണ ആശ്രയം കൊണ്ട് പതം വരേണ്ടിയിരിക്കുന്നു... LDEMal 61.1
ദൈവത്തിന്റെ വേല വേഗത്തിൽ മുന്നോട്ടു കൊണ്ടുപോകുവാനുള്ള ഒരു പ്രയത്‌നത്തിൽ ദൈവം തന്നിരിക്കുന്ന ശക്തികളെ ആരും ഭാരപ്പെടുത്താതിരിക്കട്ടെ. മനുഷ്യന്റെ ശക്തിക്ക് വേലയെ ത്വരിതപ്പെടുത്തുവാൻ കഴിയുകയില്ല; അതിനോടൊപ്പം സ്വർഗ്ഗീയ ബുദ്ധിശക്തി ഒത്തുചേരേണ്ടിയിരിക്കുന്നു... ഇപ്പോൾ വലിയ ഭാരം വഹിക്കുന്ന എല്ലാ വേലക്കാരും മാറ്റപ്പെടേണ്ടി വന്നാലും, ദൈവവേല മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കും. -7T 298 (1902). LDEMal 61.2
കുടുംബാരാധന
രാവിലെയും വൈകുന്നേരവും നിങ്ങളുടെ മക്കളോടൊപ്പം ചേർന്ന് ദൈവവചനം വായിക്കുകയും ദൈവത്തെ പാടി സ്തുതിക്കുകയും ചെയ്യുക. ദൈവത്തിന്റെ കല്പന ആവർത്തിച്ചു പറയുവാൻ പഠിപ്പിക്കുക.Ev 499 (1904). LDEMal 61.3
കുടുംബാരാധനയുടെ സമയം ചുരുക്കവും ആത്മനിറവുള്ളതും ആയിരിക്കട്ടെ. നിങ്ങളുടെ മക്കളോ കുടുംബത്തിലെ ഏതെങ്കിലുമൊരു അംഗമോ അവരുടെ മുഷിപ്പോ താല്പര്യക്കുറവോ കരണം അവയെ ചവിട്ടിമെതിക്കുവാൻ ഇടവരരുത്. ഒരു നീണ്ട അദ്ധ്യായം വായിക്കുകയും വിശദീകരിക്കുകയും ദീർഘമായി പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ ഈ വിലയേറിയ ശുശ്രൂഷ തളർന്നതായിത്തീരുകയും അത് തീരുമ്പോൾ ഒരു വിടുതലായി മാറുകയും ചെയ്യുന്നു... LDEMal 61.4
രസരകരവും എളുപ്പത്തിൽ മനസ്സിലാക്കുവാൻ കഴിയാവുന്നതുമായ ഒരു ഭാഗം പിതവ് തിരഞ്ഞെടുക്കട്ടെ. ഒരു പാഠം പഠിക്കുവാനും ദിവസം മുഴുവനും പ്രായോഗികമാക്കുവാനും ഏതാനും വാക്യങ്ങൾ മതിയാകും. ചോദ്യങ്ങൾ ചോദിക്കാം, ആത്മാർത്ഥവും താല്പര്യകരവുമായ പരാമർശങ്ങൾ ഉണ്ടാക്കാം അല്ലെങ്കിൽ ഏതെങ്കിലും സംഭവത്തെ സംബന്ധിച്ച് ഒരു ഉദാഹരണമെന്നവണ്ണം ചുരുക്കമായും വ്യക്തമായും അവതരിപ്പിക്കാം. ഇങ്ങെയറ്റം ആത്മനിറവുള്ള പാട്ടിന്റെ ഏതാനും വരികൾ പാടാം. പ്രാർത്ഥന ചുരുക്കവും വ്യക്തമായതും ആയിരിക്കാം. പ്രാർത്ഥിക്കന്ന ആൾ എല്ലാറ്റിനെയും കുറിച്ച് പ്രാർത്ഥിക്കരുത്, എന്നാൽ അവന്റെ ആവശ്യങ്ങളും സ്തുതിയും സ്‌തോത്രവുമൊക്കെ ലളിതമായ വാക്കുകളിൽ ആയിരിക്കട്ടെ. -CG 521, 522 (1884). LDEMal 61.5
ലോകവുമായുള്ള സഹവാസത്തെ കാക്കുക
