വീണ്ടെടുപ്പിന്‍ ചരിത്രം

205/233

സമാഗമനകൂടാര ശുദ്ധീകരണം

മനുഷ്യരുടെ പാപങ്ങൾ പണ്ടു ഭൗമിക കൂടാരത്തിലേക്കു ദൃഷ്ടാന്ത മായി പാപ്യാഗത്തിന്‍റെ രക്തത്താൽ നീക്കപ്പെട്ടിരുന്നു. അങ്ങനെ നമ്മുടെ പാപങ്ങൾ ക്രിസ്തുവിന്‍റെ രക്തത്താൽ സ്വർഗ്ഗീയ കൂടാരത്തിലേക്കു മാറ്റ പ്പെടുന്നു. ഭൗമിക കൂടാരത്തിലെ ശുദ്ധീകരണംപോലെ സ്വർഗ്ഗീയ കൂടാര ത്തിലെ ശുദ്ധീകരണം സാധിക്കുന്നത് അവിടെ രേഖപ്പെടുത്തിയിരിക്കുന്ന പാപങ്ങൾ മായിച്ചുകളയുന്നതിനാലാണ്. അതിനു രേഖാപുസ്തകങ്ങൾ പരിശോധിക്കേണ്ടത് ആവശ്യമാണ്. ആരൊക്കെയാണ് മാനസാന്തരപ്പെട്ട് ക്രിസ്തുവിലെ വിശ്വാസത്താൽ തന്‍റെ പാപപരിഹാരത്തിന് അർഹരെന്നു തീരുമാനിക്കുന്നു. അതിനാൽ സമാഗമന കൂടാര ശുദ്ധീകരണത്തിന് ഒരു പരിശോധനാന്യായവിധിയുടെ വേലയാണ് ആവശ്യം. ക്രിസ്തു തന്‍റെ വീണ്ടെടുക്കപ്പെട്ടവരെ ചേർക്കുവാൻ വരുന്നതിനുമുമ്പ് അതു നടക്കണം; കാരണം അവൻ വരുമ്പോൾ “ഓരോരുത്തന്നു അവനവന്‍റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുക്കുവാൻ പ്രതിഫലം അവന്‍റെ പക്കലുണ്ട്.” വെളി. 22:12. വീച 425.2

അങ്ങനെ പ്രവചന വാക്യങ്ങളിലൂടെ ലഭിച്ച വെളിച്ചം അനുസരിച്ചവർ 2300 ദിനങ്ങളുടെ അവസാനത്തിൽ (1844-ൽ) ക്രിസ്തു ഭൂമിയിലേക്കു വരുന്നതിനുപകരം സ്വർഗ്ഗീയ വിശുദ്ധമന്ദിരത്തിലെ അതിപരിശുദ്ധ സ്ഥലത്തു ദൈവത്തിന്‍റെ സന്നിധിയിലേക്കു തന്‍റെ വരവിനുമുമ്പ് പാപപരിഹാരത്തിന്‍റെ അവസാന വേല പൂർത്തിയാക്കുവാൻ പ്രവേശിച്ചു എന്നുഗ്രഹിച്ചു. വീച 426.1