(വെളിപ്പാടു 18:1-3 വരെ വായിക്കുക). ഈ ദൂത് ശബ്ദിക്കുകയും സത്യത്തിന്റെ വിളംബരം അതിന്റെ വേർതിരിക്കുന്ന വേല ചെയ്യുകയും ചെയ്യുമ്പോൾ ദൈവത്തിന്റെ കാവൽഭടന്മാരെന്നവണ്ണം നാം നമ്മുടെ യഥാർത്ഥ സ്ഥാനം എന്താണെന്ന് തിരച്ചറിയണം. ലോകത്തിന്റെ ആത്മാവിനാൽ നാം ഉത്തേജിതരാകുവാനും നമ്മുടെ ആത്മീയ വിവേചനാശക്തി കുഴപ്പത്തിലാകുവാനും സത്യമുള്ളവരെയും ദൈവത്തിന്റെ ദൂത് വഹിക്കുന്നവരെയും ക്രിസ്തീയ സഭകളാണെന്ന് അവകാശപ്പെടുന്നവരുടെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് വീക്ഷിക്കുകയും ചെയ്യുന്നതിന് കാരണമാകുവാൻ തക്കവണ്ണം ലൗകികതയുമായി സഖ്യതയുണ്ടാക്കേണ്ടവരല്ല നാം. അതേസമയം പരീശന്മാരെപ്പോലെ നാം ആയിത്തീരുകയും അവരിൽ നിന്ന് ഒഴിഞ്ഞുമാറി നിൽക്കുകയും അരുത്. -EGW’ 881161 (1893). LDEMal 62.1
യേശുക്രിസ്തു ആകാശമേഘങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് നോക്കിപ്പാർത്തിരിക്കുന്നവർ ഉല്ലാസകരമായ സമൂഹങ്ങളിലും കൂടിവരവുകളിലും അവരുടെ വെറും സ്വന്ത നേരംപോക്കിനും വേണ്ടി ലോകത്തോടു ഇടകലരുകയില്ല. -Ms 4 (1898). LDEMal 62.2
നമ്മുടെ വിശ്വാസത്തിലില്ലാത്തവരുമായി കരാറുകൾ ഉണ്ടാക്കുകയോ വ്യാപാര ബന്ധങ്ങൾ ഉണ്ടക്കുകയോ ചെയ്യുന്നത് ദൈവത്തിന്റെ ക്രമീകരണത്തിൽ പെട്ടവയല്ല. -RH Aug 4 (1904). LDEMal 62.3
കഴിയുന്നിടത്തോളം നാം മറ്റുള്ളവരുമായി, തത്വങ്ങൾ ത്യജിക്കാതെ ബന്ധപ്പെട്ടുകൊണ്ടിരിക്കണം. അവരുടെ പാർപ്പുകളിലും സമൂഹങ്ങളിലും നാം ചേരണമെന്ന് ഇത് അർത്ഥമാക്കുന്നില്ല. എന്നാൽ വർജ്ജന ചോദ്യത്തെ സംബന്ധിച്ച് നാം ഹാർദ്ദമായി അടുപ്പത്തിലാണെന്നത് നമ്മൾ അവരെ അറിയിക്കണം. -Te 220 (1884). LDEMal 62.4
ക്രിസ്തു അംഗീകരിക്കുന്ന വിനോദം
ക്രിസ്ത്യാനികൾ തങ്ങളുടെ ശാരീരികവും മാനസികവുമായ ശക്തികളെ ദൈവനാമ മഹത്വത്തിനായി ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടുകൂടി നിർമ്മലമായ വിനോദങ്ങളിലൂടെ അവരുടെ ആത്മാവിനെ പുതുക്കുകയും ശരീരങ്ങളെ ഊർജ്ജിതപ്പെടുത്തുകയും ചെയ്യുകയെന്നത് ഒരു പദവിയും കടമയുമാണ്. -MYP 364 (1871). LDEMal 62.5
ക്രിസ്ത്യാനികൾക്ക് അവരുടെ കൈവശം സന്തോഷത്തിന്റെ അനേക ഉറവിടങ്ങളുണ്ട്. അവർക്ക് തെറ്റാതെ കൃത്യമായി ഏതൊക്കെ ഉല്ലാസങ്ങളാണ് വിഹിതമെന്നും ശരിയെന്നും പറയുവാൻ കഴിയും. മനസ്സിനെ നശിപ്പിക്കാത്തതും ആത്മാവിനെ നീചമാക്കാത്തതും ആത്മാഭിമാനത്തെ ഖേദകരമായി സ്വാധീനിക്കാത്തതും പ്രയോജനകരമായവയുടെ വഴി തടസ്സപ്പെടുത്താത്തതുമായ വിനോദങ്ങൾ മാത്രമേ അവർ ആസ്വദിക്കുകയുള്ളൂ. യേശുവിനെ അവരോടൊപ്പം കൊണ്ടുപോകുവാനും പ്രാർത്ഥനാനിരതമായ ഒരു ആത്മാവിനെ നിലനിർത്തുവാനും കഴിയുകയാണെങ്കിൽ അവർ സമ്പൂർണ്ണമായും സുരക്ഷിതരാണ്. -MYP 38 (1884). LDEMal 63.1
മനസ്സാക്ഷിക്കും ദൈവത്തോടും മനുഷ്യനോടും കുറ്റം വരാത്ത വിധമായിരിക്കണം നമ്മെയും നമ്മുടെ കൂടിവരവുകളേയും നടത്തേണ്ടത്. ആരെയും നാം ഒരു രീതിയിലും മുറിവേല്പിക്കുകയോ അവരുടെമേൽ മുറിവേല്പിക്കുന്ന ഒരു സ്വാധീനമുണ്ടാക്കുകയോ ചെയ്തിട്ടില്ലാത്തതായ ഒരു മനസാക്ഷിയാണ് നമുക്കുണ്ടായിരിക്കേണ്ടത്... LDEMal 63.2
നിങ്ങൾക്ക് വിശ്വാസത്തോടുകൂടി ദൈവാനുഗ്രഹം ആവശ്യപ്പെടുവാൻ കഴിയുന്ന ഏത് വിനോദത്തിലും ഏർപ്പെടുന്നത് അപകടകരമാകുകയില്ല. എന്നാൽ രഹസ്യപ്രാർത്ഥനയ്ക്കും പ്രാർത്ഥനയെന്ന യാഗപീഠത്തിൽ എത്തുന്നതിനും അല്ലെങ്കിൽ പങ്കുകൊള്ളുന്നതിനും നിങ്ങളെ അയോഗ്യരാക്കുന്ന ഏതു വിനോദവും സുരക്ഷിതമല്ല എന്നു മാത്രമല്ല അപകടകരവുമാണ്. -MYP 386 (1913). LDEMal 63.3
ഉയർത്തുന്ന സംഗീതം
യിസ്രായേൽ മക്കളുടെ മരുഭൂയാത്രയിൽ വിശുദ്ധ സംഗീതം അവരുടെ യാത്രയെ സന്തോഷിപ്പിച്ചതുപോലെ, ഇന്നു ദൈവം തന്റെ മക്കളുടെ പരദേശയാത്രയെ അവർ സന്തോഷപ്രദമാക്കണമെന്ന് ആവശ്യപ്പെടുന്നു. അവന്റെ വാക്കുകൾ ഓർമ്മയിൽ ഉറപ്പിക്കുന്നതിന് അവയെ പാട്ടുരൂപത്തിൽ ആവർത്തിക്കുന്നതിനെക്കാളും ഫലപ്രദമായ ചുരുക്കം ചില മാർഗ്ഗങ്ങളുണ്ട്. അങ്ങനെയുള്ള പാട്ടുകൾക്ക് അത്ഭുതശക്തിയുണ്ട്. പരുഷമായതും വളർത്തിയെടുക്കപ്പെടാത്തതുമായ പ്രകൃതങ്ങളെ കീഴടക്കുവാനും ചിന്തകളെ ഊർജ്ജസ്വലമാക്കുവാനും സഹതാപം ഉണർത്തുവാനും പ്രവർത്തനങ്ങളുടെ യോജിപ്പ് അഭിവൃദ്ധിപ്പെടുത്തുവാനും ധൈര്യത്തെ നശിപ്പിക്കുകയും പ്രയത്‌നത്തെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്ന ആപൽസൂചനകളെയും മ്ലാനതയെയും തുടച്ചുമാറ്റുവാനും അതിനു ശക്തിയുണ്ട്. -Ed 167, 168 (1903). LDEMal 63.4
സ്വർഗ്ഗത്തിലെ ആരാധനയുടെ ഒരു ഭാഗമായി സംഗീതം രൂപംകൊള്ളുന്നു. കഴിയുന്നിടത്തോളം നമ്മുടെ സ്തുതിസ്‌തോത്രങ്ങളിൽ സ്വർഗ്ഗീയ ഗായകസംഘവുമായി യോജിപ്പിലായിരിക്കുവാൻ നാം ശ്രദ്ധിക്കണം... മതപരമായ ശുശ്രൂഷകളിലും ആരാധനയിലും പ്രാർത്ഥന എന്തു പങ്കുവഹിക്കുന്നുവോ അതുപോലെയാണ് ഗാനശുശ്രൂഷ. -PP 594 (1890). LDEMal 63.5
സംഗീതോപകരണങ്ങളുടെ ഉപയോഗം ഒരിക്കലും ഒരു തടസ്സമല്ല. ഇവ പുരാതനകാലത്ത് മതപരമായ ശുശ്രൂഷകളിൽ ഉപയോഗപ്പെട്ടിരുന്നു. കിന്നരവും കൈത്താളവും ഉപയോഗിച്ച് ആരാധകർ ദൈവത്തെ സ്തുതിച്ചു. നമ്മുടെ ശുശ്രൂഷകളിലും സംഗീതത്തിന് നാം അതിന്റെ സ്ഥാനം കല്പിക്കണം. -Ev 500, 501 (1898). LDEMal 64.1
ടെലിവിഷനും തിയേറ്ററും
ഉല്ലാസത്തിനു വേണ്ടി വല്ലപ്പോഴുമൊക്കെ പോകുന്ന ഇടങ്ങളിൽ ഏറ്റവും അപകടകരമായത് തിയേറ്ററാണ്. പലപ്പോഴും അവകാശപ്പെടുന്നതുപോലെ സദാചാരത്തിന്റെയുും വിശുദ്ധിയുടെയും ഒരു വിദ്യാലയമാകുന്നതിനു പകരം, ഇത് അസാന്മാർഗ്ഗിയതയുടെ അഴുക്കുചാലായിരിക്കുന്നു. ഈ വിനോദങ്ങളിലൂടെ ദുരാചാരപരമായ ശീലങ്ങളും പാപകരമായ പ്രവണതകളും ബലപ്പെടുകയും സ്ഥിരീകരിക്കപ്പെടുകയും ചെയ്യുന്നു. അമറുന്ന സ്വരത്തിലുള്ള ഗാനങ്ങൾ, കാമാവേശമുള്ള ആംഗ്യങ്ങൾ, പ്രകടനങ്ങൾ, ഭാവങ്ങൾ എന്നിവ മനസ്സിന്റെ സങ്കല്പങ്ങളെ തകർക്കുകയും സാന്മാർഗ്ഗികതയെ വിലയില്ലാതാക്കുകയും ചെയ്യുന്നു. LDEMal 64.2
അപ്രകാരമുള്ള പ്രദർശനങ്ങളിൽ പതിവായി സംബന്ധിക്കുന്ന എല്ലാ യുവജനങ്ങളും തത്വപരമായി ദുഷിച്ചവരായിത്തീരും. ഭാവനകളെ വിഷലിപ്തമാക്കുന്നതിനും ആത്മീയ മുദ്രണം തകർക്കുന്നതിനും പ്രശാന്തമായ ആനന്ദത്തിനു വേണ്ടിയുള്ള ആവേശത്തെയും ജീവിതത്തിന്റെ ഗൗരവസ്വഭാവമുള്ള യാഥാർത്ഥ്യത്തെയും മന്ദമാക്കുന്നതിനും നാടകാഭിനയത്തിലുള്ള വിനോദങ്ങളെക്കാളും കൂടുതൽ ശക്തിയേറിയ മറ്റൊരു സ്വാധീനവും നമ്മുടെ ദേശത്തില്ല. ഉത്തേജകമായ പാനീയങ്ങളുടെ ഉപയോഗത്തെ ശക്തിപ്പെടുത്തുന്നതുപോലെ ദൃശ്യങ്ങളോടുള്ള സ്‌നേഹം എല്ലാവിധമായ ആസക്തിയെയും വർദ്ധിപ്പിക്കുന്നു. -4T 652, 653 (1881). LDEMal 64.3
തിയേറ്ററിലോ നൃത്തത്തിലോ ചിലവഴിക്കുന്ന സമയം ദൈവാനുഗ്രഹം ആവശ്യപ്പെടുവാൻ കഴിയാത്ത മണിക്കൂറുകളാണ്. അങ്ങനെയുള്ള ഒരു സ്ഥലത്തുവച്ച് മരണത്തെ അഭിമുഖീകരിക്കുവാൻ ഒരു ക്രിസ്ത്യാനിയും ആഗ്രഹിക്കുകയില്ല. ക്രിസ്തു വരുമ്പോൾ അവിടെവച്ച് കണ്ടുമുട്ടുവാൻ ആരും ആഗ്രഹിക്കുകയില്ല. -MYP 398 (1882). LDEMal 64.4
ഗൗരവകരവും ആത്മീയവുമായ ചിന്തകളെ പുറന്തള്ളാത്തവ മാത്രമാണ് സുരക്ഷിതമായ വിനോദങ്ങൾ. യേശുവിനെക്കൂടാതെ നമ്മോടൊപ്പം കൊണ്ടുപോകുവാൻ കഴിയുന്ന സ്ഥലങ്ങൾ മാത്രമാണ് കൂടെക്കൂടെ പോകുവാൻ കഴിയുന്ന സുരക്ഷിതമായ സ്ഥലം. -OHC 284 (1883). LDEMal 64.5
വസ്ത്രധാരണവും അലങ്കാരങ്ങളും.
വസ്ത്രധാരണത്തെ നിങ്ങളുടെ മതപരമായ പ്രധാന ചോദ്യമാക്കേണ്ട കാര്യമില്ല. സംസാരിക്കുന്നതിന് ഇതിലും ധന്യമായ ഒരു കാര്യമുണ്ട്. ക്രിസ്തുവിനെ സംബന്ധിച്ച് സംസാരിക്കുക. ഹൃദയത്തിന് മാനസാന്തരമുണ്ടാകുമ്പോൾ വചനയോഗ്യമല്ലാത്തവയെല്ലാം ഇല്ലാതെയാകും. -Ev 272 (1889). LDEMal 64.6
നമ്മൾ ക്രിസ്ത്യാനികളാണെങ്കിൽ നാം നടക്കേണ്ടുന്ന വഴി നമ്മുടെ പ്രകൃത്യായുളള പ്രവണതകൾക്കെതിരെ വന്നാലും നാം ക്രിസ്തുവിനെ അനുഗമിക്കും. നിങ്ങൾ അതുമിതും ധരിക്കുവാൻ പാടില്ല എന്നു പറയുന്നതു കൊണ്ട് ഒരു പ്രയോജനവുമില്ല, കാരണം ഈ വൃഥാവായ കാര്യങ്ങൾ ഹൃദയത്തിലുണ്ടെങ്കിൽ നിങ്ങളുടെ അലങ്കാരങ്ങൾ മാറ്റിവയ്ക്കുന്നത് ഒരു വൃക്ഷത്തിന്റെ ഇലവെട്ടി മാറ്റുന്നതുപോലെയാണ്. ഹൃദയത്തിന്റെ പ്രകൃത്യായുള്ള പ്രവണതകൾ വീണ്ടും അവയെ അവകാശപ്പെടും. നിങ്ങൾക്കു നിങ്ങളുടെ തന്നെ ഒരു മനഃസാക്ഷിയുണ്ടായിരിക്കണം. -GC 429, 430 (1892). LDEMal 65.1
ദൈവത്തിനു മുമ്പാകെ ശ്രദ്ധയോടും ജാഗ്രതയോടും കൂടെ നാം ജീവിക്കണമെന്ന് ഞാൻ നമ്മുടെ ജനത്തോട് ആവശ്യപ്പെടുന്നു. ആരോഗ്യപരമായ തത്വങ്ങൾക്കൊത്തവണ്ണം വരുന്നിടത്തോളം വസ്ത്രധാരണത്തിലുള്ള ആചാരങ്ങൾ പിൻപറ്റുക. അനേകരും ചെയ്യുന്നതുപോലെ നമ്മുടെ സഹോദരിമാർ നല്ലതും ഈടുറ്റതും ഇക്കാലത്തേക്കു യോജിച്ചതുമായ വസ്ത്രം അനാഢംബരമായി ധരിക്കുകയും വസ്ത്രധാരണത്തെ സംബന്ധിച്ച ചോദ്യങ്ങൾ മനസ്സിൽ നിറയ്ക്കാതിരിക്കുകയും ചെയ്യട്ടെ. നമ്മുടെ സഹോദരിമാർ ലാഘവത്തോടുകൂടി വസ്ത്രധാരണം ചെയ്യണം. അവർ യോഗ്യമായ വസ്ത്രം ധരിച്ച് ലജ്ജാശീലത്തോടും സുബോധത്തോടും കൂടെ തങ്ങളെ അലങ്കരിക്കണം. ദൈവകൃപയുടെ ആന്തരിക അലങ്കാരമായ ജീവിതത്തിന്റെ ഒരു മാതൃക അവർ ലോകത്തിനു കൊടുക്കണം. -3SM 242 (1897). LDEMal 65.2
ബാഹ്യവേഷം ഹൃദയത്തിന്റെ സൂചികയാണ്. -IT 136 (1856). LDEMal 65.3
പ്രസിദ്ധീകരണങ്ങളുടെ ആവശ്യകത
വ്യക്തമായും ലളിതമായും ഉള്ള ഭാഷയിലും മർമ്മപ്രധാനമായ വിഷയങ്ങൾ വിശദീകരിക്കുന്നതും ലോകത്തിൽ വരുവാൻ പോകുന്ന സംഗതികളെ അറിയിക്കുന്നതുമായ പ്രസിദ്ധീകരണങ്ങൾ ഉണ്ടായിവരട്ടെ. -HM feb. 1 (1890). LDEMal 65.4
ഒന്നും രണ്ടും ദൂതുകൾ 1843-ലും 1844-ലും കൊടുക്കപ്പടുകയുണ്ടായി. ഇപ്പോൾ നാം ആയിരിക്കുന്നത് മൂന്നാം ദൂതുഘോഷണത്തിലാണ്, എന്നിരുന്നാലും ഈ മൂന്നു ദൂതുക്കളും ഇന്നും ഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു.. ഇപ്പോഴുള്ളതും വരുവാനിരിക്കുന്നതുമായ പ്രാവചനിക ചരിത്ര പരമ്പരകളെ കാണിച്ചുകൊണ്ട് ഈ ലോകത്തോട് നാമിന്ന് ഈ ദൂതുകൾ അറിയിക്കേണ്ടത് പ്രസിദ്ധീകരണങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയുമാണ്. -CW 26,27 (1896). LDEMal 65.5
ചായം തേയ്ക്കാത്ത സത്യം ലഘുലേഖകളിലൂടെ പ്രസംഗിക്കപ്പെടുകയും ശരത്ക്കാലത്തെ ഇലപോലെ വിതറപ്പെടുകയും വേണം. -9T 230 (1897). LDEMal 65.6
ഗോത്രപിതാക്കന്മാരും പ്രവാചകന്മാരും, ദാനിയേലും വെളിപ്പാടും വൻപോരാട്ടം എന്നീ പുസ്തകങ്ങൾ ഇതിനുമുമ്പുണ്ടായിരുന്നതിനെക്കാളുമുപരി ഇപ്പോൾ ആവശ്യമായിരിക്കുകയാണ്. അന്ധത പിടിച്ച അനേക കണ്ണുകളെ അതിലടങ്ങുന്ന സത്യങ്ങൾ തുറക്കമെന്നുള്ളതുകൊണ്ട് അവ വിപുലമായ രീതിയിൽ വിതരണം ചെയ്യപ്പെടേണ്ടിയിരിക്കുന്നു. -CM 123 (1905). LDEMal 66.1
കൃപയുടെ വാതിൽ തുറന്നിരിക്കുന്നിടത്തോളം ഗ്രന്ഥസുവിശേഷകന് വേല ചെയ്യുവാൻ അവസരമുണ്ട്. - 6T 478 (1900). LDEMal 66.2
നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ മൂർച്ചയേറിയ അടിച്ചേൽപ്പിക്കലില്ല.
തീർച്ചയായും ഉപദ്രവം ചെയ്യുന്നവരിലേക്കും കത്തോലിക്കർ ഉൾപ്പെടെ എല്ലാ തരത്തിലുമുള്ളവരിലേക്കും എത്തുന്നതിനുള്ള വേല ചെയ്യുന്നതിൽ നിന്നും നമ്മെ തടസ്സപ്പെടുത്തുന്നതും വേലി കെട്ടിയടയ്ക്കുന്നതുമായ ദയയില്ലാത്ത കർശന വാക്കുകൾ നമ്മുടെ ലേഖനങ്ങൾ എഴുതുന്നവർ ഉപയോഗിക്കാതിരിക്കട്ടെ. സ്‌നേഹത്തിൽ സത്യം സംസാരിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. സ്വാഭാവികമായ ഹൃദയത്തിന്റെ വിശുദ്ധീകരിക്കപ്പെടാത്ത അംശങ്ങൾ സത്യത്തോടു ചേർക്കുകയോ നമ്മുടെ ശത്രുക്കളിൽ കുടികൊണ്ടിരിക്കുന്ന അതേ ആത്മാവിന്റെ ചായ്‌വ് സംസരിക്കുകയോ അരുത്... LDEMal 66.3
പരുഷവും അറ്റുപോകുന്നതുമായ വാക്കുകൾ ഉപയോഗിക്കേണ്ടവരല്ല നാം. എഴുതപ്പെടുന്ന ഓരോ ലേഖനത്തിൽ നിന്നും കൊടുക്കപ്പെടുന്ന ഓരോ അഭിസംബോധനയിൽ നിന്നും അവയെ പുറത്തുവയ്ക്കുക. മുറിക്കുന്നതും ശാസിക്കുന്നതും ദൈവവചനം ചെയ്യട്ടെ, നശ്വരമായ മനുഷ്യൻ ക്രിസ്തുവിൽ മറയുകയും അവനിൽ വസിക്കുകയും ചെയ്യട്ടെ. -9T 240,241,244 (1909). LDEMal 66.4
നമ്മുടെ എഴുത്തുകളിലും വാക്കുകളിലുമുള്ള ഓരോ പ്രകടനത്തെയം അങ്ങനെത്തന്നെയെടുക്കുകയാണെങ്കിൽ, ക്രമസമാധാനത്തിനു പ്രതികൂലമെന്നു തോന്നത്തക്ക വിധം തെറ്റായി വ്യാഖ്യാനിക്കപ്പെടുവാൻ കാരണമാകുന്നതുകൊണ്ട് അവ കള പറിച്ച വിധമായിരിക്കണം. രാജ്യത്തോടും അതിന്റെ നിയമങ്ങളോടും അവിശ്വസ്തരാണെന്ന് പ്രത്യക്ഷപ്പെടുത്തുന്ന രേഖകളും സംസാരങ്ങളം ഉണ്ടാകാത്തവിധം സകലവും ശ്രദ്ധയോടെ പരിഗണിക്കപ്പെടണം. Letter 36, (1895). LDEMal 66.5
മുഷ്ടിയുദ്ധപരമായ ആരോപണങ്ങളിലൂടെയും ശിക്ഷാവിധികളിലൂടെയുും വെളിപ്പെടേണ്ടതല്ല ക്രിസ്ത്യാനിത്വം. -6T 397 (1900). LDEMal 66.6
പാർശ്വപ്രശ്‌നങ്ങളെ സൂക്ഷിക്കുക
ദൈവം തന്റെ സത്യത്തെ ഭരമേല്പിക്കുന്നതിന് തന്റെ ജനത്തെ ഒഴിവാക്കിയിട്ട് യോഗ്യമായ ഏക വ്യക്തിയെന്നവണ്ണം ഒരാളിനെ ഇവിടെയും മറ്റൊരാളിനെ അവിടെയുമെന്നപോലെ തെരഞ്ഞെടുക്കുകയല്ല ചെയ്തിരിക്കുന്നത്. LDEMal 66.7
സുസ്ഥാപിതമായ വിശ്വാസത്തിന് വിപരീതമായ ഒരു പുതിയ വെളിച്ചത്തെ ഒരുവന് ദൈവം കൊടുക്കുകയില്ല. എല്ലാ നവീകരണത്തിലും ഈ അവകാശവുമായി മനുഷ്യർ എഴുന്നേറ്റിട്ടുണ്ട്. അവരുടെ സഹോദരന്മാർക്കു ലഭിച്ചതിനു മേലായി പ്രത്യേക വെളിച്ചം ലഭിച്ചു എന്നവണ്ണം ആരും ആത്മവിശ്വാസമുള്ളവരായിത്തീരരുത്... LDEMal 67.1
സത്യത്തിനെതിരായി വരുന്നില്ല എന്ന് തോന്നാത്ത പുതിയതും മൂലവുമായ ചില ആശയത്തെ ഒരുവൻ സ്വീകരിക്കുന്നു. സാത്താന് വ്യാജമായ ഈ രൂപം കൊടുക്കുവാൻ അധികാരമുള്ളതുകൊണ്ട് മനോഹരവും പ്രധാനവുമെന്നു തോന്നുന്നതുവരെ അയാൾ അതിൽതന്നെയായിരിക്കുന്നു. അവസാനം സകലവും കേന്ദ്രീകരിക്കുന്ന ഒരു വലിയ ബിന്ദുവിനു ചുറ്റും സർവ്വും ആഗിരണം ചെയ്യുന്നതായിത്തീരുകയും ഹൃദയത്തിൽനിന്നും സത്യം പറിച്ചെറിയപ്പെടുകയും ചെയ്യുന്നു....- സത്യത്തിൽനിന്നും മനസ്സിനെ വ്യതിചലിപ്പിക്കുന്ന ഈവക പാർശ്വ വിഷയങ്ങളെ സൂക്ഷിക്കുവാൻ ഞാൻ നിങ്ങൾക്കു മുന്നറിയിപ്പു തരുന്നു. തെറ്റ് ഒരി ക്കലും ഉപദ്രവകരമാല്ലാതിരിക്കുകയില്ല. ഇത് ഒരിക്കലും വിശുദ്ധീകരിക്കുന്നില്ല, എന്നാൽ എല്ലായ്പോഴും സംഭ്രാന്തിയും കലഹവും കൊണ്ടുവരുന്നു.-ST291,292(1885). LDEMal 67.2
ഭിന്നതകൾക്കല്ല ഐക്യത്തിന് ഊന്നൽ കൊടുക്കുക
സത്യത്തിന്റെ വെളിച്ചം ലഭിച്ചിരിക്കുന്നവർക്കുവേണ്ടി ഒരായിരം പരീക്ഷകൾ മറയ്ക്കപ്പെട്ട രീതിയിൽ തയ്യാറാക്കപ്പെട്ടിരിക്കുകയാണ്. നമുക്കാർക്കാ യിരുന്നാലും, അനുഭവസമ്പന്നരായ സഹോദരങ്ങൾക്ക് ആദ്യമായി സമർപ്പി ക്കുകയല്ലാതെ, പുതിയ ഉപദേശമോ, തിരുവെഴുത്തുകളുടെ പുതിയ വ്യാഖ്യാനമോ അല്ല സുരക്ഷിതമായിരിക്കുന്നത്. താഴ്മയോടും പഠിപ്പിക്കാവുന്ന ആത്മാവോടും ആത്മാർത്ഥമായ പ്രാർത്ഥനയോടും കൂടി അവരുടെ മുമ്പിൽ സമർപ്പിക്കുക. അവരിൽ ഒരു വെളിച്ചവും കാണുന്നില്ലെങ്കിൽ, ‘’മന്ത്രിമാരുടെ ബഹുത്വത്തിലോ രക്ഷയുണ്ട്’‘ എന്നുള്ളതുകൊണ്ട് അവരുടെ വിധിന്യായത്തിനു കീഴപ്പെടുക... LDEMal 67.3
പ്രധാന ചരിത്ര സംഭവത്തിൽ വിശ്വാസത്തെ സ്ഥിരപ്പെടുത്താത്ത പ്രവണതയുള്ള സ്ത്രീപുരുഷന്മാർ പുതിയ വെളിച്ചമോ ചില പുതിയ വെളിപ്പാടുകളോ ഉണ്ടായി എന്ന അവകാശവുമായി എഴുന്നേറ്റുവരും. അവരുടെ ഉപദേശങ്ങൾക്ക് ദൈവവചത്തിന്റെ സാക്ഷീകരണമുണ്ടായിരിക്കുകയില്ല. എന്നിരുന്നാലും ആത്മാക്കൾ വഞ്ചിക്കപ്പെടും. വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കപ്പെടും, ചിലർ ഈ കെണിയിൽ അകപ്പെടും.... LDEMal 67.4
സാത്താൻ മനുഷ്യരെ സത്യത്തിൽനിന്ന് അകറ്റുവാൻ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നതുകൊണ്ട് തെറ്റിന്റെ ഓരോ രൂപത്തിനുമെതിരെ നമുക്ക് അത്രയധികം ജാഗ്രതയുള്ളവരായിരിക്കുവാൻ കഴിയുകയില്ല.-5T 293, 295, 296(1885). LDEMal 67.5
ഐക്യതയിൽ ആയിരിക്കുന്നത് ആവശ്യമാണെന്നവണ്ണം നാമിത് പ്രത്യക്ഷമാക്കണം. അത് മറ്റുള്ളവർ നമ്മുടെ ആശയത്തോടൊത്തു വരണമെന്നു ള്ളതുകൊണ്ടാകരുത്. എന്നാൽ എല്ലാവരും ക്രിസ്തുവിന്റെ സൗമ്യതയും താഴ്മയും അന്വേഷിക്കുകയാണെങ്കിൽ അവർക്കു കിസ്തുവിന്റേതുപോലുള്ള മനസ്സുണ്ടായിരിക്കും. അപ്പോൾ അവിടെ ആത്മാവിന്റെ ഐക്യതയുണ്ടാകും .-Letter 15 (1892). LDEMal 68.1
സത്യത്തിൽ വിശ്വസിക്കുന്നു എന്ന് അവകാശപ്പെടുന്നവർ സഹോദരങ്ങളുമായി ഐക്യത്തിലായിരിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. നാം തീവ്രവാദികളും അനൈക്യത്തിലുള്ളവരാണെന്നും. ഒരാൾ ഒന്നു പഠിപ്പിക്കുകയും മറ്റൊരാൾ മറ്റൊന്ന് പഠിപ്പിക്കുകയും ചെയ്യുന്നവരാണെന്നും ലോകത്തിനു പറയുവാനുള്ള അവസരം ഒരിക്കലും ഉണ്ടാക്കിക്കൊടുക്കരുത്. അനൈക്യം ഉണ്ടാക്കരുത്.-TM 57 (1893), LDEMal 68.2
വിമർശകരെ എങ്ങനെ നേരിടാം
ദൈവം ചെയ്യുമായിരുന്ന വേലയിൽനിന്നും നമ്മുടെ ശ്രദ്ധ തിരിക്കുവാൻ തക്കവണ്ണം വിശ്വാസത്തിൽനിന്നും വ്യതിചലിച്ചുപോയവർ വരും. സത്യത്തിൽനിന്നും കല്പിതകഥകളിലേക്കു നിങ്ങളുടെ ചെവി തിരിച്ചുകളയുവാൻ നിങ്ങൾക്കു കഴിയുകയില്ല. നിങ്ങളുടെ വേലയ്‌ക്കെതിരെ ശാസനയുടെ വാക്കുകൾ ഉച്ചരിക്കുന്നവരെ മാനസാന്തരപ്പെടുത്തുവാനുള്ള നിങ്ങളുടെ പിരശ്രമം നിറുത്തരുത്, എന്നാൽ നിങ്ങൾ ക്രിസ്തുവിന്റെ ആത്മാവിനാൽ നിറയപ്പെട്ടവരാണെന്നും എതിരാളികളുടെ ഹൃദയത്തിലേക്കെത്തുന്ന വാക്കുകൾ ദൈവത്തിന്റെ മാലാഖമാർ തരുമെന്നുള്ളതും അവർ കാണട്ടെ. ഈ മനുഷ്യർ ഉള്ളിലേക്കു വരത്തക്കവിധം തങ്ങളുടെ വഴി കണ്ടെത്തുവാൻ നിർബന്ധിക്കുകയാണെങ്കിൽ നിങ്ങളുടേതാണ് ഉന്നത നിലവാരമുള്ളതെന്ന് സഭയിൽ ബുദ്ധിപൂർവ്വമുള്ള മനസ്സുള്ളവർ ഗ്രഹിച്ചെടുക്കും. യേശുക്രിസ്തു നിങ്ങളോടു സംസാരിക്കുന്നു എന്ന് അറിയത്തക്കവിധം സംസാരിക്കുക. -9T 148, 149 (1909). LDEMal 68.3
ദൈവവചനത്തെ ഉയർത്തിക്കാണിക്കുക
വികാരങ്ങളുടെ ഒരു ഇളക്കം സൃഷ്ടിക്കുന്നതിനുവേണ്ടി നാം പ്രവർത്തിക്കു കയാണെങ്കിൽ, നമുക്കു ആവശ്യമുള്ളതെല്ലാം ഉണ്ടായിരിക്കുകയും കൈകാര്യം ചെയ്യുവാൻ അറിയാത്തതിനെക്കാളുമധികം ഉണ്ടായിരിക്കുവാൻ കഴിയുകയും ചെയ്യും. ശാന്തമായും വ്യക്തമായും ‘’വചനം പ്രസംഗിക്കുക.’‘ ഒരു ഇളക്കം സൃഷ്ടിക്കേണ്ടത് നമ്മുടെ വേലയാണെന്ന് ചിന്തിക്കരുത്. ആരോഗ്യകരമായ ഒരു ഉത്സാഹം സൃഷ്ടിക്കുവാൻ പരിശുദ്ധാത്മാവിനു മാത്രമേ കഴിയുകയുള്ളു. നിരീക്ഷിച്ചും കാത്തിരുന്നു പ്രാർത്ഥിച്ചും വെളിച്ചവും ജീവനുമായ വിലയേറിയ ആത്മാവിനാൽ നടത്തപ്പെട്ടും നിയന്ത്രിക്കപ്പെട്ടും ഓരോ നിമിഷവും യേശുവിനെ നോക്കിക്കൊണ്ട് കാത്തിരുന്നും പ്രാർത്ഥിച്ചുകൊണ്ട് അവന്റെ മുമ്പിൽ താഴ്മയോടെ നടന്ന് ദൈവം പ്രവർത്തിക്കുവാൻ അനുവദിക്കുക.-2SM 16,17 (1894). LDEMal 68.4
സുദൃഢമായ ദൈവവചനത്തോടുകൂടി നാം ജനത്തിന്റെ അടുത്തേക്കു പോകണം. ആ വചനത്തെ അവർ സ്വീകരിക്കുമ്പോൾ പരിശുദ്ധാത്മാവ് വന്നേക്കാം, എന്നാൽ ഞാൻ മുമ്പ് പ്രസ്താവിച്ചതുപോലെ, ദൈവത്തിന്റെ വിധിന്യായത്തോടുതന്നെയുള്ള അതിന്റെ ശുപാർശയുടെ രീതിയിൽ അത് എല്ലായ്‌പ്പോഴും വരുന്നു. നമ്മുടെ സംസാരത്തിലും പാട്ടുകളിലൂടെയും എല്ലാ ആത്മീയ പ്രവർത്തനങ്ങളിലൂടെയും ശാന്തതയും കുലീനതയും എല്ലാ ദൈവമക്കളെയും പ്രവർത്തിപ്പിക്കുന്ന ദൈവഭയവും നാം വെളിപ്പെടു ത്തണം .-2SM 43 (1908). LDEMal 69.1
വികാരങ്ങളിലും ആവേശങ്ങളിലും കൂടെയല്ല. വചനത്തിലൂടെയാണ് വചനം അനുസരിക്കേണ്ടതിന് ജനത്തെ സ്വാധീനിക്കേണ്ടത്. ദൈവവചന ത്തിന്റെ വേദിയിൽ നമുക്കു സുരക്ഷിതമായി നിൽക്കുവാൻ കഴിയും.-3SM 375 (1908). LDEMal 69.2